home
Shri Datta Swami

 10 Apr 2023

 

Malayalam »   English »  

സൃഷ്ടിയുടെ അവസാനത്തിൽ ഒരിക്കലും ബ്രഹ്മലോകത്തിലേക്കുള്ള വഴി കണ്ടെത്താത്ത ആത്മാക്കളോട് ദൈവം എന്താണ് ചെയ്യുന്നത്?

[Translated by devotees]

[മിസ്റ്റർ ടാലിൻ റോവിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ആത്മാക്കൾ ദൈവത്തിന്റെ സൂക്ഷ്മമായ മനസ്സിൽ(subtle mind) അവരുടെ സ്വായത്തമാക്കിയ നിലകളിൽ(acquired levels) തുടരുന്നു, ഈ ഘട്ടത്തെ അവ്യക്തം(Avyaktam) എന്ന് വിളിക്കുന്നു. ബ്രഹ്മലോകത്ത്(Brahmaloka) എത്തുന്ന ആത്മാക്കൾ അതേ പരമോന്നത ലോകത്തിൽ(highest world) തന്നെ തുടരുന്നു, കാരണം ബ്രഹ്മലോകവും ദത്ത ഭഗവാനും മറ്റു് ഭാഗ്യവാനായ ഭക്താത്മാക്കളും നാശത്തിൻറെ ഫലമില്ലാതെ സ്ഥിരമായി നിലനിൽക്കുന്നു.

വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കാൻ സിനിമാ തിയേറ്റർ സന്ദർശിച്ച ശേഷം പതിവ് പോലെ നിങ്ങളുടെ വീട്ടിൽ താമസിക്കുന്നത് പോലെയാണ് ഇത്.  മുക്തി നേടിയ ആത്മാക്കളും(liberated souls) ദൈവത്തിന്റെ അതേ പദവി ആസ്വദിക്കുന്നു. വിമോചിതാത്മാവ് എന്നാൽ ലൗകിക ബന്ധങ്ങളിൽ നിന്ന് മോചിതനായ ആത്മാവിനെ അർത്ഥമാക്കുന്നില്ല, മറിച്ച് ദൈവത്തോടുള്ള ആസക്തിയാൽ ലൗകിക ബന്ധങ്ങളിൽ(worldly bonds) നിന്ന് മോചിതനായ ആത്മാവിനെയാണ് അർത്ഥമാക്കുന്നത്. ‘വിമോചിതം’(‘liberated’) എന്ന വാക്കിന് ഈ സ്ഥിരമായ അർത്ഥമുണ്ട്, അത് ദൈവത്തോടുള്ള ആസക്തി മൂലമുള്ള ലൗകിക ബന്ധനങ്ങളിൽ(worldly bonds) നിന്നുള്ള മോചനമാണ്.

★ ★ ★ ★ ★

 
 whatsnewContactSearch