home
Shri Datta Swami

 29 Dec 2022

 

Malayalam »   English »  

സ്വാമി, നരകം ഉള്ളപ്പോൾ ഈ ലോകത്തും മനുഷ്യർ ശിക്ഷിക്കപ്പെടുന്നത് എന്തിനാണ്?

(Translated by devotees)

[മിസ്. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഇവിടെ മറ്റുള്ളവരുടെ തെറ്റുകൾക്ക് ശിക്ഷിക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ തെറ്റുകൾക്ക് ദൈവം നിങ്ങളെയും ഇവിടെ വച്ചുതന്നെ ശിക്ഷിക്കുന്നു. നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുകയാണെങ്കിൽ, ദൈവം നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും. ദൈവത്തിന്റെ ശിക്ഷകൾ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ആയി പ്രത്യക്ഷപ്പെടുന്നു.

പരുഷമായ വാക്കുകളില്ലാതെ സ്നേഹത്തിലൂടെ മറ്റുള്ളവരെ നവീകരിക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, നിങ്ങളോട് കടുത്ത നടപടികളില്ലാതെ സ്നേഹത്തിലൂടെ നിങ്ങളെ നവീകരിക്കാൻ ദൈവം നിങ്ങളെ സഹായിക്കും.

ഓരോ മനുഷ്യനും നല്ലതും ചീത്തയുമായ ഗുണങ്ങളുടെ മിശ്രിതമാണ്. ചിലപ്പോൾ നല്ലതും ചിലപ്പോൾ ചീത്തയും പുറത്തുവരും. ഓരോ മനുഷ്യനും സ്വന്തം നന്മ മാത്രം കാണുന്നു, ചീത്തയല്ല(തിന്മ). അതുപോലെ ഓരോ മനുഷ്യനും മറ്റുള്ളവരിൽ മാത്രമാൺ തിന്മയെ കാണുന്നത്, നന്മയല്ല. മനുഷ്യൻ താൻ/അവൾ നല്ലവരാണെന്നും മറ്റുള്ളവരെല്ലാം മോശക്കാരാണെന്നും കരുതുന്നത് ഇതാണ്. ഇതാണ് ദൈവത്തിന് നിങ്ങളോടുള്ള ദേഷ്യത്തിന് കാരണം. നിങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ, നിങ്ങളുടെ തെറ്റുകൾക്കുള്ള ശിക്ഷയും അവൻ ഇവിടെ നൽകുന്നു.

എല്ലാ മനുഷ്യർക്കും അവരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. മാനസിക സമാധാനത്തോടെയും വൈകാരികതയില്ലാതെയും നിങ്ങളുടെ തെറ്റുകൾ നിങ്ങൾ മാറ്റണം. അതുപോലെ സ്നേഹത്തോടെയും മൃദുലമായ വാക്കുകളിലൂടെയും തെറ്റുകൾ തിരുത്താൻ മറ്റുള്ളവരെ ഉപദേശിക്കണം. അപ്പോൾ ദൈവം നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ ശിക്ഷിക്കാതെ നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കുകയും ചെയ്യും.

ഭർതൃഹരി പറയുന്നു "പരഗുണപരമനുൻ പാർവതികൃത്യ ശാന്തഃ". ഈ ശ്ലോകം അർത്ഥമാക്കുന്നത്

1. സ്വന്തം വലിയ ചീത്തയെ(തിന്മ) എല്ലാവരും ചെറിയ ചീത്തയായി കാണുന്നു.

2. എല്ലാവരും സ്വന്തം ചെറിയ നന്മയെ വലിയ നന്മയായി കാണുന്നു.

3. മറ്റുള്ളവരിലെ ചെറിയ തിന്മയെ എല്ലാവരും വലിയ ചീത്തയായി(തിന്മ) കാണുന്നു.

4. എല്ലാവരും മറ്റുള്ളവരിലെ വലിയ നന്മയെ ചെറിയ നന്മയായി കാണുന്നു.

ഇതാണ് ലോകത്ത് എല്ലായിടത്തും വഴക്കുകൾക്ക് കാരണം. ഈ ലോകത്ത് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാവരും  ആഗ്രഹിക്കുന്നുവെങ്കിൽ,

1. സ്വന്തം ചെറിയ തിന്മയെ എല്ലാവരും വലിയ ചീത്തയായി(തിന്മ) കാണും.

2. എല്ലാവരും സ്വന്തം വലിയ നന്മയെ ചെറിയ നന്മയായി കാണും.

3. എല്ലാവരും മറ്റുള്ളവരിലെ ചെറിയ നന്മയെ വലിയ നന്മയായി കാണും.

4. എല്ലാവരും മറ്റുള്ളവരിലെ വലിയ തിന്മയെ ചെറിയ ചീത്തയായി(തിന്മ) കാണും.

ഈ സന്ദേശങ്ങളെല്ലാം ഈ ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. ഈ സന്ദേശം ലോകത്തുള്ള എല്ലാ മനുഷ്യർക്കും ബാധകമായതിനാൽ ഞാൻ ആരെയും പ്രത്യേകമായി ചൂണ്ടി കാണിച്ചു പറയുന്നില്ല.

★ ★ ★ ★ ★

 
 whatsnewContactSearch