21 Aug 2023
[Translated by devotees of Swami]
1. ബ്രഹ്മ താണ്ഡവം, വിഷ്ണു താണ്ഡവം, രുദ്ര താണ്ഡവം എന്നിവ എന്താണ്?
[ശ്രീമതി. ഛന്ദ ചോദിച്ചു: പാദനമസ്കാരം സ്വാമി, ദയവായി എന്റെ മനസ്സ് വ്യക്തമാക്കണേ. ദയവായി ബ്രഹ്മ താണ്ഡവം, വിഷ്ണു താണ്ഡവം, രുദ്ര താണ്ഡവം എന്നിവയുടെ അർത്ഥവും പ്രാധാന്യവും വിശദീകരിക്കാമോ? അവ ചക്രങ്ങളുമായി ബന്ധപ്പെട്ടതാണോ? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, സ്വാമി, ഛന്ദ]
സ്വാമി മറുപടി പറഞ്ഞു:- ചക്രം വെറും മിഥ്യയാണ്, അത് ലൗകിക ബന്ധനങ്ങളെക്കുറിച്ചുള്ള ആകർഷണമാണ്. ചക്രങ്ങളുടെ ചുഴിയിൽ വീണു നിങ്ങൾ സമയം പാഴാക്കരുത്. താണ്ഡു ഒരു സന്യാസിയായിരുന്നു, പുണ്യ പുല്ല് (ദർഭ) മുറിക്കുന്നതിനിടയിൽ, അബദ്ധവശാൽ, അവന്റെ കൈയിൽ നിന്ന് അല്പം ചാരം ഉത്ഭവിച്ചു. ഈ ചെറിയ അത്ഭുതശക്തി കൊണ്ട്, അവൻ സ്രഷ്ടാവ്-ദൈവമായി മാറിയെന്ന് കരുതി നൃത്തം ചെയ്യാൻ തുടങ്ങി. ഈ നൃത്തത്തെ താണ്ഡവം (താണ്ഡു ചെയ്ത നൃത്തം എന്നർത്ഥം) എന്നാണ് വിളിച്ചിരുന്നത്. അപ്പോൾ, ഭഗവാൻ ശിവൻ അവന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു, അവിടുത്തെ തള്ളവിരലിൽ നിന്ന് ചാരം ഒരു കുന്ന് താഴോട്ട് വെച്ചു. അപ്പോൾ താണ്ടു തന്റെ നൃത്തം നിർത്തി ഭഗവാൻ ശിവന്റെ കാൽക്കൽ വീണു. താണ്ഡുവിനോടുള്ള സ്നേഹം മൂലം ഭഗവാൻ ശിവൻ തന്റെ നൃത്തത്തിന് തണ്ഡുവിൻറെ പേരിൽ താണ്ഡവം എന്ന് പേരിട്ടു. ഇവിടെ താണ്ഡവം എന്ന വാക്കിന് ശാരീരികനൃത്തം എന്ന് മാത്രം അർത്ഥമാക്കേണ്ടതില്ല. താണ്ഡവം എന്നാൽ അജ്ഞതയിൽ അധിഷ്‌ഠിതമായ അഹംഭാവത്താൽ വലയുന്ന ഒരു ഭക്തനെ തിരുത്താനുള്ള ഉത്തമമായ നടപടിക്രമം എന്നാണ് അർത്ഥമാക്കുന്നത്.
ഭഗവാൻ ബ്രഹ്മാവ്, ഭഗവാൻ വിഷ്ണു, ഭഗവാൻ ശിവൻ എന്നിവരുടെ പ്രബോധനം യഥാക്രമം ബ്രഹ്മ താണ്ഡവം, വിഷ്ണു താണ്ഡവം, ശിവ താണ്ഡവം എന്നിവയാണ്, അവ ഭക്തനെ അജ്ഞതയിൽ അധിഷ്‌ഠിതമായ അഹംഭാവത്തിൽ നിന്നും അസൂയയിൽ നിന്നും ഉയർത്താൻ പ്രബോധിപ്പിക്കുന്ന നടപടിക്രമങ്ങളാണ്. ദത്ത ഭഗവാന്റെ പ്രബോധനത്തിൽ ഈ മൂന്ന് താണ്ഡവങ്ങളും നിലനിൽക്കുന്നു. അഹങ്കാരവും അസൂയയും ശാശ്വതമായി ജയിച്ചാൽ, ഭക്തൻ തീർച്ചയായും ഈശ്വരകൃപ പ്രാപിക്കും. മറ്റ് നാല് മോശം ഗുണങ്ങൾ (കാമം, ക്രോധം, അത്യാഗ്രഹം, ആകർഷണം) ദൈവത്തിലേക്ക് വഴിതിരിച്ചുവിടുമ്പോൾ അവ ശുദ്ധമാകും. എന്നാൽ, ഈ രണ്ട് മോശം ഗുണങ്ങളും (അഹങ്കാരവും അസൂയയും) ദൈവത്തിലേക്ക് വഴിതിരിച്ചുവിടുവാൻ പാടില്ല, കാരണം അവ എല്ലായ്പ്പോഴും ദൈവത്തിലേക്ക് വ്യതിചലിക്കുന്നു (diverted), അങ്ങനെ ഈ രണ്ട് ഗുണങ്ങളുടെ സ്വാധീനത്താൽ ഭക്തൻ താൻ ദൈവമാണെന്ന് കരുതുന്നു. ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരമായ ദൈവിക വ്യക്തിതത്തെ കാണുമ്പോൾ ഭക്തൻ ഒരിക്കലും അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള അസൂയയാൽ കീഴടക്കപ്പെടുകയില്ല എന്നാണ് ഇതിനർത്ഥം.
2. അവതാരവും അവിടുത്തെ ഫോട്ടോയും ഒന്നുതന്നെയാണ്. ഈശ്വരന്റെ മനുഷ്യരൂപത്തെ ആരാധിക്കുന്ന ഭക്തർക്ക് വേണ്ടിയാണോ ഇത്?
[ശ്രീമതി. ഛന്ദ ചോദിച്ചു: സ്വാമി, ഷിർദ്ദി സായിബാബ പറഞ്ഞു, താനും തന്റെ ഫോട്ടോയും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഈശ്വരന്റെ മനുഷ്യരൂപത്തെ നേരിട്ട് ആരാധിക്കുന്ന ഭക്തർക്ക് മാത്രമാണോ ഇത് ബാധകം (സാധുത)? നമ്മളിൽ മിക്കവരും ചെയ്യുന്നതുപോലെ ഫോട്ടോയിൽ മാത്രം ദൈവത്തെ ആരാധിക്കുന്ന മറ്റ് ആളുകൾക്ക് ഇത് ബാധകമാകുമോ? എപ്പോഴും അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ സ്വാമി, ഛന്ദ]
സ്വാമി മറുപടി പറഞ്ഞു:- സമകാലിക മനുഷ്യാവതാരത്തിന് മാത്രമേ ഇത് ബാധകമാകൂ, കാരണം ഷിർദ്ദി സായി ബാബ സമകാലിക മനുഷ്യാവതാരമായി സന്നിഹിതനായിരുന്ന സമയത്ത് പറഞ്ഞതാണിത്. മുൻകാല മനുഷ്യാവതാരങ്ങളുടെയോ ഊർജ്ജസ്വലമായ അവതാരങ്ങളുടെയോ മറ്റ് ഫോട്ടോകൾക്കും പ്രതിമകൾക്കും ഇത് ബാധകമല്ല. സമകാലീന മനുഷ്യാവതാരത്തിന്റെ കാര്യത്തിൽ, സമകാലീന മനുഷ്യാവതാരത്തിന്റെ സാന്നിധ്യത്തിൽ നിങ്ങൾക്ക് കുറച്ച് സമയം കഴിയാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് അവന്റെ ഫോട്ടോ സൂക്ഷിച്ച് സമകാലിക മനുഷ്യാവതാരത്തിന്റെ സാന്നിധ്യത്തിൽ നിങ്ങൾ ഉണ്ടെന്ന് നിങ്ങക്ക് കരുതാം എന്നാണ് ഇതിനർത്ഥം. സമകാലിക മനുഷ്യാവതാരത്തെ ഒരേസമയം (simultaneous) വ്യക്തിപരമായി കണ്ടുമുട്ടാൻ അവസരം ലഭിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. മറ്റ് ഫോട്ടോകളുടെ കാര്യത്തിൽ, ഒരേസമയം ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടാനുള്ള ഈ അവസരം നിങ്ങൾക്കില്ല.
3. അങ്ങയുടെ കാര്യത്തിലും മറ്റ് സന്ദർഭങ്ങളിലും അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് തന്നെ ലയിച്ച ദൈവത്തിന്റെ വീണ്ടും ലയനം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
[ശ്രീമതി. ഛന്ദ ചോദിച്ചു: പാദനമസ്കാരം സ്വാമി, ദയവായി ഇനിപ്പറയുന്ന കാര്യങ്ങൾ വിശദീകരിക്കുക: അങ്ങ് ഉൾപ്പെടെയുള്ള നിരവധി മനുഷ്യാവതാരങ്ങൾ ജനനം മുതൽ അല്ലെങ്കിൽ അതിനുമുമ്പ് ദൈവമായിരുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ തന്നെ ലയനം നടന്നതിനാൽ അങ്ങയുടെ കാര്യത്തിലും മറ്റ് സന്ദർഭങ്ങളിലും വീണ്ടും ലയനം ആവശ്യമായി വരുന്നത് എന്തുകൊണ്ട്? അതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക ലക്ഷ്യമുണ്ടോ?]
സ്വാമി മറുപടി പറഞ്ഞു:- ദത്തസ്വാമിയുമായി ഒരിക്കൽ കൂടി ദത്ത ഭഗവാൻ ലയിക്കുന്നത്, അർപ്പണബോധമുള്ള ഭക്തനായ മനുഷ്യ-ഘടകവുമായി (devoted human being-component) ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം (first energetic incarnation) ലയിക്കുന്നതിനുള്ള സാങ്കേതികവിദ്യ പഠിപ്പിക്കുക എന്ന പ്രത്യേക ഉദ്യേശം കൊണ്ടാണ്. ഭക്തർക്ക് പ്രബോധനം ചെയ്യേണ്ട ആത്മീയ ജ്ഞാനത്തിനു വേണ്ടി ദത്ത ഭഗവാൻ പ്രായോഗികമായി ഈ ഏകീകൃത ലയന പ്രക്രിയ (homogenous merging) പ്രകടമാക്കി. ചില പ്രത്യേക ഉദ്ദേശ്യങ്ങളില്ലാതെ ദൈവം ഒന്നും ചെയ്യില്ല. ഇത് സൈദ്ധാന്തിക ആശയത്തിന്റെ പ്രായോഗിക പ്രകടനമാണ്, കാരണം ഇന്ന് ഓരോ ഭക്തനും ശാസ്ത്രത്തിന്റെ ലൈനിലാണ്, അതിന് പ്രായോഗിക പരീക്ഷണം ആവശ്യമാണ്. അത്തരം പ്രായോഗിക പ്രകടനങ്ങൾ ഈ ദത്തസ്വാമിയെ (മനുഷ്യൻ-ഘടകം, human being-component) യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ പ്രചാരണത്തിനായി തിരഞ്ഞെടുത്ത ഭക്തനുമായി ഈശ്വരൻ സമ്പൂർണ്ണമായിലയിക്കുന്നു എന്ന ഈ ആശയം പഠിപ്പിക്കാൻ സഹായിച്ചു. മനുഷ്യാവതാരമെന്ന ആശയം പോലും ഈ ലോകത്തിലെ ആത്മാർത്ഥതയുള്ള പുരോഗമന ഭക്തർക്ക് (sincere advanced devotees) പ്രായോഗിക ഉദാഹരണങ്ങളുടെ സഹായത്തോടെ യഥാർത്ഥ ആത്മീയ ജ്ഞാനം പഠിപ്പിക്കുന്നതിന് വേണ്ടിയാണ്.
★ ★ ★ ★ ★