home
Shri Datta Swami

Posted on: 09 Apr 2023

               

Malayalam »   English »  

മനുഷ്യരൂപത്തിലുള്ള ഒരു മനുഷ്യാവതാരത്തെ എങ്ങനെ ദൈവമായി കണക്കാക്കാം?

[Translated by devotees]

[ശ്രീമതി എം ലാവണ്യ ചോദിച്ചു: അള്ളാഹുവാണു് യജമാനൻ(Allah Malik) എന്നു് ശ്രീ ഷിർദി സായി ബാബ(Shri Shirdi Sai Baba) എപ്പോഴും പറയുമായിരുന്നു. ശ്രീ ഷിർദി സായി ബാബ ദത്ത ഭഗവാന്റെ മനുഷ്യ അവതാരമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, മനുഷ്യ രൂപത്തിലുള്ള ഒരു മനുഷ്യ അവതാരത്തെ എങ്ങനെ ദൈവമായി കണക്കാക്കാൻ കഴിയും?]

സ്വാമി മറുപടി പറഞ്ഞു:- സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന്റെ(unimaginable God)  അല്ലെങ്കിൽ പരബ്രഹ്മന്റെ(Parabrahman) ആദ്യത്തെ ഊർജ്ജസ്വലമായ അവതാരമാണ്(first energetic incarnation) മനുഷ്യരാശിക്ക് പ്രകടിതമായ ദത്ത

ഭഗവാൻ(God Datta). അല്ലാത്തപക്ഷം, പരബ്രഹ്മൻ മനുഷ്യരാശിയുടെ തലച്ചോറിന് തികച്ചും സങ്കൽപ്പിക്കാൻ കഴിയില്ല. ദത്ത ഭഗവാനും പരബ്രഹ്മനും  തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പരബ്രഹ്മൻ മാധ്യമം സ്വീകരിക്കാത്ത-സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണ്(unmediated-unimaginable God). ദത്ത ഭഗവാൻ മാധ്യമം സ്വീകരിച്ച സങ്കൽപ്പിക്കാനാവാത്ത(mediated unimaginable God) ദൈവമാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം നഗ്നനായ വ്യക്തിയും വസ്ത്രം ധരിക്കുന്ന അതേ വ്യക്തിയും തമ്മിലുള്ള വ്യത്യാസമാണ്. നഗ്നനായ വ്യക്തിയെ പൊതുജനങ്ങൾക്ക് കാണാൻ കഴിയില്ല, അതേസമയം, വസ്ത്രം ധരിച്ച വ്യക്തിയെ എല്ലാവരും കാണുന്നു. ഷിർദി സായി ബാബയോ (Shirdi Sai Baba) സത്യസായി ബാബയോ(Satya Sai Baba) പോലെയുള്ള ഏതൊരു മനുഷ്യാവതാരവും, ഭഗവാൻ ബ്രഹ്മാവ് അല്ലെങ്കിൽ ഭഗവാൻ വിഷ്ണു അല്ലെങ്കിൽ ഭഗവാൻ ശിവൻ പോലെയുള്ള ഊർജ്ജസ്വലമായ അവതാരവും(energetic incarnation) യഥാക്രമം ദത്ത ഭഗവാൻ ലയിച്ച മനുഷ്യ മാധ്യമവും ഊർജ്ജസ്വലമായ മാധ്യമവുമാണ്(the human medium and energetic medium merged by God Datta). ഒരു തിരഞ്ഞെടുത്ത മനുഷ്യനുമായി ഏകതാനമായി ലയിച്ച(homogenously merged) ഭഗവാൻ ദത്ത ഒരു മനുഷ്യാവതാരമായിത്തീരുന്നു(Human Incarnation), അതേ ദത്ത ഭഗവാൻ ഊർജ്ജസ്വലനായ ഒരു ജീവിയുമായി(energetic being) ലയിച്ചാൽ ഊർജ്ജസ്വലമായ അവതാരമായി(energetic incarnation) മാറുന്നു.

പരബ്രഹ്മൻ എന്നും ദത്ത ഭഗവാൻ എന്നും വിളിക്കപ്പെടുന്ന പരമദൈവം(ultimate God) തമ്മിൽ വ്യത്യാസമില്ലെന്നും അതുപോലെ, ദത്ത ഭഗവാനും ഊർജ്ജസ്വലമായ അല്ലെങ്കിൽ മനുഷ്യ അവതാരവും തമ്മിൽ വ്യത്യാസമില്ലെന്നും ഇതിനർത്ഥം. ഇതിനർത്ഥം പരബ്രഹ്മൻ ഊർജ്ജസ്വലമായ അല്ലെങ്കിൽ മനുഷ്യാവതാരത്തിലാണ് നിലനിൽക്കുന്നതെന്നും ഊർജ്ജസ്വലമായ അവതാരം അല്ലെങ്കിൽ മനുഷ്യാവതാരം ചെയ്യുന്ന ഏതൊരു അത്ഭുതവും ദത്ത ഭഗവാൻ മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ്, അവിടുന്ന് സങ്കൽപ്പിക്കാനാവാത്ത ദൈവമല്ലാതെ മറ്റൊന്നുമല്ല. ഒരു അത്ഭുതം സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു സംഭവമാണ്(unimaginable event), ഏതൊരു അത്ഭുതത്തിന്റെയും ഉറവിടം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം മാത്രമാണ്. അതിനാൽ, ദത്ത ഭഗവാനിലും, ഭഗവാൻ ബ്രഹ്മാവിലോ ഭഗവാൻ വിഷ്ണുവിലോ ഭഗവാൻ ശിവനിലോ, കൃഷ്ണ ഭഗവാനിലോ ഭഗവാൻ രാമനിലോ ഭഗവാൻ സായിബാബയിലോ ഏത് അത്ഭുതവും ചെയ്യാൻ ഒരേ പരബ്രഹ്മനോ ഭഗവാൻ ദത്തയോ ഉണ്ട്. അത്ഭുതകരമായ ജ്ഞാനവും അത്ഭുതകരമായ സ്നേഹവും ഏത് അത്ഭുത സംഭവവും യഥാർത്ഥ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന്(original unimaginable God) മാത്രം അവകാശപ്പെട്ടതാണ്.

അതുകൊണ്ട് അല്ലാഹുവും(Allah) ഷിർദി സായി ബാബയും തമ്മിൽ വ്യത്യാസമില്ല. അള്ളാഹു, മറ്റാരുമല്ല, രൂപരഹിതമായ ഊർജ്ജസ്വലമായ മാധ്യമത്തിൽ(formless energetic medium) മാധ്യമം സ്വീകരിച്ച പരബ്രഹ്മൻ (സങ്കൽപ്പിക്കാനാവാത്ത ദൈവം) തന്നെയാണ്. അതിനാൽ, മനുഷ്യരൂപമായി പ്രത്യക്ഷപ്പെടാൻ പ്രത്യേക അതിരുകളില്ലാത്ത ഒരു ഊർജ്ജസ്വലമായ അവതാരം(an energetic incarnation) കൂടിയാണ് അല്ലാഹു. ഭഗവാൻ ദത്ത (ആദ്യ ഊർജ്ജസ്വലമായ അവതാരം) ലയിച്ച മനുഷ്യനാണ് ഷിർദ്ദി സായി ബാബ. ഷിർദി സായി ബാബ എന്ന് വിളിക്കപ്പെടുന്ന മനുഷ്യൻ ചില നിഷ്ക്രിയ ഊർജ്ജം (inert energy) കലർന്ന ഒരു ഭൗതിക ശരീരം (ദ്രവ്യം/matter) ആണ്, അവിടുത്തെ ആത്മാവ് അവബോധമാണ്(awareness), ഇത് മസ്തിഷ്ക-നാഡീവ്യവസ്ഥയിൽ(brain-nervous system) പ്രവർത്തിക്കുന്ന നിഷ്ക്രിയ ഊർജ്ജത്തിന്റെ(inert energy) ഒരു പ്രത്യേക രൂപമാണ്. അതിനാൽ, ദ്രവ്യവും ഊർജ്ജവും അവബോധവും(the matter, the energy and the awareness) മാധ്യമം(medium) മാത്രമാണ്.

വാസ്തവത്തിൽ, ദ്രവ്യവും അവബോധവും(matter and awareness) ഊർജ്ജത്തിന്റെ പ്രത്യേക രൂപങ്ങൾ (specific forms) മാത്രമാണ്, അതിനാൽ, നമുക്ക് മുഴുവൻ മാധ്യമത്തെയും (ഷിർദ്ദി സായി ബാബയുടെ ശരീരവും ആത്മാവും കൂടാതെ ഭഗവാൻ ദത്തയുടെ ഊർജ്ജസ്വലമായ ശരീരവും ആത്മാവും) ഷിർദ്ദി സായി ബാബ എന്നും ദത്ത(Datta) എന്നും വിളിക്കാം. അതിനാൽ, ദത്ത ഭഗവാൻ ലയിച്ച(God Datta merged) ഷിർദ്ദി സായി ബാബ, പരബ്രഹ്മൻ മാധ്യമം സ്വീകരിച്ച ഊർജ്ജം എന്ന ഒരൊറ്റ ഘടകമാണ്(single component).  അവസാന ചിത്രം പരിശോധിച്ചാൽ, അല്ലാഹുവിന്റെ കാര്യത്തിൽ ഊർജ്ജസ്വലമായ മാധ്യമത്തിൽ പരബ്രഹ്മൻ മാത്രമേ മധ്യസ്ഥനായിട്ടുള്ളൂ, അതേ പരബ്രഹ്മൻത്തന്നെ ദ്രവ്യം, ഊർജ്ജം, അവബോധം ഇവയിലും മധ്യസ്ഥനായിട്ടുള്ളൂ (ഇവ മൂന്നും ഊർജ്ജത്തിന്റെ രൂപങ്ങൾ മാത്രമാണ്, ഈ മാധ്യമത്തെയും സാരാംശത്തിൽ ഊർജ്ജം എന്ന് വിളിക്കാം). അള്ളാഹുവും ഷിർദി സായി ബാബയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് ഇപ്പോൾ ഇത് വ്യക്തമായി തെളിയിക്കുന്നു. ഇരുവരും മധ്യസ്ഥാവസ്ഥയിലുള്ള ഒരേ പരബ്രഹ്മനാണ്.

ഇങ്ങനെയാണെങ്കിൽ, എന്തിനാണ് ഷിർദി സായി ബാബ അല്ലാഹുവിനെ യജമാനനെന്ന് വിളിക്കുന്നത്, തന്നെത്തന്നെ അല്ലാഹുവിന്റെ ദാസൻ(Allah Malik) എന്ന് വിളിക്കുന്നത്? ദൈവം മനുഷ്യാവതാരമായി ഈ ഭൂമിയിലേക്ക് വരുമ്പോൾ, ദൈവം ഒരു ഭക്തനായി പെരുമാറുന്നു, അങ്ങനെ അവൻ തന്നെത്തന്നെ ഭക്തർക്ക് ഉത്തമ മാതൃകയാക്കാൻ കഴിയും. മനുഷ്യാവതാരം സ്വയം ദൈവമാണെന്ന് പ്രഖ്യാപിക്കുകയും സഹജീവികളിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്താൽ, മനുഷ്യാവതാരത്തെ സാധാരണ മനുഷ്യനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭക്തരുടെ മനസ്സിൽ അഹംബോധത്തെ അടിസ്ഥാനമാക്കിയുള്ള അസൂയയാണ്(ego-based jealousy) ഫലം. മെലിഞ്ഞ മെറ്റാലിക് കമ്പിയിൽ കറന്റ് പ്രവഹിക്കുമ്പോൾ കമ്പിയുടെ  മെലിഞ്ഞിരിക്കുന്നു എന്ന  ഗുണം വൈദ്യുതി പ്രവാഹത്തെ തടസ്സപ്പെടുത്താത്തതുപോലെ, മനുഷ്യാവതാരത്തിലെ ദൈവത്തിന്റെ മനുഷ്യ മാധ്യമം അതിന്റേതായ അന്തർലീനമായ ഗുണങ്ങൾ നിലനിർത്തുന്നു; ദൈവം ആ മീഡിയത്തിൻറെ പ്രോപ്പർട്ടികളിൽ ഇടപെടുന്നില്ല.

 

ഇതിലൂടെ, മനുഷ്യാവതാരത്തിന്റെ മനുഷ്യ മാധ്യമത്തിൽ ഒരു സാധാരണ മനുഷ്യന്റേത് പോലെ അതിന്റെ എല്ലാ അന്തർലീനമായ ഗുണങ്ങളും (ജനനം, മരണം, രോഗം, വിശപ്പ്, ദാഹം, ഉറക്കം മുതലായവ) അടങ്ങിയിരിക്കുന്നു. ഈ ഇടപെടാത്തതിന് പിന്നിലെ ദൈവത്തിന്റെ ലക്ഷ്യം, പൊതുവായ അന്തർലീനമായ ഗുണങ്ങളാൽ (inherent properties) സഹജീവികൾക്ക് മനുഷ്യാവതാരവുമായി എളുപ്പത്തിൽ ഇടകലരാൻ കഴിയും, അങ്ങനെ ഒരു സാധാരണ മാനുഷിക സ്ഥിതിയിൽ  നിന്നുകൊണ്ട് ആവേശം കൂടാതെ ഓരോരുത്തർക്കും അവന്റെ/ അവളുടെ ആത്മീയ സംശയങ്ങൾ ദൂരീകരിക്കാനാകും. പക്ഷേ, ഈ ഗുണം നിർഭാഗ്യവശാൽ ഗുരുതരമായ നാശത്തിലേക്ക് നയിക്കുന്നു. ഈശ്വരന്റെയും ഭക്തന്റെയും മാധ്യമങ്ങളുടെ പൊതുസ്വഭാവം കാരണം, മനുഷ്യാവതാരത്തോടു അഹങ്കാരത്തോടുകൂടിയ അസൂയയും അശ്രദ്ധയും ഉടലെടുക്കുന്നു, അങ്ങനെ മനുഷ്യാവതാരം(Human Incarnation) മറ്റു മനുഷ്യരാൽ പിന്തിരിപ്പിക്കപ്പെടുകയും(repelled) നിരസിക്കപ്പെടുകയും(rejected) ചെയ്യുന്നു.

അതിനാൽ, മനുഷ്യാവതാരം ഒരു ഭക്തനായിട്ടാണ് പെരുമാറുന്നത്, അതിനാൽ ഭക്തർ അസാധാരണമായ ഒരു ഭക്തന് കുറച്ച് പ്രാധാന്യം നൽകുകയും അതേ സമയം, മനുഷ്യാവതാരത്തെ ഒരു മനുഷ്യനായി മാത്രം കണക്കാക്കുന്നതിനാൽ അവിടുന്നിൽ അഹംഭാവമുള്ള അസൂയ ഉദിക്കുകയില്ല. അതിനാൽ, ഓരോ മനുഷ്യാവതാരവും ചില അസാധാരണ തലങ്ങളുള്ള(certain extraordinary level) ഒരു ഭക്തനെപ്പോലെയാണ് പെരുമാറുന്നത്, അതിനാൽ ദോഷങ്ങൾ ഒഴിവാക്കുകയും ഗുണങ്ങൾ പിന്തുടരാനും വേണ്ടിയാണിത്. എല്ലാ മനുഷ്യാവതാരങ്ങളും ഒരു ഭക്തനെപ്പോലെ പെരുമാറുകയും മറ്റ് ഭക്തർക്ക് മാതൃകാപരമായ ഭക്തിയുടെ പാത സ്ഥാപിക്കുകയും ചെയ്തു. ഭഗവദ്ഗീതയിൽ ഈ കാര്യം പറയുന്നത് ഭക്തർക്ക് വേണ്ടി ഭഗവാൻറെ മനുഷ്യരൂപവും ഭക്തനായി പെരുമാറുമെന്നാണ് (ലോകസംഗ്രഹമേവ'പി സമ്പശ്യാൻ കർതുമർഹാസി/lokasagrahamevā'pi sapaśyan kartumarhasi).

 
 whatsnewContactSearch