home
Shri Datta Swami

Posted on: 17 Mar 2024

               

Malayalam »   English »  

ദൈവത്തിൻ്റെ അന്തർലീനമായ ഗുണം സ്നേഹമാണ്. പിന്നെ, ദൈവം സങ്കൽപ്പിക്കാൻ കഴിയാത്തവനാണെന്ന് അങ്ങേയ്ക്കു എങ്ങനെ പറയാൻ കഴിയും?

[Translated by devotees of Swami]

[ശ്രീ കിഷോർ റാമിൻ്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- സങ്കൽപ്പിക്കാനാവാത്ത ദൈവം സൃഷ്ടിക്ക് അതീതനാണ്. സൃഷ്ടിയിൽ കാണപ്പെടുന്ന ഒരു ഗുണമാണ് സ്നേഹം. അതിനാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൻ്റെ അന്തർലീനമായ ഗുണമായിരിക്കരുത് സ്നേഹം. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന് ഒരു ഗുണവും അന്തർലീനമല്ല. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം സൃഷ്ടിയിൽ ഉൾപ്പെട്ട ഒരു മാധ്യമം കൊണ്ട് മാധ്യമം സ്വീകരിക്കുമ്പോൾ മാത്രമേ, സങ്കൽപ്പിക്കാനാവാത്ത ദൈവം നല്ല ഗുണങ്ങളുമായി (കല്യാണഗുണങ്ങൾ) ബന്ധപ്പെട്ടു ഗുണമുള്ളവനാകു. പതിനാറ് നല്ല ഗുണങ്ങൾ ദൈവിക സ്നേഹത്തിൻ്റെ വ്യത്യസ്ത രൂപങ്ങൾ മാത്രമാണ്. നിഷ്ക്രിയ ഊർജ്ജത്തിൽ (ഇനെർട്ടു എനർജി) നിന്ന് ഉണ്ടാകുന്ന അവബോധം (അവർനെസ്സ്), മാധ്യമം സ്വീകരിക്കാത്ത-സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിലില്ല. സങ്കൽപ്പിക്കാനാവാത്ത ദൈവം തൻ്റെ സർവശക്തിയാൽ സൃഷ്ടിയെ സൃഷ്ടിക്കാൻ ചിന്തിക്കുന്നു. മാലാഖമാരുടെ കാര്യത്തിൽ, നിഷ്ക്രിയ ഊർജ്ജം നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നു, ഇത് ഊർജ്ജസ്വലമായ നാഡീവ്യവസ്ഥയിൽ (എനെർജിറ്റിക് നെർവസ്സ്  സിസ്റ്റം) അവബോധമായി മാറുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവർ കഴിക്കുന്ന ഭൌതികവൽക്കരിക്കപ്പെട്ട (മെറ്റീരിയലൈസ്ഡ്) ഭക്ഷണം ദഹനവ്യവസ്ഥയിൽ (ഡൈജെസ്റ്റീവ്  സിസ്റ്റം) നിഷ്ക്രിയ ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു, കൂടാതെ ആ നിഷ്ക്രിയ ഊർജ്ജം പ്രവർത്തിക്കുന്ന ഭൌതിക നാഡീവ്യവസ്ഥയിൽ പ്രവേശിച്ച് അവബോധമായി മാറുന്നു.

 
 whatsnewContactSearch