01 Jan 2025
[Translated by devotees of Swami]
ഹേ, പ്രബുദ്ധരും സമർപ്പിതരുമായ ദൈവദാസരേ
[ശ്രീ അനിൽ ചോദിച്ചു:-]
1. ക്രിസ്തുമതവും ഹിന്ദുമതവും തമ്മിലുള്ള ഇത്രയധികം പൊരുത്തത്തിൻ്റെ കാരണം എന്താണ്?
സ്വാമി മറുപടി പറഞ്ഞു:- യേശുക്രിസ്തു തൻ്റെ കാണാതായ കാലഘട്ടത്തിൽ ഇന്ത്യയിലെ ഹിമാലയത്തിൽ വരികയും നിരവധി ആത്മീയ ഋഷിമാരുമായി ഇടപഴകുകയും ചെയ്തതിനാൽ അദ്ദേഹത്തിൻ്റെ ആത്മീയ ജ്ഞാനം ഹിന്ദുമതത്തിൻ്റെ ആത്മീയ ജ്ഞാനത്തിന് അടുത്തെത്തി.
2. ജ്ഞാന പ്രചരണത്തിനായി ദത്ത ദൈവം ഇസ്ലാമിൽ ജനിക്കുമോ?
സ്വാമി മറുപടി പറഞ്ഞു:- സ്വർഗ്ഗത്തിൻറെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ദത്ത ദൈവം നേരത്തെ തന്നെ ഇസ്‌ലാമിൽ മുഹമ്മദ് നബിയായി അവതരിച്ചിട്ടുണ്ട്. സ്വർഗ്ഗത്തിൻ്റെ പിതാവ് മുഴുവൻ ഭൂമിയുടേതാണ്, വാസ്തവത്തിൽ മുഴുവൻ സൃഷ്ടിയുടേതുമാണ്. ആവശ്യമുള്ളപ്പോഴെല്ലാം അവന് ഈ ഭൂമിയിലെ ഏത് മതത്തിലും മനുഷ്യ അവതാരമാകാം.
3. ഹിന്ദുമതവും ഇസ്ലാമും തമ്മിൽ എന്തെങ്കിലും പൊരുത്തമുണ്ടോ?
[ഇസ്ലാമും ക്രിസ്ത്യാനിറ്റിയും തമ്മിൽ പൊരുത്തമുണ്ട്. എന്നിരുന്നാലും, ഹിന്ദുമതവും ഇസ്ലാമും തമ്മിൽ വലിയ പൊരുത്തമില്ലെന്ന് തോന്നുന്നു. ഇതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?]
സ്വാമി മറുപടി പറഞ്ഞു:- മാധവന്റെ തത്ത്വചിന്ത ഇസ്ലാമിൻ്റെ തത്ത്വചിന്തയോട് സാമ്യമുള്ളതാണ്. ഹിന്ദുമതത്തിലും ഇസ്ലാമിലും ദൈവവും ആത്മാവും എപ്പോഴും വ്യത്യസ്തമാണ്. രണ്ട് മതങ്ങളിലും മനുഷ്യ അവതാരം എന്നാൽ സന്ദേശവാഹകൻ (ദൂതൻ) എന്നാണ് അർത്ഥം. രണ്ട് മതങ്ങളിലും ആത്മാവ് ദൈവത്തിൻ്റെ ദാസനാണ്.
4. കൃഷ്ണനെ വെറുമൊരു പ്രതിമയാണെന്ന് വിമർശിച്ച ഭക്തരോടുള്ള അങ്ങയുടെ മറുപടികൾ ദയവായി വിശദീകരിക്കാമോ?
[സ്വാമി, ശ്രീകൃഷ്ണനെ വെറും പ്രതിമയായി വിമർശിക്കുകയും ഗോപികമാർ അവനുവേണ്ടി ഒരുപാട് കഷ്ടത അനുഭവിച്ചുവെന്ന് പ്രസ്താവിക്കുകയും ചെയ്ത സ്ത്രീ ഭക്തർക്കുള്ള അങ്ങയുടെ മറുപടികൾ ദയവായി വിശദീകരിക്കാമോ?]
സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിന് വേണ്ടിയുള്ള കഷ്ടപ്പാടുകൾ ഭക്തൻ്റെ ഭക്തിയുടെ ശക്തിയെക്കുറിച്ചുള്ള ദൈവത്തിൻ്റെ പരീക്ഷണമാണ്. ഈ ഗുരുതരമായ പരീക്ഷണങ്ങൾ കണ്ട് നമ്മൾ ദൈവത്തെ വിമർശിക്കുന്നു, പക്ഷേ, ഭക്തന് പിന്നീട് ലഭിക്കുന്ന ഫലം നമ്മൾ കാണുന്നില്ല. ഗോപികമാർ ദൈവത്തിൻ്റെ വാസസ്ഥലത്തിന് മുകളിലുള്ള പുതുതായി സൃഷ്ടിക്കപ്പെട്ട ലോകമായ ഗോലോകത്തിലെത്തി. ഭൂമിയിലുള്ള നമ്മൾ ഭൂമിയിലെ കഥ മാത്രമേ കാണുന്നുള്ളൂ, ഗോലോകമെന്ന ഏറ്റവും ഉയർന്ന ഊർജ്ജസ്വലമായ ലോകത്തെ നാം കാണുന്നില്ല.
5. അവതാരത്തെ വിനോദിപ്പിക്കുന്നത് സ്വയം അജ്ഞത വെച്ചുകൊണ്ടാണോ അതോ ലോകത്തിൻറെ സമ്മാനിച്ച യാഥാർത്ഥ്യത്തിലൂടെയാണോ?
[ദൈവം മനുഷ്യരൂപത്തിൽ വരുമ്പോൾ, അവനിൽ സ്വയം അജ്ഞത വെച്ചുകൊണ്ട് അവൻ സ്വയം വിനോദിപ്പിക്കപ്പെടുകയാണോ അതോ ലോകത്തിൻ്റെ വരദാനമായ യാഥാർത്ഥ്യത്താൽ വിനോദിക്കപ്പെടുകയാണോ?]
സ്വാമി മറുപടി പറഞ്ഞു:- സ്വയം മറക്കാൻ ദൈവം സ്വയം-അജ്ഞത (സെല്ഫ്-ഇഗ്നരൻസ്സ്) ഉപയോഗിക്കുന്നു, അങ്ങനെ അവനു യഥാർത്ഥ വിനോദം ആസ്വദിക്കാൻ കഴിയും. ദൈവം ഇതിനകം തന്നെ സമ്പൂർണ്ണ യാഥാർത്ഥ്യമാണ്. അവൻ്റെ മാധ്യമം മാത്രമാണ് ആപേക്ഷിക യഥാർത്ഥമായത്. ദൈവത്തിൻ്റെ സമ്പൂർണ്ണ യാഥാർത്ഥ്യം ലോകത്തിന് സമ്മാനിച്ചിരിക്കുന്നു, അതായത് ദൈവത്തിൻ്റെ മാധ്യമത്തിനും ഈ സമ്പൂർണ്ണ യാഥാർത്ഥ്യം സമ്മാനിപ്പെട്ടിരിക്കുന്നു. അതിനാൽ, മാധ്യമം ലോകത്തെപ്പോലെ ആപേക്ഷിക യഥാർത്ഥമാണ്, കാരണം മാധ്യമം ലോകത്തിൻ്റെ ഭാഗമാണ്. ഈ രണ്ട് പോയിൻ്റുകളും പരസ്പരം വ്യത്യസ്തമാണ്.
6. മദർ മേരിയിൽ നിന്നും ജോസഫിൽ നിന്നും യേശുവിന് നേരിട്ടുള്ള സഹോദരങ്ങൾ ഉണ്ടായിരുന്നോ?
[മദർ മേരിയിൽ നിന്നും ജോസഫിൽ നിന്നും യേശുവിന് നേരിട്ടുള്ള സഹോദരന്മാർ ഉണ്ടായിരുന്നുവെന്ന് ചിലർ പറയുന്നു. യേശുവിൻ്റെ മാതാവ് മറിയം കന്യകയായി തുടർന്നുവെന്ന് മറ്റുള്ളവർ അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ അങ്ങയുടെ ദയയുള്ള വിശദീകരണം അഭ്യർത്ഥിക്കുന്നു.]
സ്വാമി മറുപടി പറഞ്ഞു:- യേശു ഒഴികെ മറ്റുള്ളവരുടെ വിശദാംശങ്ങൾ അറിയുന്നത് അനാവശ്യമാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൻ്റെ മനുഷ്യാവതാരമാണ് യേശു. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവത്തിൻ്റെ മനുഷ്യാവതാരത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, നമ്മെപ്പോലെയുള്ള മറ്റ് മനുഷ്യരിൽ അല്ല.
7. ഒരു സാധാരണ ഭക്തന് ആത്മലിംഗം ദർശിക്കുന്നതിന് എന്താണ് തടസ്സം?
[ശ്രീ ഫണി കുമാറിന് ആത്മ ലിംഗം കാണിച്ചുകൊടുത്ത അങ്ങയുടെ അത്ഭുതത്തെ സംബന്ധിച്ച്, ഒരു സാധാരണ ഭക്തനും ആ അത്ഭുതം അനുഭവിക്കണമെങ്കിൽ, എന്തായിരിക്കും തടസ്സം?]
സ്വാമി മറുപടി പറഞ്ഞു:- ഈ അത്ഭുതം സംഭവിച്ചത് സ്വർഗ്ഗപിതാവിൻ്റെ (ദത്ത ഭഗവാന്റെ) ഇഷ്ടപ്രകാരമാണ്. ദത്ത ഭഗവാന്റെ ദൃഷ്ടിയിൽ ഭക്തൻ്റെ അർഹത ഇക്കാര്യത്തിൽ പ്രധാനമാണ്.
8. കൃഷ്ണൻ സ്വയം ദൈവമായിരുന്നപ്പോൾ, ഭഗവാൻ ശിവനിൽ നിന്ന് പാശുപതാസ്ത്രത്തിനായി അർജ്ജുനനെ ഉപരിലോകത്തേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണ്?
സ്വാമി മറുപടി പറഞ്ഞു:- ഇത് ദൈവിക നാടകമാണ്, ഇത് സാധാരണ നാടകം പോലെയാണ്, അതിൽ അഭിനേതാക്കൾ വേഷങ്ങളുടെ (റോൾസ്) പരിധിക്കുള്ളിൽ തങ്ങളെത്തന്നെ നിലനിർത്തി അവരുടെ വേഷങ്ങൾ സ്വയം അഭിനയിക്കുന്നു. കൃഷ്ണനെ സർവശക്തനായി കാണിച്ചാൽ ഭഗവാൻ ശിവന്റെ ഭക്തർ വേദനിക്കും. വാസ്തവത്തിൽ, ഒരേ നടൻ ഭഗവാൻ കൃഷ്ണനായും ഭഗവാൻ ശിവനായും രണ്ട് വേഷങ്ങളും ചെയ്യുന്നു. ഇതിലൂടെ നടന് പ്രതിഫലം ലഭിക്കുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്നില്ല. രണ്ട് ദൈവങ്ങളും (വേഷങ്ങൾ) ഒരേ ദൈവം (അഭിനേതാവ്) ആയതിനാൽ ഒരു ദൈവത്തെ അപമാനിക്കുകയും മറ്റേ ദൈവത്തെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്ക് പറയാനാവില്ല.
9. ജ്യോതിഷത്തിൽ 2.5 വർഷത്തെ കണ്ടകശനി കാലഘട്ടം എന്താണ്? ഈ കാലഘട്ടത്തെ എങ്ങനെ നേരിടാം?
സ്വാമി മറുപടി പറഞ്ഞു:- കണ്ടകശനി എന്നാൽ ശനി ഒരു രാശിയിൽ പ്രത്യേകിച്ച് 12, 1, 2 എന്നീ രാശികളിൽ നിൽക്കുന്ന 2.5 വർഷത്തെ കാലയളവാണ് അർത്ഥമാക്കുന്നത്. ഈ മൂന്ന് രാശിചക്രങ്ങളുടെയും ആകെ കാലയളവ് 7.5 വർഷമാണ്. ശനി ഏഴാമത്തെയോ എട്ടാമത്തെയോ രാശികളിലാണെങ്കിൽ (5 വർഷം) ശനി കണ്ടകശനി എന്നറിയപ്പെടുന്നു. അത്തരം കാലഘട്ടങ്ങളിൽ ശനി ദോഷം ചെയ്യും. ഹനുമാനെ ആരാധിക്കുന്നതിലൂടെ ഈ കാലഘട്ടത്തെ പ്രതിരോധിക്കാം.
10. ദയവായി ഇനിപ്പറയുന്ന വാക്യം വിശദീകരിക്കുക.
[സ്വാമി, ഈ വാക്യം വിശദീകരിക്കുക: "മാംസത്തിൻ്റെ മണ്ഡലത്തിലുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല". – റോമർ 8.8]
സ്വാമി മറുപടി പറഞ്ഞു:- മാംസം എന്നാൽ ഭൌതികതയുടെ തലമാണ് (മെറ്റീരിയലിസ്റ്റിക് ലെവൽ). ആത്മീയ തലം (സ്പിരിച്ചുവൽ ലെവൽ) ഭൗതികമായ ലൗകിക ജീവിതത്തിന് തികച്ചും വിരുദ്ധമാണ് (ദുരമേതേ... വേദം). ദൈവം ആത്മീയ ജീവിതത്തിൻ്റേതാണ്. രണ്ട് ജീവിതങ്ങളും ഉത്തര-ദക്ഷിണ ധ്രുവങ്ങൾ പോലെ വിപരീതമാണ്.
11. ദയവായി ഇനിപ്പറയുന്ന വാക്യം വിശദീകരിക്കുക.
[സ്വാമി, 'നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക' ഇവയെക്കാൾ വലിയ ഒരു കല്പനയുമില്ല.’– മർക്കോസ് 12:31 എന്ന വാക്യം വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ അയൽക്കാരൻ നിങ്ങളുടെ അനിവാര്യമായ അടുത്തുള്ള വ്യക്തിയാണ്, അയൽക്കാരനെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾക്ക് മറ്റ് മാർഗമില്ല. ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾക്ക് അവസരമുണ്ട്. അതിനാൽ, നിങ്ങളുടെ അയൽക്കാരുമായി നിങ്ങൾ എപ്പോഴും സൗഹൃദത്തിലായിരിക്കണം, കാരണം നിങ്ങൾക്ക് മറ്റൊരു ചോയിസും ഇല്ല.
12. ദയവായി ഇനിപ്പറയുന്ന വാക്യം വിശദീകരിക്കുക.
[സ്വാമി, ദയവായി ഈ വാക്യം വിശദീകരിക്കുക: നിങ്ങൾ എന്നെ 'ഗുരു' എന്നും 'കർത്താവ്' എന്നും വിളിക്കുന്നു, ശരിയാണ്, കാരണം ഞാൻ അതാണ്. – യോഹന്നാൻ 13:13]
സ്വാമി മറുപടി പറഞ്ഞു:- കർത്താവാണ് ആത്മീയ പരിശ്രമത്തിൻ്റെ ലക്ഷ്യം. ആത്മീയ പ്രയത്നത്തിലെ വഴികാട്ടിയാണ് ഗുരു. ലക്ഷ്യവും വഴികാട്ടിയും ദൈവമാണെങ്കിൽ, അത്തരമൊരു ദൈവിക പ്രസംഗകൻ ആത്യന്തിക ദൈവമാണ്, അത്തരം ദൈവിക പ്രസംഗകൻ്റെ ശിഷ്യൻ വളരെ ഭാഗ്യവാനാണ്. പൊതുവേ, ഒരു ഭക്തൻ ഗുരുവിൻ്റെ സഹായത്തോടെ ദൈവത്തെ സമീപിക്കുന്നു. എന്നാൽ, ഇവിടെ, ഭക്തൻ ആദ്യം ദൈവത്തിൻ്റെ അടുത്തെത്തുകയും അവൻ്റെ പഠിപ്പിക്കലിൻ്റെ സഹായത്തോടെ അവൻ ദൈവമാണെന്ന് അറിയുകയും ചെയ്യുന്നു.
13. ദയവായി ഇനിപ്പറയുന്ന വാക്യം വിശദീകരിക്കുക.
[സ്വാമി, ദയവായി ഈ വാക്യം വിശദീകരിക്കുക: “ആരെങ്കിലും തൻ്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് നഷ്ടപ്പെടും, എന്നാൽ എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും ജീവൻ നഷ്ടപ്പെടുന്നവൻ അതിനെ രക്ഷിക്കും.” - മർക്കോസ് 8:35]
സ്വാമി മറുപടി പറഞ്ഞു:- ഇതിനർത്ഥം അവരുടെ ജീവിതത്തിൽ താൽപ്പര്യമുള്ള മനുഷ്യർ മരണത്തിന് വിധേയരാകുമെന്നാണ്, അതായത് ദൈവത്തിൽ നിന്നുള്ള സംരക്ഷണം നഷ്ടപ്പെടുന്നു എന്നാണ്. ദൈവപ്രീതിക്കായി ജീവൻ ബലിയർപ്പിക്കുന്ന ഭക്തർ അവരുടെ ജീവൻ രക്ഷിക്കുന്നു, അതായത് അവർ ദൈവത്തിൽ നിന്ന് സംരക്ഷണം നേടുന്നു എന്നാണ്.
14. അങ്ങയുടെ ഇനിപ്പറയുന്ന പ്രസ്താവന വിശദീകരിക്കുക.
[“സാധാരണക്കാർക്ക് അവരുടെ കർമ്മങ്ങൾ അവരുടെ ഭർത്താക്കന്മാരാണ്, പക്ഷേ, ഭക്തർക്ക് ദൈവം അവരുടെ ഭർത്താവാണ്”. അങ്ങയുടെ പ്രസ്താവന ദയവായി വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- ഇവിടെ, 'ഭർത്താവ്' എന്ന വാക്കിൻ്റെ അർത്ഥം നയിക്കുന്ന ശക്തി എന്നാണ്. ലൗകിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും ഒരു ഭക്തൻ ദൈവത്താൽ നയിക്കപ്പെടുന്നു. മറ്റ് സാധാരണ മനുഷ്യർ അവരുടെ മുൻകാല കർമ്മങ്ങളുടെ ഫലങ്ങളാൽ നയിക്കപ്പെടുന്നു. ഭഗവാൻ എപ്പോഴും ഭക്തരെ നേർവഴിക്ക് നയിക്കുന്നു. കർമ്മഫലങ്ങൾ സാധാരണക്കാരെ അവരുടെ സ്വഭാവമനുസരിച്ച് നയിക്കുന്നു, അതായത് പാപങ്ങളുടെ ഫലം തെറ്റായ പാതയിലേക്ക് നയിക്കും (ആത്മാവിൻ്റെ നവീകരണത്തിന് പ്രതീക്ഷയില്ലെങ്കിൽ) പുണ്യഫലങ്ങൾ ശരിയായ പാതയിലേക്ക് നയിക്കും.
★ ★ ★ ★ ★