home
Shri Datta Swami

Posted on: 27 May 2023

               

Malayalam »   English »  

എന്റെ സദ്ഗുരു ശ്രീ ദത്ത സ്വാമിയുമായുള്ള എന്റെ അനുഭവങ്ങൾ

[സൂര്യ എഴുതിയത്]

ഗുരു ദത്ത ശ്രീ ദത്ത പ്രഭു ദത്ത

[Translated by devotees]

സ്വാമിയുടെ താമര പാദങ്ങളിൽ വന്ദിച്ചുകൊണ്ട്, എന്റെ സമകാലിക ഭഗവാൻ ദത്തയുടെ മനുഷ്യാവതാരമായ ശ്രീ ദത്ത സ്വാമിയുമായുള്ള എന്റെ അനുഭവങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

എന്റെ വിദേശ സന്ദർശന വേളയിലെ അനുഭവം:

അടുത്തിടെ, സ്വാമിയുടെ അനുഗ്രഹത്താൽ എനിക്ക് ഒരു മീറ്റിംഗിനായി ഓസ്ട്രിയയിൽ (Austria) പോകാൻ അവസരം ലഭിച്ചു. വിദേശത്തേക്ക് പോകാനുള്ള ഈ അവസരം തന്നെ ഒരു അത്ഭുതമാണ്. എന്റെ സീനിയറിന് മീറ്റിംഗിലേക്കുള്ള ക്ഷണം ലഭിച്ചു. എന്നാൽ അദ്ദേഹം വിരമിക്കാൻ (retire) പോകുന്നതിനാൽ അദ്ദേഹത്തിന് പോകാൻ കഴിയില്ല, അതിനാൽ മീറ്റിംഗിന് പകരം ഒരാളെ അയയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി. സ്വാമിയുടെ കൃപയാൽ അദ്ദേഹം എന്നെ തിരഞ്ഞെടുത്തു, സംഘാടകർ എന്റെ സീനിയർക്ക് വാഗ്ദാനം ചെയ്ത അതേ തുക വാഗ്ദാനം ചെയ്തു. മീറ്റിംഗിനെക്കുറിച്ച് ഞാൻ സ്വാമിയെ അറിയിച്ചു. സ്വാമി ഉടനെ എന്നോട് പോയി തിരിച്ചു വരാൻ പറഞ്ഞു.

യഥാർത്ഥത്തിൽ, സമയം വളരെ കുറവായിരുന്നു, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള എംബസികൾ ഉൾപ്പെടെ വിവിധ തലങ്ങളിൽ എനിക്ക് നിരവധി ക്ലിയറൻസുകൾ ആവശ്യമാണ്. ക്ലിയറൻസുകൾ ലഭിച്ചതിന് ശേഷം മാത്രം, എനിക്ക് ഔദ്യോഗിക പാസ്‌പോർട്ടിനും വിസയ്ക്കും അപേക്ഷിക്കാൻ പറ്റു, അതിനുശേഷം എനിക്ക് എന്റെ യാത്ര ആരംഭിക്കാം.

ക്ലിയറൻസസ് നേടുന്നു:

എന്റെ ആദ്യ ക്ലിയറൻസ് ലഭിക്കുന്നതിന് പകുതി സമയമെടുക്കുന്നു, വാസ്തവത്തിൽ ഇതിൽ നിരവധി ഉപ-ക്ലിയറൻസുകൾ ഉൾപ്പെടുന്നു. അടുത്ത ക്ലിയറൻസിന് അടുത്ത ഹാഫ് ടൈമിൽ 1 ദിവസം കുറഞ്ഞു. അതിനാൽ, എനിക്ക് 1 ദിവസം ശേഷിക്കുന്നു. ആ ഒരു ദിവസം കൊണ്ട് സ്വാമിയുടെ അനുഗ്രഹത്താൽ എനിക്ക് ഔദ്യോഗിക പാസ്പോർട്ട് (offical passport) കിട്ടി. പിറ്റേന്ന് ദേശീയ അവധി ആയിരുന്നു. എന്നാൽ വീണ്ടും, സ്വാമിയുടെ കൃപയാൽ, ആ അവധി ദിവസത്തിൽ അവരുടെ എംബസി പ്രവർത്തിച്ചു. സമയക്കുറവ് കാരണം എനിക്ക് നേരിട്ട് ഡൽഹിയിൽ പോയി വിസ അപേക്ഷാ ഫോറം സമർപ്പിക്കേണ്ടി വന്നു. വീണ്ടും, സ്വാമിയുടെ കൃപയാൽ, ആ ചെലവുകളും സംഘടന തന്നെ വഹിച്ചു. എംബസിയിൽ രണ്ടു മണിക്കൂറിനുള്ളിൽ എനിക്ക് വിസ കിട്ടി. പോയി തിരിച്ചു വരാൻ സ്വാമി ആദ്യം പറഞ്ഞതിനാൽ, ക്ലിയറൻസ് ലഭിക്കുന്നതിന് മുമ്പുതന്നെ ഞാൻ ടിക്കറ്റ് വാങ്ങി ഒരു ഹോട്ടൽ ബുക്ക് ചെയ്തു, ഇത് എനിക്ക് ധാരാളം പണം ലാഭിക്കുകയും ടെൻഷനുകൾ മൂലമുള്ള എനർജി നഷ്ട്ടത്തിൽ നിന്ന് എന്നെ രക്ഷിക്കുകയും ചെയ്തു.

ഏതാണ്ട് 7 മണിക്കൂറോളം ഇടതടവില്ലാതെയായിരുന്നു യാത്ര, അതിനിടയിൽ മോശം കാലാവസ്ഥ കാരണം വിമാനത്തിൽ മോശം ഇളക്കം അനുഭവപ്പെട്ടു. അപ്പോൾ തന്നെ ഞാൻ സ്വാമിയോട് എന്നെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ വിമാനം സന്തുലിതമായി. തിരിച്ചുവരവിലും അതേ കാര്യം ആവർത്തിക്കുകയും സ്വാമിയുടെ അനുഗ്രഹത്താൽ വിമാനം സ്ഥിരത കൈവരിക്കുകയും ചെയ്തു.

യൂറോപ്പിൽ ഇപ്പോൾ വേനൽക്കാലമാണ്, അതിനാൽ അവിടെ കാലാവസ്ഥ വളരെ മനോഹരമായിരിക്കുമെന്ന് പലരും പറഞ്ഞു, മെയ് മാസത്തിൽ യൂറോപ്പിലേക്ക് പോകുന്നത് നിങ്ങൾ ഭാഗ്യവാനാണെന്ന്. അവിടെ എത്തിയപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ശീതകാലമായിരുന്നെങ്കിൽ അവിടത്തെ അസഹനീയമായ തണുപ്പ് എനിക്ക് ചേരില്ലായിരുന്നു. കഴിഞ്ഞയാഴ്ച അവർ കനത്ത മഴയും വെള്ളപ്പൊക്കവും നേരിട്ടിരുന്നു. അവിടെ വളരെ സുഖകരമായ കാലാവസ്ഥ അനുഭവിച്ച ഞാൻ സ്വാമിയുടെ കൃപയാൽ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടു.

വിമാനം പ്രാദേശിക സമയം 6.30 ന് എത്തി, രാത്രി 8.15 ന് സൂര്യാസ്തമയം. സ്ഥലം പുതിയതും നാട് പുതിയതും രാത്രിയിൽ ഹോട്ടലിൽ എത്തുന്നതും സ്ഥിതി എങ്ങനെയായിരിക്കുമെന്ന് അറിയാത്തതിനാൽ സൂര്യാസ്തമയത്തിന് മുമ്പ് ഹോട്ടലിൽ എത്താൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചു. സ്വാമിയുടെ കൃപയാൽ, ചില നാട്ടുകാർ എന്നെ സഹായിച്ചു, ഞാൻ സൂര്യാസ്തമയത്തിന് മുമ്പ് ഹോട്ടലിൽ എത്തി.

പിന്നീട് പലരിലൂടെയും സ്വാമി എന്നെ സഹായിച്ചു, ഇല്ലെങ്കിൽ യാത്ര വിജയിക്കുമായിരുന്നില്ല. എന്റെ പ്രസേൻറ്റേഷൻ (presentation) നൽകാൻ ഞാൻ സ്വാമിയോട് പ്രാർത്ഥിച്ചു, സ്വാമി അത് മനോഹരമായി ചെയ്‌തു (എന്നിലൂടെ). എനിക്ക് തന്നെ വ്യത്യാസം കാണാൻ കഴിഞ്ഞു. സ്വാമിയുടെ കൃപയാൽ എല്ലാം വളരെ ഭംഗിയായി നടന്നു. ഇതിനെല്ലാം ഞാൻ അർഹനല്ലെന്ന് എനിക്ക് ശരിക്കും തോന്നി. എന്നാൽ സ്വാമിയുടെ കൃപ ഉണ്ടായിരുന്നില്ലെങ്കിൽ ഇത് അത്ര സുഗമമായി നടക്കില്ലായിരുന്നു. സ്വാമി തുടക്കത്തിൽ പറഞ്ഞ വാക്ക് തികച്ചും സത്യമായി. ഈ സഹായത്തിനെല്ലാം നന്ദി സ്വാമി.

സീനിയറെ പാസ്സിഫൈ (pacify) ചെയ്തത്

വിദേശത്തേക്ക് പോകാനുള്ള അത്തരമൊരു അവസരവും അതുവഴിയുള്ള സാമ്പത്തിക നേട്ടങ്ങളും നഷ്ടപ്പെട്ടതിൽ എന്റെ സീനിയർ ഹൃദയത്തിൽ, അസന്തുഷ്ടനായിരുന്നു. വാസ്തവത്തിൽ വളരെ സൂക്ഷ്മമായി വാക്കുകളിലൂടെ അദ്ദേഹം അത് പ്രകടിപ്പിച്ചു. സമാനമായ മീറ്റിംഗുകൾക്കുള്ള മുൻ യാത്രകൾ കാരണം അദ്ദേഹത്തിന്റെ കൈയ്യിൽ കുറച്ച് യൂറോ (Euro) ഉണ്ടായിരുന്നു. ഇപ്പോൾ അവ രൂപയാക്കി മാറ്റാൻ തോന്നി. നിലവിൽ ഒരു യൂറോയുടെ വിപണി വില ഏകദേശം 89.31 രൂപയാണ്. സാധാരണയായി, നമ്മൾ യൂറോ വിൽക്കാൻ  ആഗ്രഹിക്കുന്നുവെങ്കിൽ, വില മാർക്കറ്റ് വിലയേക്കാൾ 3 അല്ലെങ്കിൽ 4 രൂപ കുറവായിരിക്കും. പക്ഷേ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തി 1 യൂറോയ്ക്ക് 95 രൂപ കിട്ടി. ഈ വലിയ സാമ്പത്തിക നേട്ടത്തിന് ശേഷം, അദ്ദേഹം സംതൃപ്തനാണ്. ആ അധിക ആനുകൂല്യം നൽകി സ്വാമി അദ്ദേഹത്തെ സമാധാനിപ്പിച്ചതായി എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഈ സഹായത്തിനെല്ലാം നന്ദി സ്വാമി.

 വീടു നീ വദനി ഞാൻ ആടുകൊന്നാവു...’ (‘veedu nee vadani nannu adukonnavu…’) എന്ന് സ്വാമി എഴുതിയ ഒരു തെലുഗു ഭജനയുണ്ട്. ഈ അത്ഭുതത്തിൽ, സ്വാമി എന്നെ വിദേശയാത്ര കൊണ്ട് അനുഗ്രഹിക്കുക മാത്രമല്ല, എന്റെ സീനിയർക്ക് അധിക ആനുകൂല്യം നൽകി മറുവശത്ത് സമാധാനിപ്പിക്കുകയും ചെയ്തു. ഈ സഹായത്തിനെല്ലാം നന്ദി സ്വാമി.

വാഹനാപകടത്തിൽ നിന്ന് രക്ഷിക്കുന്നു:

ഇന്നലെ, ഞാൻ എന്റെ സ്വകാര്യ ജോലിയിൽ പങ്കെടുക്കാൻ അരമണിക്കൂറോളം ഓഫീസിൽ നിന്ന് വന്നിരുന്നു. റോഡ് അടിസ്ഥാനപരമായി 2 ലെയ്നുകളുള്ളതാണ്, ഓഫീസ് സമയമായതിനാൽ, ആളുകൾ ഒരു ലെയിനിൽ കാറുകൾ പാർക്ക് ചെയ്യുകയും രണ്ടാമത്തെ ലെയ്ൻ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. ജോലി പൂർത്തിയാക്കിയ ശേഷം, ഓഫീസിലെത്താൻ ഞാൻ കുറച്ച് വേഗത്തിൽ കാർ ഓടിച്ചു. പെട്ടെന്ന്, പാർക്ക് ചെയ്തിരുന്ന കാറുകളിൽ നിന്ന് ഒരാൾ ഡ്രൈവിംഗ് ലെയിനിലേക്ക് കാറുമായി പുറത്തിറങ്ങി, അത് വളരെ കുറഞ്ഞ വേഗത്തിലാണ്. തുടക്കത്തിൽ, ഞാൻ അത് തിരിച്ചറിഞ്ഞില്ല. അപ്പോഴേക്കും, കാറുകൾക്കിടയിൽ ഒരു വിടവും ഇല്ലെന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ സ്വാമിയുടെ കൃപയാൽ ഞാൻ അറിയാതെ ബ്രേക്ക് ചവിട്ടുകയും കാർ പെട്ടെന്ന് നിൽക്കുകയും ചെയ്‌തു, ഇല്ലെങ്കിൽ അപകടം വിനാശകരമായേനെ. ഇത്രയും വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ചതിന് നന്ദി സ്വാമി.

വാസ്‌തവത്തിൽ, നിരവധി റോഡപകടങ്ങളിൽ നിന്ന് സ്വാമി എന്നെ രക്ഷിച്ചട്ടുണ്ട്.

സ്വാമി, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. സൃഷ്ടിയിലെ ഏറ്റവും ഉയർന്ന പദവിയായ ദാസന്റെ പദവി എനിക്ക് തന്നതിന് സ്വാമിയോട് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു, എന്റെ എല്ലാ ഭാവി ജന്മങ്ങളിലും സ്വാമിയോട് അത് അഭ്യർത്ഥിക്കുന്നു. നമസ്കാരം സ്വാമി.

അങ്ങയുടെ താമര പാദങ്ങളിൽ, സൂര്യ

 
 whatsnewContactSearch