12 Jun 2023
[Translated by devotees of Swami]
[മിസ്സ് ത്രൈലോക്യയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- നാം അനീതിക്കെതിരെ പോരാടുമ്പോൾ, നാം ദൈവത്തിന്റെ ദാസന്മാരായി അനീതിക്കെതിരെ പോരാടുന്നതായി കാണണം. ദൈവകൃപയില്ലാതെ നമുക്ക് അനീതിക്കെതിരെ പോരാടാനാവില്ല, കാരണം അനീതിയുടെ പ്രധാന ഘടകമായ (the main constituent) പാപം വളരെ ശക്തമാണ്. രജസ്സും തമസ്സും അനീതിയും (Rajas and Tamas constitute injustice), സത്വം നീതിയുമാണ് (Sattvam constitutes justice). നീതിക്ക് മൂന്നിലൊന്ന് ശക്തി മാത്രമേയുള്ളൂ, അനീതിക്ക് മൂന്നിൽ രണ്ട് ശക്തിയുണ്ട്. നീതിക്ക് അനീതിയെക്കാൾ ശക്തി കുറവാണ്. നീതി ദൈവഭക്തനാണ്, അനീതി ദൈവത്തിന് എതിരാണ്, അതിന്റെ രജസ്, അഹങ്കാരത്തിന് ആധാരമാണ്. അതിനാൽ, ഒരു ആത്മാവിന് സ്വന്തം ശക്തിയാൽ അനീതിക്കെതിരെ പോരാടാനാവില്ല. ഒരു ആത്മാവ് അനീതിയെ പരാജയപ്പെടുത്തി എന്ന് കരുതുന്നുവെങ്കിൽ, അത് പൂർണ്ണമായും ആത്മാവിന്റെ മിഥ്യയാണ് (illusion). മൃദു സ്വഭാവമുള്ള പശുവിന്റെ (soft-natured cow) രൂപത്തിൽ ദത്ത ദൈവത്തിന് (God Datta) നീതി (Justice) കീഴടങ്ങി, അതിനാൽ, അവിടുത്തെ പിന്നിൽ ഒരു പശുവിനൊപ്പം ദത്ത ഭഗവാൻ എപ്പോഴും കാണപ്പെടുന്നു.
★ ★ ★ ★ ★