home
Shri Datta Swami

Posted on: 26 Apr 2014

               

Malayalam »   English »  

നിങ്ങൾ നിരീക്ഷിച്ച ഓരോ കേസിലും അനീതിക്കെതിരെ പോരാടുക

[Translated by devotees]

[ശ്രീരാമനാഥൻ ചോദിച്ചു: “ഞങ്ങൾ കഠിന പ്രയത്‌നങ്ങൾ നടത്തിയിട്ടും സമൂഹത്തിലെ അനീതി പൂർണമായി അടിച്ചമർത്താത്തത് എന്തുകൊണ്ട്?” ശ്രീ സ്വാമിയുടെ പ്രതികരണം താഴെ കൊടുക്കുന്നു.]

ഈ ലോകത്തിന്റെ ഭരണം ദൈവത്തിന്റെ വിഷയമാണ്. ദൈവം തന്റെ വിഷയത്തിൽ നല്ല അറിവുള്ളവനാണ്. ദൈവത്തിന്റെ കൃപ നേടുക എന്നതാണ് മനുഷ്യന്റെ വിഷയം. തീർച്ചയായും, സമൂഹത്തിലെ അനീതിയെ എതിർക്കുകയും നീതിയെ പിന്തുണയ്ക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്, അതിനാൽ തന്റെ പ്രവൃത്തിയിൽ അത്തരം സഹായം ഒരു മനുഷ്യനിൽ നിന്നും ദൈവം ആവശ്യപ്പെടുന്നില്ലെങ്കിലും അത്തരം മനോഭാവത്തിൽ ദൈവം പ്രസാദിക്കുന്നു. നിങ്ങൾ അനീതി നശിപ്പിക്കാനും നീതി സംരക്ഷിക്കാനും ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ദൈവത്തിന്റെ പ്രവർത്തനത്തിന്റെ ലൈനിലാണ്. അതിനാൽ, നിങ്ങളുടെ അത്തരം പരിശ്രമം എപ്പോഴും ദൈവപ്രീതിക്കുവേണ്ടിയാണ്. അതിനാൽ, നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം ഈ പ്രവർത്തനത്തിൽ നിന്ന് ഒരിക്കലും വിരമിക്കരുത്.

നിങ്ങൾ അത്തരത്തിൽ പരിശ്രമിച്ചില്ലെങ്കിലും, നീതിയെക്കാൾ അനീതി ജയിക്കുമെന്ന് കരുതരുത്. എന്തായാലും, ദൈവം ഇടപെടുകയും അനീതി നശിപ്പിക്കുകയും നീതിയെ സംരക്ഷിക്കുകയും ചെയ്യുന്നു, കാരണം ഇത് ദൈവത്തിന്റെ വിഷയമാണ്. നിങ്ങൾ ഈ പ്രായോഗിക പരിശ്രമം തുടർച്ചയായി നടത്തുകയാണെങ്കിൽ, അത്തരം പരിശ്രമം പ്രായോഗികമായി ആവശ്യമില്ലെങ്കിലും നിങ്ങളുടെ മാനസികാവസ്ഥയിൽ ദൈവം പ്രസാദിക്കുന്നു. അർജ്ജുനൻ യുദ്ധത്തിൽ നിന്ന് പിന്മാറിയാലും എല്ലാ ചീത്ത കൗരവരെയും നശിപ്പിക്കുമെന്ന് ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു. യഥാർത്ഥത്തിൽ, അർജ്ജുനന്റെ പോരാട്ടത്തിലെ ശക്തി കൃഷ്ണൻ മാത്രമായിരുന്നു. കൃഷ്ണൻ ഈ ഭൂമി വിട്ടശേഷം സാധാരണ വേട്ടക്കാരോട് പോലും പോരാടാൻ അർജുനൻ പരാജയപ്പെട്ടപ്പോൾ ഇത് തെളിയിക്കപ്പെട്ടു.

എന്നിരുന്നാലും, ചിലപ്പോഴൊക്കെ, നിങ്ങളുടെ കഠിനമായ പരിശ്രമങ്ങൾക്കിടയിലും, നീതിയെക്കാൾ അനീതി ജയിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ, കർമ്മ സിദ്ധാന്തത്തിന്റെ (കർമ്മ ചക്ര, Karma chakra).) മൂർച്ചയുള്ള വിശകലനത്തിന്റെ (sharp analysis of the theory of deeds) അഭാവം മൂലം നിങ്ങൾ നിരുത്സാഹപ്പെടുന്നു. നീതിയും അനീതിയും തമ്മിൽ സംഘർഷമുണ്ടാകുമ്പോഴെല്ലാം, രണ്ട് സാധ്യതകൾ ഉണ്ടാകാം: 1) നീതിയെ തോൽപ്പിക്കാൻ ശ്രമിക്കുന്ന അനീതിയുടെ ഒരു പുതിയ സാഹചര്യമാണിത്. ഉദാ. അസുരന്മാരുടെ അവതാരങ്ങളായ കൗരവർ, മാലാഖമാരായ പാണ്ഡവരെ അപമാനിക്കുന്നു. അനീതി നശിപ്പിക്കാൻ അർജുനൻ യുദ്ധത്തിലൂടെ പരമാവധി ശ്രമിച്ചു. ഭഗവാൻ അവനെ സഹായിച്ചു, അർജുനൻ വിജയിച്ചു. ദൈവത്തിന്റെ സഹായത്താൽ നിങ്ങളുടെ പ്രയത്‌നങ്ങളും ഇത്തരം സന്ദർഭങ്ങളിൽ വിജയിക്കും. 2) ഈ സാഹചര്യം സവിശേഷമാണ്, അനീതി നിയന്ത്രിക്കാനുള്ള നിങ്ങളുടെ ശ്രമം പരാജയപ്പെടുന്നു.

ഉദാ. കൃഷ്ണന്റെ ജനനത്തിനുമുമ്പ്, അവിടുത്തെ അമ്മ പ്രസവിച്ച ഏഴു കുഞ്ഞുങ്ങൾ കംസനാൽ കൊല്ലപ്പെട്ടു, കൃഷ്ണന്റെ മാതാപിതാക്കളുടെ എല്ലാ ശ്രമങ്ങളും ആ ക്രൂരകൃത്യം തടയാൻ പരാജയപ്പെട്ടു. ഇവിടെ, ദൈവം അവരുടെ പരിശ്രമത്തിൽ അവരെ സഹായിച്ചില്ല, കാരണം കൊല്ലപ്പെട്ട കുട്ടികൾ ഈ ഭൂമിയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദൈവിക ശാപത്താൽ ജനിച്ച മാലാഖമാരാണ്, അവർക്ക് അവരുടെ മരണശേഷം മോക്ഷം ലഭിച്ചു. അതിനാൽ, ചില സന്ദർഭങ്ങളിൽ അനീതി നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുമ്പോൾ നിങ്ങൾ അസ്വസ്ഥരാകരുത്, കാരണം ഗീത (നത്വം വേത്ത.., Natvam vettha….) പ്രകാരം മുൻ ജന്മത്തിന്റെ പശ്ചാത്തലം നിങ്ങൾക്കറിയില്ല. മുൻ ജന്മത്തിൽ X നെ Y അടിച്ചതിനാൽ ദിവ്യശിക്ഷയുടെ അടിസ്ഥാനത്തിൽ X , Y യെ അടിക്കുന്നു.

അതിനാൽ, അത്തരം പ്രത്യേക സന്ദർഭങ്ങളിൽ നിങ്ങൾ നിരുത്സാഹപ്പെടരുത്, അനീതിക്കെതിരെ പോരാടാനും നീതി സംരക്ഷിക്കാനുമുള്ള നിങ്ങളുടെ ശ്രമം തുടരുക, അങ്ങനെ നിങ്ങളുടെ മനോഭാവത്തിൽ ദൈവം നിങ്ങളോട് പ്രസാദിക്കുന്നു. മേൽപ്പറഞ്ഞ രണ്ട് തരത്തിലുള്ള കേസുകൾ വേർതിരിക്കാൻ നിങ്ങൾക്ക് കഴിവില്ല, അതിനാൽ, നിങ്ങൾ നിരീക്ഷിക്കുന്ന എല്ലാ കേസുകളിലും നിങ്ങൾ അനീതിക്കെതിരെ പോരാടണം. നിങ്ങൾ ഒരു കേസിൽ പരാജയപ്പെടുകയാണെങ്കിൽ, മുകളിൽ സൂചിപ്പിച്ച രണ്ടാമത്തെ തരമായി അതിനെ പരിഗണിക്കുക, നിങ്ങളുടെ പരാജയത്തിൽ ഒട്ടും നിരാശപ്പെടരുത്.

 
 whatsnewContactSearch