home
Shri Datta Swami

 29 Jun 2024

 

Malayalam »   English »  

സ്വാമി, എന്തുകൊണ്ടാണ് അങ്ങ് അങ്ങയുടെ കുട്ടികളെ സർക്കാർ സ്കൂളുകളിൽ അയച്ചത്?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, അങ്ങ് പ്രൊഫസറായി ജോലി ചെയ്തിരുന്നിട്ടും അങ്ങയുടെ കുട്ടികളെ സർക്കാർ സ്‌കൂളിൽ മാത്രമാണ് അയച്ചത്. എന്തുകൊണ്ട്?]

സ്വാമി മറുപടി പറഞ്ഞു:- സ്വകാര്യ സ്‌കൂളുകളുടെ മാനേജ്‌മെൻ്റ് 90,000 രൂപ വിഴുങ്ങി, നിങ്ങൾ നൽകുന്ന ഒരു ലക്ഷം ഫീസിൽ നിന്ന് 10,000 രൂപ മാത്രമാണ് അധ്യാപകർക്ക് നൽകുന്നത്. ഇതിനുപകരം, നിങ്ങൾ ട്യൂഷൻ ടീച്ചർക്ക് നേരിട്ട് 30,000 രൂപ നൽകുകയും സ്ഥിര നിക്ഷേപമായി (ഫിക്സഡ് ഡെപ്പോസിറ്റ്) നിങ്ങളുടെ അടുത്ത് 70,000 രൂപ ലാഭിക്കുകയും ചെയ്യുക, ഇത് ഭാവിയിലെ ഉന്നത പഠനത്തിന് നിങ്ങളുടെ കുട്ടിയെ സഹായിക്കും. ഭക്ഷണം നൽകൽ അല്ലെങ്കിൽ അന്നദാനം, വിദ്യാഭ്യാസം നൽകൽ അല്ലെങ്കിൽ വിദ്യാദാനം (ലോകജ്ഞാനം അല്ലെങ്കിൽ ആത്മീയ ജ്ഞാനം) എന്നിവ പുണ്യപ്രവൃത്തികളാണെന്ന് വേദങ്ങൾ പറയുന്നു. ഈ ദാതാക്കളെ ദൈവം സമ്പത്തുകൊണ്ട് അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഈ സംഭാവനകൾക്ക് തിരിച്ചു പ്രതിഫലമായി ഒന്നും ഈടാക്കേണ്ടതില്ല. ഒരു പാവപ്പെട്ടവൻ്റെ കാര്യത്തിൽ, പാചകം ചെയ്യാനുള്ള പലചരക്ക് സാധനങ്ങൾ വാങ്ങേണ്ടതിനാൽ, അവന് അന്നദാനത്തിന് എന്തെങ്കിലും തിരികെ ഈടാക്കാം. എന്നാൽ വിദ്യാദാനത്തിൽ, നിങ്ങൾ ഒരു ദരിദ്രനാണെങ്കിൽ പോലും തുടക്കത്തിൽ ഒന്നും തന്നെ ചെലവഴിക്കേണ്ടതില്ലാത്ത നിങ്ങളുടെ തലച്ചോറിലുള്ള അറിവാണ് നിങ്ങൾ ദാനം ചെയ്യുന്നത്. തീർച്ചയായും, അധ്യാപകൻ വളരെ വളരെ ദരിദ്രനാണെങ്കിൽ, വിദ്യാർത്ഥി ചില സാമ്പത്തിക സഹായം (ഗുരു ദക്ഷിണ) ചെയ്യണം, കാരണം അധ്യാപകൻ തന്റെ അധ്യാപനത്തിന് ഊർജ്ജം ചെലവഴിക്കേണ്ടതുണ്ട് അതിനായി ഭക്ഷണം ആവശ്യമാണ്. ഒരു പണ്ഡിതൻ മറ്റുള്ളവർക്ക് അറിവ് ദാനം ചെയ്തില്ലെങ്കിൽ, അത്തരമൊരു പണ്ഡിതൻ ഭയങ്കര രാക്ഷസനായി (ബ്രഹ്മ രാക്ഷസൻ) ജനിക്കുമെന്ന് പറയപ്പെടുന്നു. എന്തുവിലകൊടുത്തും, അധ്യാപകൻ ഗുരു ദക്ഷിണ ആവശ്യപ്പെടരുത്, അയാൾക്ക് എന്തെങ്കിലും കഴിക്കാനുണ്ടെങ്കിൽ. കാട്ടിലെ മരങ്ങളിൽ നിന്ന് ഭക്ഷണം ശേഖരിക്കുന്ന മുനിമാർ ഗുരുദക്ഷിണയൊന്നും ചോദിക്കാതെ ആത്മാർത്ഥതയുള്ള സ്വീകർത്താക്കൾക്ക് ജ്ഞാനം ദാനം ചെയ്തു. ഒരിക്കൽ അജ്ഞാതനായ ഒരു ഭക്തൻ എന്നെ ദൈവത്തെ ആരാധിക്കുന്നതിനായി ക്ഷണിച്ചു (സത്യനാരായണ സ്വാമി വ്രതം).

Datta

ഈ ആചാരപരമായ ആരാധന നടത്തുന്നതിന് ഞാൻ എത്രയാണ് ഈടാക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ദൈവത്തെ ആരാധിക്കാൻ എനിക്ക് അവസരം നൽകുന്നതിനാൽ അവൻ എന്നിൽ നിന്ന് എന്തെങ്കിലും ഈടാക്കണമെന്ന് ഞാൻ അവനോട് പറഞ്ഞു! അവൻ ഞെട്ടിപ്പോയി, കുറെ നേരം മൂകനായി!! ഞാൻ ദൈവാരാധനയിൽ പങ്കെടുക്കുമ്പോൾ, ദൈവം എൻ്റെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഞാൻ അവനോട് പറഞ്ഞു, കാരണം ആ ഭക്തനും ചില ആവശ്യങ്ങൾക്ക് മാത്രം വേണ്ടി ദൈവത്തെ ആരാധിക്കുന്നു. മറ്റെല്ലാ യാചകർക്കൊപ്പം മറ്റൊരു യാചകനും യാചിക്കുന്ന ധനികനോട് (ദൈവം) നേരിട്ട് യാചിക്കാൻ കഴിയുമ്പോൾ ഞാൻ എന്തിന് മറ്റൊരു യാചകനോട് യാചിക്കണമെന്ന് ഞാൻ അവനോട് പറഞ്ഞു? ഈ നയം കൊണ്ട് മാത്രമാണ് ഞാൻ എൻ്റെ ജീവിതത്തിൽ പുരോഹിതനായി പ്രവർത്തിച്ചത്, ദൈവം എന്നെ വെള്ളപ്പൊക്കം പോലെയുള്ള സമ്പത്ത് നൽകി അനുഗ്രഹിച്ചു, ഞാൻ ഒരിക്കലും വരൾച്ചയെ നേരിട്ടിട്ടില്ല!! എനിക്ക് ലഭിച്ച ഈ അനുഭവം മറ്റ് ആളുകൾക്ക് വേണ്ടി ആചാരങ്ങൾ അനുഷ്ഠിക്കുന്ന എല്ലാ വൈദികരുടെയും ഒരു കണ്ണ് തുറപ്പിക്കട്ടെ. കുറഞ്ഞത്, പുരോഹിതൻ തന്നെ ചടങ്ങ് ചെയ്യാൻ ക്ഷണിക്കുന്ന വ്യക്തിയോട് പറയണം, "ദയവായി നിങ്ങളുടെ കഴിവിനും ഭക്തിക്കും; ഇവയിൽ ഏറ്റവും കുറഞ്ഞത്, അനുസരിച്ച് പണം നൽകുക". പുരോഹിതന് വേദം പ്രബോധനം ചെയ്യുന്ന ആത്മീയ ജ്ഞാനം ഉണ്ടായിരിക്കണം, വേദത്തിൽ പറഞ്ഞിരിക്കുന്നതുപോലെ (ശ്രോത്രിയസ്യ ചാകാമ ഹതസ്യ) ആരിൽ നിന്നും യാതൊന്നും ആഗ്രഹിക്കരുത്. അത്തരം ഒരു പുരോഹിതൻ ദൈവത്തിൽ സമ്പൂർണ്ണ വിശ്വാസം അർപ്പിക്കുന്നു, യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ ഉടമയാണ് (ബ്രാഹ്മണൻ). പുരാതന ഇന്ത്യൻ സമ്പ്രദായത്തിൽ, മുഴുവൻ ഫീസും (ഗുരു ദക്ഷിണ) അധ്യാപകന് മാത്രമായിരുന്നു നൽകിയിരുന്നത്.

★ ★ ★ ★ ★

 
 whatsnewContactSearch