home
Shri Datta Swami

 04 Jan 2021

 

Malayalam »   English »  

ദൈവം നിരീശ്വരവാദികളെ സ്നേഹിക്കുന്നില്ലേ?

[Translated by devotees]

[ശ്രീ അനിൽ ചോദിച്ചു: അല്ലാഹു എല്ലാ സൃഷ്ടികളെയും സ്നേഹിക്കുന്നു എന്ന് പറയുന്നത് ദൈവനിന്ദയാണെന്ന് ഒരു മുസ്ലീം ഭക്തൻ പ്രസ്താവിച്ചു. തെളിവായി അദ്ദേഹം ഖുർആനിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങൾ ഉദ്ധരിച്ചു. "പറയുക, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക, നിങ്ങൾ അതിൽ നിന്ന് പിന്തിരിഞ്ഞാൽ അല്ലാഹു കാഫിറുകളെ (അവിശ്വാസികളെ) സ്നേഹിക്കുകയില്ല." അതിനാൽ, അല്ലാഹു എല്ലാ സൃഷ്ടികളെയും സ്നേഹിക്കുന്നു എന്ന് പറയുന്നത് വിശുദ്ധ ഖുർആനിന് എതിരാണ്. അവന് എങ്ങനെ ഒരാളെ സ്നേഹിക്കാനും അവരെ എന്നേക്കും നരകാഗ്നിയിലേക്ക് അയയ്ക്കാനും കഴിയും?]

സ്വാമി മറുപടി പറഞ്ഞു: സ്നേഹത്തിന്റെ ഗുണത്തിന് പ്രസാദത്തിന്റെയും (pleasantness and anger) കോപത്തിന്റെയും രണ്ട് മുഖങ്ങളുണ്ട്. നല്ല മകനിൽ പിതാവ് സന്തുഷ്ടനാണ്. മറ്റൊരു ചീത്ത മകനോട് അച്ഛൻ ദേഷ്യപ്പെടുന്നു. പിതാവിന്റെ കോപം സ്നേഹത്തിന്റെ അഭാവത്തെ അർത്ഥമാക്കുന്നില്ല. അവന്റെ കോപം മോശമായ മകനെ തിരുത്താനുള്ള അവന്റെ ആകാംക്ഷയെ കാണിക്കുന്നു. ദുഷ്ടാത്മാവിനെ (bad soul) നരകാഗ്നിയിലേക്ക് അയക്കുന്നത് പോലും സ്വർഗ്ഗ പിതാവിന്റെ സ്നേഹമാണ്. ദൈവം നൽകിയ ശിക്ഷ പ്രതികാരം കൊണ്ടല്ല, മോശമായ ആത്മാവിനെ തിരുത്താനുള്ള അവിടുത്തെ സ്നേഹം കൊണ്ടാണ്. കോപത്തിന് രണ്ട് നിറമോ രണ്ട് മുഖമോ ഉണ്ട്. ഒരു തരം ദേഷ്യം പ്രതികാരം, വിദ്വേഷം അല്ലെങ്കിൽ ശത്രുത മൂലമാണെങ്കിൽ മറ്റൊന്ന് സ്നേഹം മൂലമാണ്. ആദ്യത്തെ തരം കോപത്തെ ചുവപ്പ് നിറത്തിലും രണ്ടാമത്തെ തരം കോപത്തെ വെള്ള നിറത്തിലും പ്രതിനിധീകരിക്കാം.

★ ★ ★ ★ ★

 
 whatsnewContactSearch