02 Nov 2023
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, നമുക്ക് ഹനുമാനെ ദൈവമായി കണക്കാക്കാം, അവനെ ദൈവമായി സ്തുതിക്കാം, പക്ഷേ, അവൻ ദൈവദാസന്റെ വേഷത്തിലാണ്. നമ്മുടെ പ്രാർത്ഥനയോടുള്ള അവന്റെ പ്രതികരണം എന്തായിരിക്കും?]
സ്വാമി മറുപടി പറഞ്ഞു:- ഭഗവാൻ ഹനുമാൻ ശിവന്റെ അവതാരമാണ്. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ രാമദേവന്റെ ഭക്തനായ ഒരു ദാസന്റെ വേഷത്തിലും അദ്ദേഹം അഭിനയിക്കുന്നു. രണ്ട് അവതാരങ്ങളിലും, പൊതുവായി ദത്ത ദൈവം ലയിച്ച അവസ്ഥയിലാണ്, അതിനാൽ ഈ രണ്ട് അവതാരങ്ങളും ദത്ത ദൈവത്തിന് ഇരട്ട വേഷമാണ്! അവതാരത്തിന്റെ വേഷം (റോൾ) മനുഷ്യത്വത്തിന്റെ പരിമിതികൾക്കും പെരുമാറ്റരീതികൾക്കും വിധേയമായതിനാൽ അവതാരം എല്ലായ്പ്പോഴും അതിന്റെ ദൈവികത മറയ്ക്കുന്നു. നടൻ സ്വയം പ്രകടിപ്പിക്കാൻ പാടില്ല, എപ്പോഴും വേഷത്തിന്റെ ആവിഷ്കാരം പിന്തുടരണം. നാടകത്തിനിടയിൽ എപ്പോയെങ്കിലും നടൻ തന്നെ തന്നെ സ്വയം പ്രകടിപ്പിക്കുകയാണെങ്കിൽ, നാടകം അസ്വസ്ഥമാകും.
ഒരു സിനിമയുടെ നിർമ്മാതാവും സംവിധായകനും ഒരു നായകന്റെ വേലക്കാരന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് കരുതുക, നാടകസമയത്ത് അയാൾ തന്റെ ഉടമസ്ഥതയുടെ ഒരു സൂചനയും കാണിക്കരുത്. നിങ്ങൾ ഷൂട്ടിംഗ് സ്‌പോട്ടിന് അടുത്ത് ചെന്ന് നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹത്തെ പുകഴ്ത്താൻ തുടങ്ങിയാൽ, അയാൾ അഹംഭാവത്തിൽ പ്രേരിതനാകുകയും തന്നെ തന്നെ ഉടമയായി പുറത്തുകാണിക്കുകയും തന്റെ വേലക്കാരന്റെ വേഷം നശിപ്പിക്കുകയും ചെയ്‌തേക്കാം. നിങ്ങളുടെ സ്തുതി കേട്ടാലും അയാൾ മിണ്ടാതിരിക്കുകയും ഷൂട്ടിംഗ് സമയത്ത് റോൾ അനുസരിച്ച് മുന്നോട്ട് പോകുകയും വേണം. നടൻ ഒരു സാധാരണ മനുഷ്യനായിരിക്കുമ്പോൾ ഇതാണ് അവസ്ഥ. സർവ്വശക്തനായ ഭഗവാൻ ഹനുമാന്റെ കാര്യത്തിൽ, അവൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും മറുപടിയായി നിങ്ങളോട് ഒന്നും പറയാതെ നിശബ്ദമായി പ്രതികരിക്കുകയും ചെയ്യും. അവനോട് പ്രാർത്ഥിച്ചാണ് നിങ്ങളുടെ ബുദ്ധിമുട്ട് മാറിയതെന്ന് പറഞ്ഞാൽ, അത് രാമദേവന്റെ കൃപ മൂലമാണെന്ന് അദ്ദേഹം പറയും. ഭഗവാൻ ഹനുമാന്റെ അത്തരം ഉത്തരം ഭഗവാൻ രാമന്റെ ദാസൻ എന്ന തന്റെ റോളിനെ തടസ്സപ്പെടുത്തില്ല.
പൊതുവേ, ഒരു യഥാർത്ഥ മനുഷ്യാവതാരം ഭക്തന്റെ ഒരു പ്രാർത്ഥനയോടും ക്രിയാത്മകമായി (പോസിറ്റീവായി) പ്രതികരിക്കില്ല. ഭക്തൻ അർഹനാണെങ്കിൽ, അവതാരം പ്രാർത്ഥനയ്ക്ക് അംഗീകാരം നൽകും, നന്ദി പ്രകടിപ്പിക്കാൻ ഭക്തൻ തിരികെ വരുമ്പോൾ, അത് ഭഗവാൻ ദത്ത അല്ലെങ്കിൽ സ്വർഗ്ഗപിതാവിന്റെ ശക്തിയാണെന്ന് അവതാരം പറയും. പരബ്രഹ്മൻ അല്ലെങ്കിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം പൂർണ്ണമായി ലയിച്ച ഭഗവാൻ ദത്ത എന്ന അവതാരം പരബ്രഹ്മൻ തന്നെയാണ്. പക്ഷേ, ഭക്തർ അവനെ അഹംഭാവിയാണെന്ന് തെറ്റിദ്ധരിച്ചേക്കാം എന്നതിനാൽ, ആ ക്രെഡിറ്റ് അവൻ സ്വന്തമാക്കില്ല. മാത്രവുമല്ല, ദൈവത്തിനു ക്രെഡിറ്റ് നൽകിക്കൊണ്ട്, ഒരു പുണ്യകർമ്മത്തിന്റെ ക്രെഡിറ്റ് എടുക്കാതെ, ആ ക്രെഡിറ്റ് ദൈവത്തിന് കൈമാറാൻ അവതാരം ഭക്തരോട് പ്രസംഗിക്കുന്നു, അതുവഴി അവൻ തന്റെ ഭക്തരിൽ അഹംഭാവത്തിന്റെ പ്രവേശനം ഒഴിവാക്കുന്നു. പൈശാചിക ആത്മാക്കളുടെ തെറ്റായ അവതാരങ്ങൾ മാത്രമേ അത്ഭുതം ചെയ്യുന്നവനായി സ്വയം അവതരിപ്പിക്കുകയുള്ളൂ. അവരുടെ കാര്യത്തിൽ പോലും, സങ്കൽപ്പിക്കാനാവാത്ത ദൈവം അല്ലെങ്കിൽ പരബ്രഹ്മൻ അത്ഭുതം ചെയ്തു, കാരണം ദത്തദേവന്റെ കാര്യത്തിലോ അല്ലെങ്കിൽ ഏത് അവതാരത്തിന്റെ കാര്യത്തിലും സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് മാത്രമേ അത്ഭുതം ചെയ്യാൻ കഴിയൂ.
പൈശാചികമായ തെറ്റായ അവതാരവും യഥാർത്ഥ ദൈവിക അവതാരവും തമ്മിലുള്ള വ്യത്യാസം, പരബ്രഹ്മനോടൊപ്പം ദത്തദേവനും യഥാർത്ഥ അവതാരവുമായി ലയിച്ചിരിക്കുന്നു എന്നതാണ്, എന്നാൽ അവൻ പൈശാചിക വ്യാജ അവതാരവുമായി ലയിച്ചിട്ടില്ല. ദീർഘകാലം തപസ്സുചെയ്ത് ഒന്നോ അതിലധികമോ അത്ഭുതശക്തികൾ നേടിയ അസുരന്റെ കാര്യത്തിൽ, ദൈവം അസുരനുമായി ലയിക്കാത്തതിനാൽ ദൈവം പുറത്ത് നിന്ന് ആ അത്ഭുതങ്ങൾ ചെയ്യുന്നു. അതിനാൽ, ദത്ത ദൈവം അവതാരവുമായി പൂർണ്ണമായി ലയിച്ചതിനാൽ അവതാരത്തിനു ക്രെഡിറ്റ് നിങ്ങൾ നൽകിയാലും നിങ്ങൾക്ക് തെറ്റില്ല. യഥാർത്ഥ അവതാരം ക്രെഡിറ്റ് സ്വീകരിച്ചാലും തെറ്റില്ല, കാരണം അവതാരത്തിൽ ലയിച്ച പരബ്രഹ്മനോ ഭഗവാൻ ദത്തയോ ആണ് ക്രെഡിറ്റ് സ്വീകരിക്കുന്നത്. അർജ്ജുനൻ നൽകിയ എല്ലാ ക്രെഡിറ്റും കൃഷ്ണൻ സ്വീകരിച്ചപ്പോഴും, അത് കൃഷ്ണ ഭഗവാന്റെ അഹംഭാവമായി തെറ്റിദ്ധരിക്കരുത്, കാരണം കൃഷ്ണനാണ് യഥാർത്ഥ അവതാരം. ഈ ലോകത്തിന്റെ സ്രഷ്ടാവും പരിപാലിക്കുന്നവനും നശിപ്പിക്കുന്നവനുമായി കൃഷ്ണൻ സ്വയം പുകഴ്ത്തി, ഇത് അവന്റെ അഹംഭാവമായി നിങ്ങൾ തെറ്റിദ്ധരിക്കരുത്, കാരണം ദൈവം സത്യം സംസാരിക്കുന്നു, ചിലപ്പോൾ അത് സ്വയം പ്രശംസയായി തോന്നാം. എന്നാൽ അസുരനായ വ്യാജ അവതാരവും സ്വയം പുകഴ്ത്തുന്നു, ഇത് അഹംഭാവം കാരണം സ്വയം പൊങ്ങച്ചമാണ്. കവി കാളിദാസൻ (യഥാർത്ഥ വ്യാഹൃതിഃ സ ഹി, ന സ്തുതിഃ പരമേഷ്ഠിനഃ, Yathārtha vyāhṛtiḥ sā hi, na stutiḥ parameṣṭhinaḥ) പറഞ്ഞതുപോലെ നിങ്ങൾ സത്യത്തെ ദൈവത്തിന്റെ കാര്യത്തിൽ സ്തുതിക്കുന്നതായി തെറ്റിദ്ധരിക്കരുത്. തന്റെ ഭക്തരുടെ സുരക്ഷിതത്വത്തിനുവേണ്ടി (അഹങ്കാരം അവരിൽ പ്രവേശിക്കാതിരിക്കാൻ), നിങ്ങളുടെ പ്രശ്‌നം ഇല്ലാതാക്കിയ അവന്റെ അത്ഭുതശക്തിയെക്കുറിച്ച് നിങ്ങൾ അവനെ സ്തുതിക്കുമ്പോൾ ദൈവം നിശബ്ദത പാലിക്കുന്നു.
★ ★ ★ ★ ★