11 Apr 2023
[Translated by devotees]
[മിസ്റ്റർ. ടാലിൻ റോവ് ചോദിച്ചു: ഹലോ, അമേരിക്കയിൽ നിന്ന് ഗുഡ് ആഫ്റ്റർനൂൺ. ശ്രീ ദത്ത സ്വാമിയുടെ വിശുദ്ധ ഗ്രന്ഥങ്ങൾ (Sacred texts of Shri Datta Swami) വിതരണം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് ഞാൻ എഴുതുന്നത്. ശ്രീ ദത്ത സ്വാമി നൽകുന്ന ദിവ്യജ്ഞാനം പ്രബോധനം ചെയ്യാൻ ഭക്തർക്ക് അനുവാദമുണ്ടോ അതോ ദത്ത ഭഗവാന്റെ ദിവ്യമായ ജ്ഞാനം പ്രചരിപ്പിക്കാനുള്ള ദൗത്യത്തിൽ ഒരു പ്രതിനിധിയായി അച്ചടിക്കുകയോ വിതരണം ചെയ്യുകയോ പ്രവർത്തിക്കുകയോ ചെയ്യാമോ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. സാർവത്രിക ആത്മീയതയെക്കുറിച്ചുള്ള(Universal Spirituality) അവബോധം പ്രചരിപ്പിക്കുന്നതിനായി വിവിധ ഓൺലൈൻ പ്രസിദ്ധീകരണ വെബ്‌സൈറ്റുകളിലേക്കും ഒരു പക്ഷേ ജേണലുകളിലേക്കും അന്വേഷിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം, എന്നിരുന്നാലും ‘Universal-Spirituality.org’ ഹോസ്റ്റുചെയ്‌തതും ശ്രീ ദത്ത സ്വാമി തന്നെ രചിച്ചതുമായ വിവരങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് ഏജൻസിയോ നിയമപരമായ പ്രാതിനിധ്യമോ ഇല്ല. ശ്രീ ദത്ത സ്വാമിയുടെ പഠനവും ആരാധനയുമായി ബന്ധപ്പെട്ട് ആരെങ്കിലും ഔപചാരികമോ അനൗപചാരികമോ ആയ ഒരു സ്ഥാപനം കണ്ടെത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് ചെയ്യാൻ അനുവദിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യോഗ്യതകൾ എന്തായിരിക്കും? നന്ദി, ദൈവത്തിന് സ്തുതി, - ടാലിൻ റോവ്]
സ്വാമി മറുപടി പറഞ്ഞു:- താഴ്ന്ന പുരോഹിതനാകുന്നതിനേക്കാൾ(lower priest) ഉയർന്ന സന്യാസിയാകണം(higher saint) നിങ്ങൾ. ദൈവവും ഭക്തനും തമ്മിലുള്ള ആത്മീയ വ്യാപാരത്തിലെ(spiritual business) ഒരു ഏജന്റിനെപ്പോലെയാണ് ഒരു പുരോഹിതൻ. ഭക്തരായ പൊതുജനങ്ങളുടെ(devoted public) ക്ഷേമത്തിനായി ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്ന ഏറ്റവും ഉയർന്ന ഭക്തനാണ് സന്യാസി. ഞാനുമായി ബന്ധപ്പെട്ട ചില ഭക്തർ അമേരിക്കയിലുണ്ട്. നിങ്ങൾ എല്ലാവരും ഒരു കണ്ണിയായി(ring) ചേരാനും യുഎസ്‌എയിൽ ആദ്ധ്യാത്മിക ജ്ഞാനം പ്രചരിപ്പിക്കാനും ആസൂത്രണം ചെയ്യുകയും ചെയ്യാം. അവരുടെ വിലാസങ്ങൾ നൽകുന്നതിന് നിങ്ങളെ ബന്ധപ്പെടാൻ ഞാൻ സൂര്യയോട്(Shri Surya) പറയും. ആദ്ധ്യാത്മിക ശ്രേണിയിൽ(spiritual line) ഏറ്റവും ഉന്നതമായ ചുവടുവയ്പ്പ് ദൈവത്തോടുള്ള പ്രായോഗിക സേവനമാൺ; അത് ഭക്തലോകത്തിൻറെ ക്ഷേമത്തിനായി (welfare of the world of devotees to God) ആദ്ധ്യാത്മികജ്ഞാനം പ്രചരിപ്പിക്കുക എന്നതാണ്.
★ ★ ★ ★ ★