home
Shri Datta Swami

 12 Aug 2014

 

Malayalam »   English »  

ദൈവത്തിന്റെ നല്ല കൃപകളിലേക്ക് എനിക്ക് എങ്ങനെ തിരിച്ചുവരാനാകും?

[Translated by devotees of Swami]

[ദത്താത്രേയ ഭഗവാനെ, എന്നെയും എന്റെ കുടുംബത്തെയും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിച്ച ദത്താവതാരമായ ശ്രീ അക്കൽകോട് മഹാരാജിന്റെ തീവ്ര ഭക്തനാണ് ഞാൻ. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് അവിടുത്തെ ദയയുള്ള ആശീർവാദം നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു, ഭഗവാൻ ദത്താത്രേയ എന്നെ ഉപേക്ഷിച്ചതായി തോന്നുന്നു. എനിക്ക് ആശയക്കുഴപ്പവും സങ്കടവുമുണ്ട്... ദൈവത്തിന്റെ നല്ല കൃപകളിലേക്ക് എങ്ങനെ തിരികെയെത്തും. ദയവായി ഉപദേശിക്കുക. - സഞ്ജയ് ഷിൻഡെ എഴുതിയത്]

നിങ്ങളുടെ കാര്യത്തിലെ പ്രശ്നം ദൈവത്തോടുള്ള അടുപ്പം  നിങ്ങളുടെ ലൗകിക ജീവിതത്തിനു വണ്ടി ഉപയോഗിക്കാൻ എന്നതാണ്. ദൈവം നിങ്ങളെ സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല, ഗീതയിൽ പറഞ്ഞതുപോലെ നിങ്ങളുടെ കർമ്മങ്ങളുടെ ചക്രത്തിൽ ഇടപെടുകയുമില്ല (നാദത്തേ കസ്യചിത്..., നകർതൃത്വം..., Naadatte Kasyachit..., Nakartrutvam...). ചലിക്കുന്ന ചക്രത്തിലെ ദണ്ഡുകൾ പോലെ സന്തോഷവും ദുരിതവും പതിവായി (regularly) മാറിമാറി വരുന്നു. ഏതൊരു ആത്മാവിന്റെയും കർമ്മഫലങ്ങളെ ദൈവം അപ്രകാരം പുനഃക്രമീകരിക്കുന്നു, അങ്ങനെ ഒന്നും തുടർച്ചയായില്ല. വാസ്തവത്തിൽ, ദുരിതത്തിന്റെ കാലഘട്ടം (period of misery) അവിടുത്തെ അനുഗ്രഹങ്ങളുടെ നഷ്ടമായി കണക്കാക്കരുത്. പകരം, കൂടുതൽ ശ്രദ്ധയോടെ നിങ്ങളുടെ ഭക്തിയുടെ വീര്യം മെച്ചപ്പെടുത്താൻ അത് അവിടുത്തെ അനുഗ്രഹമായി എടുക്കണം. ദൈവം അനുഗ്രഹിച്ചെന്നോ ദൈവം ശപിച്ചെന്നോ കരുതി മനുഷ്യൻ തെറ്റിദ്ധരിക്കപ്പെടുന്നുവെന്നും ഇതെല്ലാം അതിന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണെന്നും ഭഗവാൻ ഗീതയിൽ പറയുന്നുണ്ട് (അജ്ഞാനേനാവൃതം ജ്ഞാനം..., Ajnaanenaavrutam jnaanam). നിങ്ങളുടെ ലൗകിക ജീവിതത്തിലെ ഉയർച്ച താഴ്ചകൾ പരിഗണിക്കാതെ ദൈവത്തോടുള്ള ആരാധന തുടരുക. ദൈവത്തോടുള്ള നിങ്ങളുടെ ആരാധന പൂർണ്ണമായും നിങ്ങളുടെ കുട്ടികളോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ കാര്യത്തിലെന്നപോലെ അവനിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ നിങ്ങളുടെ നിസ്വാർത്ഥ സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

 
 whatsnewContactSearch