home
Shri Datta Swami

Posted on: 05 Jul 2023

               

Malayalam »   English »  

എന്താണ് ജീവിതത്തിന്റെ അർത്ഥം? നമ്മുടെ നിലനിൽപ്പിന്റെ ഉദ്ദേശ്യം എന്താണ്?

[Translated by devotees of Swami]

[മിസ്സ്‌. മഹതി ജലസൂത്രത്തിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- നിഷ്ക്രിയ വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ജീവൻ. മനസ്സും ബുദ്ധിയുമാണ് ജീവന്റെ പ്രധാന ഘടകങ്ങൾ. മനസ്സ് കാരണം, ചിന്തകൾ ജനിക്കപ്പെടുന്നു, ബുദ്ധി കാരണം, വിശകലനം നടത്തുകയും ശരിയായ ചിന്തകൾ തീരുമാനിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, ഓക്‌സിജൻ ശ്വസിക്കുകയും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്ന ശ്വസന പ്രക്രിയയ്‌ക്ക് 'ജീവൻ' (‘life’) എന്ന വാക്ക് ബാധകമാണ്. ശ്വസിക്കുന്ന ഓക്സിജൻ ഭക്ഷണത്തെ ഓക്സിഡൈസ് ചെയ്യാൻ ഉപയോഗിക്കുന്നു, ഇത് നിഷ്ക്രിയ ഊർജ്ജത്തെ (inert energy) ഉത്പാദിപ്പിക്കുന്നു, അത് പക്ഷികളിലും മൃഗങ്ങളിലും അവബോധം (awareness) സൃഷ്ടിക്കുന്നതിന് ആവശ്യമാണ്. സസ്യങ്ങളിലും ഈ പ്രക്രിയ നടക്കുന്നതിനാൽ സസ്യങ്ങൾക്ക് പോലും ജീവൻ ഉണ്ട്. ഇത് നിഷ്ക്രിയ മെക്കാനിസത്തിന്റെ ഒരു ഭാഗം മാത്രമാണ്. നിങ്ങൾ പക്ഷികളിലേക്കും മൃഗങ്ങളിലേക്കും വരുമ്പോൾ, അവബോധം സൃഷ്ടിക്കുന്ന നാഡീവ്യവസ്ഥയും തലച്ചോറും വികസിച്ചിരിക്കുന്നു.

അവബോധം നാല് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു - i) ലോജിക്കൽ വിശകലനം ചെയ്യുന്ന ബുദ്ധി (Intelligence), ii) ചിന്തകൾ സൃഷ്ടിക്കുന്ന മനസ്സ് (Mind), iii) 'ഞാൻ'  ('I') എന്ന ചിന്തയായ അടിസ്ഥാന അഹംഭാവം (Basic ego), iv) വിവരങ്ങൾ സംഭരിക്കുന്ന മെമ്മറി. പക്ഷികളിലും മൃഗങ്ങളിലും ഈ നാലെണ്ണം നിലവിലുണ്ടെങ്കിലും നന്നായി വികസിച്ചിട്ടില്ല. മനുഷ്യരിൽ ഇവ നന്നായി വികസിച്ചവയാണ്. കൂടുതൽ ശ്രേഷ്ഠരായ മനുഷ്യരിൽ, ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം പ്രവേശിക്കുന്നതിനായി ബുദ്ധി വളരെ വികസിച്ചിരിക്കുന്നു. ഈ രീതിയിൽ, നിഷ്ക്രിയ തലത്തിൽ നിന്ന് (സസ്യങ്ങൾ) വിപുലമായ അവബോധ തലത്തിലേക്ക് (മനുഷ്യർ) ജീവന്റെ വികാസം നമുക്ക് കാണാൻ കഴിയും. അതിനാൽ, ആത്മീയ ജ്ഞാനത്തിന്റെ പണ്ഡിതരായ അമാനുഷിക ജീവികളിൽ (superhuman beings) ക്ലൈമാക്സ് തലത്തിലുള്ള ജീവിതം നിലനിൽക്കുന്നു. ആത്മീയ ജ്ഞാനം അലറുന്ന സിംഹമാണെന്നും ജ്ഞാനത്തിന്റെ മറ്റെല്ലാ ശാഖകളും കാട്ടിലെ കുറുക്കന്മാരാണെന്നും (താവത്ത് ഗർജന്തി..., Tāvat garjanti…) ഒരു പണ്ഡിതൻ പറഞ്ഞു. അതിനാൽ, ജീവിതത്തിന്റെ യഥാർത്ഥ സാരാംശം ആത്മീയ ജ്ഞാനത്തെ ആഴത്തിൽ അറിയുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്യുക എന്നതാണ്. നാം ഇവിടെ ജീവിക്കുമ്പോഴും മരണശേഷവും ഉയർന്ന ഊർജ്ജസ്വലമായ ലോകങ്ങളിൽ (upper energetic worlds) ജീവിക്കുമ്പോഴും നമ്മുടെ ജീവൻ എപ്പോഴും സംരക്ഷിക്കപ്പെടുന്നു. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ്, കാരണം വേദങ്ങൾ പറയുന്നത് ദൈവം തന്റെ വിനോദത്തിനായി ഈ ലോകത്തെ സൃഷ്ടിച്ചു എന്നാണ് (Vedas says that God created this world for His entertainment). അതിനാൽ, യഥാർത്ഥ ഭക്തിയിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുക എന്നതിനേക്കാൾ മെച്ചമായ മറ്റൊരു ലക്ഷ്യം മനുഷ്യജീവിതത്തിന് ഇല്ല.

 
 whatsnewContactSearch