14 Aug 2023
[Translated by devotees of Swami]
[ശ്രീ സതി റെഡ്ഡി ചോദിച്ചു: മീ പാദപത്മലാകു നമസ്‌കാരം സ്വാമിജി, സ്വാമിജി, ഞാൻ സ്വയം പ്രൊജക്ഷൻ, ഈഗോ, മറ്റുള്ളവരുടെ പ്രൊജക്ഷനോടുള്ള അസഹിഷ്ണുത, അസൂയ എന്നിവയാൽ കഷ്ടപ്പെടുന്നു. ഈ രോഗങ്ങളെല്ലാം, മഹാപണ്ഡിതന്മാർ പോലും, അങ്ങയുടെ ജ്ഞാനം പ്രസംഗിക്കുമ്പോൾ, അങ്ങയെ ഉയർത്തിക്കാട്ടുന്നതിനുപകരം, അവർ, അങ്ങയുടെ പേരിൽ അവർ സ്വയം ഉയർത്തിക്കാട്ടുന്നു. എന്റെ തലയിലും മനസ്സിലും കാളിയമർദനവും ശിവതാണ്ഡവവും ചെയ്യണമേ സ്വാമിജി, ദയവായി എന്നെ സഹായിക്കൂ സ്വാമിജി. അങ്ങല്ലാതെ എന്റെ രോഗങ്ങൾ ഭേദമാകില്ല? സ്വാമിജി, ചോദ്യത്തിൽ തന്നെ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഈ ഭിക്ഷക്കാരനായ സതി റെഡ്ഡിയെ പഠിപ്പിക്കൂ 🙏🙏🙏]
സ്വാമി മറുപടി പറഞ്ഞു:- ചിലർ എന്റെ പേരിൽ സ്വയം ഉയർത്തിക്കാട്ടുന്നുവെന്ന് നിങ്ങൾ പറഞ്ഞു. ഈഗോ അധിഷ്ഠിത അസൂയയുടെ ഏറ്റവും നല്ല ഉദാഹരണമാണിത്. കാമം, ക്രോധം, അത്യാഗ്രഹം, അഭിനിവേശം, അഹംഭാവം, അസൂയ എന്നീ ആറ് ഗുണങ്ങൾ ഓരോ മനുഷ്യനുമുണ്ട്. അഹങ്കാരവും അസൂയയും ആത്മീയ മേഖലയിൽ ധാരാളമായി കാണപ്പെടുന്നു. നമ്മുടെ സഹഭക്തന്റെ പോലും മഹത്വം നമുക്ക് സഹിക്കാനാവില്ല അങ്ങനെയെങ്ങിൽ സമകാലിക മനുഷ്യാവതാരത്തോടുള്ള പെരുമാറ്റത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഈ മോശം ഗുണങ്ങളെ അവരുടെ നല്ല വശത്തേക്ക് മാറ്റുക എന്നതാണ് ഏറ്റവും നല്ല മാർഗം, ഈ സാഹചര്യത്തിൽ നിങ്ങളുടെ ആത്മീയ പുരോഗതിയിൽ അവ നിങ്ങളെ സഹായിക്കും. ദൈവത്തിങ്കലേക്കു തിരിക്കുന്ന ഏതൊരു ഗുണവും ഏറ്റവും നല്ല ഗുണവും ലൗകിക ബന്ധങ്ങളിലേക്കു തിരിക്കുന്ന ഏതൊരു ഗുണവും ഏറ്റവും മോശമായ ഗുണവുമാകുന്നു. കാളിയമർദനവും ശിവതാണ്ഡവവുമാണ് ഈ സന്ദർഭത്തിൽ ഞാൻ പ്രസംഗിച്ച ജ്ഞാനം.
★ ★ ★ ★ ★