18 Jun 2024
[Translated by devotees of Swami]
[ശ്രീമതി. ഛന്ദ ചോദിച്ചു: പരശുരാമൻ്റെ കാര്യത്തിൽ, i) ശുദ്ധമായ അവബോധം, ii) വ്യക്തിഗത ആത്മാവ്, iii) ഭൗതിക ശരീരം, iv) ദൈവം എന്നിങ്ങനെ നാല് ഘടകങ്ങളുണ്ടെന്ന് നമുക്ക് പറയാമോ? പക്ഷേ, ശ്രീരാമൻ്റെ കാര്യത്തിൽ, അത് ഒരു പുതിയ കേസായതിനാൽ വ്യക്തിഗത ആത്മാവ് ഘടകം ഇല്ല. ഇത് ശരിയാണോ സ്വാമി? അവ ഒരു അവതാരത്തിൽ നിന്ന് മറ്റൊരു അവതാരത്തിലേയ്ക്ക് വ്യത്യസ്തമാണോ?]
സ്വാമി മറുപടി പറഞ്ഞു:- ശുദ്ധമായ അവബോധം (പ്യുർ അവർനെസ്സ്) ധ്യാനാവസ്ഥയിൽ ഉണ്ടാകാം, അത് ഏതൊരു മനുഷ്യനും കുറച്ച് പരിശ്രമത്തിലൂടെ എത്തിച്ചേരാനാകും. വ്യക്തിഗത ആത്മാവ് (ഇൻഡിവിജവൽ സോൽ) ഗർഭപാത്രത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ശുദ്ധമായ അവബോധം (ഭ്രൂണത്തിൽ ഉള്ള) വ്യക്തിഗത ആത്മാവുമായി ലയിക്കുകയും വ്യക്തിഗത ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒരിക്കൽ വ്യക്തിഗത ആത്മാവ് നിലവിലുള്ളപ്പോൾ ശുദ്ധമായ അവബോധം നിലവിലില്ല, കാരണം അത് വ്യക്തിഗത ആത്മാവുമായി ലയിച്ച് വ്യക്തിഗത ആത്മാവിൻ്റെ ചിന്തകളെ ശക്തിപ്പെടുത്തുന്നു. ‘വ്യക്തിഗത ആത്മാവ് (അവബോധം)’, ‘ഭൗതിക ശരീരം (ദ്രവ്യം)’, ശരീരത്തിലെ എല്ലാ സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്ന ‘നിഷ്ക്രിയ ഊർജ്ജം (ഭക്ഷണത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നത്)’ എന്നിവ ഏതൊരു മനുഷ്യനിലും ഉള്ള മൂന്ന് ഘടകങ്ങളാണ്. ദൈവം എന്ന നാലാമത്തെ ഘടകം അവതാരമായ ശേഷം തിരഞ്ഞെടുക്കപ്പെട്ട മനുഷ്യനിൽ ഉണ്ട്. പക്ഷേ, നാലാമത്തെ ഘടകം മനുഷ്യനുമായി ഏകീകൃതമായി ലയിക്കുന്നു, അതിനാൽ നിങ്ങൾക്ക് മനുഷ്യനിൽ നിന്ന് ദൈവത്തെ വേർപ്പെടുത്താൻ കഴിയില്ല (അന്തർബഹിശ്ച...- വേദം) അതിനാൽ, അവതാരത്തെ പോലും മൂന്ന് ഘടക-ഏക ഘട്ട സംവിധാനമായി (ത്രീ കംമ്പോണന്റ് -സിംഗിൾ ഫേസ് സിസ്റ്റം) കണക്കാക്കാം. ഇവിടെ, മൊത്തത്തിലുള്ള മനുഷ്യനെ ഏക ഘട്ടമായി (സിംഗിൾ ഫേസ്) കണക്കാക്കുന്നു, കാരണം അതിൻ്റെ മൂന്ന് ഘടകങ്ങൾ പരസ്പരം പരിവർത്തനം ചെയ്യാവുന്നതും അവസാന രൂപം ഏക നിഷ്ക്രിയ ഊർജ്ജം മാത്രവുമാണ്. മൂന്ന് ലോഹങ്ങൾ (ഘടകങ്ങൾ) ഏകീകൃതമായി കലർന്ന ഒരു സിംഗിൾ-ഫേസ് യൂടെക്‌റ്റിക് അലോയ് അല്ലെങ്കിൽ സോളിഡ് ലായനി പോലെയാണിത് (മെറ്റലർജിയിൽ പിഎച്ച്‌ഡി നേടിയ നിങ്ങളുടെ ഭർത്താവ് ഡോ. സൗമ്യദീപ് മൊണ്ടലിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും.).
★ ★ ★ ★ ★