10 Dec 2024
[Translated by devotees of Swami]
1. രാധയോടൊപ്പമുള്ള കൃഷ്ണൻ്റെ നൃത്തം വീക്ഷിക്കുന്നവർ അന്ധരോ മാനസിക വൈകല്യമുള്ളവരോ ആയിരുന്നത് എന്തുകൊണ്ട്?
[ശ്രീ അനിൽ ചോദിച്ചു: രാത്രിയിൽ ബൃന്ദാവനത്തിൽ രാധയ്ക്കും ഗോപികമാർക്കുമൊപ്പം ഭഗവാൻ കൃഷ്ണൻ നൃത്തം ചെയ്യുന്നത് കാണാൻ ആഗ്രഹിച്ച ഭക്തർ അന്ധരോ മാനസിക വൈകല്യമോ ആയിത്തീർന്നു. അവർ അന്ധരോ ഭ്രാന്തരോ ആകുന്നതിൻ്റെ കാരണം എന്താണ്?]
സ്വാമി മറുപടി പറഞ്ഞു:- ദൈവത്തെ വിശ്വസിക്കുന്നതിനും അവൻ്റെ സൗന്ദര്യവും മഹത്വവും രാസലീലയിൽ ആസ്വദിക്കുന്നതിനും പകരം ദൈവത്തിൻ്റെ അത്ഭുതശക്തി പരീക്ഷിക്കാനാണ് ഭക്തർ ആഗ്രഹിച്ചത്. ഭക്തരുടെ ഉദ്ദേശ്യം ഭക്തിയല്ല, തെളിവ് ആഗ്രഹിക്കുന്ന അവിശ്വാസമാണ്. അതിനാൽ, അവർ അന്ധരോ ഭ്രാന്തരോ ആയിത്തീർന്നു.
2. രാജസിക, താമസിക ഗുണങ്ങളെ എങ്ങനെ നിയന്ത്രിക്കാം, എങ്ങനെ സാത്വിക ഗുണമാക്കി മാറ്റാം, പ്രത്യേകിച്ചും സംസാരത്തിനിടയിൽ?
[പ്രിയ സ്വാമി, മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഞാൻ വളരെ പരുഷവും നേരിട്ടുള്ളതുമായ സംസാരമാണ് നടത്തുന്നത്. ഇതുമൂലം ശത്രുത ഉടലെടുക്കുന്നു. രാജസിക, താമസഗുണങ്ങളെ എങ്ങനെ നിയന്ത്രിക്കാം, എങ്ങനെ സാത്വിക ഗുണമാക്കി മാറ്റാം, പ്രത്യേകിച്ച് സംസാരത്തിനിടയിൽ? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ - അനിൽ]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ എല്ലായ്പ്പോഴും ദൈവമാണ് ഏറ്റവും വലിയവനെന്നും നിങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യ ആത്മാക്കളും ദൈവത്തിന് മുന്നിൽ വെറും നിലക്കടലയാണെന്നും (പീനട്ട്) സ്ഥിരീകരിച്ചുകൊണ്ടാണ് ജീവിക്കുന്നതെങ്കിൽ, ഈ ആശയത്തിന്റെ വെളിച്ചത്തിൽ പരുഷത ഉപയോഗശൂന്യമായതിനാൽ നിങ്ങളുടെ പരുഷത അപ്രത്യക്ഷമാകും.
★ ★ ★ ★ ★