03 Mar 2023
(Translated by devotees)
[മിസ്. ത്രൈലോക്യ ചോദിച്ചു: തൻറെ യഥാർത്ഥ ഭക്തന്മാരുടെ ശിക്ഷകൾ ഏറ്റുവാങ്ങി ദൈവം സ്വയം കഷ്ടതകൾ സഹിക്കുമെന്നു അങ്ങ് പറഞ്ഞു. സുഖം അനുഭവിക്കുന്നത് പോലെ തന്നെ; ദുരിതവും ദൈവം അനുഭവിക്കുമെന്നും; അതിനെ യോഗ എന്ന് വിളിക്കപ്പെടുന്നു എന്നും അങ്ങ് പറഞ്ഞു. ദൈവം തൻറെ യഥാർത്ഥ ഭക്തന്മാരുടെ ശിക്ഷകൾ ആസ്വദിക്കുന്നുണ്ടെങ്കിൽ, അത്തരം സാഹചര്യത്തിൽ ദൈവം കഷ്ടപ്പെടുന്നില്ല, ഇത് നീതിയുടെ ദൈവത്തെ വഞ്ചിക്കുന്നതായി മാറും. അങ്ങേക്ക് ഇത് എങ്ങന്നെ പരസ്പരം ബന്ധപെടുത്താം?]
സ്വാമി മറുപടി പറഞ്ഞു: നിങ്ങൾ എരിവുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ, നിങ്ങൾ ആദ്യ ഘട്ടത്തിൽ കഷ്ടപ്പെടുന്നു, പിന്നീടുള്ള രണ്ടാം ഘട്ടത്തിൽ മാത്രം നിങ്ങൾ ആസ്വദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ കഴിക്കുന്നത് വളരെ എരിവുള്ള ഒരു ഭക്ഷണമാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത്, മുളകിന്റെ എരിവ് കാരണം നിങ്ങളുടെ ഒഴുകുന്ന കണ്ണുനീരും വിറയ്ക്കുന്ന നാവും കാണുമ്പോൾ നിങ്ങൾ കഷ്ടപെടുന്നതായി കാണപ്പെടുന്നു. ഇതിനർത്ഥം നിങ്ങൾ കഴിക്കുന്ന ഘട്ടത്തിൽ എരിവുള്ള വിഭവം മൂലമുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും നിങ്ങൾ അനുഭവിക്കുകയാണെന്നാണ്.
ഭക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ഇല്ലാത്ത ആസ്വാദനം രണ്ടാം ഘട്ടത്തിൽ മാത്രമാണ് നിങ്ങൾ നേടുന്നത്. കഷ്ടപ്പാട് കഷ്ടപ്പാടായി അനുഭവിക്കപ്പെടുന്നതിനാൽ, കഷ്ടപ്പാടുണ്ടാക്കുന്ന ശിക്ഷയുടെ ഭാഗം എവിടെയും കുഴപ്പമില്ലാതെ പൂർണ്ണ നീതിയോടെ പൂർത്തിയാക്കുന്നു. ഈ ആദ്യ ഘട്ടത്തിന്റെ അവസാനത്തോടെ, നീതിയുടെ ദേവത പൂർണ്ണമായും തൃപ്തയായി, നിങ്ങൾ എരിവുള്ള വിഭവത്തിന്റെ രുചി ആസ്വദിക്കുന്ന രണ്ടാം ഘട്ടവുമായി അവൾക്ക് യാതൊരു ബന്ധവുമില്ല. ഭക്ഷണം കഴിക്കുമ്പോൾ തന്നെ രുചി ആസ്വദിക്കാമെന്ന് നിങ്ങൾ പറഞ്ഞാലും, ദൈവം ശിക്ഷകൾ ആസ്വദിക്കുന്ന അത്തരം സന്ദർഭങ്ങളിൽ, ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ അവിടുന്നു രുചി ആസ്വദിക്കൂ, അതിനാൽ ഈ ആക്ഷേപം പൂർണമായുംവ്യർത്ഥമാകുന്നു.
★ ★ ★ ★ ★