18 Jun 2024
[Translated by devotees of Swami]
1. ആത്മീയ ജ്ഞാന പ്രചരണത്തോടൊപ്പം പാവപ്പെട്ടവർക്ക് അന്നദാനം നടത്തുന്ന ക്ഷേത്ര നിർമ്മാണത്തിന് പണം നൽകാമോ?
[ശ്രീമതി. ഛന്ദ ചോദിച്ചു: പാദനമസ്‌കാരം സ്വാമി, ദയവായി ഇനിപ്പറയുന്ന സംശയങ്ങൾ വ്യക്തമാക്കൂ: സ്വാമി, എൻ്റെ മുമ്പത്തെ ചോദ്യത്തിൻ്റെ തുടർച്ചയായി, ആരെങ്കിലും ഒരു പുതിയ ക്ഷേത്രം പണിയാൻ നിർദ്ദേശിക്കുകയും ദരിദ്രർക്ക് ഭക്ഷണം വിതരണം ചെയ്യുകയും ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുകയും ചെയ്യുന്ന രണ്ട് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നിട്ട് സംഭാവന ചോദിക്കുന്നു, അവൻ കള്ളം പറയുകയാണോ അല്ലയോ എന്ന് നമ്മൾ എങ്ങനെ അറിയും? നമ്മുടെ സമീപനം എന്തായിരിക്കണം?]
സ്വാമി മറുപടി പറഞ്ഞു:- അങ്ങനെ സംശയം വരുമ്പോൾ അവരെ ഒഴിവാക്കുന്നതാണ് നല്ലത്. അവർ ഈ രണ്ട് പ്രോഗ്രാമുകൾ നടത്തുമ്പോൾ, നിങ്ങൾക്ക് അവരെ സഹായിക്കാനാകും.
2. ഏതാണ് ശരി? ആത്മീയ ജ്ഞാനം പഠിക്കാൻ ചിത്ത ശുദ്ധി നേടുക അല്ലെങ്കിൽ ആത്മീയ ജ്ഞാനം ശ്രവിച്ചതിന് ശേഷം ചിത്ത ശുദ്ധി നേടുക.
[സ്വാമി ഏതാണ് ശരി? അസൂയയെ നശിപ്പിക്കാൻ ആത്മീയ ജ്ഞാനം മാത്രമേ സഹായിക്കൂ എന്നതിനാൽ ആത്മീയ ജ്ഞാനം ശ്രവിച്ച ശേഷം ഒരാൾ ചിത്ത ശുദ്ധി കൈവരിക്കും. അല്ലെങ്കിൽ ആദ്യം അസൂയ നശിപ്പിച്ച് ചിത്ത ശുദ്ധി നേടുക, അതിനുശേഷം മാത്രമേ ഒരു വ്യക്തി ആത്മീയ ജ്ഞാനം കേൾക്കാൻ യോഗ്യനാകൂ.]
സ്വാമി മറുപടി പറഞ്ഞു:- കർമ്മയോഗം (പ്രാക്ടീസ്) മനസ്സിൻ്റെ ശുദ്ധി കൊണ്ടുവരുമെന്ന് ചിലർ പറയുന്നു. പക്ഷേ, ജ്ഞാനമില്ലാതെ നിഷ്ക്രിയമായ അഭ്യാസത്തിന് (പ്രാക്ടീസ്) എങ്ങനെ മനസ്സിനെ ശുദ്ധീകരിക്കാൻ കഴിയും? അതിനാൽ, ആദ്യം ജ്ഞാനം ലഭിക്കണം, തുടർന്ന് സദ്ഗുരുവിനോടുള്ള (ദൈവത്തിൻ്റെ അവതാരം) സൈദ്ധാന്തികമായ ഭക്തി വളർത്തിയെടുക്കണം ഒടുവിൽ സദ്ഗുരുവിനെ സേവിക്കുകയും അവന് ത്യാഗം ചെയ്യുകയും വേണം. അങ്ങനെയുള്ള അഭ്യാസത്തിൻ്റെ അവസാന ഘട്ടത്തിനു ശേഷം മാത്രം, മനുഷ്യാവതാരത്തിനോടോ സഹമനുഷ്യ ഭക്തരോടോ അഹങ്കാരമോ അസൂയയോ ഇല്ലാതെ മനസ്സ് ശുദ്ധീകരിക്കപ്പെടുന്നുള്ളൂ. ഈ ശരിയായ നടപടിക്രമം കൂടാതെ, ആത്മീയ ജ്ഞാനത്തിന്റെ ത്രയം (ത്രിപുതി) എന്ന് വിളിക്കപ്പെടുന്ന സമ്പൂർണ്ണ നടപടിക്രമത്തെക്കുറിച്ച് മനസ്സിലാക്കാതെയും പ്രചോദനം കൂടാതെയും നേരിട്ട് ചെയ്യുന്ന പ്രാക്ടിസിന് മനസ്സിനെ ശുദ്ധീകരിക്കാൻ കഴിയില്ല. ഒരു പ്രസംഗകൻ നൽകുന്ന ആത്മീയ ജ്ഞാനത്തിന്റെ ഗുണനിലവാരം പരിശോധിക്കാതെ എങ്ങനെ ഒരാൾക്ക് സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രാക്ടീസ് (അഭ്യാസം) ചെയ്യാൻ തുടങ്ങാൻ പറ്റും? ഒരു സ്കൂളിലോ കോളേജിലോ, നിങ്ങൾക്ക് തുടക്കത്തിൽ തന്നെ ഫീസ് അടയ്ക്കാൻ കഴിയും, കാരണം അധ്യാപകരുടെ മേൽ വളരെയധികം ജാഗ്രതയുണ്ട്, കൂടാതെ അധ്യാപകർ പഠിപ്പിക്കേണ്ട സിലബസും നിങ്ങളുടെ വിവരങ്ങൾക്ക് വേണ്ടി അച്ചടി ച്ചട്ടുണ്ട്. അത്തരം സ്കൂൾ അല്ലെങ്കിൽ കോളേജ് സമ്പ്രദായം ഒരു പ്രസംഗകൻ്റെ ആത്മീയ പ്രസംഗത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പ്രസംഗം കേട്ടതിനുശേഷം, മാത്രമേ പ്രസംഗകൻ്റെ ദൈവികതയെക്കുറിച്ച് നിങ്ങൾ തീരുമാനിക്കൂ. തുടർന്ന്, അവസാന ഘട്ടത്തിൽ സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും പരിശീലനത്തിലേക്ക് നയിക്കുന്ന സൈദ്ധാന്തിക പ്രചോദനം നിങ്ങൾ വളർത്തിയെടുക്കുന്നു. പ്രബോധനം കേൾക്കുന്നതിന് മുമ്പ് കർമ്മയോഗം ചെയ്യണമെങ്കിൽ, പ്രബോധനത്തിൻ്റെ ഗുണമേന്മ അറിയാതെ അത് എങ്ങനെ ചെയ്യാൻ പറ്റും? പ്രബോധനത്തിൻ്റെ ഗുണമേന്മ ഏറ്റവും മോശമാണെന്ന് കരുതുക, പ്രസംഗകനോട് ചെയ്ത സേവനവും ത്യാഗവും നിങ്ങൾ തിരിച്ചെടുക്കുമോ? ആത്മീയജ്ഞാനം അഭ്യസിക്കുകയും സൈദ്ധാന്തിക ഭക്തി നേടുകയും ഒടുവിൽ പ്രായോഗികമായ ഭക്തി (സേവനം, ത്യാഗം) ചെയ്യുകയും ചെയ്യുന്ന ത്രയം (ട്രയഡ്) കഴിഞ്ഞാൽ മാത്രമേ മനസ്സ് ശുദ്ധമാകൂ. മനസ്സിൻ്റെ ശുദ്ധി എന്നാൽ ലൗകിക ബന്ധനങ്ങളോടുള്ള അഭിനിവേശം ഇല്ലാതാക്കുക എന്നാണ്, അഹംഭാവത്തിൻ്റെയും അസൂയയുടെയും ഇല്ലാതാക്കലുമായി ബന്ധപ്പെട്ട എല്ലാ ലൗകിക അഭിലാഷങ്ങളും ഇതിൽ ഉൾപ്പെടുന്നു.
3. താഴെ കൊടുത്തിരിക്കുന്ന രണ്ട് കമൻ്റുകളും ഒന്ന് തന്നെയാണോ?
[ഇനിപ്പറയുന്ന രണ്ട് അഭിപ്രായങ്ങളും ഒന്നുതന്നെയാണെന്ന് എനിക്ക് പറയാമോ? i) ഋഷി അരബിന്ദോ എഴുതിയ ‘മനുഷ്യനിലെ ആത്മാവ് അവൻ്റെ വിധിയേക്കാൾ വലുതാണ്’, ii) സ്വാമി വിവേകാനന്ദൻ്റെ ‘നിശ്ചയദാർഢ്യത്തിന് വിധിയേക്കാൾ ശക്തിയുണ്ട്’?]
സ്വാമി മറുപടി പറഞ്ഞു:- ആദ്യത്തെ പ്രസ്താവന ശരിയായിരിക്കാം അല്ലെങ്കിൽ അല്ലായിരിക്കാം. ഏറ്റവും ശക്തമായ ബന്ധനത്തിലൂടെ ആത്മാവ് ദൈവത്തോട് അടുക്കുന്നതിൽ വിജയിക്കുകയും അതിലൂടെ ആത്മാവ് എല്ലാ ലൗകിക ബന്ധനങ്ങളുടെയും ആകർഷണങ്ങളിൽ നിന്ന് വേർപെടുകയാണെങ്കിൽ (ഡിറ്റാച്), ആത്മാവ് അതിൻ്റെ വിധിയേക്കാൾ വലുതാണ്. ഈ ആത്മീയ പ്രയത്നത്തിൽ ആത്മാവ് പരാജയപ്പെട്ടാൽ, അതിൻ്റെ വിധി തന്നെക്കാൾ വലുതാണ്. രണ്ടാമത്തെ പ്രസ്താവന തികച്ചും ശരിയാണ്, കാരണം വിധി മുൻകാല കർമ്മങ്ങളുടെ ശക്തമായ ഫലമാണ്. ഭൂതകാല കർമ്മങ്ങളുടെ ശക്തി (സഞ്ചിത) സ്വർഗ്ഗവും നരകവുമായ ഉപരിലോകങ്ങളിൽ മാത്രമേ സജീവമായിട്ടുള്ളൂ. ആത്മാവ് ഭൂമിയിൽ ജനിച്ചാൽ, ഇപ്പോഴത്തെ ഫലം (പ്രാരാബ്ധം) പൂർത്തിയായി. ഭാവി കർമ്മങ്ങളുടെ ഫലം (ആഗാമി) സഞ്ചിത പോലെ മാത്രമേ ഉപരിലോകങ്ങളിൽ സജീവമാകൂ. അതിനാൽ, ഭൂമിയിലെ ഏതൊരു ആത്മാവിൻ്റെയും ഇന്നത്തെ ജീവിതം സഞ്ചിതയുടെയും ആഗാമിയുടെയും ഇടപെടലുകളില്ലാതെ തുറന്ന അന്തരീക്ഷത്തിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെയാണ്. ഈശ്വരനിൽ പൂർണ്ണമായ ഏകാഗ്രത പുലർത്തിക്കൊണ്ട് ആത്മാവ് ആത്മീയമായി പുരോഗതി പ്രാപിക്കുമെന്ന് പ്രതീക്ഷിച്ച്, ബാഹ്യമായ തടസ്സങ്ങളില്ലാത്ത അത്തരമൊരു സ്വതന്ത്ര അന്തരീക്ഷം ദൈവം പ്രദാനം ചെയ്യുന്നു. അതിനാൽ, ആത്മീയ പാതയിലെ ലക്ഷ്യത്തിനായുള്ള നിങ്ങളുടെ ദൃഢനിശ്ചയം ഈ ഭൂമിയിലെ ഇന്നത്തെ ജീവിതത്തിൽ നിഷ്ക്രിയമായ നിങ്ങളുടെ വിധിയെക്കാൾ ശക്തമാണ്.
4. വളരെ വൈകി ഹനുമാൻ കൃഷ്ണനെ ദൈവത്തിൻ്റെ അവതാരമായി തിരിച്ചറിയുന്നതിൽ എന്താണ് പഠിക്കേണ്ടത്?
[ഒരു ചിരഞ്ജീവിയായ ഹനുമാൻ ശ്രീകൃഷ്ണൻ്റെ കാലത്തും ഉണ്ടായിരുന്നു. ശ്രീകൃഷ്ണരൂപത്തിലുള്ള അതേ ശ്രീരാമനെ തിരിച്ചറിയാൻ ഏറെ സമയമെടുത്തു. എന്താണ് അതിനു പിന്നിലെ കാരണം? ഹനുമാനെപ്പോലൊരു ക്ലൈമാക്‌സ് ഭക്തന് എങ്ങനെ ഇത് സാധ്യമാകും? അത്തരമൊരു സംഭവത്തിൽ നിന്ന് നമുക്ക് എന്ത് പാഠമാണ് ഉൾക്കൊള്ളാൻ കഴിയുക?]
സ്വാമി മറുപടി പറഞ്ഞു:- ഭഗവാൻ ശിവൻ്റെ അവതാരമായതിനാൽ ഹനുമാൻ ഒരു ഭക്തനല്ല. ഭക്തരായ മനുഷ്യർക്ക് ഈ മഹത്തായ ആശയം പ്രബോധിപ്പിക്കാൻ ഭഗവാൻ ശിവൻ ഹനുമാൻ്റെ വേഷത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യ ഭക്തരുടെ മനഃശാസ്ത്രം പൂർവ്വകാലത്തെ മനുഷ്യാവതാരത്തെ (പാസ്ററ് ഹ്യൂമൻ ഇൻകാർനേഷൻ) തിരിച്ചറിയുക എന്നതാണ്, അല്ലാതെ ഇന്നത്തെ (പ്രസന്റ്) സമകാലിക മനുഷ്യാവതാരത്തെയല്ല. ഭഗവാൻ രാമൻ്റെ കാലത്തും ഹനുമാൻ ഉണ്ടായിരുന്നു. ഭഗവാൻ രാമൻ്റെ കാര്യത്തിലെന്നപോലെ ദൈവത്തിൽ നിന്ന് നല്ല ഗുണങ്ങൾ മാത്രം പ്രകടിപ്പിക്കപ്പെട്ടാൽ അവർ ദൈവത്തെ എളുപ്പത്തിൽ തിരിച്ചറിയുമെന്ന് ഹനുമാൻ മനുഷ്യ ഭക്തരോട് പറയാൻ ആഗ്രഹിക്കുന്നു. അനർഹരായ ഭക്തരെ നിരസിക്കാൻ മനുഷ്യാവതാരം ചില നിഷേധാത്മക ഗുണങ്ങളും (നെഗറ്റീവ് ക്വാളിറ്റീസ്) പ്രകടിപ്പിക്കുന്നു. യഥാർത്ഥ ഭക്തർ അത്തരമൊരു മിഥ്യാധാരണയിൽ വീഴുകയില്ല, കൂടാതെ സമകാലിക മനുഷ്യാവതാരത്തെ തിരിച്ചറിയുകയും ചെയ്യും. തന്നെപ്പോലുള്ള ഒരു മഹാഭക്തൻ പോലും ഈ മിഥ്യയിൽ അകപ്പെട്ടുവെന്ന് ഹനുമാൻ പറയാൻ ആഗ്രഹിക്കുന്നു. ഇതിനർത്ഥം ഓരോ ഭക്തനും ഈ പോയിന്റിൽ അതീവ ജാഗ്രത പാലിക്കണം എന്നാണ്.
5. ഹനുമാൻ ഗോപികമാരെയും വിമർശിച്ചു. അത് ശരിയാണെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും ലക്ഷ്യമുണ്ടാവണം. ദയവായി വിശദീകരിക്കുക.
സ്വാമി മറുപടി പറഞ്ഞു:- മനുഷ്യാവതാരവുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ അതേ വിശദീകരണം ക്ലൈമാക്സ് ഭക്തരുടെ കാര്യത്തിലേക്കും വ്യാപിപ്പിക്കാം. അതിനാൽ, നിഷേധാത്മകമായ ഗുണങ്ങൾ (നെഗറ്റീവ് ക്വാളിറ്റീസ്) പ്രൊജക്റ്റ് ചെയ്യുന്ന സമകാലിക മനുഷ്യാവതാരത്തെ നിങ്ങൾ തെറ്റിദ്ധരിക്കരുത് അല്ലെങ്കിൽ മധുരമായ ഭക്തിയുടെ (മധുര ഭക്തി) ശുദ്ധമായ പാതയിലൂടെ ദൈവത്തെ സമീപിക്കുന്ന ക്ലൈമാക്സ് ഭക്തരെ നിങ്ങൾ തെറ്റിദ്ധരിക്കരുത് എന്നതാണ് സന്ദേശം.
6. ഭ്രൂണത്തിന് ഗുണങ്ങളൊന്നുമില്ലാതെ ശുദ്ധമായ അവബോധം ഉണ്ടെന്ന് പറയാമോ?
[വ്യക്തിഗത ആത്മാവിൻ്റെ പ്രവേശനത്തിന് മുമ്പ്, ഭ്രൂണത്തിന് ഗുണങ്ങളൊന്നുമില്ലാതെ ശുദ്ധമായ അവബോധം മാത്രമേയുള്ളൂവെന്ന് നമുക്ക് പറയാൻ കഴിയുമോ?]
സ്വാമി മറുപടി പറഞ്ഞു:- വ്യക്തിഗത ആത്മാവിന് തന്നെ അവബോധമുണ്ട് (അവർനെസ്സ്). പക്ഷേ, ഭ്രൂണത്തിന് (എബ്രിയോ) ശുദ്ധമായ അവബോധം (പ്യുർ അവർനെസ്സ്) സൃഷ്ടിക്കാൻ തലച്ചോറും നാഡീവ്യവസ്ഥയും (നെർവസ്സ് സിസ്റ്റം) വികസിപ്പിച്ചേക്കാം, അത് സ്വയം ബോധവാനാണ് (ശുദ്ധമായ അവബോധം). വ്യക്തിഗത ആത്മാവ് ചിന്തകളുടെ ഒരു കൂട്ടമാണ്, ഓരോ ചിന്തയും അവബോധവും ചില ലൗകിക വിവരങ്ങളും ശുദ്ധമായ സ്വർണ്ണവും സ്വർണ്ണാഭരണത്തിന്റെ രൂപകല്പനയും പോലെ കൂടിച്ചേർന്നതാണ്. വ്യക്തിഗത ആത്മാവ് പ്രവേശിച്ചുകഴിഞ്ഞാൽ, ഭ്രൂണത്തിൻ്റെ ശുദ്ധമായ അവബോധം വ്യക്തിഗത ആത്മാവുമായി കൂടിച്ചേർന്ന് വ്യക്തിഗത ആത്മാവിനെ ശക്തിപ്പെടുത്തും.
7. ശ്രീകൃഷ്ണൻ്റെ കാലം മുതൽ അഹങ്കാരവും അസൂയയും വർദ്ധിച്ചു തുടങ്ങിയോ?
[വിഷ്ണുവിൻ്റെ പത്ത് അവതാരങ്ങളുടെ ക്രമം കണ്ടാൽ, കാലക്രമേണ, മത്സ്യാവതാരത്തിൽ നിന്ന് ആരംഭിച്ച് കൂടുതൽ വികസിത രൂപത്തിലും ഒടുവിൽ ഭഗവാൻ ശ്രീരാമൻ്റെ കാര്യത്തിലെന്നപോലെ സമകാലിക മനുഷ്യാവതാര രൂപത്തിലും വന്നു അതിനാൽ മനുഷ്യൻ്റെ അഹങ്കാരവും അസൂയയും മെച്ചപ്പെട്ടുവെന്ന് നമുക്ക് പറയാൻ കഴിയുമോ?? പിന്നെയും ഭഗവാൻ ശ്രീകൃഷ്ണൻ്റെ കാലം മുതൽ അഹങ്കാരവും അസൂയയും വർദ്ധിച്ചു തുടങ്ങിയോ? അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ എപ്പോഴും, ഛന്ദ]
സ്വാമി മറുപടി പറഞ്ഞു:- ഭഗവാൻ മഹാവിഷ്ണുവിൻ്റെ അവതാരങ്ങളിൽ മനുഷ്യൻ്റെ പരിണാമം (എവൊല്യൂഷൻ) അടിച്ചേൽപ്പിക്കരുത്. നിങ്ങൾ ഭഗവാൻ വിഷ്ണുവിൻ്റെ ഏത് അവതാരം എടുത്താലും, എല്ലാ അവതാരങ്ങൾക്കും അടിസ്ഥാനപരമായി മൂന്ന് ഗുണങ്ങളുടെ ഒരേ ഘടനയുണ്ട് (കോമ്പോസിഷൻ). ഒരു അവതാരത്തിൽ ഒരു ഗുണം പ്രബലമായേക്കാം, എന്നാൽ വീണ്ടും സത്വത്തിൻ്റെ (വിഷ്ണുദേവൻ്റെ) പ്രധാന അനുപാതത്തിൻ്റെ യഥാർത്ഥ (ഒറിജിനൽ) ഘടന ഉടനടി എത്തിച്ചേരുന്നു. അതിനാൽ, ദൈവവും ആത്മാവും തമ്മിലുള്ള താരതമ്യം വിഡ്ഢിത്തമായ കവിതയുടെ അർത്ഥശൂന്യമായ ഭാവനയാണ്. അവതാരത്തിൻ്റെ പരിപാടി കഴിഞ്ഞാൽ, ഓരോ അവതാരവും (അവൻ്റെ പത്ത് അവതാരങ്ങളിൽ) 99% സത്വത്തിൻ്റെ മൂർത്തീഭാവമായ ഭഗവാൻ വിഷ്ണുവായി മാറി.
8. രാമൻ സീതയ്ക്ക് ദൈവവും ഭർത്താവും ആയിരുന്നതിനാൽ സീത അവളുടെ വാക്കുകളിൽ ശരിയായിരുന്നോ?
[സ്വാമി, ഭഗവാൻ ശ്രീരാമൻ സീതയോട് കാട്ടിലേക്ക് പോകുന്നതിന് മുമ്പ് കൊട്ടാരത്തിൽ താമസിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവൾ അതിനെ നിഷേധിക്കുക മാത്രമല്ല ഭഗവാൻ ശ്രീരാമനെ ശകാരിക്കുകയും ചെയ്തു. ഭഗവാൻ ശ്രീരാമൻ സീതയ്ക്ക് ദൈവവും ഭർത്താവും ആയിരുന്നതിനാൽ അവളുടെ ഭാഗത്തുനിന്നുണ്ടായത് ശരിയോ തെറ്റോ?]
സ്വാമി മറുപടി പറഞ്ഞു:- ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ബഹുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ്, ആ തലത്തിൽ ഭാര്യ ഭർത്താവിനെ ശകാരിക്കില്ല. പക്ഷേ, ഈ ബന്ധം ഡാർലിംഗ് ബന്ധത്തിൻ്റെ യഥാർത്ഥ സ്നേഹത്തെ അടിസ്ഥാനമാക്കികൂടിയുള്ളതാണ്, അതിൽ ശകാരിക്കുന്നത് എന്നത് യഥാർത്ഥ സ്നേഹത്തിന്റെ ആധിക്യത്തെ കാണിക്കുന്നു. അതുകൊണ്ട് തന്നെ അത് ഒരിക്കലും തെറ്റല്ല. കൂടാതെ, ശിവൻ പുരുഷനാണ് (മീശയും താടിയും മുതലായവ) കൂടാതെ വിഷ്ണു സ്ത്രീലിംഗവുമാണ് (സൗന്ദര്യം, ആഭരണങ്ങൾ മുതലായവ) സീത പറഞ്ഞതും ശരിയാണ്. പുരുഷരൂപത്തിലുള്ള സ്ത്രീയായി സീത രാമനെ ശകാരിച്ചു (സ്ത്രീയപുരുഷ വിഗ്രഹം).
★ ★ ★ ★ ★