home
Shri Datta Swami

 14 Oct 2014

 

Malayalam »   English »  

ദൈവം തന്റെ സങ്കൽപ്പിക്കാനാവാത്ത അവസ്ഥയിൽ നിന്ന് അവതാരത്തിൽ സങ്കൽപ്പിക്കാവുന്ന അവസ്ഥയിലേക്ക് ഇറങ്ങി

Note: This article is meant for intellectuals only

[Translated by devotees]

കുറിപ്പ്: ഈ ലേഖനം ബുദ്ധിജീവികൾക്ക് മാത്രമുള്ളതാണ്

ശ്രീ ഫണി ചോദിച്ചു: "ദൈവം ഇത് (തത്) സൃഷ്ടിച്ചുവെന്നും ദൈവം ഇതിൽ (തത്, Tat) പ്രവേശിച്ചുവെന്നും വേദം പറയുന്നുവെന്ന് അങ്ങ് പറഞ്ഞു. ‘ഇത്’ (‘This’) (തത്, Tat) എന്നാൽ ഈ ലോകം മുഴുവൻ. അതേ വാക്ക് (Tat) വീണ്ടും ഉപയോഗിക്കുന്നു. ഇതിനർത്ഥം ദൈവം ഈ ലോകം മുഴുവൻ സൃഷ്ടിച്ചു, ഈ ലോകം മുഴുവൻ പ്രവേശിച്ചു. അതുകൊണ്ട് ഈ ലോകം മുഴുവൻ വേദത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവമാണ് (സർവം ഖൽവിദം..., ഈശാവാസ്യമിദം.., Sarvam Khalvidam..., Eeshaavaasyamidam..)”.

സ്വാമി മറുപടി പറഞ്ഞു: നിങ്ങൾ ഒരു വീട്ടിൽ പ്രവേശിച്ചുവെന്ന് ആരെങ്കിലും പറഞ്ഞാൽ, അതിനർത്ഥം നിങ്ങൾ വീടിന്റെ 100 മുറികളിലും പ്രവേശിച്ചുവെന്നാണോ? വീട്ടിൽ കയറിയ ശേഷം ഒരു മുറിയിൽ ഇരിക്കാം. നിങ്ങൾ വീട്ടിൽ പ്രവേശിച്ചുവെന്നും വീട്ടിൽ ഉണ്ടെന്നും ആളുകൾ പറയും. നിങ്ങൾ അകത്തു കടന്നെന്നും വീടിന്റെ ഒരു മുറിയിൽ മാത്രമാണ് താമസിക്കുന്നതെന്നും ആരും പറയുന്നില്ല. നിങ്ങളുടെ വീട്ടിലേക്കുള്ള പ്രവേശനം സൂചിപ്പിക്കുന്നത് നിങ്ങൾ വീടിന് പുറത്ത് ഇല്ല എന്നാണ്. അതുപോലെ, ദൈവം ഈ ലോകത്തിൽ പ്രവേശിച്ചുവെന്ന് പറയുമ്പോൾ, ദൈവം ലോകമെമ്പാടും പ്രവേശിച്ച് വ്യാപിച്ചുവെന്ന് അർത്ഥമാക്കേണ്ടതില്ല. വീടിന്റെ ഒരു മുറിയിലാണെങ്കിലും വീട്ടിൽ ഉണ്ടെന്ന് പറയും.

അതുപോലെ, ദൈവം ഈ ലോകത്തിൽ ഒരു പ്രത്യേക മനുഷ്യരൂപത്തിൽ പ്രവേശിച്ചപ്പോൾ, അതിനർത്ഥം ദൈവം ലോകത്തിൽ പ്രവേശിച്ചു എന്നാണ്. ഈ പ്രസ്താവനയുടെ പ്രധാന അർത്ഥം, ദൈവം തന്റെ സങ്കൽപ്പിക്കാനാവാത്ത അവസ്ഥയിൽ നിന്ന് സങ്കൽപ്പിക്കാവുന്ന അവസ്ഥയിലേക്ക് ഇറങ്ങിവെന്നാണ്. വാക്കാലുള്ള അർത്ഥത്തേക്കാൾ ആശയമാണ് പ്രധാനം.

(തത്) എന്ന വാക്കിന്റെ അർത്ഥം സൃഷ്ടിയുടെ സങ്കൽപ്പിക്കാവുന്ന അവസ്ഥ എന്നാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവം ഈ സങ്കൽപ്പിക്കാവുന്ന അവസ്ഥ സൃഷ്ടിച്ചുവെന്നും സങ്കൽപ്പിക്കാവുന്ന അതേ അവസ്ഥയിൽ പ്രവേശിച്ചുവെന്നും അർത്ഥമാക്കുന്നു.

തെറ്റായ അർത്ഥത്തെ പിന്തുണച്ച്, നിങ്ങൾ രണ്ട് വേദ പ്രസ്താവനകൾ കൂടി കാണിച്ചു. ആദ്യത്തേത് ഈ സൃഷ്ടികളെല്ലാം ദൈവമാണെന്നാണ്. വൈദ്യുതീകരിച്ച കമ്പിയെ (electrified wire ) വൈദ്യുതി (electricity) എന്ന് വിളിക്കുന്നതുപോലെ, ഈ ലോകം മുഴുവൻ ദൈവമാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയും, ദൈവം ഈ ലോകം സൃഷ്ടിച്ചു, ഈ ലോകമെമ്പാടും പ്രവേശിച്ചു അല്ലെങ്കിൽ വ്യാപിച്ചു എന്നതാണ് തെറ്റായ ബോധം (wrong sense). ഈ ബോധമെല്ലാം (sense) തെറ്റാണ്. ഈ ലോകം മുഴുവൻ സംസ്‌കൃത വ്യാകരണപ്രകാരം (തദാധിന പ്രഥമാ..., Tadadhina Prathamaa…) ദൈവത്തിന്റെ നിയന്ത്രണത്തിലാണ് എന്നതാണ് ശരിയായ അർത്ഥം. ഈ പ്രത്യേക സംസ്ഥാനം ആന്ധ്രയാണെന്ന് നിങ്ങൾ പറയുമ്പോൾ, ഈ പ്രത്യേക സംസ്ഥാനം ആന്ധ്ര എന്ന രാജാവാണ് ഭരിക്കുന്നത് എന്നാണ് അർത്ഥമാക്കുന്നത്. സംസ്ഥാനത്തിന്റെ മുഴുവൻ ഭൂമിയും  സ്വയം ആന്ധ്രാ രാജാവാണെന്ന് അർത്ഥമാക്കുന്നില്ല.

അതുപോലെ, നിങ്ങൾ തെറ്റായി ഉദ്ധരിച്ച രണ്ടാമത്തെ വേദ പ്രസ്താവന ഈ ലോകം മുഴുവൻ ദൈവത്താൽ വ്യാപിച്ചിരിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. ലോകത്തിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്ക് ദൈവത്തിന് പ്രവേശിക്കാൻ (വാസ്യം, Vaasyam) കഴിയുമെന്ന് മാത്രമാണ് ഇതിനർത്ഥം. നിങ്ങൾക്ക് വീടിന്റെ ഏത് മുറിയിലും പ്രവേശിക്കാം. നിങ്ങൾ എല്ലാ മുറികളിലും പ്രവേശിച്ചുവെന്നും എല്ലാ മുറിയിലും ഉണ്ടെന്നും ഇതിനർത്ഥമില്ല. നിങ്ങൾ ഉദ്ധരിച്ച രണ്ടാമത്തെ വേദ പ്രസ്താവന അർത്ഥമാക്കുന്നത് ഈ വലിയ ലോകത്തിൽ നിലവിലുള്ള ഏത് ചെറിയ ലോകവും ദൈവത്താൽ പൂർണ്ണമായി വ്യാപിക്കുമെന്നാണ് (ജഗത്യാം ജഗത്, Jagatyaam Jagat). ചെറിയ ലോകം മനുഷ്യ ശരീരവും (human body) വലിയ ലോകം ഈ മുഴുവൻ സൃഷ്ടിയുമാണ് (creation). മനുഷ്യശരീരത്തിലും (പിണ്ഡാണ്ഡം, Pindanda) ഈ ലോകം മുഴുവനും (ബ്രഹ്മാണ്ഡം, Brahmanda) ഒരേ ഘടകങ്ങൾ ഉള്ളതിനാൽ ഗുണപരമായി (qualitatively) രണ്ടും ഒന്നുതന്നെയാണ്. 

സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ സങ്കൽപ്പിക്കാവുന്ന ഒരു പ്രത്യേക മനുഷ്യനിലേക്കുള്ള പ്രവേശനം മനുഷ്യാവതാരത്തിന്റെ രൂപത്തെക്കുറിച്ച് സംസാരിക്കുന്നു. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം സങ്കൽപ്പിക്കാൻ മാത്രമല്ല, ദൃശ്യമായ ദൈവമായിത്തീർന്നു എന്നാണ് ഇതിനർത്ഥം. എന്നിരുന്നാലും, അജ്ഞരായ മനുഷ്യർ  ചിന്തിക്കുന്നതുപോലെ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം യഥാർത്ഥത്തിൽ സങ്കൽപ്പിക്കാൻ കഴിയുന്ന ദൈവമായി രൂപാന്തരപ്പെട്ടു എന്നല്ല ഇതിനർത്ഥം (അവ്യക്തം വ്യക്തിമാപന്നം – ഗീത, Avyaktam Vyaktimaapannam – Gita). ഇതിനർത്ഥം അദൃശ്യമായ വൈദ്യുതി ദൃശ്യമായ വൈദ്യുതീകരിച്ച വയർ ആയി മാറുന്നു, കാരണം വൈദ്യുതി, മുഴുവൻ വയറിലും (wire) വ്യാപിക്കുകയും അത് അതുമായി താദാമ്യപ്പെടുകയും (identified) ചെയ്യുന്നു.

ഒന്നാമതായി, ദൈവം സങ്കൽപ്പിക്കാൻ കഴിയാത്തവനാണെന്ന് നിങ്ങൾ മനസ്സിലാക്കണം. ഈ ആശയം വളരെ ബുദ്ധിമുട്ടാണ്, കാരണം എന്തെങ്കിലും ദൃശ്യമാണെങ്കിൽ അല്ലെങ്കിൽ കുറഞ്ഞത് സങ്കൽപ്പിക്കാവുന്നതാണെങ്കിൽ മാത്രമേ അത് നിലനിൽക്കുന്നുള്ളൂ എന്ന് നമ്മൾ വിശ്വസിക്കുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദൈവത്തിന്റെ അസ്തിത്വം, ദൈവത്തെ അസ്തിത്വമില്ലാത്തവനായി (non-existent) എളുപ്പത്തിൽ തെറ്റിദ്ധരിപ്പിച്ചേക്കാം. അതിനാൽ, ദശലക്ഷങ്ങളിൽ ഒരാൾക്കു് മാത്രമേ ദൈവം സങ്കൽപ്പിക്കാൻ കഴിയാത്തവനാണ് (കശ്ചിത് മാം വേട്ടി തത്വത, Kashchit mam vetti tattvatah) എന്ന അവശ്യവും അടിസ്ഥാനപരവുമായ ആശയം മനസ്സിലാക്കാൻ കഴിയൂ എന്ന് ഗീത പറയുന്നു.

ദൈവം സങ്കൽപ്പിക്കാനാവില്ലെന്ന് മനസ്സിലാക്കിയ അതേ അപൂർവ വ്യക്തിക്ക് സങ്കൽപ്പിക്കാവുന്ന ദൈവത്തെ പോലും കാണാൻ കഴിയും, കാരണം അത്തരമൊരു അപൂർവ വ്യക്തി സഹമനുഷ്യരോടുള്ള അഹങ്കാരത്തെയും അസൂയയെയും കീഴടക്കുന്നു (conquers his ego and jealousy towards co-human beings). ഇത് വേദത്തിൽ പറയുന്നുണ്ട് (കശ്ചിത് ധീര..., Kashchit Dheerah...). 

ഗീതയിൽ (മാം തു വേദ നകാശ്ചന, maam tu veda nakaschana)  പറഞ്ഞിരിക്കുന്നതുപോലെ ദൈവം സങ്കൽപ്പിക്കാൻ കഴിയാത്തവനാണെന്ന് ഒരാൾക്ക് മനസ്സിലാകാത്തിടത്തോളം, ദൃശ്യമായ മനുഷ്യാവതാരം ദൈവത്താൽ  എല്ലായിടത്തും വ്യാപിച്ചതും പൂർണ്ണമായ താദാമ്യപ്പെടുകയും ചെയ്ത, സങ്കൽപ്പിക്കാൻ കഴിയാത്ത അതേ ദൈവമാണെന്ന് അതേ വ്യക്തിക്ക് മനസ്സിലാക്കാൻ കഴിയില്ല. രണ്ടാമത്തെ വേദ പ്രസ്താവനയിൽ, 'സർവം' (‘Sarvam’) എന്ന വാക്കിന്റെ അർത്ഥം, ആന്തരിക ആത്മാവും ബാഹ്യമായ മനുഷ്യശരീരവും ഒരേ ദൈവത്താൽ വ്യാപിച്ചിരിക്കുന്നു, അതിനാൽ, മനുഷ്യാവതാരം അകത്തും പുറത്തും പൂർണ്ണമായും ദൈവമാണ്.

ഈ ‘സർവം’ എന്ന വാക്ക് വീണ്ടും വേദം (അന്തർബഹിശ്ച തത് സർവ്വം, Antarbahishcha tat sarvam) വ്യക്തമാക്കുന്നുണ്ട്. ബാഹ്യമായ മനുഷ്യശരീരവും സങ്കൽപ്പിക്കാനാവാത്ത ദൈവമായതിനാൽ, കൃഷ്ണന്റെ സങ്കൽപ്പിക്കാനാവാത്ത വിരൽ വലിയ കുന്നിനെ ഉയർത്തി. ഈ വലിയ ലോകത്തിലെ ഏത് ചെറിയ (യത് കിംച, Yat kimcha) ലോകവും ദൈവത്താൽ വ്യാപിക്കുമെന്ന് പറയുന്ന മറ്റു പ്രസ്താവനകൾ വിശകലനം ചെയ്യാതെയുള്ള തിടുക്കത്തിലുള്ള സമീപനം കൊണ്ടാണ് 'സർവം' എന്ന വാക്കിന് ഈ ലോകം മുഴുവൻ അർത്ഥമാക്കുന്നതെന്ന് ആളുകൾ പൊതുവെ തെറ്റിദ്ധരിക്കുന്നു.

 

★ ★ ★ ★ ★

 
 whatsnewContactSearch