home
Shri Datta Swami

 17 Nov 2010

 

Malayalam »   English »  

കഷ്ടപ്പാടുകളെ അതിജീവിക്കാനുള്ള ദൈവത്തിന്റെ അതുല്യമായ ഹിതം

[Translated by devotees]

എല്ലാ കഷ്ടപ്പാടുകളുടെയും ഉറവിടമായ പാപം (sin), ദൈവത്തോടുള്ള എത്ര ഭക്തിയിലൂടെയോ അല്ലെങ്കിൽ ദൈവത്തോടുള്ള എത്ര പ്രിയത്തിലൂടെയോ എത്ര സാമീപ്യത്തിലൂടെയോ റദ്ദാക്കാനാവില്ല. ഒരു വഴിയല്ലാതെ പാപം ഇല്ലാതാക്കാൻ മറ്റൊരു  മാർഗ്ഗവുമില്ല. അത്തരത്തിലുള്ള ഒരേയൊരു പാത മനസ്സിന്റെ യഥാർത്ഥവും ശാശ്വതവുമായ പരിവർത്തനം (real and permanent transformation of the mind) മാത്രമാണ്. അത്തരം പരിവർത്തനം ഭാവിയിൽ പാപം ചെയ്യുന്നത് ഒഴിവാക്കും. ഭൂതകാലത്തിൽ ചെയ്ത പാപത്തിനുള്ള ശിക്ഷയും ഈ പരിവർത്തനത്തെ മാത്രം ലക്ഷ്യമിടുന്നതിനാൽ, പരിവർത്തനത്തിനുശേഷം കഴിഞ്ഞ പാപങ്ങൾക്ക് ആത്മാവിനെ കൂടുതൽ ശിക്ഷിക്കുന്നതിൽ അർത്ഥമില്ല. അതിനാൽ, ആത്മാവിന്റെ ശാശ്വതവും യഥാർത്ഥവുമായ പരിവർത്തനം എല്ലാ മുൻകാല പാപങ്ങളെയും ഭാവിയിൽ കൂടുതൽ പാപം ചെയ്യാനുള്ള സാധ്യതയെയും ഇല്ലാതാക്കുന്നു. ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല, കാരണം അത്തരം അതുല്യമായ മാർഗ്ഗം ദൈവഹിതമാണ് (will of God). നിങ്ങളുടെ എല്ലാ മുൻകാല പാപങ്ങളും ദൈവം റദ്ദാക്കുകയാണെങ്കിൽ, അതിനർത്ഥം നിങ്ങൾ യഥാർത്ഥമായും ശാശ്വതമായും രൂപാന്തരപ്പെട്ടുവെന്നും (transformed) ഭാവിയിൽ നിങ്ങൾ ഒരിക്കലും പാപം ചെയ്യില്ലെന്നും ആണ്. ശരിയായ ചികിത്സയുടെ പ്രാരംഭ ഘട്ടമായ യഥാർത്ഥ ജ്ഞാനം (true knowledge) നേടുന്നതിലൂടെ മാത്രമേ ആത്മാവിന്റെ അത്തരം ശാശ്വതവും യഥാർത്ഥവുമായ പരിവർത്തനം കൈവരിക്കാൻ കഴിയൂ. യഥാർത്ഥ ജ്ഞാനം ലഭിച്ചതിന് ശേഷം, നിങ്ങൾ ശരിയായ പാതയിൽ സഞ്ചരിക്കാൻ ശ്രമിക്കും, ഇപ്പോൾ നിങ്ങളുടെ പരിശ്രമത്തിന് പ്രാധാന്യം ലഭിക്കുന്നു. ക്രമേണ, ശരിയായ ജ്ഞാനം പ്രായോഗികമായി നടപ്പിലാക്കാനുള്ള നിങ്ങളുടെ തുടർന്നുള്ള ശ്രമവുമായി ബന്ധപ്പെട്ട ശരിയായ ജ്ഞാനത്തിലൂടെ യഥാർത്ഥവും ശാശ്വതവുമായ പരിവർത്തനം നേടുന്നതിൽ നിങ്ങൾ വിജയിക്കും. ലക്ഷ്യം നേടുന്നതിന് ശരിയായ ജ്ഞാനവും നിങ്ങളുടെ പരിശ്രമവും ആവശ്യമാണ്.

നിങ്ങള്ക്ക്, ഡൽഹിയിൽ എത്താൻ കൃത്യമായ വിവരങ്ങൾ (correct information) നിങ്ങൾ അറിയണം. ശരിയായ വിവരങ്ങൾ ലക്ഷ്യത്തിലെത്താനുള്ള ശരിയായ പാത നിങ്ങളെ കാണിക്കും. ഇവിടെ, ജ്ഞാനത്തിന്റെ ഉദ്ദേശ്യം അവസാനിച്ചു. ഈ നിമിഷം മുതൽ, നിങ്ങളുടെ പരിശ്രമം ആവശ്യമാണ്. നിങ്ങൾക്ക് ശരിയായ പാതയെക്കുറിച്ചുള്ള ജ്ഞാനം ഉണ്ടായിരിക്കാം, പക്ഷേ നിങ്ങൾ നടക്കാൻ പരിശ്രമിച്ചില്ലെങ്കിൽ ലക്ഷ്യത്തിലെത്താൻ കഴിയില്ല. ശരിയായ ജ്ഞാനം വേദം (Veda) നൽകുന്നു. പക്ഷേ, നിർഭാഗ്യവശാൽ, ഈ ലോകത്തിൽ തിരുവെഴുത്തുകളുടെ (Scripture) തെറ്റായ വ്യാഖ്യാനങ്ങൾ നിലനിൽക്കുന്നു. അതിനാൽ, തിരുവെഴുത്തുകളുടെ ശക്തമായ വിശദീകരണത്തോടുകൂടിയ ശരിയായ വ്യാഖ്യാനം ആവശ്യമാണ്. ശരിയായ വ്യാഖ്യാനം വേദഗ്രന്ഥകർത്താവിന് മാത്രമേ അറിയൂ. അതിനാൽ, വേദഗ്രന്ഥകർത്താവായ (Author of the Scripture) ദൈവം, യഥാർത്ഥ വ്യാഖ്യാനം നൽകാനും ശക്തവും ശരിയായതുമായ യുക്തി ഉപയോഗിച്ച് നിങ്ങളെ ബോധ്യപ്പെടുത്തുന്നതിന് നിങ്ങളുടെ എല്ലാ സംശയങ്ങളും വ്യക്തമാക്കാനും പ്രബോധകനായി മനുഷ്യരൂപത്തിൽ ഇറങ്ങിവരണം. ദൈവം മനുഷ്യരൂപത്തിലല്ലാതെ മറ്റേതെങ്കിലും രൂപത്തിൽ വന്നാൽ പ്രബോധനം (preaching) സാധ്യമല്ല. തീർച്ചയായും, ദൈവത്തിന് തന്റെ സർവ്വശക്തിയിലൂടെ ഒരു പ്രതിമയുടെ രൂപത്തിൽ പോലും നിങ്ങളോട് പ്രസംഗിക്കാൻ കഴിയും. പക്ഷേ, അങ്ങനെ ചെയ്‌താൽ, നിങ്ങൾ പിരിമുറുക്കത്താൽ ആവേശഭരിതരാകും, വ്യാഖ്യാനം സ്വീകരിക്കാൻ കഴിയില്ല, തണുത്ത അന്തരീക്ഷത്തിൽ (cool atmosphere) നിങ്ങളുടെ സംശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയില്ല. ഈ ആവശ്യത്തിനായി മാത്രം, ദൈവം മനുഷ്യരൂപത്തിൽ ഒരു പ്രബോധകനായി ഇറങ്ങിവരുന്നു (God comes down in the human form), അതിനാൽ നിങ്ങൾ അവനെ നിങ്ങളുടെ സഹമനുഷ്യനായി കണക്കാക്കുകയും ശരിയായ വ്യക്തത ലഭിക്കുന്നതിന് നിങ്ങളുടെ സംശയങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുകയും ചെയ്യും. അതിനാൽ, സമകാലിക മനുഷ്യാവതാരത്തിന്റെ (contemporary human incarnation) പ്രാധാന്യം ഇതാണ്.

ദൈവത്തോടുള്ള അടുപ്പവും പ്രിയവും

നിങ്ങളുടെ പാപങ്ങൾക്ക് നിങ്ങൾ ശിക്ഷിക്കപ്പെടുമെന്നും ദൈവത്തോടുള്ള നിങ്ങളുടെ സാമീപ്യത്തിനും പ്രിയത്തിനും ഈ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കാനാവില്ലെന്ന് സ്ഥാപിക്കാൻ, മനുഷ്യാവതാരത്തിൽ നിലനിൽക്കുന്ന ആത്മാവ് പോലും അതിന്റെ പാപങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നു. മനുഷ്യാവതാരത്തിൽ (human incarnation) നിലനിൽക്കുന്ന ആത്മാവിനേക്കാൾ ഒരു ആത്മാവിനും ദൈവത്തോട് കൂടുതൽ അടുപ്പവും പ്രിയപ്പെട്ടതുമാകാൻ കഴിയില്ല. മനുഷ്യാവതാരം എന്നത് ദൈവത്തിന്റെയും ആത്മാവിന്റെയും രണ്ട് ഘടക സംവിധാനമാണ് (two component system of God and soul), മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന ഒരൊറ്റ ഘട്ടത്തിൽ (a single phase) പ്രത്യക്ഷപ്പെടുന്നു. ഇത് ഒരു ചെമ്പ് ലോഹം (copper metal)  പോലെയാണ്, ചെമ്പ് ലോഹമായി മാത്രം കാണപ്പെടുന്നു, പക്ഷേ അതിൽ അദൃശ്യമായ സ്വർണ്ണത്തിന്റെ (gold)  അംശമുണ്ട്. ഇത് രണ്ട് ഘടക സംവിധാനമാണെങ്കിലും (ചെമ്പും സ്വർണ്ണവും) ഒരൊറ്റ ഘട്ടമായി (ശുദ്ധമായ ചെമ്പ്) ദൃശ്യമാകുന്നു. ആത്മാവ്-ഘടകത്തിന്റെ (soul-component) പ്രവർത്തനം നല്ലതാണെങ്കിൽ ദൈവം-ഘടകം (God-component) പ്രതിഫലം നൽകുന്നു. ആത്മാവിന്റെ ഘടകത്തിന്റെ പ്രവർത്തനം മോശമാണെങ്കിൽ, ആത്മാവിന്റെ ഘടകം വളരെ അടുത്തും പ്രിയപ്പെട്ടതാണെങ്കിലും, ദൈവം-ഘടകം അതിനെ ശിക്ഷിക്കും. ആത്മാവ് ദൈവത്താൽ വ്യാപിച്ചിരിക്കുന്നു, അതിനാൽ ദൈവത്തോട് ഏറ്റവും അടുത്തിരിക്കുന്നു. മനുഷ്യാവതാരത്തിനായി ആത്മാവിനെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു, കാരണം ആത്മാവ് അതിന്റെ മികച്ച ഭക്തിയിലൂടെ ദൈവത്തിന് വളരെ പ്രിയപ്പെട്ടതാണ്. അതിനാൽ, മനുഷ്യാവതാരത്തിലെ ആത്മാവ് ദൈവത്തിന് ഏറ്റവും അടുത്തുള്ളതും പ്രിയപ്പെട്ടതുമാണ്. എന്നിട്ടും, ഏറ്റവും അടുത്തതും പ്രിയപ്പെട്ടതുമായ ആത്മാവിന് അതിന്റെ നല്ലതും ചീത്തയുമായ പ്രവൃത്തികൾക്കനുസരിച്ച് യഥാക്രമം പ്രതിഫലമോ ശിക്ഷയോ ലഭിക്കുന്നു, അത്തരം ആത്മാവിന്റെ കാര്യത്തിൽ പോലും അധിക പരിഗണനയുടെ ഒരു കണികയുമില്ല. പരശുരാമൻ ആത്മാവും ദൈവവും അടങ്ങുന്ന ഒരു മനുഷ്യാവതാരമാണ്. രജസു്, തമസു് (Rajas and Tamas) എന്നീ പ്രധാന ഗുണങ്ങൾ കാരണം ആത്മാവ്, രാമ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു മനുഷ്യാവതാരത്തോട് അഹംഭാവവും അസൂയയും (egoism and jealousy) പ്രകടിപ്പിച്ചു.

അപ്പോൾ, രാമനിലും പരശുരാമനിലും (Rama and Parashurama) നിലനിൽക്കുന്ന ദേവഘടകം (God-component), പരശുരാമൻ എന്ന ആത്മാവിനെ ശിക്ഷിച്ചു. രാമനിലെ ആത്മാവ് സത്വത്തിന്റെ (Sattvam) പ്രധാന ഗുണത്താൽ വളരെ വിനീതനാണ്, അതിനാൽ തുടർച്ചയായ വിജയവും സമാനതകളില്ലാത്ത പ്രശസ്തിയും പ്രതിഫലമായി ലഭിച്ചു. രാമാവതാരത്തിലും ആത്മാവ്-ഘടകം (soul-component) തെറ്റ് ചെയ്തു. നഷ്ടപ്പെട്ട ഭാര്യയെ അന്വേഷിക്കുന്നതിലെ അമിതമായ ഉത്കണ്ഠ നിമിത്തം, ആത്മാവ്-ഘടകം വാലിയെ (Vali) ഒരു മരത്തിന്റെ പിന്നിൽ ഒളിച്ചുനിന്നു  കൊന്നു. തന്റെ നടപടിയെ പിന്തുണയ്ക്കാൻ രാമൻ വളരെ നീണ്ട വിശദീകരണം നൽകി. വാലിയെ കൊല്ലുന്നത് ന്യായമായ ഒരു അന്ത്യമാണെങ്കിലും, മാർഗ്ഗങ്ങൾ ന്യായീകരിക്കപ്പെടുന്നില്ല. രാമൻ തികഞ്ഞ മനുഷ്യനായി അഭിനയിച്ചു. മനുഷ്യൻ ലക്ഷ്യങ്ങൾക്കും ഉപാധികൾക്കും രണ്ടിനും ഒരുപോലെ മൂല്യം നൽകണം (The human being should give value to both ends and means). ഇതിനർത്ഥം മാർഗ്ഗം ലക്ഷ്യത്തെ ന്യായീകരിക്കണം എന്നാണ്. അല്ലാത്തപക്ഷം, തെറ്റായ മാർഗ്ഗങ്ങളിലൂടെ അനായാസം ലക്ഷ്യം നേടുകയും പിന്നീട് ബുദ്ധിപരമായ വ്യാഖ്യാനത്തിലൂടെ മാർഗ്ഗത്തിനെയും ലക്ഷ്യത്തിനെയും ന്യായീകരിക്കുകയും ചെയ്യുന്ന അപകടമുണ്ട്.

മാർഗ്ഗത്തിനെയും ലക്ഷ്യത്തിനെയും ഒരു പരിശോധന (control) നടത്തുകയാണെങ്കിൽ, നിഷ്പക്ഷമായ വിശകലനം നടത്താൻ മനുഷ്യന് മതിയായ ക്ഷമ ഉണ്ടായിരിക്കും. അതിനാൽ, ഈ പാപത്തിന് അടുത്ത ജന്മത്തിൽ രാമൻ ശിക്ഷിക്കപ്പെട്ടു, അവിടെ വേട്ടക്കാരനായി ജനിച്ച വാലി അവിടുത്തെ അമ്പ്‌ എയ്തു കൊന്നു. നിങ്ങൾ കൃഷ്ണൻ എന്ന് വിളിക്കപ്പെടുന്ന മനുഷ്യാവതാരത്തെ എടുക്കുകയാണെങ്കിൽ, ന്യായമായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ യുദ്ധത്തിൽ ദ്രോണനെ കൊല്ലാൻ കള്ളം പറയുക പോലുള്ള തെറ്റായ മാർഗങ്ങളാണ് അവിടുന്ന് ഉപയോഗിച്ചത്.

കൃഷ്ണൻ എപ്പോഴും ദൈവ-ഘടകത്തിന്റെ ഭാവം പ്രകടിപ്പിച്ചു. ദൈവം സർവ്വജ്ഞനാണ്, തെറ്റായ ലക്ഷ്യങ്ങളെ ഒരിക്കലും ന്യായീകരിക്കുകയില്ല. അതിനാൽ, കൃഷ്ണന്റെ കാര്യത്തിൽ, ന്യായമായ ലക്ഷ്യങ്ങളാൽ പിന്തുണയ്ക്കുന്ന തെറ്റായ മാർഗങ്ങൾ ന്യായമായ മാർഗമായി മാറുന്നു, അതിനാൽ പാപമില്ല. ധനികനായിരുന്ന കൃഷ്ണൻ പാവപ്പെട്ട ഗോപികമാരുടെ വീട്ടിൽ നിന്ന് വെണ്ണ മോഷ്ടിച്ചു. പാതിരാത്രികളിൽ രഹസ്യമായി അവരോടൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ പാപങ്ങൾ പോലെ കാണപ്പെടുന്നു, എന്നാൽ നിങ്ങൾ പശ്ചാത്തലം വിശകലനം ചെയ്താൽ, അവ പാപങ്ങളല്ല. മുൻ ജന്മത്തിൽ ഗോപികമാർ മുനികളായിരുന്നു, രക്ഷയ്ക്കായി (salvation) ഭഗവാനോട് പ്രാർത്ഥിച്ചു. അടുത്ത ജന്മത്തിൽ ഋഷിമാർ ഗോപികമാരായി ജനിക്കുകയും സമ്പത്തും സന്താനങ്ങളും ഭർത്താക്കന്മാരുമായുള്ള ബന്ധനത്തിന്റെ തീവ്രതയിൽ ഭഗവാനാൽ പരീക്ഷിക്കപ്പെടുകയും ചെയ്തു. ഈ മൂന്ന് പേരുമായുള്ള ബന്ധനത്തെ ഈശനങ്ങൾ (Eshanas) എന്ന് വിളിക്കുന്നു. വെണ്ണ മോഷ്ടിക്കുന്നത് സമ്പത്തുമായും കുട്ടികളുമായും ഉള്ള അവരുടെ ബന്ധനത്തിന്റെ പരീക്ഷണം ഉൾക്കൊള്ളുന്നു, കാരണം വെണ്ണ അവരുടെ കുട്ടികൾക്കായി സംഭരിച്ചു. പരീക്ഷകളിൽ വിജയിച്ച ആ മുനിമാർ മോക്ഷം പ്രാപിച്ചു. അത്തരം പ്രത്യേക പശ്ചാത്തലമുള്ള മുനിമാർ ഗ്രാമത്തിൽ മാത്രം ഒതുങ്ങിയതിനാൽ ഗ്രാമം വിട്ടശേഷം കൃഷ്ണൻ ഈ പ്രവർത്തനങ്ങൾ ഒരിക്കലും ആവർത്തിച്ചില്ല. അതിനാൽ, കൃഷ്ണന്റെ എല്ലാ പ്രവർത്തനങ്ങളും ഈശ്വര-ഘടകവുമായി (God-component) മാത്രം ബന്ധപ്പെട്ടിരിക്കുന്നു, ആത്മാവിന്റെ ഘടകവുമായി (Soul-component) ബന്ധപ്പെട്ടതല്ല.

കൃഷ്ണൻ എപ്പോഴും ദൈവ-ഘടകത്തിൻറെ വശം പ്രദർശിപ്പിച്ചു. ദൈവം സർവ്വജ്ഞനാൺ, ഒരിക്കലും വ്യാജ ലക്ഷ്യങ്ങളെ ന്യായീകരിക്കില്ല. അതിനാൽ, കൃഷ്ണൻറെ കാര്യത്തിൽ, ന്യായമായ ലക്ഷ്യങ്ങൾ പിന്തുണയ്ക്കുന്ന വ്യാജ മാർഗങ്ങൾ ന്യായമായ മാർഗങ്ങളായി മാറുന്നു, അതിനാൽ, പാപമില്ല. സമ്പന്നനായ കൃഷ്ണൻ പാവപ്പെട്ട ഗോപികമാരുടെ വീടുകളിൽ നിന്ന് വെണ്ണ മോഷ്ടിച്ചു. അർദ്ധരാത്രികളിൽ അവർക്കൊപ്പം രഹസ്യമായി നൃത്തം ചെയ്യുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ പാപങ്ങൾ പോലെ കാണപ്പെടുന്നു, എന്നാൽ നിങ്ങൾ പശ്ചാത്തലം വിശകലനം ചെയ്താൽ, അവർ പാപങ്ങൾ അല്ല. കഴിഞ്ഞ ജന്മത്തിൽ ഗോപികമാർ മുനിമാരായി മോക്ഷത്തിനായി ഭഗവാനെ പ്രാർഥിച്ചു. അടുത്ത ജന്മത്തിൽ ഗോപികമാരായി ജനിച്ച് സമ്പത്തും സന്താനങ്ങളും ഭർത്താക്കന്മാരുമായി ബന്ധനങ്ങളുടെ തീവ്രതയിൽ ഭഗവാൻ പരീക്ഷിച്ചു. ഇവ മൂന്നും ചേർന്നുള്ള ബന്ധനങ്ങൾ വളരെ ശക്തമാൺ ഈശാനങ്ങൾ എന്ന് വിളിക്കുന്നത്. മോഷ്ടിക്കുക വെണ്ണ അവരുടെ ബന്ധനങ്ങൾ സമ്പത്തും മക്കൾ ഉപയോഗിച്ച് പരീക്ഷ ഉൾപ്പെടുന്നു, വെണ്ണ അവരുടെ കുട്ടികൾക്ക് സൂക്ഷിച്ചിരുന്നു മുതൽ. പരീക്ഷകൾ പാസായ ആ മുനിമാർക്ക് മോക്ഷം ലഭിച്ചു. ഇത്രയും സവിശേഷമായ പശ്ചാത്തലമുള്ള മുനിമാർ ഗ്രാമത്തിൽ മാത്രമായി ഒതുങ്ങിയിരുന്നതിനാൽ കൃഷ്ണൻ ഗ്രാമം വിട്ട ശേഷം ഒരിക്കലും ഈ പ്രവർത്തനങ്ങൾ ആവർത്തിച്ചിരുന്നില്ല. അതുകൊണ്ട് കൃഷ്ണൻറെ എല്ലാ പ്രവർത്തനങ്ങളും ഭഗവാൻ-ഘടകവുമായി മാത്രം ബന്ധപ്പെട്ടതാൺ, ആത്മാവ്-ഘടകവുമായി ബന്ധപ്പെട്ടതല്ല.

മനുഷ്യാവതാരത്തിലെ ഏറ്റവും അടുത്തതും പ്രിയപ്പെട്ടതുമായ ആത്മാവ് ഭക്തിയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിലേക്ക് പോയതിനുശേഷം ഒരിക്കലും പാപങ്ങൾ ചെയ്യില്ലെന്ന് നിങ്ങൾ വാദിച്ചേക്കാം. അങ്ങനെയാണെങ്കിൽ, അത്തരം പാപപ്രവൃത്തികൾക്കും തുടർന്നുള്ള ശിക്ഷയ്ക്കും കാരണം എന്താണ്? മനുഷ്യാവതാരത്തിലെ ആത്മാവിനെ ശുദ്ധമായി നിങ്ങൾ കണക്കാക്കിയാലും അത്തരം പ്രവൃത്തിക്ക് എന്തെങ്കിലും ദൈവിക ഉദ്ദേശ്യം ഉണ്ടായിരിക്കണം. സ്വന്തം കാര്യത്തിനല്ല ആത്മാവ് അത്തരം പ്രവൃത്തി ചെയ്തതായിരിക്കണം. സൃഷ്ടിയിലെ ആത്മാക്കൾക്ക് എന്തെങ്കിലും പ്രധാന സന്ദേശം നൽകാൻ അത് ചെയ്തിരിക്കണം. ഏറ്റവും ഉയർന്ന ഭക്തിയിലൂടെ നിങ്ങൾ ദൈവത്തോട് ഏറ്റവും അടുത്തവരും പ്രിയപ്പെട്ടവരുമായി മാറിയേക്കാം, [അപ്പോഴും] നിങ്ങളുടെ പാപങ്ങൾക്ക് നിങ്ങൾ ശിക്ഷിക്കപ്പെടും എന്നതായിരിക്കണം സന്ദേശം. ഭക്തി ഒരിക്കലും പാപങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയില്ല. ആത്മാവിന്റെ യഥാർത്ഥവും ശാശ്വതവുമായ പരിവർത്തനം മാത്രമാണ് ഏക പോംവഴി, അത് യഥാർത്ഥ ജ്ഞാനത്തിലൂടെ നേടിയെടുക്കുകയും അത്തരം യഥാർത്ഥ ജ്ഞാനം പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള പ്രത്യേക പരിശ്രമവും നേടുകയും ചെയ്യുന്നു. മനുഷ്യാവതാരത്തിലെ ആത്മാവ് ഈ നാടകം അവതരിപ്പിച്ചത് ഈ യഥാർത്ഥ ആശയം ലോകത്തിന് നൽകാനാണ്. ആത്മാവ് യഥാർത്ഥത്തിൽ പാപം ചെയ്‌താലും അല്ലെങ്കിൽ സന്ദേശത്തിനുവേണ്ടി പാപം ചെയ്‌താലും, ലോകത്തിന് നൽകിയ സന്ദേശത്തിന്റെ ആവശ്യകതയും സത്യസന്ധതയും സംബന്ധിച്ചിടത്തോളം അതിന് ഒരു വ്യത്യാസവുമില്ല. രണ്ട് സാഹചര്യങ്ങളിലും അന്തിമ ആശയം മാറില്ല. രാവണൻ കഴിഞ്ഞ ജന്മത്തിൽ ദ്വാരപാലകനെന്ന നിലയിൽ ഭഗവാന്റെ അടുത്തും പ്രിയപ്പെട്ടവനും ആയിരുന്നു, എന്നാൽ അവൻ ചെയ്ത പാപങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു. മനുഷ്യാവതാരത്തിന്റെ ആന്തരിക ആത്മാവായ (internal soul) രാമനും ബാഹ്യാത്മാവായ (external soul) രാവണനും ദൈവത്തോടുള്ള അടുപ്പവും പ്രിയവും പരിഗണിക്കാതെ അവരുടെ പാപങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു.

ഈ പാപ ആശയവും അതിന്റെ പ്രതിവിധിയും ഗീതയിൽ കൃഷ്ണൻ പറഞ്ഞു. ശരിയായ ദിശാബോധം നൽകുന്ന യഥാർത്ഥ ജ്ഞാനവും തുടർന്ന് ജ്ഞാനം പ്രാവർത്തികമാക്കാനുള്ള ആത്മാവിന്റെ പരിശ്രമവും ഭൂതകാലത്തും  വർത്തമാനകാലത്തും   ഭാവിയിലും ചെയ്യുന്ന എല്ലാ പാപങ്ങളെയും ദഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു (ജ്ഞാനാഗ്നിഃ..., അഭ്യസേനതു... Jnanaagnih…, Abhyasenatu…). ദൈവത്തിന് കീഴടങ്ങുന്നതിലൂടെ പാപങ്ങൾ ഏറ്റുപറയുകയും ആവർത്തിക്കാതിരിക്കുകയും ചെയ്താൽ, എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുമെന്ന് പറഞ്ഞുകൊണ്ടാണ് യേശു ഈ ആശയം പ്രചരിപ്പിച്ചത്. അത്തരം യഥാർത്ഥ ജ്ഞാനത്തിന്റെ പ്രചാരണം അവരുടെ താൽപ്പര്യങ്ങളെ ബാധിക്കുമെന്നതിനാൽ പള്ളിയിലെ പുരോഹിതന്മാർ യേശുവിനെ ക്രൂശിച്ചു. പാപികൾ വന്ന് അവരുടെ പാപങ്ങൾ ഇല്ലാതാക്കാൻ ദാനം ചെയ്യുന്നു. പുരോഹിതന്മാർ ഈ പ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കുകയും പൊതുജനങ്ങളിൽ നിന്ന് ഉയർന്ന ബഹുമാനം നേടുകയും ചെയ്യുന്നു. ഈ സത്യത്തിന്റെ പ്രചരണം അവരുടെ ബിസിനസിനെയും സമൂഹത്തിലെ മാന്യമായ സ്ഥാനങ്ങളെയും ബാധിക്കും. ലോകത്തെ എല്ലാ മതങ്ങളിലെയും പുരോഹിതർ ഈ തെറ്റായ സങ്കൽപ്പത്തിൽ മാത്രം വൻ കച്ചവടം നടത്തുന്നു. സത്യത്തിൽ, ഈ വൈദികർക്ക് കൂടുതൽ സമ്പാദിക്കാനും കൂടുതൽ ബഹുമാനം നേടാനും കഴിയും, അവർ സത്യത്തെ അടിസ്ഥാനമാക്കിയുള്ളതും യഥാർത്ഥ ജ്ഞാനം പ്രചരിപ്പിച്ചാൽ. സത്യം പ്രചരിപ്പിക്കുമ്പോൾ ആത്മാക്കൾക്ക് യഥാർത്ഥ നേട്ടം ലഭിക്കും. വൈദികർക്ക് കൂടുതൽ പ്രതിഫലം ലഭിക്കും, അതിനാൽ, യഥാർത്ഥ ജ്ഞാനം അവരുടെ ഉപജീവനം നശിപ്പിക്കപ്പെടുന്നു എന്ന തെറ്റായ ധാരണയിൽ യഥാർത്ഥ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്നതിനെ എതിർക്കരുത്.

★ ★ ★ ★ ★

 
 whatsnewContactSearch