16 Nov 2022
[Translated by devotees]
[മിസ്. ത്രൈലോക്യ ചോദിച്ചു: ഒരു ആത്മാവ് നല്ല പ്രവൃത്തി ചെയ്താൽ, ദൈവം ആ ആത്മാവിലൂടെയാണ് ആ പ്രവൃത്തി ചെയ്തതെന്നാണ് പൊതുവെ നമുക്ക് തോന്നുന്നത്. അത്തരമൊരു സാഹചര്യത്തിൽ, അത്തരമൊരു വ്യക്തിയെ നമുക്ക് ദൈവത്തിന്റെ താൽക്കാലിക അവതാരമായി കണക്കാക്കാമോ?]
സ്വാമി മറുപടി പറഞ്ഞു:- ആവേശ അവതാരം (Avesha avataara) എന്നാൽ പരശുരാമൻറെ കാര്യത്തിലെന്നപോലെ ഒരു കർമ്മം ചെയ്യാൻ തിരഞ്ഞെടുത്ത ഭക്തനിൽ ഭഗവാൻ താൽക്കാലികമായി ലയിക്കുന്നു എന്നാണ്. ഒരു നല്ല വ്യക്തി നല്ല പ്രവൃത്തി ചെയ്യുമ്പോൾ, നല്ല പ്രവൃത്തി വിജയകരമായി പൂർത്തീകരിക്കാൻ ദൈവശക്തി (God’s power) ആ വ്യക്തിയെ സഹായിക്കുന്നു. ഈ രണ്ട് കേസുകളും തികച്ചും വ്യത്യസ്തമാണ്. രണ്ടാമത്തേതിനെ പരശുരാമനെപ്പോലെ അവതാരമെന്ന് വിളിക്കാനാവില്ല. അവതാരം പൂർണ്ണമായും ദൈവഹിതത്താൽ മാത്രമാണ് (by the will of God), അല്ലാതെ ഒരു ഭക്തന്റെയും ഇഷ്ടം കൊണ്ടല്ല. അവതാരമാകാനുള്ള അത്തരം ആഗ്രഹം ആത്മാവിനെ ശാശ്വതമായി അയോഗ്യനാക്കുന്നു. ഒരു നല്ല ആത്മാവ് നല്ല പ്രവൃത്തി ചെയ്യുമ്പോൾ, നല്ല ജോലി വിജയകരമായി പൂർത്തിയാക്കാൻ സഹായിക്കാൻ അത് ദൈവത്തോട് പ്രാർത്ഥിക്കുന്നു, ദൈവം അത് കാർത്തവ്യമായി എടുക്കുകയും (obliges) ഭക്തനെ സഹായിക്കുകയും ചെയ്യുന്നു. ഒരു അവതാരത്തിന്റെ (incarnation) കാര്യത്തിൽ, ഒരു അവതാരമാകാൻ ഭക്തൻ ഒരിക്കലും ദൈവത്തോട് പ്രാർത്ഥിക്കുന്നില്ല. ഭക്തൻ എപ്പോഴും ദൈവമാകാനല്ല, ദൈവത്തിന്റെ ദാസനാകാനാണ് (servant of God) ഇഷ്ടപ്പെടുന്നത്. ഒരു വിധത്തിൽ, ചില നല്ല ക്ഷേമപ്രവർത്തനങ്ങൾക്കായി (the sake of some good welfare work) ഭക്തനെ അവതാരമാകാൻ ദൈവം നിർബന്ധിക്കുന്നു. ഭക്തനും ഈശ്വരന്റെ ലക്ഷ്യം തിരിച്ചറിയുകയും ദൈവവേല ചെയ്യാനുള്ള അവതാരമാകാൻ സമ്മതിക്കുകയും ചെയ്യുന്നു. അവതാരമായി മാറിയതിനു ശേഷവും താൻ എപ്പോഴും ഈശ്വരന്റെ ദാസൻ മാത്രമാണെന്നാണ് ഭക്തന് തോന്നുന്നത്.
രാമനെ ദൈവത്തിന്റെ അവതാരമായി ഋഷിമാർ വാഴ്ത്തിയപ്പോൾ രാമൻ പറഞ്ഞു, ദശരധ രാജാവിന് പിറന്ന താൻ രാമൻ എന്ന് വിളിക്കപ്പെടുന്ന വെറുമൊരു മനുഷ്യനാണ്, (ആത്മാനം മാനുഷം..., Ātmānaṃ mānuṣam…). അഹം (ego) രാമനിൽ പ്രവേശിച്ചിട്ടില്ലാത്തതിനാൽ, ദൈവം രാമനിൽ നിന്നും ഒരിക്കലും വിട്ടുപോയില്ല, അവൻ തന്റെ ജീവിതത്തിലുടനീളം പൂർണ്ണമായ അവതാരമായി (പൂർണാവതാരം, Purnaavataara) തുടർന്നു. പരശുരാമൻ ദൈവത്തിന്റെ വേലയ്ക്കുശേഷം (എല്ലാ ദുഷ്ടരാജാക്കന്മാരെയും കൊന്നു), താൻ ദൈവമാണെന്ന് കരുതിയതിനാൽ ആ ജോലി അവസാനിച്ചയുടനെ ദൈവം അവനെ വിട്ടുപോയി, രാമന്റെ കൈകളിൽ അപമാനിക്കപ്പെട്ടു. ഇത് യഥാർത്ഥ അവതാരത്തിന്റെ കഥയാണെങ്കിൽ, അവതാരമാകാനും പൊതുസമൂഹത്തിൽ അവതാരമായി അംഗീകരിക്കപ്പെടാനും ആകൃഷ്ടരായ ആളുകളെപറ്റി എന്താണ് പറയാനുള്ളത്! അത്തരക്കാരുടെ ഇടയിൽ, താൻ ദൈവമാണെന്ന് എപ്പോഴും തീവ്രമായി ആഗ്രഹിക്കുന്ന (craves) അദ്വൈത തത്വചിന്തകന്റെ (Advaita philosopher) കാര്യം വളരെ ദയനീയമാണ്!!
★ ★ ★ ★ ★