19 Oct 2022
[Translated by devotees]
[ശ്രീ ഹ്രുഷികേശ് ചോദിച്ചു: പ്രിയ സ്വാമി, അടുത്തിടെ ശ്രീമതി ലക്ഷ്മി ലാവണ്യ ചോദിച്ച ഒരു ചോദ്യത്തിന് അങ്ങ് നൽകിയ മറുപടിയിൽ, ഈ വിഷയത്തിൽ എനിക്ക് കുറച്ച് കൂടി സംശയങ്ങളുണ്ട്, ദയവായി എന്നെ ബോധവത്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അങ്ങ് ഈയിടെ ഞങ്ങൾക്ക് "ശ്രീ ശനൈശ്ചര കുജ രാഹു കേതോഭ്യോ നമഃ ശ്രീ അനാജനേയ ശ്രീ സുബ്രഹ്മണ്യ" എന്ന മന്ത്രം തന്നു. ഭൂതകാലത്തെ (past) മനുഷ്യാവതാരങ്ങളുടെയോ ഊർജ്ജസ്വലമായ അവതാരങ്ങളുടെയോ (Energetic incarnations) പേര് ഞാൻ എന്തിന് ജപിക്കണം? അങ്ങാണ് ഭഗവാൻ ദത്ത, ഈ ഒമ്പത് ഗ്രഹങ്ങളെ ഭരിക്കുന്ന എല്ലാ അവതാരങ്ങളും ദേവതകളും അങ്ങയുടെ നാമങ്ങളും രൂപങ്ങളുമാണ്. ഈ മന്ത്രം ജപിക്കുന്നതിനേക്കാൾ “ശ്രീ ദത്ത സ്വാമി“ “ശ്രീ ദത്ത സ്വാമി“ എന്ന് ജപിക്കാനാണ് എനിക്കിഷ്ടം. അങ്ങ് ഞങ്ങളുടെ മുന്നിലുള്ളതിനാൽ ഇത് പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു? ദയവു ചെയ്ത് വിശദമാക്കാമോ? മുകളിലുള്ള ഈ മന്ത്രം ജപിക്കുന്നത് നിർത്തി പകരം “ശ്രീ ദത്ത സ്വാമി” “ശ്രീ ദത്ത സ്വാമി” എന്ന് ജപിച്ചാൽ കുഴപ്പമുണ്ടോ എന്ന് ഉപദേശിക്കാനും അങ്ങയോടു അഭ്യർത്ഥിക്കുന്നു.
സ്വാമി മറുപടി പറഞ്ഞു: ശ്രീ ദത്ത സ്വാമിയുടെ നാമം ജപിക്കണമെന്ന് നിങ്ങൾ പറഞ്ഞു, കാരണം അദ്ദേഹം നിങ്ങളുടെ നഗ്നനേത്രങ്ങൾക്ക് മുന്നിൽ ഉണ്ട്. അതേ കാരണത്താൽ, ശ്രീ ദത്ത സ്വാമിയുടെ നാമം ജപിക്കരുതെന്ന് ഞാൻ (ശ്രീ ദത്ത സ്വാമി) നിങ്ങളെ ഉപദേശിക്കുന്നു. വേദം പറയുന്നത് കണ്ണിന് മുന്നിലുള്ളതെന്തും വികര്‍ഷിക്കപ്പെടുകയും (repelled) കണ്ണുകളിൽ നിന്ന് ദൂരെയുള്ളതെന്തും ആകർഷിക്കപ്പെടുകയും ചെയ്യുന്നു (പരോക്ഷ പ്രിയ ഇവ ഹി ദേവഃ, parokṣa priyā iva hi devāḥ). മാലാഖമാർ പോലും ഊർജ്ജസ്വലമായ അവതാരങ്ങൾക്കെതിരെ വികര്‍ഷിക്കപ്പെടുന്നത് പൊതുവെയുള്ള (common) മാധ്യമങ്ങൾക്കിടയിലെ വികർഷണത്തിന്റെ അതേ കാരണത്താലാണ്. ഇന്ന്, ശ്രീ ദത്ത സ്വാമിയുടെ നാമം ജപിക്കുന്ന ഈ പാത നിങ്ങൾ സ്വീകരിച്ചേക്കാം, എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, പൊതു മനുഷ്യ മനഃശാസ്ത്രത്താൽ നിങ്ങൾ സ്വാധീനിക്കപ്പെടും. മാത്രമല്ല, ഞാൻ ദത്ത ദൈവമാണെന്ന് എനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, നിങ്ങളുടെ വിശ്വാസം വളരെ ശക്തവും ഏതെങ്കിലും അസ്വസ്ഥതകൾക്ക് അതീതവുമാണെങ്കിൽ (beyond any disturbance), നിങ്ങളുടെ പരിശ്രമത്തിൽ നിങ്ങൾ വിജയിക്കും, കാരണം ഞാൻ ദത്ത ദൈവമല്ലെങ്കിലും, നിങ്ങൾ തിരഞ്ഞെടുത്ത ദത്ത ദൈവത്തിന്റെ പ്രതിനിധിയായി എനിക്ക് നിൽക്കാൻ കഴിയും. നിങ്ങൾ അവതാരത്തെ ആരാധിച്ചാലും ദൈവത്തിന്റെ പ്രതിനിധാന മാതൃകയെ ആരാധിച്ചാലും നിങ്ങളുടെ ഭക്തിക്ക് ദൈവം പ്രതികരിക്കും. ഞാൻ ഒരു ബദൽ മാർഗം (the alternate path) നൽകുന്നു, കാരണം എല്ലായ്‌പ്പോഴും ആദ്യം തിന്മയെക്കുറിച്ച് ചിന്തിക്കുകയും പിന്നീട് നല്ലതിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്നതാണ് നല്ലത്.
★ ★ ★ ★ ★