home
Shri Datta Swami

 26 Aug 2024

 

Malayalam »   English »  

മിസ്സ്‌. സാത്വികയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ചർച്ചയുടെ അവസാനം ഞങ്ങൾ അങ്ങയുടെ വെബ്‌സൈറ്റിന്റെ അനുബന്ധ പ്രഭാഷണ ലിങ്ക് പങ്കിടണോ?

[മിസ്സ്‌. സാത്വിക ചോദിച്ചു:- പാദനമസ്കാരം സ്വാമി. ഇനിപ്പറയുന്ന ചോദ്യങ്ങൾ ദയവായി വ്യക്തമാക്കുക. എൻ്റെ അറിവില്ലായ്മ പൊറുക്കണേ സ്വാമി. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, സാത്വിക.

⁠പ്രവൃത്തിയുമായി ബന്ധപ്പെട്ടതാണെങ്കിലും സഹപ്രവർത്തകരുമായി ആത്മീയ ചർച്ചകളിൽ ഏർപ്പെടുമ്പോൾ, ചർച്ചയുടെ അവസാനം അങ്ങയുടെ വെബ്സൈറ്റിൻ്റെ (www.universal-spirituality.org) അനുബന്ധ പ്രഭാഷണ ലിങ്കുകളും ഞങ്ങൾ പങ്കിടണോ?]

സ്വാമി മറുപടി പറഞ്ഞു:- അതെ. നിങ്ങൾ അത് ചെയ്യണം.

2. വിമർശന ന്യായവിധി ഭയന്ന് ഓഫീസിലെ ആത്മീയ ചർച്ചകളിൽ നിന്ന് ഞാൻ വിട്ടുനിൽക്കുകയാണ്. ഇതിനെ എങ്ങനെ മറികടക്കാം?

സ്വാമി മറുപടി പറഞ്ഞു:- അത് അസൗകര്യമുണ്ടാക്കുന്നുവെങ്കിൽ ഒഴിവാക്കുക.

3. ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാൻ എനിക്ക് എങ്ങനെ ഒരു എക്‌സ്‌ട്രോവർട്ടിൻ്റെ ഗുണം വികസിപ്പിക്കാം?

[⁠പ്രവൃത്തിയിൽ അന്തർമുഖയെന്ന എൻ്റെ മനോഭാവം നിവൃത്തിയിൽ പ്രതിഫലിക്കുന്നു. അപരിചിതർക്കും സഹപ്രവർത്തകർക്കും ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാൻ നിവൃത്തിയുമായി ബന്ധപ്പെട്ട എക്‌സ്‌ട്രോവർട്ടു ഗുണം എനിക്ക് എങ്ങനെ വികസിപ്പിക്കാനാകും?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് ഇമെയിൽ സന്ദേശങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാം. വാസ്തവത്തിൽ, ഇത് വാക്കാലുള്ള ചർച്ചകളേക്കാൾ വളരെ മികച്ചതാണ്, കാരണം വാക്കാലുള്ള ചർച്ചകളിൽ, നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങൾ പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയില്ല. ആശയങ്ങൾ എഴുതുമ്പോൾ, ആദ്ധ്യാത്മിക ജ്ഞാനം പൂർണ്ണമായി പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും പൂർണ്ണമായ സാവകാശമുണ്ട്. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഞാൻ ഈ രീതിയിൽ പ്രചരണം നടത്തുന്നു.

4. ഞാൻ എൻ്റെ നെഗറ്റീവ് ഗുണങ്ങൾ ഉപേക്ഷിച്ച് അങ്ങയെ എങ്ങനെ പ്രസാദിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണോ?

[⁠എൻ്റെ സംസ്‌കാരങ്ങൾ വിശകലനം ചെയ്തിട്ട് കാര്യമില്ലേ. എൻ്റെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തുന്ന എൻ്റെ എല്ലാ നെഗറ്റീവ് ഗുണങ്ങളും പട്ടികയിൽ ചേർത്തുകൊണ്ടേയിരിക്കാനാകും. പക്ഷേ, അങ്ങയെ എങ്ങനെ പ്രസാദിപ്പിക്കാം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ ആ പ്രക്രിയയിൽ, അങ്ങയുടെ കൃപയാൽ ഞാൻ രൂപാന്തരപ്പെടാം. ദയവായി അഭിപ്രായം പറയുക.]

സ്വാമി മറുപടി പറഞ്ഞു:- വ്യക്തിഗത ആത്മാവിൽ ഉള്ള ഗുണങ്ങൾ (ക്വാളിറ്റീസ്) വലിയ പർവതങ്ങൾ പോലെ വളരെ ശക്തവും അചഞ്ചലവുമാണ്. അതിനാൽ, ഏറ്റവും കഠിനമായ വജ്രങ്ങൾ പോലെ ഉറച്ച നിങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് സമയം പാഴാക്കലാണ്. അത്തരം അചഞ്ചലമായ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്താൽ എന്താണ് പ്രയോജനം? അതിനാൽ, നിങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിഷമിച്ച്, മനുഷ്യജീവിതത്തിൻ്റെ ഈ ചെറിയ സമയം നിങ്ങൾ പാഴാക്കരുത്. നിങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന ആളുകൾക്ക് ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. എല്ലായ്‌പ്പോഴും ഏറ്റവും കുറഞ്ഞ പങ്കാളിത്തത്തോടെ ഒരു എളിയ തുടക്കം നടത്തുക. ഒരു ചെറിയ തുടക്കം വൈകുന്നേരത്തെ നിഴൽ പോലെ വളരുന്നു. ഒരു വലിയ തുടക്കം രാവിലത്തെ നിഴൽ പോലെ ക്രമേണ കുറയുന്നു. ദൈവം, ആശയങ്ങളിൽ ഒള്ള നിങ്ങളുടെ ശ്രദ്ധ മാത്രമേ നോക്കുന്നൊള്ളൂ, നിങ്ങൾ കവർ ചെയ്യുന്ന ആളുകളുടെ എണ്ണമല്ല. ഒരു സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ നിരവധി രോഗികളെ ചികിത്സിക്കുന്നു, ഒരു രോഗിയും അൽപ്പം പോലും സുഖപ്പെടുന്നില്ല. ഒരു സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടർ വളരെ കുറച്ച് രോഗികളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ, എന്നാൽ ഓരോ രോഗിയും എല്ലാത്തരം രോഗങ്ങളിൽ നിന്നും പൂർണ്ണമായി സുഖം പ്രാപിക്കുന്നു.

Swami

5. ⁠ആത്മീയ ജ്ഞാനം മറ്റുള്ളവർ ആവശ്യപ്പെടുന്നില്ലെങ്കിൽകൂടി  നാം അവരുമായി പങ്കുവെക്കേണ്ടതല്ലേ?

സ്വാമി മറുപടി പറഞ്ഞു:- ആവശ്യപ്പെടുകയോ ആവിശ്യപ്പെടാതിരിക്കുകയോ എന്നുള്ളതല്ല ചോദ്യം ഇവിടെ. ഒരു വ്യക്തിക്ക് ദൈവത്തിലും അവനുമായി ബന്ധപ്പെട്ട ആത്മീയ ജ്ഞാനത്തിലും യഥാർത്ഥ താൽപ്പര്യമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള ചോദ്യമാണിത്.

6a. നിഷ്ക്രിയ ഊർജ്ജത്തെ ശക്തമായ ശാരീരിക ഊർജ്ജമായും ഗുണങ്ങളെ സൂക്ഷ്മമായ നിഷ്ക്രിയ ഊർജ്ജമായും കണക്കാക്കാമോ?

[⁠“ഗുണം ദുർബലമായ നാഡീ ഊർജ്ജം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കർമ്മം അല്ലെങ്കിൽ പ്രവൃത്തി ശക്തമായ ശാരീരിക ഊർജ്ജം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്” പ്രഭാഷണത്തിൽ നിന്ന്  (ലിങ്കിനു ഇവിടെ ക്ലിക്ക് ചെയ്യുക)  ഉള്ള ഉദ്ധരണിയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന ചോദ്യങ്ങൾ വ്യക്തമാക്കുക.

ഇവിടെ, നമുക്ക് നിഷ്ക്രിയ ഊർജ്ജത്തെ ശക്തമായ ശാരീരിക ഊർജ്ജമായും ഗുണങ്ങളെ സൂക്ഷ്മമായ നിഷ്ക്രിയ ഊർജ്ജമായും കണക്കാക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- സത്യമാണിത്.

b. ദുർബ്ബലമായ നാഡീ ഊർജ്ജത്താൽ ഗുണങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ, അവയെ ദൈവത്തിലേക്ക് തിരിച്ചുവിടാൻ പോലും വളരെയധികം പരിശ്രമം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

[ഗുണങ്ങൾ ദുർബലമായ നാഡീ ഊർജ്ജം കൊണ്ട് നിർമ്മിക്കപ്പെടുമ്പോൾ, നിലവിലുള്ള ഗുണങ്ങളെ ദൈവത്തിലേക്ക് തിരിച്ചുവിടാൻ പോലും വളരെയധികം പരിശ്രമവും പരിശീലനവും ആവശ്യമായി വരുന്നത് എന്തുകൊണ്ട്, അതിനു പകരം നമുക്ക് എന്തുകൊണ്ട് അവയെ മാറ്റാൻ കഴിയില്ല?]

സ്വാമി മറുപടി പറഞ്ഞു:- ഗുണങ്ങൾ ദുർബ്ബലമായ നാഡീ ഊർജ്ജം കൊണ്ട് നിർമ്മിച്ചതാണെങ്കിലും, അവ വഹിക്കുന്ന സ്ഥാനം വളരെ പ്രബലമാണ്. ശ്രീമതി. ഇന്ദിരാഗാന്ധി എന്ന അതിശക്തയായ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. അവൾ ഒരു സ്ത്രീയാണ്, സാധാരണയായി സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ദുർബലമായ ശാരീരിക ഘടനയുണ്ട്. ഒരു പുരുഷ പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഒരു വനിതാ പ്രധാനമന്ത്രിയേക്കാൾ ശക്തനായിരിക്കുമെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? നിങ്ങൾ ശാരീരിക ഊർജ്ജത്തിൻ്റെ ശക്തി എടുക്കുകയാണെങ്കിൽ, പുരുഷന്മാർക്കിടയിൽ പോലും, ഒരു ബോക്സർ ശാരീരിക ശക്തിയിൽ ഏറ്റവും ശക്തനാണ്. ഏതൊരു രാജ്യത്തിൻ്റെയും പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ബോക്‌സറായിരിക്കുമെന്നാണോ ഇതിനർത്ഥം, അങ്ങനെ രാജ്യത്ത് വളരെ ശക്തമായ ഭരണം നടത്താൻ കഴിയും എന്നാണോ? തലയിലെ മസ്തിഷ്കമായ (ബ്രെയിൻ) സിംഹാസനത്തിൽ നിലനിൽക്കുന്ന ഉറച്ച ചിന്തകളാണ് ഗുണങ്ങൾ. തലയ്ക്ക് താഴെയുള്ള കൈകാലുകളും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് എല്ലായ്പ്പോഴും പ്രവർത്തനം നടത്തുന്നു. വ്യക്തിബലമല്ല സ്ഥാനമാണ് പ്രധാനം. ചിന്തകൾ ശരീരത്തെ ഭരിക്കുന്നു, അതേസമയം ശരീരത്തിലുടനീളമുള്ള ശാരീരിക ഊർജ്ജങ്ങൾ ചിന്തകളുടെ മാർഗനിർദേശപ്രകാരം മാത്രം പ്രവർത്തിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch