home
Shri Datta Swami

Posted on: 11 Apr 2023

               

Malayalam »   English »  

എന്തിനാണ് യേശുക്രിസ്തു കുരിശുമരണത്തിൻറെ ഭയാനകമായ ദിവ്യ നാടകം കളിച്ചത്?

[Translated by devotees]

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. ശ്രീകൃഷ്ണൻ തന്റെ ബാല്യത്തിൽ അസുരന്മാരെ കൊന്നു, ആയുധമില്ലാതെ കുരുക്ഷേത്ര യുദ്ധം ജയിച്ചു, എന്നാൽ യേശുക്രിസ്തു കുരിശുമരണത്തിലൂടെ ഭയാനകമായ ഒരു ദിവ്യ നാടകം കളിച്ചത്(play a horrible divine drama) എന്തുകൊണ്ട്?]

സ്വാമി മറുപടി പറഞ്ഞു:- ഒടുവിൽ ഒരു വേട്ടക്കാരൻറെ അമ്പുകൊണ്ടു് ശ്രീ കൃഷ്ണ ഭഗവാൻ  കൊല്ലപ്പെട്ടു, ശ്രീ കൃഷ്ണൻ ഈ ഭയാനകമായ പീഡനം ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ അവിടുത്തെ ഇഷ്ടപ്രകാരം അത് വളരെ എളുപ്പത്തിൽ ചെയ്യാമായിരുന്നു. പക്ഷേ, അതിന് കർമ്മഫല ചക്രം(deed-fruit cycle) എന്ന ശക്തമായ കാരണമുള്ളതിനാൽ അങ്ങനെ ചെയ്തില്ല. അതുപോലെ, കുരിശുമരണത്തിനു പിന്നിൽ ശക്തമായ ഒരു ദൈവിക കാരണമുണ്ടായിരുന്നു. കാരണം, അക്കാലത്ത് ആ പ്രദേശത്തെ ആളുകൾ അവരുടെ പെരുമാറ്റത്തിൽ വളരെ ക്രൂരമായിരുന്നു. അവരെ സ്നേഹത്തോടെയും ദയയോടെയും മാറ്റാൻ ദൈവം ആഗ്രഹിച്ചു. ഈ പരിപാടിക്ക് യേശുവിന്റെ ക്രൂശീകരണം അനിവാര്യമായിരുന്നു. താൻ പ്രാർത്ഥിച്ചാൽ തന്റെ പിതാവ് (സ്വർഗ്ഗസ്ഥനായ പിതാവ്) ലക്ഷക്കണക്കിന് പടയാളികളെ അയക്കുമെന്ന് അറസ്റ്റിലാകുന്ന സമയത്ത് യേശു പറഞ്ഞു. അത് ദൈവത്തിന്റെ ഇഷ്ടമായിരുന്നു, യേശു തന്നെ ദൈവമായിരുന്നു. അതിനാൽ, ഇതെല്ലാം അവിടുത്തെ ഇഷ്ടം മാത്രമായിരുന്നു. ദത്ത ഭഗവാന്റെ മനുഷ്യാവതാരത്തിന്റെ മുഴുവൻ ജീവിതവും അവിടുത്തെ തീവ്ര ഭക്തരുടെ(climax devotees) ശിക്ഷകളുടെ യാതനകൾ രഹസ്യമായി വഹിക്കുക മാത്രമാണ്.

അവിടുന്ന് യോഗയുടെ രാജാവായതിനാൽ അവിടുന്ന് ദുരന്തവും കോമഡിയും(tragedy and comedy) ഒരുപോലെ ആസ്വദിക്കുന്നു, യോഗ എന്നാൽ ദുരന്തത്തിന്റെയും കോമഡിയുടെയും തുല്യ ആസ്വാദനമാണ്. നമ്മൾ ഭക്ഷണത്തിൽ എരിവും മധുരവും തുല്യമായി ആസ്വദിക്കുന്നു. ഇത് മാനുഷിക തലം മനസ്സിലാക്കുന്നതിനും അപ്പുറമാണ്.

ചോ. അപ്പം തന്റെ ശരീരവും വീഞ്ഞ് തന്റെ രക്തവും ആണെന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്?

[എന്തുകൊണ്ടാണ് ആളുകൾക്ക് ദൈവം ചെയ്യുന്നത് (ദൈവത്തിന്റെ ഇഷ്ടം) ഏറ്റവും മികച്ചത് എന്ന് അംഗീകരിക്കാൻ കഴിയാത്തത്, സംഭവങ്ങൾ അവരുടെ ഇഷ്ടപ്രകാരം നടക്കണമെന്ന് വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നു. അന്ത്യ അത്താഴ വേളയിൽ യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്ക് അപ്പവും ഒരു ഗ്ലാസ് വീഞ്ഞും വിതരണം ചെയ്തുകൊണ്ട് പറഞ്ഞു, "ഈ അപ്പം എന്റെ ശരീരമാണ്, ഈ വീഞ്ഞ് എന്റെ രക്തമാണ്" ദയവായി ആ വാക്കുകളുടെ ആന്തരിക അർത്ഥം വിശദീകരിക്കുക. ആ വാക്കുകൾ കേട്ട് അവർ എങ്ങനെ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു.]

സ്വാമി മറുപടി പറഞ്ഞു:- അപ്പം (ബ്രെഡ്) കഴിക്കുന്നത് തുടരെ തുടരെയുള്ള ബെൽറ്റ്(belt) അടിക്കുന്നതിലൂടെ അവിടുത്തെ ശരീരത്തെ പീഡിപ്പിക്കുന്നതിനെയും റെഡ് വൈൻ കുടിക്കുന്നത് രക്തപ്രവാഹത്തെയും സൂചിപ്പിക്കുന്നു. രക്തച്ചൊരിച്ചിലിനൊപ്പം  അവിടുത്തെ ശരീരത്തിൻറെ പീഡനം ദുരന്തവും(tragedy), റെഡ് വൈൻ കുടിക്കുന്നതിനൊപ്പം അപ്പം കഴിക്കുന്നത് വിനോദത്തിന്റെ കോമഡിയുമാണ്(comedy of the entertainment). സന്തോഷവും കഷ്ടപ്പാടും ഒരുപോലെ ആസ്വദിക്കുന്ന യോഗയുടെ രാജാവാണ്(king of Yoga ) മനുഷ്യാവതാരമായ യേശു. ഈ വാക്കുകൾ അവിടുത്തെ വായിൽനിന്നുമാത്രമാണ് വന്നത്, അവിടുത്തെ ശിഷ്യന്മാരുടെ വായിൽ നിന്നല്ല. അടഞ്ഞ മനസ്സുകളുമായി വളരെ ഞെട്ടിപ്പോയതിനാൽ (shocked with blocked minds) ശിഷ്യന്മാർക്കു അവിടുത്തെ ആഴത്തിലുള്ള വാക്കുകൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. മനുഷ്യ മനസ്സുകൾക്ക് അവരുടെ തലത്തിൽ മാത്രമേ എന്തും മനസ്സിലാക്കാൻ കഴിയൂ.

 
 whatsnewContactSearch