home
Shri Datta Swami

Posted on: 21 Apr 2023

               

Malayalam »   English »  

അങ്ങ് ഉപദേശിച്ച പ്രകാരം ദൈവത്തിനോട് സമ്പൂർണ്ണ മായി കീഴടങ്ങുന്നതിന്റെ അർത്ഥമെന്താണ്?

[Translated by devotees]

[മിസ്സ്‌. നോയ്ഷാധയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- സമ്പൂർണ്ണ സമർപ്പണം/കീഴടങ്ങൽ(Total surrender) എന്നാൽ ദൈവത്തോടുള്ള നമ്മുടെ ഭക്തിക്ക് പകരമായി ഒരു ഫലത്തിനും വേണ്ടി ആഗ്രഹിക്കാതിരിക്കുക(not to aspire for any fruit in return for our devotion to God) എന്നതാണ്. ഈശ്വരൻ നൽകുന്ന ഏത് ഫലവും കർമങ്ങളുടെയും ഫലങ്ങളുടെയും നിയമങ്ങൾ(rules of deeds and fruits only) അനുസരിച്ച് മാത്രമാണ്. പക്ഷപാതമില്ലാതെ ദൈവം നൽകിയ വിധിയാണിത്. അത്തരമൊരു സാഹചര്യത്തിൽ, ദൈവം നൽകുന്ന ഫലം പോസിറ്റീവോ നെഗറ്റീവോ ആകട്ടെ, അവിടുത്തെ കൃപാദാനമായി മാത്രം നാം സ്വീകരിക്കണം. ഈ സമ്പൂർണ്ണ സമർപ്പണം പിന്തുടരുകയാണെങ്കിൽ, ദൈവം പ്രസാദിക്കുകയും അതിന്റെ ഫലമായി പ്രതികൂല ഫലങ്ങൾ പോലും നമുക്ക് ലാഭവും സന്തോഷവും നൽകുകയും ചെയ്യുന്നു. ഗീതയിൽ (തമേവ ശരണാം ഗച്ഛാ... Tameva śaraa gaccha…) ഭഗവാൻ ശ്രീ കൃഷ്ണൻ അർജ്ജുനനോട് ഈ സമ്പൂർണ്ണ കീഴടങ്ങൽ പ്രഘോഷിച്ചു. 

 
 whatsnewContactSearch