31 Jan 2015
(Translated by devotees)
ശ്രീ അനിൽ ചോദിച്ചു: "പ്രതിമകളുടെ ആരാധനയേക്കാൾ എത്രയോ ശ്രേഷ്ഠമാണ് അല്ലാഹുവിൻറെ ആരാധനയെന്ന് ഒരു മുസ്ലിം ഭക്തൻ പറയുന്നു. ദയവായി ബോധവൽക്കരിക്കുക".
സ്വാമി മറുപടി പറഞ്ഞു: എൽ. കെ. ജി.(LKG) കോഴ്സിനേക്കാൾ എത്രയോ ഉന്നതമാൺ പി.ജി.(PG) കോഴ്സ്. ഇതിനർത്ഥം എൽ.കെ.ജി കോഴ്സിനെ കുറ്റം പറഞ്ഞ് പി.ജി കോഴ്സിനെ പുകഴ്ത്തണമെന്നല്ല. ഒരു ദിവസം നിങ്ങളും ആ എൽ. കെ. ജി കോഴ്സ് വിദ്യാർത്ഥിയായിരുന്നു. ആദ്യപടിയുടെ (എൽ.കെ.ജി.) തലത്തിൽ നിർത്തരുത്, അവസാന പടിയിലെത്താൻ (പി.ജി.) കയറണം എന്നതാണ് ഇവിടെയുള്ള ഒരേയൊരു കാര്യം. നിങ്ങൾ ആദ്യ ഘട്ടത്തെ അപലപിക്കുകയും അത് നീക്കം ചെയ്യുകയും ചെയ്താൽ, നിങ്ങളുടെ അവസാനത്തേത് ഉൾപ്പെടെ എല്ലാ മുകളിലെ ഘട്ടങ്ങളും തകരും. ഇത് ആത്മീയ അറിവിന്റെ വളരെ പ്രധാനപ്പെട്ട വശമാണ്, ഇത് മനസ്സിലാക്കിയാൽ ആരും തന്റെ മതത്തെയോ മറ്റ് മതത്തെയോ വിമർശിക്കില്ല.
മൂന്ന് വിധത്തിലാൺ നാം ദൈവത്തെ എടുക്കേണ്ടത്
സ്പേഷ്യൽ ഡൈമെൻഷൻസ്(spatial dimensions) ഇല്ലാത്ത സങ്കൽപ്പിക്കാൻ കഴിയാത്ത മൂലദൈവം (original God/യഥാർത്ഥ ദൈവം), ആകാശത്തിന് (space) അപ്പുറം നിലനിൽക്കുന്നു. നിങ്ങളുടെ ഭാവനയിൽ പോലും, നിങ്ങൾക്ക് ഈ സ്പേസ് (പ്രപഞ്ചം/ കോസ്മോസ്/space) കടന്ന് അതിന്റെ അതിരിലെത്താൻ(boundary) കഴിയില്ല, കാരണം നിങ്ങൾ അതിർത്തിയിൽ എത്തിയാൽ, നിങ്ങൾ കാരണഭൂതനായ സങ്കൽപ്പിക്കാനാവാത്ത (unimaginable God ) ദൈവത്തെ സ്പർശിക്കും. സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ തൊടാൻ കഴിയാത്തതിനാൽ, നിങ്ങളുടെ ഭാവനയിൽ പോലും നിങ്ങൾക്ക് ഈ സ്പേസിന്റെ അതിരിലെത്താൻ കഴിയില്ല. ഇസ്ലാം ഈ ആശയത്തെ പ്രതിനിധീകരിക്കുന്നത് ഒരു മതിൽ(wall) കൊണ്ടാണ്, അത് അവർ ആരാധിക്കുന്നു. മതിൽ പ്രപഞ്ചത്തിന്റെ അതിർത്തിയെ പ്രതിനിധീകരിക്കുന്നു, അത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചുള്ള ആശയം നൽകുന്നു. അത്തരം മതിൽ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു. അതിനാൽ ഇസ്‌ലാമിന്റെ ഈ ആശയം ഏറെ വിലമതിക്കപ്പെടേണ്ടതാണ്.
എന്നാൽ, ഇതിലെ ബുദ്ധിമുട്ടു് എന്തെന്നാൽ ഗീതയിൽ (അവ്യക്താഹി ഗതിർ ദുഃഖം...) പ്രസ്താവിച്ചിരിക്കുന്ന ഭാവനയ്‌ക്ക് പോലും അതീതനാണ് ഈ മൂലദൈവം (original God/യഥാർത്ഥ ദൈവം) എന്നതിനാൽ, ഭാവനയിലൂടെയുള്ള അത്തരം ആരാധനയോ ധ്യാനമോപോലും അസാധ്യമാണ് എന്നതാണ്. ഇവിടെയും അത്തരം സങ്കൽപ്പിക്കാനാവാത്ത അള്ളാഹുവിനെ ധ്യാനിക്കുന്നില്ല. ഒരു മതിൽ മാത്രം, അല്ലാഹുവിൻറെ ഒരു പ്രതിനിധി മോഡൽ ആയി ധ്യാനിക്കുന്നു. പക്ഷേ, പ്രാതിനിധ്യ മാതൃകയിലെ(representative model) മെറിറ്റ് അത് മൂലദൈവത്തെ(original God) സൂചിപ്പിക്കുന്നു എന്നതാണ്.
സങ്കൽപ്പിക്കാൻ കഴിയാത്ത അത്തരം ദൈവം ഒരു മാധ്യമത്തിൽ പ്രവേശിക്കുകയും അതു് ലോഹ കമ്പിയിൽ(metallic wire) ഒഴുകുന്ന വൈദ്യുതധാര(electric current) ലോഹ കമ്പിയിൽ ഒന്നായിത്തീരുന്നതുപോലെ, ആ മാധ്യമത്തോട് സ്വയം ഒന്നായിത്തീരുകയും ചെയ്യുന്നു. ആദ്ധ്യാത്മിക ജ്ഞാനം പ്രഘോഷിക്കാൻ അത്തരം മാധ്യമങ്ങൾക്ക്(medium) അവബോധം (awareness) ഉണ്ടായിരിക്കണം. മേൽ ലോകത്തിൽ(upper world) ഊർജസ്വലമായ ശരീരങ്ങളിൽ (energetic body) നിലനിൽക്കുന്ന പരേതരായ(departed) മനുഷ്യർക്കുവേണ്ടി അത്തരം മാധ്യമം ഊർജ്ജസ്വലമായ രൂപമായിരിക്കാം. ബ്രഹ്മാവോ, വിഷ്ണുവോ, ശിവനോ, സ്വർഗ്ഗത്തിന്റെ പിതാവോ(Father of Heaven) അത്തരം ഊർജ്ജസ്വലമായ അവതാരമാണ്.
ഇവിടെയുള്ള മനുഷ്യർക്കുവേണ്ടി, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഈ ലോകത്ത് ഒരു മനുഷ്യരൂപവുമായി ഒന്നായിത്തീരുന്നു(അനുരൂപനായിത്തീരുന്നു). രാമൻ, കൃഷ്ണൻ, മുഹമ്മദ് തുടങ്ങിയവർ അത്തരത്തിലുള്ള മനുഷ്യാവതാരങ്ങളാണ്. നിങ്ങൾ സ്വർഗ്ഗത്തിന്റെ പിതാവിനെ(Father of Heaven) അല്ലാഹു(Allah) എന്ന് വിളിക്കുകയാണെങ്കിൽ, അത്തരം ഊർജ്ജസ്വലമായ അവതാരം മേൽ ലോകത്തിലെ പരേതരായ ആത്മാക്കൾക്ക് മാത്രം പ്രസക്തമാണ്, ഈ ലോകത്ത് നമുക്ക് പ്രസക്തമല്ല. ഈ ലോകത്ത് നിങ്ങൾക്ക് മൊഹമ്മദ് പ്രസക്തമാണ്, എന്നാൽ നിങ്ങൾ ഒരു മനുഷ്യനെ ദൈവമായി അംഗീകരിക്കുന്നില്ല. തീർച്ചയായും മുഹമ്മദ് ഈ ആശയം നൽകി, അദ്ദേഹത്തിൻറെ വീക്ഷണം തികച്ചും വ്യത്യസ്തവും അദ്ദേഹത്തിൻറെ കാലത്ത് അനിവാര്യവുമായിരുന്നു. മുഹമ്മദിന്റെ കാലത്ത്, അവുടുത്തെ മുൻഗാമിയായ യേശുവിനെ അജ്ഞരായ ആളുകൾ ക്രൂശിച്ചു. അത്തരം അപകടത്തിൽ നിന്ന് മനുഷ്യ അവതാരത്തെ രക്ഷിക്കാൻ മാത്രം, മനുഷ്യ അവതാരം എന്ന ആശയം താൽക്കാലികമായി മുഹമ്മദ് നിരസിച്ചു.
ഇപ്പോൾ, അത്തരമൊരു അപകടം ഇല്ല. അതിനാൽ നിങ്ങൾക്ക് മുഹമ്മദിനെ അല്ലാഹുവായി ആരാധിക്കാം. നിങ്ങളുടെ മതത്തിലെ ഇന്നത്തെ മനുഷ്യാവതാരത്തെ അള്ളാഹുവായി ആരാധിക്കുന്നതാണ് ബുദ്ധിപരമായ ആരാധന, കാരണം മുഹമ്മദ് മുൻകാല മനുഷ്യാവതാരമായിരുന്നു. ഊർജസ്വലമായ അല്ലെങ്കിൽ മനുഷ്യാവതാരത്തിന്റെ ഇത്തരത്തിലുള്ള ആരാധനയെ നേരിട്ടുള്ള ആരാധന എന്ന് വിളിക്കുന്നു, കാരണം യഥാർത്ഥ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം(മൂലദൈവം) ആ മാധ്യമത്തിൽ നേരിട്ട് ഉണ്ട്.
സഹ-മനുഷ്യരൂപത്തോടുള്ള അഹങ്കാരവും അസൂയയും കാരണം സമകാലിക മനുഷ്യാവതാരത്തെ നേരിട്ട് ആരാധിക്കുന്നത് ഉപേക്ഷിച്ച്, ആളുകൾ മൂല ദൈവത്തെ (original God/യഥാർത്ഥ ദൈവം) ആരാധിക്കുന്നു, അതിന്റെ ഫലമായി സമ്പൂർണ്ണ പരാജയം സംഭവിക്കുന്നു അല്ലെങ്കിൽ ഊർജ്ജസ്വലമായ അവതാരങ്ങളെയോ മുൻകാല മനുഷ്യാവതാരങ്ങളെയോ പ്രതിനിധീകരിക്കുന്ന പ്രതിമകളെ ആരാധിക്കുന്നു. സഹ-മനുഷ്യരൂപത്തോടുള്ള നിങ്ങളുടെ അഹങ്കാരവും അസൂയയും കീഴടക്കി സമകാലിക മനുഷ്യാവതാരത്തെ അല്ലാഹുവായി ആരാധിക്കാൻ കഴിയുമെങ്കിൽ ഈ വഴികളെല്ലാം ഉപയോഗശൂന്യമോ അനാവശ്യമോ ആണ്. എന്നാൽ ഭൂരിപക്ഷം ആളുകൾക്കും സ്വാർത്ഥ അഹങ്കാരത്തെയും അസൂയയെയും കീഴടക്കാൻ കഴിയില്ല.
പരാജയത്തിൽ അവസാനിക്കുന്ന യഥാർത്ഥ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ(original unimaginable God/ മൂലദൈവം) ആരാധിക്കുന്നതിനുപകരം ഊർജ്ജസ്വലമായ അവതാരങ്ങളുടെയോ മുൻകാല മനുഷ്യാവതാരങ്ങളുടെയോ പ്രതിമകളെ ആരാധിക്കാൻ ഇത്തരക്കാരെ ഉപദേശിക്കുന്നു. പ്രതിമകളുടെ ആരാധന ശരിയല്ല, എന്നാൽ ദൈവത്തോടുള്ള നിങ്ങളുടെ സൈദ്ധാന്തിക ഭക്തി(theoretical devotion) മെച്ചപ്പെടുത്തുന്നതിനാൽ ഇതിന് ചില പോസിറ്റീവ് മൂല്യമുണ്ട്. അത്തരം പ്രയോജനം കണക്കിലെടുത്ത്, ഗീതയിൽ (സർവാരംഭഹി ദോഷേണ) പറഞ്ഞതുപോലെ പ്രാരംഭ ഘട്ടത്തിൽ പിശക് (error/ തെറ്റുകൾ) അനുവദനീയമാണ്.
ഇത്, മൂല ദൈവത്തിൻറെ (original God/യഥാർത്ഥ ദൈവം )പരോക്ഷ ആരാധനയാണ്, കാരണം നിങ്ങൾ പ്രതിമ പോലുള്ള ഒരു വസ്തുവിനെ യഥാർത്ഥ ദൈവത്തിന്റെ പ്രതിനിധാന മാതൃകയായി നില നിർത്തുന്നു. ബഹുഭൂരിപക്ഷം ആളുകളുടെയും അനിവാര്യമായ ഘട്ടമാണിത്. നിങ്ങൾക്ക് ധാരാളം എൽ.കെ.ജി സ്കൂളുകളും വളരെ അപൂർവമായി ഒരു പി.ജി സെൻററും കാണാം. നിങ്ങൾക്ക് നിഷ്ക്രിയ ദ്രവ്യത്തെ(inert matter) മാത്രമല്ല, നിഷ്ക്രിയ ഊർജ്ജത്തെയും(inert energy) ഒരു പ്രതിനിധി മാതൃകയായി നിലനിർത്താൻ കഴിയും. പ്രതിമ നിഷ്ക്രിയ ദ്രവ്യം മാത്രമല്ല, പ്രതിമയിലെ കണികകൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധനങ്ങളുടെ രൂപത്തിൽ നിഷ്ക്രിയ ഊർജ്ജം ഉൾക്കൊള്ളുന്നുവെന്നത് ഓർക്കുക.
ചില ആളുകൾ അത്തരം മാതൃകയ്ക്കായി നിഷ്ക്രിയവും അനന്തവുമായ കോസ്മിക് ഊർജ്ജം മാത്രം എടുക്കുന്നു. നിർജ്ജീവവും അനന്തവുമായ ശുദ്ധമായ കോസ്മിക് ഊർജ്ജം സൃഷ്ടിയുടെ തുടക്കത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ ഈ പ്രപഞ്ചം മുഴുവനും ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ സാന്നിധ്യം കാരണം നിഷ്ക്രിയ ദ്രവ്യവും നിഷ്ക്രിയ ഊർജ്ജവും അവബോധവും(awareness) ഉൾക്കൊള്ളുന്നു. ദ്രവ്യവും ഊർജവും അവബോധവും രണ്ടിലും നിലനിൽക്കുന്നതിനാൽ നിങ്ങൾക്ക് ഇന്നത്തെ പ്രപഞ്ചത്തെ ഒരു മനുഷ്യനുമായി താരതമ്യം ചെയ്യാം.
ഒരു വ്യത്യാസം മാത്രമേ ഒള്ളൂ; പ്രപഞ്ചം അനന്തവും മനുഷ്യൻ പരിമിതവുമാണ് എന്ന വ്യത്യാസം. നിങ്ങൾ ഈ പ്രപഞ്ചത്തെ അള്ളാഹുവായി സ്വീകരിക്കുകയാണെങ്കിൽ, സ്വാഭാവികമായും നിങ്ങൾ ഒരു സാധാരണ മനുഷ്യനെയും അള്ളാഹുവായി സ്വീകരിക്കുന്നു. ഈ സാഹചര്യത്തിൽ, അനന്തമായ പ്രപഞ്ചം(infinite cosmos) അല്ലാഹുവിന്റെ പ്രതിനിധാന മാതൃകയാണ്(representative model), കാരണം പ്രകൃതിയിൽ, ഈ പ്രപഞ്ചത്തിൽ അല്ലാഹു ഇല്ല. ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന മനുഷ്യാവതാരം ഒരു അസാധാരണ സംഭവമാണ്, അത് നേരിട്ടുള്ള ആരാധനയുടെ കീഴിൽ വരുന്നു. പ്രപഞ്ചത്തെ അള്ളാഹുവായി കണക്കാക്കുന്നത് പരോക്ഷമായ ആരാധന മാത്രമാണ്, ഒരു നല്ല വ്യക്തിയെ അല്ലാഹുവായി ആരാധിക്കുന്നതിൽ നിന്ന് ഒരു തരത്തിലും വ്യത്യസ്തമല്ല. മൂലദൈവം (യഥാർത്ഥ ദൈവം /The original God ) മുകളിൽ പറഞ്ഞതുപോലെ ഈ ആകാശത്തിനും(space) പ്രപഞ്ചത്തിനും അപ്പുറമാണ്. മൂലദൈവം പ്രപഞ്ചത്തിൽ എല്ലായിടത്തും ഉണ്ടെന്ന് നിങ്ങൾ പറഞ്ഞാൽ, പ്രപഞ്ചത്തിലെ തിന്മയുടെ അസ്തിത്വം മൂലദൈവത്തെയും (യഥാർത്ഥ ദൈവത്തെയും) സ്പർശിക്കുന്നു.
ആളുകൾ ദൈവത്തെ സർവ്വവ്യാപിയായി കണക്കാക്കുന്നത് അവിടുത്ത സർവ്വജ്ഞനും സർവ്വശക്തനുമാക്കാനാണ്. ദൈവം എല്ലായിടത്തും സന്നിഹിതനായില്ലെങ്കിൽ അവിടുത്തേയ്ക്കു എല്ലാം അറിയാനും എല്ലാം നിയന്ത്രിക്കാനും കഴിയില്ലെന്ന് അവർ കരുതുന്നു. ഇത് ലൗകിക യുക്തിയാണ് ഇത് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന്റെ കാര്യത്തിൽ ശരിയല്ല. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് സങ്കൽപ്പിക്കാൻ കഴിയാത്ത ശക്തിയുണ്ട്, അതിലൂടെ അവൻ എല്ലാം അറിയുകയും എല്ലായിടത്തും അവിടുത്തെ സാന്നിധ്യമില്ലാതെ എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നു.
അത്തരം സങ്കൽപ്പിക്കാനാവാത്ത വഴിയിലൂടെ മാത്രമേ ദൈവം ഏറ്റവും വലിയവനായിത്തീരുകയുള്ളൂ. ചില ലൗകിക ഉദാഹരണങ്ങളുടെ കാര്യത്തിലും ഈ ലൗകിക യുക്തി പരാജയപ്പെടുന്നു, ഉദാഹരണത്തിന് എല്ലാം അറിയുന്ന, തന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ തന്റെ രാജ്യത്തിൽ എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്ന സമർത്ഥനായ രാജാവിന്റെ കാര്യത്തിലെന്നപോലെ. അതിനാൽ, അല്ലാഹുവിനെ പ്രപഞ്ചമായി കണക്കാക്കുന്നത് പരോക്ഷ ആരാധനയുടെ വിഭാഗത്തിൽ മാത്രമാണ് വരുന്നത്.
ഉപസംഹാരമായി പറഞ്ഞാൽ: നിങ്ങൾ പി. ജി. തലത്തിലാണെങ്കിൽ നിങ്ങളുടെ മതത്തിലെ സമകാലിക മനുഷ്യാവതാരത്തെ(contemporary human incarnation) അന്വേഷിക്കുക , അതിനെ അല്ലാഹുവായി ആരാധിക്കുക. നിങ്ങൾ L.K.G യിലാണെങ്കിൽ, നിങ്ങൾ മതിലിനെ അല്ലാഹുവായി ആരാധിക്കുക. നിങ്ങൾ മധ്യനിരയിൽ എവിടെയെങ്കിലും ആണെങ്കിൽ, നിങ്ങൾക്ക് ഏതെങ്കിലും നല്ല ബഹുമാന്യനായ മുതിർന്ന വ്യക്തിയെ അല്ലെങ്കിൽ മുഴുവൻ പ്രപഞ്ചത്തെയും അല്ലാഹുവായി ആരാധിക്കാം.
ഉയർന്ന തലം പി. ജി. മാത്രമാണ്, അത് അല്ലാഹുവിൻറെ നേരിട്ടുള്ള ആരാധനയാണ്. മറ്റെല്ലാ തലങ്ങളും പരോക്ഷമായ അല്ലാഹുവിന്റെ ആരാധനയാണ്, അവയും തെറ്റല്ലെങ്കിലും താഴ്ന്ന നിലയിലുള്ളതാണ്. എൽ.കെ.ജി,. പി.ജിയേക്കാൾ താഴെയാണ്. എന്നാൽ പി.ജി. മാത്രമാണ് ശരിയെന്നും എൽ.കെ.ജി. തെറ്റാണെന്നും അർത്ഥമില്ല. അവസാനമായി, മതിലിന്റെ ആരാധന പ്രതിമയുടെ ആരാധനയിൽ നിന്ന് വ്യത്യസ്തമല്ലെന്ന് ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു, കാരണം ഇവ രണ്ടും ദ്രവ്യത്തിന്റെയും ഊർജ്ജത്തിന്റെയും(matter and energy) പരിമിതമായ നിഷ്ക്രിയ പ്രതിനിധാന(inert representative models) മാതൃകകളാണ്. ഇതിലൂടെ നിങ്ങൾ ഹിന്ദുമതത്തിലെ ഭൂരിപക്ഷത്തെ വിമർശിക്കുകയാണെങ്കിൽ, അറിയാതെ നിങ്ങൾ ഭൂരിപക്ഷ ഇസ്‌ലാമിനെയും ഒരേസമയം വിമർശിക്കുന്നു!
★ ★ ★ ★ ★