home
Shri Datta Swami

 25 Aug 2024

 

Malayalam »   English »  

വിവാഹിതരായ ദമ്പതികളുടെ മനസ്സുകൾ തമ്മിൽ ലയിക്കുന്നില്ലെങ്കിൽ, എന്തുചെയ്യും?

[Translated by devotees of Swami]

[ശ്രീ അനിൽ ചോദിച്ചു:- പാദനമസ്കാരം സ്വാമി. അങ്ങയുടെ ദിവ്യ പത്മ പാദങ്ങളിൽ-അനിൽ ഇനിപ്പറയുന്ന ചോദ്യത്തിന് ഉത്തരം നൽകുക

Qn. ഇതിനകം വിവാഹിതരായ കുട്ടികളുള്ള ദമ്പതികളുടെ മനസ്സുകൾ തമ്മിൽ ലയിക്കുന്നില്ലെങ്കിൽ, ഒരാൾ മറ്റൊരാളോടൊപ്പം താമസിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ, അത്തരമൊരു സാഹചര്യത്തിൽ എന്തുചെയ്യും?]

സ്വാമി മറുപടി പറഞ്ഞു:- വിവാഹം ഇതിനകം കഴിഞ്ഞതിനാലും, ശാരീരിക ലയനം മൂലം കുട്ടികൾ കൂടി ജനിച്ചതിനാലും, മനസ്സുകൾ ലയിച്ചില്ലെങ്കിലും അഡ്ജസ്റ്റ് ചെയ്യുന്നതാണ് നല്ലത്. നമ്മുടെ മനസ്സിന് ഇഷ്ടമല്ലെങ്കിലും നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ഈ ലോകത്ത് ഉണ്ട്. ഭർത്താവുമായോ ഭാര്യയുമായോ ഉള്ള ഈ ഹോർമോൺ യൂണിയൻ അത്തരം കാര്യങ്ങളിൽ ഒന്നായി കണക്കാക്കാം. വാസ്തവത്തിൽ, ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ഇങ്ങനെ ജീവിക്കുന്ന സ്ത്രീകൾ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ശാരീരിക ലയനത്തിന് വലിയ പ്രാധാന്യം നൽകാതെ മാനസിക ലയനത്തിന് ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത്. ഹോർമോൺ കാമത്താൽ പ്രകോപിപ്പിക്കപ്പെടുന്ന ശാരീരിക ലയനം കുറച്ച് മിനിറ്റുകൾ മാത്രം, നിലനിൽക്കുകയൊള്ളൂ അതേസമയം മാനസിക ലയനം ജീവിതത്തിലുടനീളം നിലനിൽക്കും. മാനസികമായ ലയനം ദൈവത്തെക്കുറിച്ചുള്ള ആത്മീയ ജ്ഞാനത്തിൽ അധിഷ്ഠിതമാണെങ്കിൽ, അത്തരം ലയനം എല്ലാ ഭാവി ജന്മങ്ങളിലും തുടരും. ക്യൂറി ദമ്പതികൾ അവരുടെ ശാസ്ത്ര ഗവേഷണത്തിൽ മാനസികമായി ലയിക്കുകയും ജീവിതത്തിലുടനീളം സന്തുഷ്ടരായിരിക്കുകയും ചെയ്തു. അതുപോലെ, മുനി-ദമ്പതികൾക്കു ദൈവത്തെക്കുറിച്ചുള്ള ആത്മീയ ജ്ഞാനത്തിൽ മാനസികമായി ലയനമുണ്ടായിരുന്നു, അത്തരം ദമ്പതികൾ അവരുടെ തുടർന്നുള്ള എല്ലാ ജന്മങ്ങളിലും എപ്പോഴും ദമ്പതികളായി ജനിക്കുന്നു! ദൈവത്തെക്കുറിച്ചുള്ള ആത്മീയ ജ്ഞാനത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഏതൊരു ദമ്പതികളും ഭാവിയിലെ ഓരോ മനുഷ്യ ജന്മത്തിലും ദമ്പതികളായി ജനിക്കും.

★ ★ ★ ★ ★

 
 whatsnewContactSearch