home
Shri Datta Swami

Posted on: 01 Jun 2024

               

Malayalam »   English »  

ഗാഢനിദ്രയിൽ അവബോധം ഇല്ലാതായാൽ, ഗാഢനിദ്രയിൽ ദൈവത്തെ എങ്ങനെ പ്രാപിക്കുന്നു?

[Translated by devotees of Swami]

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സ്വാമി, ഗാഢനിദ്രയിലൂടെയാണ് ദൈവത്തെ പ്രാപിക്കുന്നതെന്ന് ശങ്കരൻ പറഞ്ഞു (സുപ്ത്യേക സിദ്ധഃ). മസ്തിഷ്ക-നാഡീവ്യൂഹം പ്രവർത്തിക്കാതെ പൂർണമായി വിശ്രമിക്കുന്നതിനാൽ അടിസ്ഥാനപരമായ അവബോധം അവിടെ അപ്രത്യക്ഷമാകുമെന്ന് അങ്ങ് പറയുന്നു. ഈ വൈരുദ്ധ്യം അങ്ങ് എങ്ങനെ പരിഹരിക്കാം?]

shankara

സ്വാമി മറുപടി പറഞ്ഞു:- ഗാഢനിദ്രയിൽ, പ്രവർത്തിക്കുന്ന മസ്തിഷ്ക-നാഡീവ്യൂഹത്തിലെ (വർക്കിംഗ് ബ്രെയിൻ-നെർവസ്സ് സിസ്റ്റം) നിഷ്ക്രിയ ഊർജ്ജം (ഇനെർട്ടു എനർജി) ഉൽപ്പാദിപ്പിക്കേണ്ട അടിസ്ഥാനപരമായ അവബോധം (അവർനെസ്സ്) ഇല്ലാതാകുന്നതിനാൽ ലോകത്തെ ഒട്ടും ഗ്രഹിക്കുന്നില്ല. ഈ സിസ്റ്റം പ്രവർത്തനരഹിതമായി പൂർണ്ണ വിശ്രമം എടുക്കുന്നതിനാൽ, നിർജ്ജീവ ഊർജ്ജത്തെ അവബോധം എന്ന പുതിയ പ്രത്യേക പ്രവർത്തന രൂപത്തിലേക്ക് (സ്പെസിഫിക് വർക്ക് ഫോം) മാറ്റാൻ കഴിയില്ല. അവബോധമില്ലായ്മ കാരണം, ലോകമോ ലോകകാര്യങ്ങളോ ഓർമ്മയിൽ (ചിത്തം) സംഭരിക്കപ്പെടുന്നില്ല. ലൗകികമായ വിവരങ്ങളൊന്നും ഇല്ലാത്ത ഈ അവസ്ഥയിൽ, മറ്റ് ആത്മാക്കൾക്ക് ഗാഢനിദ്രയിലായ വ്യക്തി നിലവിലുണ്ടെങ്കിലും ആ ഗാഢനിദ്രയിലായ വ്യക്തിക്ക് ലോകം നിലനിൽക്കുന്നില്ല. നിങ്ങൾ ഈ സാഹചര്യത്തെ സൃഷ്ടിയുടെ അഭാവമായി എടുക്കുകയാണെങ്കിൽ, സൃഷ്ടിയുടെ അഭാവത്തിൽ ദൈവം മാത്രമേ സമ്പൂർണ്ണ യാഥാർത്ഥ്യമായി നിലനിൽക്കുന്നതിനാൽ സ്വാഭാവികമായും ദൈവത്തെ ഗ്രഹിക്കേണ്ടതുണ്ട്. ഇവിടെ രണ്ട് ഇനങ്ങൾ മാത്രമേയുള്ളൂ:-

i) സങ്കൽപ്പിക്കാനാവാത്ത ദൈവം അല്ലെങ്കിൽ പരബ്രഹ്മൻ, ഇത് സമ്പൂർണ്ണ യാഥാർത്ഥ്യമാണ് ii) സാങ്കൽപ്പിക്കാവുന്ന സൃഷ്ടി, ഇത് ആപേക്ഷിക യാഥാർത്ഥ്യമാണ്. രണ്ടാമത്തെ ഇനത്തിൻ്റെ അഭാവത്തിൽ, ആദ്യ ഇനം അവശേഷിക്കുന്നു. പക്ഷേ, നിർഭാഗ്യവശാൽ, ആദ്യ ഇനം സങ്കൽപ്പിക്കാനാവാത്തതാണ്, അതിനാൽ അവബോധം നിലവിലുണ്ടെങ്കിൽപ്പോലും മനസ്സിലാക്കാൻ കഴിയില്ല.

അവബോധത്തിൻ്റെ അഭാവത്തിൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ഈശ്വരനെ നിലവിലില്ലാത്ത അവബോധത്താൽ ഗ്രഹിക്കപ്പെടുന്നില്ല എന്ന് നാം പറയേണ്ടതില്ല. ലോകത്തെ ഗ്രഹിക്കാത്ത അവസ്ഥയിൽ, ധ്യാനാവസ്ഥയിലെന്നപോലെ ലോകത്തെ ഗ്രഹിക്കാതെ അവബോധം നിലനിന്നാലും നിലനിൽക്കുന്ന സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചുള്ള പൂർണ്ണമായ അജ്ഞതയുണ്ട്. ഈ സമ്പൂർണ അജ്ഞത ഗാഢനിദ്രയിൽ മാത്രം കലാശിക്കുന്നു, കാരണം ഉണർവിലും സ്വപ്നാവസ്ഥയിലും ലോകത്തിൻ്റെ സ്ഥൂലവും സൂക്ഷ്മവുമായ അവസ്ഥകൾ യഥാക്രമം ഗ്രഹിക്കുന്നു. അതിനാൽ, എല്ലാറ്റിനെയും കുറിച്ചുള്ള ഈ പൂർണ്ണമായ അജ്ഞതയെ അടിസ്ഥാനമാക്കി, സങ്കൽപ്പിക്കാനാവാത്ത ദൈവം ഗാഢനിദ്രയിൽ ഉണ്ടെന്ന് ശങ്കരൻ പറഞ്ഞു. സങ്കൽപ്പിക്കാനാവാത്ത ദൈവം തന്നെ അർത്ഥമാക്കുന്നത് ആത്മാവിൻ്റെ (വ്യക്തിഗത ആത്മാവ് അല്ലെങ്കിൽ അവബോധം) വശത്തുനിന്നുള്ള പൂർണ്ണമായ അജ്ഞതയാണ്, കാരണം അവബോധത്തിൻ്റെ സാന്നിധ്യത്തിലോ അവബോധത്തിൻ്റെ അഭാവത്തിലോ അവനെ ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അങ്ങനെ, ഗാഢനിദ്രയിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ഈശ്വരനെ പ്രാപിക്കുന്നു എന്ന പ്രസ്താവനയോട് ഗാഢനിദ്രയുടെ അവസ്ഥ യോജിക്കുന്നു. ഇവിടെ പ്രാപ്യമെന്നാൽ ഒരിക്കലും അറിയപ്പെടാനാവാത്ത ഈശ്വരൻ്റെ പ്രാപ്തി എന്നർത്ഥം!

i) ഉണർന്നിരിക്കുന്ന അവസ്ഥ:- പ്രതീക്ഷിച്ചതുപോലെ, സങ്കൽപ്പിക്കാനാവാത്ത ദൈവം അറിയപ്പെടാത്തവനാണ്, അവബോധം നിലനിൽക്കുന്നതിനാൽ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചുള്ള പൂർണ്ണമായ അജ്ഞത അനുഭവിക്കാൻ കഴിയും. ലോകത്തെ സംബന്ധിച്ചിടത്തോളം, ലോകം അറിയപ്പെടുകയും അനുഭവിക്കുകയും ചെയ്യുന്നു. പൂർണ്ണമായ അജ്ഞത (സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചുള്ള മാത്രമുള്ള അജ്ഞത) അവബോധം അനുഭവിക്കുന്നു, കാരണം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം അവബോധം ഉൾപ്പെടെ എല്ലാത്തിനും അതീതനാണ്. (അതിനാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ അനുഭവിച്ചിട്ടില്ല.)

ii) സ്വപ്നാവസ്ഥ:- പ്രതീക്ഷിച്ചതുപോലെ, സങ്കൽപ്പിക്കാനാവാത്ത ദൈവം അറിയപ്പെടാത്തവനാണ്, അവബോധം നിലനിൽക്കുന്നതിനാൽ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചുള്ള പൂർണ്ണമായ അജ്ഞത അനുഭവിക്കാൻ കഴിയും. ലോകത്തെ സംബന്ധിച്ചിടത്തോളം, ലോകം അറിയപ്പെട്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. പക്ഷേ, ഓർമ്മയുടെ ഫാക്കൽറ്റിയിൽ (ചിത്തം) സംഭരിച്ചിരിക്കുന്ന ലോകത്തിൻ്റെ ഓർമ്മകൾ ആത്മാവിനാൽ അനുഭവപ്പെടുന്നു. പൂർണ്ണമായ അജ്ഞത (സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചുള്ള അജ്ഞത + ലോകത്തെക്കുറിച്ചുള്ള അജ്ഞത) അവബോധം അനുഭവിക്കുന്നു, കാരണം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം അവബോധം ഉൾപ്പെടെ എല്ലാത്തിനും അതീതനാണ്. (അതിനാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ അനുഭവിച്ചിട്ടില്ല.)

iii) ഗാഢനിദ്രയുടെ അവസ്ഥ:- പ്രതീക്ഷിച്ചതുപോലെ, സങ്കൽപ്പിക്കാനാവാത്ത ദൈവം അജ്ഞാതനാണ്, സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചുള്ള പൂർണ്ണമായ അജ്ഞത അനുഭവിക്കാൻ കഴിയില്ല, കാരണം അവബോധം ഒരു തുമ്പിൽ പോലും നിലവിലില്ല. ലോകത്തെയും ലൗകിക സ്മരണകളെയും സംബന്ധിച്ചിടത്തോളം, ഇവ രണ്ടും അറിയില്ല, മസ്തിഷ്ക-നാഡീവ്യവസ്ഥയുടെ വിശ്രമം കാരണം അവബോധം പൂർണ്ണമായും ഇല്ലാതായതിനാൽ പൂർണ്ണമായ അജ്ഞത അനുഭവപ്പെടുന്നില്ല. ഇവിടെ, പൂർണ്ണമായ അജ്ഞത (സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചുള്ള അജ്ഞത + ലോകത്തെയും ലൗകിക സ്മരണകളെയും കുറിച്ചുള്ള അജ്ഞത) അനുഭവപ്പെടുന്നില്ല, കാരണം അവബോധം (അനുഭവിക്കുന്നവൻ) തന്നെ നിലവിലില്ല.

അദ്വൈത തത്ത്വചിന്തകർ പറയുന്നത്, ഗാഢനിദ്രയിലെ പൂർണ്ണമായ അജ്ഞത അബോധം അല്ലെങ്കിൽ വ്യക്തിഗത ആത്മാവ് (അയഞ്ഞതായി ആത്മാവ് എന്നും വിളിക്കുന്നു) അനുഭവിക്കുന്നുവെന്നാണ് എന്നാൽ ഇത് അസംബന്ധമാണ്, കാരണം അത്തരം അനുഭവം ആ അദ്വൈത തത്ത്വചിന്തകരുടെ ഗാഢനിദ്രയിൽ പോലും ഇല്ല!

 
 whatsnewContactSearch