home
Shri Datta Swami

 20 Mar 2023

 

Malayalam »   English »  

എല്ലാ കാലത്തും നിലനിൽക്കുന്ന ശാശ്വതമായ മാർഗമെന്ന നിലയിൽ ദൈവത്തിന്റെ ഭൂതകാല നിത്യതകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

[Translated by devotees]

[ശ്രീ ഫണി(Shri Phani) ചോദിച്ചു: അങ്ങയുടെ ഒരു സന്ദേശത്തിൽ, ദൈവം അനശ്വരനാണെന്നു്(past eternal) എന്ന് അങ്ങ് പറഞ്ഞു. ദൈവം സ്ഥലത്തിനും(space/ സ്പേസ്) സമയത്തിനും അതീതനാണ്. ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ എല്ലാ കാലങ്ങളിലും നിലനിൽക്കുന്ന ശാശ്വതമായ ദൈവത്തിന്റെ ഭൂതകാല നിത്യതയെ(past eternality of God) നമുക്ക് എങ്ങനെ മനസ്സിലാക്കാനാകും? എല്ലാ മാധ്യമം സ്വീകരിച്ച അവതാരങ്ങളും (ഊർജ്ജസ്വലമായ അല്ലെങ്കിൽ മനുഷ്യൻ/ energetic or human) എല്ലാ കാലത്തും നിലനിൽക്കുന്നവയാണ്. മാധ്യമം സ്വീകരിച്ച അവതാരങ്ങളുടെ ഈ പശ്ചാത്തലത്തിൽ(context) ഭൂത കാല അനശ്വരതത്തത്തെ(past eternality)എങ്ങനെ മനസ്സിലാക്കാനാകും?]

സ്വാമി മറുപടി പറഞ്ഞു:- അനശ്വരമെന്നാൽ(eternal) തീർച്ചയായും ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലും അനശ്വരമായത് (ത്രികാലാബാധ്യ സത്ത/ Trikālābādhya sattā) എന്നാണ്. പക്ഷേ, ഡോ. നിഖിൽ ഭൂതകാല അനശ്വരം(past eternal), വർത്തമാന കാല അനശ്വരം(present eternal), ഭാവി കാല അനശ്വരം(future eternal),   എന്നീ പദപ്രയോഗങ്ങൾ അവതരിപ്പിച്ചപ്പോൾ  അത് എനിക്ക് ശരിയാണെന്ന് തോന്നി, കാരണം ഭൂതകാല അനശ്വരം എന്നാൽ ഭൂതകാലത്തിലുടനീളം ആ ഇനം നിലനിന്നിരുന്നു എന്നാൺ അർത്ഥം,  അതായതു ഭൂതകാലത്തിൽ കുറച്ച് സമയത്തിനുശേഷം നശിച്ചില്ല.

സൃഷ്ടിക്ക് മുമ്പ്(before creation) കടന്നുപോയ കാലം വളരെ നീണ്ടതായിരുന്നു. ഒരു മനുഷ്യൻ പണ്ടുണ്ടായിരുന്നെന്നു് പറയാൻ ഞാൻ ആഗ്രഹിച്ചുവെന്നു് കരുതുക, അതു് സൃഷ്ടിക്കു് മുമ്പു് ദശലക്ഷക്കണക്കിനു് വർഷങ്ങൾ (ഒരു അനുമാനം മാത്രം) മുമ്പു്  ആയിരുന്നു.പക്ഷേ, ആ മനുഷ്യൻ അതിന്റെ മുഴുവൻ ആയുസ്സും ജീവിച്ചു, അത് 100 വർഷമായിരിക്കാം. ഇപ്പോൾ, ഈ മനുഷ്യൻ ശാശ്വതമായി കഴിഞ്ഞുവെന്ന് എനിക്ക് പറയാനാവില്ല, കാരണം അവൻ ആ ദശലക്ഷക്കണക്കിന് വർഷങ്ങളൊന്നും ജീവിച്ചിരുന്നില്ല. എനിക്കു പറയാനുള്ളതു്, ഈ പരാമർശിക്കപ്പെട്ട മനുഷ്യൻ അനശ്വരമായിരുന്നില്ല(not past eternal/ ഭൂതകാല അനശ്വരം അല്ല) എന്നാണു്. ഈ സൃഷ്ടിയുടെ ആരംഭം (ഒരു അനുമാനം മാത്രം) വരെ മനുഷ്യൻ കഴിഞ്ഞ എല്ലാ ദശലക്ഷക്കണക്കിൻ വർഷം ജീവിച്ചു എന്നു ഞാൻ പറയുന്നു എന്ന് കരുതുക.

അതിനാൽ, ഭൂതകാല അനശ്വരം, വർത്തമാന കാല അനശ്വരം, ഭാവി കാല അനശ്വരം തുടങ്ങിയ പദങ്ങൾ മുകളിൽ പറഞ്ഞ ചർച്ചയുടെ വീക്ഷണത്തിൽ ന്യായീകരിക്കാവുന്നതാണ്. ഭൂതകാല അനശ്വരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സൃഷ്ടിയുടെ ആരംഭഘട്ടം വരെ നീളുകയും സൃഷ്ടിയുടെ തുടക്കത്തിൽ അപ്രത്യക്ഷമാവുകയും ചെയ്ത ഭൂതകാലം മുഴുവൻ ഇനം നിലനിന്നിരുന്നു എന്നാൺ. അതുകൊണ്ട് തന്നെ ഭാവിയിലും അത് നിലനിൽക്കില്ല. അത്തരമൊരു ഇനം ഭൂതകാല ശാശ്വതവും(past eternal),  എന്നാൺ വർത്തമാന കാല ശാശ്വതവും(present eternal),  ഭാവി കാല ശാശ്വതവുമല്ല(future eternal). ഭൂതകാലത്തും വർത്തമാനകാലത്തും ഭാവികാലത്തും അനശ്വരമായ ഒരു വസ്തുവിനെ പരാമർശിച്ചാൽ അത് യഥാർത്ഥത്തിൽ അനശ്വരമാണെന്ന്(eternal) ആണെന്ന് പറയാം. അതിനർത്ഥം ഭൂതകാലത്തും വർത്തമാന കാലത്തും ഭാവി കാലത്തും അനശ്വരമാണെന്നാൺ. ഇത്തരം പദങ്ങൾ തത്ത്വചിന്തയിൽ (വേദാന്ത ശാസ്ത്രം) ഉപയോഗിച്ചിരുന്നത് 'സാദിരാനന്ദഃ സംസാരഃ'(‘Sādiranantaḥ saṃsāraḥ’) പോലെയുള്ള പ്രാചീന പണ്ഡിതന്മാരാണ്, അതായത് ഈ ലോകത്തിന് ആരംഭമുണ്ട് (അത് ശാശ്വതമല്ലാത്ത ഭൂതകാലമാണെന്ന് അർത്ഥമാക്കുന്നത്/ which means that it is past non-eternal), എന്നാൽ, വർത്തമാനത്തിൽ (ഇപ്പോഴുള്ളത് ശാശ്വതമാണ്/present eternal) ഭാവിയിലും (ഭാവി ശാശ്വതമായ/ future eternal) നിലനിൽക്കും.

★ ★ ★ ★ ★

 
 whatsnewContactSearch