home
Shri Datta Swami

Posted on: 16 Jan 2022

               

Malayalam »   English »  

മരണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്ന് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞത് എന്തുകൊണ്ട്?

[Translated by devotees]

[ശ്രീ ഫണിയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ഈ ഭൂമിയിൽ ജനിച്ചതിന് ശേഷം ആർക്കും മരണം അനിവാര്യമാണെന്ന് ഭഗവാൻ കൃഷ്ണൻ പറയുന്നു (അപരിഹാര്യേർത്തേ, ന ത്വാം സോസിതു മർഹസി, aparihārye'rthe, na tvaṃ śocitu marhasi). ആത്മാവ് മരിക്കാൻ ജനിക്കുന്നു,  ആത്മാവ് വീണ്ടും ജനിച്ച് മരിക്കുന്നു. ജനനത്തിനു ശേഷമുള്ള ആത്മാവിന്റെ ജീവിതം മരണം എന്ന ലക്ഷ്യത്തിലേക്ക് നടക്കുന്ന പ്രക്രിയ മാത്രമാണ്. മരണാനന്തര ആത്മാവിന്റെ ജീവിതം ജനനമെന്ന ലക്ഷ്യത്തിലേക്ക് സമയം ചെലവഴിക്കുന്ന പ്രക്രിയ മാത്രമാണ്. ലക്ഷ്യം നിശ്ചയിച്ച് അതിനനുസരിച്ചുള്ള നടത്തം എന്ന പ്രയത്നവും നടക്കുമ്പോൾ, ലക്ഷ്യത്തെ ഓർത്ത് ഒരാൾ കരയുമോ? അതിനാൽ, ജനിച്ച ഏതൊരു ആത്മാവിനും അനിവാര്യമായ മരണത്തെക്കുറിച്ച് ചിന്തിക്കാൻ ഒരാൾ ഒരു മിനിറ്റ് പോലും സമയം പാഴാക്കരുത്. ഇതേ ആശയത്തെ അടിസ്ഥാനമാക്കി, കരയുന്ന വ്യക്തി ഉൾപ്പെടെ എല്ലാവർക്കും മരണം അനിവാര്യമായതിനാൽ മരിച്ചുപോയ ആരെയും ഓർത്ത് കരയരുത്. വാസ്തവത്തിൽ, ആത്മാവിന് ജനനമോ മരണമോ ഇല്ല. ഈ ബാഹ്യശരീരത്തിന് മാത്രമാണ് ജനനവും മരണവും ഉള്ളത്. ഈ ബാഹ്യശരീരം ആത്മാവിന്റെ ബാഹ്യ കുപ്പായം മാത്രമാണ്. ഷർട്ട് പഴയതായി മാറുമ്പോൾ, അത് നിങ്ങൾ നിരസിക്കുന്നു (reject), അത് ആളുകൾ നടക്കുന്ന തറ വൃത്തിയാക്കാൻ പാഴ് തുണിയായി ഉപയോഗിക്കും. അങ്ങനെയെങ്കിൽ, ആ പാഴ്‌വസ്‌ത്രം അങ്ങനെ അപമാനിക്കപ്പെട്ടതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?

ഈ ലോകത്തിലെ ഭൗതിക ജീവിതത്തെക്കുറിച്ച് (materialistic life) ആരും വ്യാകുലപ്പെടരുത്, കാരണം ഭൗതികജീവിതം അടുത്ത സ്റ്റേഷനിൽ ഒരു  ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയുടെ ഒരു റെയിൽവേ യാത്ര മാത്രമാണ്. കാരണം, പങ്കെടുക്കേണ്ട അഭിമുഖമാണ് (interview)  ഏറ്റവും പ്രധാനപ്പെട്ടത്, യാത്രാസമയത്ത് പോലും അതിനുവേണ്ടി ഒരാൾ തയ്യാറെടുക്കണം. മരണാനന്തരമുള്ള ആത്മാവ്, ഗുണങ്ങൾക്കും പാപങ്ങൾക്കും ദൈവത്താൽ വിധിക്കപ്പെടാൻ പോകുന്നു. മരണാനന്തരം പ്രേതലോകം (Preta Loka) എന്ന അപ്പർ ഉപലോകത്തിൽ (upper sub-world) ആത്മാവ് ദൈവത്തിന്റെ അന്വേഷണത്തെ നേരിടും, അത് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി സൂക്ഷിക്കണം. അടുത്ത സ്റ്റേഷനിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോകുന്ന ഒരു ഉദ്യോഗാർത്ഥിക്ക് ട്രെയിനിന്റെ കമ്പാർട്ടുമെന്റിലെ സുഖസൗകര്യങ്ങൾ അപ്രധാനമാണ്. ഉദ്യോഗാർത്ഥിയെ അഭിമുഖത്തിൽ തിരഞ്ഞെടുത്താൽ, ജീവിതകാലം മുഴുവൻ സുഖസൗകര്യങ്ങൾ നൽകുന്ന ജോലി ലഭിക്കും. ട്രെയിനിലെ സുഖസൗകര്യങ്ങൾ യാത്രാ സമയമായ ഒരു മണിക്കൂർ മാത്രമാണ്. മനുഷ്യജീവിതം പോലെ ഒരു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന ട്രെയിനിലെ യാത്രയുടെ സുഖം പോലെയാണ് ജീവിതത്തിലെ സുഖസൗകര്യങ്ങൾ.

മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തിലെത്തിയ ശേഷം, അതായതു മുകളിലെ ഉപലോകത്ത് ദൈവത്തിന്റെ അന്വേഷണം പോലെയുള്ള അഭിമുഖം നടക്കുന്ന അടുത്ത സ്റ്റേഷൻ പോലെയാണ് മരണം. ദൈവത്തിന്റെ അന്വേഷണത്തിനുള്ള തയ്യാറെടുപ്പ് അഭിമുഖത്തിനുള്ള തയ്യാറെടുപ്പ് പോലെയാണ്, അത് അന്തിമ വിഷയം കൈകാര്യം ചെയ്യാൻ പോകുന്നു.

 

 
 whatsnewContactSearch