home
Shri Datta Swami

 19 Mar 2023

 

Malayalam »   English »  

യേശു ഒരു ദൂതനോ ദൈവപുത്രനോ?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി. യേശു ദൈവദൂതനോ ദൈവപുത്രനോ എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും തമ്മിലുള്ള ചർച്ചയുടെ നിരവധി വീഡിയോകൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എനിക്ക് വ്യക്തമായ ഒരു ചിത്രം തരൂ.]

സ്വാമി മറുപടി പറഞ്ഞു: ഒന്നാമതായി, ക്രിസ്തുമതത്തിലെ അടിസ്ഥാന ആശയം നിങ്ങൾ മനസ്സിലാക്കണം, അത് ദൈവിക ത്രിത്വമാണ്(Divine Trinity). ദൈവം, പരിശുദ്ധാത്മാവ്(Holy Spirit), ദൈവപുത്രൻ(Son of God) എന്നിവർ ത്രിത്വത്തെ ഉൾക്കൊള്ളുന്നു. ഈ ത്രിത്വത്തിന്റെ ഓരോ ഇനത്തിന്റെയും വിശദാംശങ്ങൾ നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം.

ദൈവം:- ദൈവം സ്പേസിന് (space) അതീതനാണ്, കാരണം ദൈവം സ്പേസിന്റെ ജനറേറ്ററാണ്. സ്പേസ് ഉണ്ടാകുന്നതിന് മുമ്പ് ദൈവത്തിൽ സ്‌പേസ് നിലനിൽക്കില്ല. സ്‌പേസ് അതിന്റെ ഉല്പാദനത്തിന് മുമ്പേ ദൈവത്തിൽ നിലവിലുണ്ടെങ്കിൽ, അതിനർത്ഥം സ്‌പേസ് ദൈവത്തിൽ നിന്ന് സൃഷ്‌ടിക്കപ്പെട്ടതല്ല എന്നാണ്, കാരണം അതിന്റെ ഉല്പാദനത്തിന് മുമ്പ് തന്നെ സ്‌പേസ് ദൈവത്തിൽ നിലവിലുണ്ട്. കുടം (കുടത്തിന്റെ ആകൃതി) അതിന്റെ കാരണത്തിൽ നിങ്ങൾ കാണുന്നില്ല, അത് കുടം ഉണ്ടാകുന്നതിന് മുമ്പുള്ള കളിമണ്ണിന്റെ പിണ്ഡമാണ്. ഇതിനർത്ഥം ദൈവത്തിന് സ്ഥലപരമായ അളവുകൾ(God has no spatial dimensions) ഇല്ല എന്നാണ്. അതായത് ദൈവത്തിൽ വോള്യം(volume) ഇല്ല. ദശലക്ഷക്കണക്കിന് ജന്മങ്ങൾ നിങ്ങളുടെ തല തകർത്താലും, വോളിയം ഇല്ലാത്ത ഏതൊരു വസ്തുവും ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ല.

ദൈവം സങ്കൽപ്പിക്കാനാവാത്തതാണെന്നാണ്(God is unimaginable) ഈ നിഗമനം. ഈ ദൈവം അത്ഭുതങ്ങൾ(miracles) എന്ന സങ്കൽപ്പിക്കാനാവാത്ത സംഭവങ്ങളിലൂടെ(unimaginable events) തൻറെ അസ്തിത്വത്തിനു(existence) തെളിവ് നൽകുന്നു. മായാജാലം(magic) കൂടാതെ യഥാർത്ഥ അത്ഭുതങ്ങൾ(genuine miracles) ഈ ലോകത്ത് നിലനിൽക്കുന്നു, മായാജാലം ഒരു യഥാർത്ഥ അത്ഭുതമായി പ്രത്യക്ഷപ്പെടുന്നു, എന്നാൽ വിശകലനത്തിൽ ഈ മായാജാലം ഒരു വ്യാജ അത്ഭുതമാണെന്ന്(false miracle) എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. മാന്ത്രികവിദ്യയുടെ അസ്തിത്വം കാരണം, എല്ലാ അത്ഭുതങ്ങളും മാന്ത്രികവിദ്യ മാത്രമാണെന്ന് നിങ്ങൾ വിചാരിക്കരുത്. നിരീശ്വരവാദികൾ യഥാർഥ അത്ഭുതങ്ങളെപ്പോലും വ്യാജ മാന്ത്രികവിദ്യയായി തള്ളിക്കളയുന്നതിൽ അന്ധമായി കാഠിന്യം കാണിക്കുന്നു. അതുകൊണ്ട്, ഈ ലോകത്തിൽ യഥാർത്ഥ അത്ഭുതങ്ങൾ നിലനിൽക്കുന്നതിനാൽ സങ്കൽപ്പിക്കാനാവാത്ത ദൈവം ഉണ്ട്. ഈ യഥാർത്ഥ അത്ഭുതങ്ങളുടെയെല്ലാം ഉറവിടം സങ്കൽപ്പിക്കാനാവാത്ത ദൈവമാണ്.

പരിശുദ്ധാത്മാവ്:- ആത്മാവ്(Spirit) എന്നാൽ ഊർജ്ജം(energy) എന്നാൺ അർത്ഥം, അതായത്, വ്യക്തമായി കാണാവുന്ന ദ്രവ്യത്തിൽ(clearly visible matter) നിന്ന് തികച്ചും വ്യത്യസ്തമാണ്. അവബോധവും(Awareness) ആത്മാവാണ്(Spirit), കാരണം അത് നിഷ്ക്രിയ ഊർജ്ജത്തിന്റെ(inert energy) ഒരു പ്രത്യേക പ്രവർത്തന രൂപമാണ്(specific work form), അതായത്, പ്രവർത്തിക്കുന്ന മസ്തിഷ്ക-നാഡീവ്യവസ്ഥയിൽ (brain-nervous system) സൃഷ്ടിക്കപ്പെടുന്നു. ആത്മാവ്(Soul) അവബോധമാണ്, അത് 'സ്പിരിറ്റ്’(spirit) എന്ന വാക്കിന്റെ അർത്ഥമായി കണക്കാക്കപ്പെടുന്നു. അതിനാൽ, എല്ലാ തരത്തിലുള്ള ഊർജ്ജത്തെയും സ്പിരിറ്റായി കണക്കാക്കാം, പ്രത്യേകിച്ച് അദൃശ്യമായ ഊർജ്ജം(invisible form of energy) അല്ലെങ്കിൽ അവബോധത്തെ സ്പിരിറ്റായി കണക്കാക്കാം.

മുകളിൽ വിവരിച്ച ദൈവത്തെ അവബോധമായി(awareness) കണക്കാക്കാൻ പാടില്ല, കാരണം ദൈവവും അറിയുകയും ചിന്തിക്കുകയും ചെയ്യുന്നു. പക്ഷേ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം, അവബോധത്തെക്കുറിച്ചുള്ള ലൗകിക യുക്തിക്കനുസരിച്ച് ചിന്തിക്കാനോ അറിയാനോ അവബോധമുള്ളവനായിരിക്കേണ്ടതില്ല. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം സർവ്വശക്തനാണ്(omnipotent), സർവ്വശക്തൻ കാരണം, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം സർവ്വജ്ഞനും(omniscient) സർവ്വവ്യാപിയുമാകാം(omnipresent). സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഈ ലോകത്ത് ഒരിടത്തും ഇല്ലെങ്കിലും, ദൈവത്തിന് ഫലപ്രദമായി (effectively) സർവ്വവ്യാപിയും സർവ്വജ്ഞനുമാകാം എന്നാണ് ഇതിനർത്ഥം. ഒരു ചെറിയ പരിമിത ഉദാഹരണത്തിലൂടെ നമുക്ക് ഇത് മനസ്സിലാക്കാം. ഒരു രാജാവ് എവിടെയും ശാരീരികമായി ഹാജരല്ലെങ്കിലും തൻറെ രഹസ്യമായ സിഐഡി (CID) സംവിധാനത്തിൻറെ സഹായത്തോടെ തൻറെ രാജ്യത്തിൻറെ ഓരോ സ്ഥലത്തുനിന്നും വിവരങ്ങൾ അറിയുന്നു.

സർവ്വശക്തനായ ദൈവം എവിടെയും ശാരീരികമായി ഇല്ലാതെ സൃഷ്ടിയുടെ എല്ലാ കാര്യങ്ങളും അറിയുന്നു, അവിടുത്തെ കാര്യത്തിൽ, അവിടുത്തെ സർവശക്തിയാൽ സിഐഡി സംവിധാനത്തിന്റെ ആവശ്യമില്ല. സൃഷ്ടിയിൽ എവിടെയും സാന്നിദ്ധ്യമില്ലാതെ (അവിടുന്ന് സ്പേസിനും ലോകത്തിനും അതീതനായതിനാൽ) അവിടുന്ന് എല്ലാറ്റിനേയും അറിയുന്നവനും തന്റെ സർവശക്തിയാൽ എന്തിനെയും നിയന്ത്രിക്കാൻ കഴിവുള്ളവനുമാണ്. അവിടുന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവനാണെങ്കിലും, അവിടുത്തെ സർവ്വശക്തിയാൽ അവിടുത്തേക്ക്‌ മഹത്തായ ഗുണങ്ങൾ സ്വായത്തമാക്കാൻ കഴിയും, ഇതിന് ഏറ്റവും നല്ല ഉദാഹരണം, അവബോധമില്ലെങ്കിലും അറിവിന്റെയും ചിന്തയുടെയും ഗുണങ്ങൾ അവിടുന്നിൽ ഉണ്ട് എന്നതാണ്. ഈ വിധത്തിൽ, ദൈവം വിശേഷണമില്ലാത്തവനാണെന്ന്(attributeless) പറഞ്ഞ് ഒരു കക്ഷിയും വിശേഷണങ്ങളുള്ളവൻ(with attributes) എന്ന് മറ്റൊരു കക്ഷിയും തമ്മിലുള്ള വഴക്കിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല.

അത്തരം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം സൃഷ്ടിയെ സൃഷ്ടിക്കാൻ ചിന്തിച്ചു, അത്തരം ചിന്തകൾ സൃഷ്ടിക്കുന്നതിന് മുമ്പ് ചെയ്തു. അതിനാൽ, അത്തരം ചിന്തയുടെ സമയത്തു നിഷ്ക്രിയ ഊർജ്ജമോ ഭൗതിക നാഡീവ്യവസ്ഥയോ ഇല്ല(there is neither inert energy nor a materialized nervous system). നാഡീവ്യവസ്ഥയിൽ പ്രവർത്തിക്കുന്ന നിഷ്ക്രിയ ഊർജ്ജം അവബോധം സൃഷ്ടിക്കുന്നു. ഭക്ഷണത്തിന്റെ ദഹനത്തിൽ നിന്നാണ് നിഷ്ക്രിയ ഊർജ്ജം ലഭിക്കുന്നത്. അത്തരം അവബോധത്തിന് മാത്രമേ ചിന്തിക്കാൻ കഴിയൂ. എന്നാൽ ഈ സൃഷ്ടി സൃഷ്ടിക്കാൻ ദൈവം ചിന്തിച്ചു, ആ സമയത്തു അവബോധം സൃഷ്ടിക്കാൻ ദ്രവ്യമോ(matter) ഊർജ്ജമോ(energy) ഇല്ലായിരുന്നു. അതിനാൽ, ദൈവം ചിന്തിച്ചത് അവബോധം കൊണ്ടല്ല, സർവ്വശക്തിയാൽ ചിന്തിച്ചു. ഭാവിയിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഉയർന്ന ലോകങ്ങളിൽ(upper worlds) നിലവിലുള്ള ഊർജ്ജസ്വലരായ ജീവികളോട്(energetic beings) (ഊർജ്ജസ്വലമായ ആത്മാക്കളോടും ഊർജ്ജസ്വലമായ ശരീരങ്ങളോടും കൂടി) സ്വയം പ്രകടിപ്പിക്കാൻ അത്തരം സങ്കൽപ്പിക്കാനാവാത്ത ദൈവം ആഗ്രഹിച്ചു. അതിനാൽ, അവിടുന്ന് ആദ്യത്തെ ഊർജ്ജസ്വലമായ ശരീരവും (first energetic body) ഊർജ്ജസ്വലമായ ശരീരത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന കുറച്ച് സ്ഥലവും (space) സൃഷ്ടിച്ചു. അപ്പോൾ, ഊർജസ്വലമായ ഈ ശരീരവുമായി സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ലയിച്ചു അതിനെ തന്റെ സ്ഥിരം വാസസ്ഥലമാക്കി മാറ്റി.

സൃഷ്ടി-സ്പേസ്(creation-space) മുഴുവനും അപ്രത്യക്ഷമായാലും ഈ ശരീരവും ആ ചെറിയ സ്പേസും(little space) ഒരിക്കലും നശിക്കുന്നില്ല. ഉയർന്ന ഊർജ്ജസ്വലമായ ലോകങ്ങളിൽ(upper energetic worlds) ജീവിക്കുന്ന ഊർജ്ജസ്വലരായ ജീവജാലങ്ങൾക്ക്(energetic beings) മാത്രം കാണാൻ കഴിയുന്ന ആദ്യത്തെ ഊർജ്ജസ്വലമായ അവതാരമാണിത്(first energetic incarnation). ആ ലോകങ്ങളോ, ആ ഊർജ്ജസ്വലരായ ജീവികളോ, ദൈവം ഇച്ഛിക്കുന്നില്ലെങ്കിൽ മനുഷ്യർക്ക് കാണാൻ കഴിയില്ല. അതിനാൽ, ഈ ഊർജ്ജസ്വലമായ ശരീരവും ആത്മാവും മനുഷ്യർക്ക് ദൃശ്യമല്ല, അതിനാൽ, ഈ ഊർജ്ജസ്വലമായ അവതാരത്തെ നമുക്ക് സൗകര്യപൂർവ്വം ആത്മാവ്(spirit) എന്ന് വിളിക്കാം. അങ്ങനെ, ആദ്യത്തെ ഊർജ്ജസ്വലമായ അവതാരത്തിന് പരിശുദ്ധാത്മാവ്(holy spirit) എന്ന് നാമകരണം ചെയ്യപ്പെടുന്നു, ഇത് അദൃശ്യമായ ഊർജ്ജസ്വലരായ ജീവികൾ അടങ്ങുന്ന മുകളിലെ അദൃശ്യമായ ഊർജ്ജസ്വലമായ ലോകങ്ങൾക്ക് പ്രസക്തമായ(relevant) ദൈവത്തിന്റെ അവതാരമാണ്. ഇതിനർത്ഥം, മാധ്യമം സ്വീകരിക്കാത്ത സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഊർജ്ജസ്വലമായ ശരീരത്തോടെയാണ്.

മാധ്യമം ഇല്ലാത്ത ഒരു വസ്തു(unmediated item) മാധ്യമം(Mediation) സ്വീകരിക്കുന്നതിനെ അവതാരം(incarnation) എന്ന് വിളിക്കുന്നു. മാധ്യമം സ്വീകരിക്കരിച്ച ഇനത്തെ(mediated item) മാധ്യമം(medium) ഒട്ടും ബാധിക്കുന്നില്ല, അതിനാൽ, ഊർജ്ജസ്വലമായ ഒരു മാധ്യമത്തിൽ മധ്യസ്ഥനായ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമല്ലാതെ മറ്റൊന്നുമല്ല പരിശുദ്ധാത്മാവ്(Holy spirit). ഊർജ്ജസ്വലമായ മാധ്യമത്തിന് രൂപമുണ്ടാകാം അല്ലെങ്കിൽ രൂപമില്ലായിരിക്കാം. രൂപമുണ്ടെങ്കിൽ, അത്തരം അവതാരത്തെ ക്രിസ്തുമതത്തിൽ സ്വർഗ്ഗത്തിന്റെ പിതാവെന്നും(Father of Heaven) ഹിന്ദുമതത്തിൽ ദത്ത ഭഗവാനെന്നും(God Datta) വിളിക്കുന്നു. ഇസ്‌ലാമിൽ, സങ്കൽപ്പിക്കാനാവാത്ത അത്തരം ദൈവത്തെ അല്ലാഹു(Allah) എന്ന് വിളിക്കുന്നു. ചില ദൈവിക ഭക്തർ അല്ലാഹുവിനെ രൂപരഹിതമായ പ്രകാശമായി അനുഭവിച്ചു, ഇതിനർത്ഥം അതേ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം (പരിശുദ്ധാത്മാവ്) രൂപമില്ലാതെ പ്രകാശ ഊർജ്ജത്താൽ മാധ്യമം വഹിക്കുന്നു എന്നാണ്. 'യക്ഷം' എന്ന് വിളിക്കപ്പെടുന്ന, അരൂപിയായ ചൈതന്യമായി(formless spirit) (ദൈവം രൂപരഹിതമായ ഊർജ്ജത്തിൽ മാധ്യമം സ്വീകരിച്ച ദൈവം) പ്രത്യക്ഷപ്പെടുന്ന വേദത്തിൽ ഇത്തരമൊരു സാഹചര്യം ഹിന്ദുമതത്തിലും പരാമർശിക്കപ്പെടുന്നു. ഊർജ്ജസ്വലമായ രൂപത്തിൽ മാധ്യമം സ്വീകരിക്കരിച്ച അതേ ദൈവത്തെ ഹിന്ദുമതത്തിൽ 'സ്വർഗ്ഗത്തിന്റെ പിതാവ്' അല്ലെങ്കിൽ 'ദത്ത ദൈവം'(God Datta) എന്ന് വിളിക്കുന്നു. അള്ളാഹു(Allah) രൂപരഹിതനാണെന്നാണ്(formless) ഇസ്ലാം പറയുന്നതെങ്കിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ(unimaginable God) അള്ളാഹു ആയി സ്വീകരിക്കേണ്ടി വരും.

ഇസ്‌ലാം അള്ളാഹുവിന്റെ രൂപത്തെ ഉജ്ജ്വലമായ പ്രകാശ ഊർജ്ജമായി(bright light energy) കണക്കാക്കുന്നുവെങ്കിൽ, അത് രൂപരഹിതമായ ആദ്യത്തെ ഊർജ്ജസ്വലമായ(formless first energetic incarnation) അവതാരമാണ് അല്ലെങ്കിൽ പരിശുദ്ധാത്മാവാണ്(Holy Spirit). യഥാർത്ഥ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം(original unimaginable God) ആദ്യത്തെ ഊർജ്ജസ്വലമായ അവതാരത്തിൽ(first energetic incarnation) നിന്ന് ഒട്ടും വ്യത്യസ്തനല്ല എന്നത് വളരെ പ്രധാനമാണ്. വാസ്തവത്തിൽ, ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം (ദത്ത(Datta) അല്ലെങ്കിൽ സ്വർഗ്ഗത്തിന്റെ പിതാവ്(Father of Heaven)) ഈ സൃഷ്ടിയെ സൃഷ്ടിച്ചു, നിലനിർത്തുകയും ഒടുവിൽ സ്ഥൂലാവസ്ഥയിൽ(gross state) നിന്ന് സൂക്ഷ്മാവസ്ഥയിലേക്ക്(subtle state) പിൻവലിക്കുകയും ചെയ്യുന്നു, അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം, അതേ സൂക്ഷ്മമായ സൃഷ്ടി സ്ഥൂല സൃഷ്ടിയായി പ്രകടമാകുന്നു. ഫിലിം റീൽ അടുത്ത ഫിലിം ഷോ ആയി പ്രൊജക്റ്റ് ചെയ്യുന്നു. ഈ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം ചില തിരഞ്ഞെടുത്ത ഊർജ്ജസ്വലരായ ജീവികളുമായി(energetic beings) ലയിച്ച് മറ്റ് ഊർജ്ജസ്വലമായ അവതാരങ്ങളായി(energetic incarnations) മാറിയെന്ന് ഓർക്കുക.

ദൈവപുത്രൻ(Son of God):- സൃഷ്ടിയിൽ, അദൃശ്യമായ ഊർജ്ജസ്വലരായ ജീവികൾ ജീവിക്കുന്ന അദൃശ്യമായ ഊർജ്ജസ്വലമായ ലോകങ്ങൾക്കൊപ്പം, ഭൂമിയും അതിൽ കാണുന്ന മനുഷ്യരാശിയോടൊപ്പം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലെ മനുഷ്യാത്മാക്കളുടെ മാധ്യമങ്ങൾ ദ്രവ്യവും(matter) ചില നിഷ്ക്രിയ ഊർജ്ജവും(some inert energy) കൊണ്ട് നിർമ്മിച്ച ശരീരങ്ങളാണ്. അവബോധത്താൽ നിർമ്മിതമായ ആത്മാവ് (അവബോധം എന്നത് നിഷ്ക്രിയ ഊർജ്ജത്തിന്റെ ഒരു രൂപമാണ്) ഊർജ്ജസ്വലനായ ഒരു ജീവിയും(an energetic being) മനുഷ്യനും(human being) തമ്മിലുള്ള പൊതുവായ ഇനമാണ്. ഊർജസ്വലരായ ജീവികളുടെ കാര്യത്തിൽ നിഷ്ക്രിയ ഊർജം(inert energy) കൊണ്ടും, മനുഷ്യരുടെ കാര്യത്തിൽ ദ്രവ്യം കൊണ്ടും ചില നിഷ്ക്രിയ ഊർജം(some inert energy) കൊണ്ടും നിർമ്മിതമായ ബാഹ്യമായ സ്ഥൂലശരീരം(external gross body) മാത്രമാണ് വ്യത്യാസം. ഊർജ്ജസ്വലമായ അവതാരങ്ങൾ ഉയർന്ന ഊർജ്ജസ്വലമായ ലോകങ്ങൾക്ക്(upper energetic world) ഉചിതമാകുന്നത്(relevant) പോലെ, മനുഷ്യാവതാരങ്ങൾ ഈ ഭൂമിക്ക് പ്രസക്തമാണ്(relevant).

ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം തിരഞ്ഞെടുത്ത സമർപ്പിത മനുഷ്യ ജീവികളുമായി(human devoted beings) ലയിച്ച് വിവിധ മനുഷ്യ അവതാരങ്ങൾ(human incarnations) രൂപപ്പെടുന്നു. ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം ആത്മാവും ശരീരവുമായി ലയിക്കുന്നു; എന്നാൽ ആവശ്യമുള്ളപ്പോഴെല്ലാം ശരീരത്തിൽ നിന്ന് സ്വയം പിൻവാങ്ങുകയും(withdrawing itself from the body) ആത്മാവിൽ ഒതുങ്ങുകയും(confining to the soul only) ചെയ്യുന്നു. സാധാരണഗതിയിൽ, ദൈവം ശരീരത്തിൽ നിന്ന് സ്വയം പിൻവാങ്ങുന്നു, അങ്ങനെ ശരീരം അതിന്റെ സ്വാഭാവിക ഗുണങ്ങളോടെ(natural properties) നിലനിൽക്കും, അങ്ങനെ സഹമനുഷ്യർക്ക് ആദ്ധ്യാത്മിക ജ്ഞാനത്തിലെ സംശയങ്ങൾ വ്യക്തമാക്കാൻ അവിടുന്നുമായി സ്വതന്ത്രമായി ഇടപഴകാൻ കഴിയും. ദൈവാവതാരത്തിന്റെ (സങ്കൽപ്പിക്കാനാവാത്ത ദൈവം) പ്രധാന ലക്ഷ്യം ആദ്ധ്യാത്മിക ജ്ഞാനത്തിൽ ഭക്തജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുക എന്നതാണ്.

ഭക്തരുടെ സംശയം തീർക്കാൻ ദൈവം തന്നെ നേരിട്ട് അവതാരമായി ഇറങ്ങി വരുമോ അതോ ഭക്തരുടെ സംശയം തീർക്കാൻ ദൈവം ഏതെങ്കിലും ദൂതനെ അയക്കുമോ എന്നതാൺ ഇപ്പോൾ ഉയരുന്ന ചോദ്യം. ഈ വിഷയത്തിൽ, ഗീതയിൽ നിന്നുള്ള ഉത്തരം, യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാനം പ്രസംഗിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രസക്തമായ(relevant) രൂപത്തിൽ ദൈവം മാത്രമേ ഇറങ്ങുന്നുള്ളൂ എന്നതാണ്. ആത്യന്തികമായ യഥാർത്ഥ ദൈവത്തിനല്ലാതെ യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാനം പ്രസംഗിക്കാനും സംശയനിവാരണം ചെയ്യാനും മറ്റൊരു ആത്മാവിനും ആ കഴിവില്ല. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഭാവനയ്ക്ക് അതീതനാണ്(beyond imagination), മാത്രമല്ല അദൃശ്യനുമാണ്(invisible), അതിനാൽ അത്തരം ദൈവം ഒരു മാധ്യമം എടുത്തു പ്രസക്തമായ ഒരു രൂപം സ്വീകരിച്ച്(relevant form as medium) ഈ ആവശ്യത്തിനായി ഇറങ്ങിവരുന്നു, അത്തരം രൂപത്തെ അവതാരം(incarnation) എന്ന് വിളിക്കുന്നു.

സങ്കൽപ്പിക്കാനാവാത്ത ദൈവവും അവിടുത്തെ ദൃശ്യമായ അവതാരവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കുളിമുറിയിൽ നഗ്നനായ ഒരാൾ വസ്ത്രം ധരിച്ച് പുറത്തിറങ്ങി, യഥാർത്ഥ ദൈവവും (നഗ്നനായി/ naked) അവന്റെ അവതാരവും (ഒരേ നഗ്നനായ വ്യക്തി എന്നാൽ വസ്ത്രം ധരിച്ച്/ same naked person but clothed) തമ്മിൽ വ്യത്യാസമോ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസമോ ഇല്ല. വസ്ത്രം ധരിക്കാത്ത നഗ്നനെ കണ്ണിൽ പിടിക്കാൻ കഴിയാത്തതുപോലെ, മാധ്യമം സ്വീകരിക്കാത്ത-സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ (നിർഗുണ ബ്രഹ്മനെ/ Nirguna Brahman) മനസ്സിന്റെ-കണ്ണിന്(mind-eye) പിടിക്കാൻ കഴിയില്ല. അതേ ദൈവം വസ്ത്രം ധരിക്കുന്നു (സഗുണ ബ്രഹ്മനെ/ Saguna Brahman) അപ്പോൾ ആത്മാക്കൾക്ക് കാണാം, മാധ്യമം (വസ്ത്രം) ഊർജ്ജസ്വലമായിരിക്കാം (പട്ടുവസ്ത്രം/ silk cloth) അല്ലെങ്കിൽ മനുഷ്യനാകാം (കോട്ടൺ തുണി/cotton cloth). ഇവ രണ്ടും ഒരേ ഇനത്തിന്റെ വ്യത്യസ്ത അവസ്ഥകൾ മാത്രമാണ്, ഇനത്തിൽ വ്യത്യാസത്തിന്റെ ഒരു അംശം പോലും കൊണ്ടുവരാൻ അവസ്ഥക്ക് കഴിയില്ല. ഈ രീതിയിൽ, എല്ലാ മതങ്ങളുടെയും ലക്ഷ്യം ദൈവം എന്ന ഒരേ ഒരു ഇനമാണെന്ന് ഒരാൾ മനസ്സിലാക്കണം.

ഭൂമിയിൽ ചില ജോലികൾ ചെയ്യാൻ ദൈവം ആഗ്രഹിക്കുമ്പോൾ, അത്തരം ജോലി പൂർത്തിയാക്കാൻ അവിടുന്ന് ചില വളരെ അടുത്ത ആത്മാവിനെ(close soul) ഭൂമിയിലേക്ക് അയയ്ക്കാൻ കഴിയും അല്ലെങ്കിൽ ജോലി വളരെ സങ്കീർണമാണെങ്കിൽ ദൈവം തന്നെ താഴേക്ക് വന്നേക്കാം, അത് ദൈവത്തിനു മാത്രം ചെയ്യാൻ കഴിയും. എല്ലാ പ്രവൃത്തികളും ദൈവകൃപയുടെ ശക്തിയാൽ ദാസാത്മാക്കൾക്ക്(servant souls) ചെയ്യാൻ കഴിയും. പക്ഷേ, ഒരു പ്രവൃത്തി ആത്മാക്കൾക്ക്(souls) ചെയ്യാൻ കഴിയില്ല, അത് ആദ്ധ്യാത്മിക ജ്ഞാന ത്തിന്റെ പ്രചാരണവും ആദ്ധ്യാത്മിക ജ്ഞാനത്തിലെ സംശയങ്ങളുടെ നിവാരണവുമാണ്. ദൈവം പ്രസംഗിച്ച ജ്ഞാനം അക്ഷരംപ്രതി(letter by letter) ഭൂമിയിലേക്ക് ഇറക്കാം. പക്ഷേ, ഒരു ഭക്തൻ നിർണായകമായ ഒരു സംശയം ഉന്നയിക്കുകയാണെങ്കിൽ, ചിലപ്പോൾ, ദൈവദൂതന്(messenger) ആ സംശയം അത്ര ഫലപ്രദമായി വ്യക്തമാക്കാൻ(നിവാരണം) കഴിയില്ല. അതിനാൽ, യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാന(true spiritual knowledge) പ്രബോധനം(preaching) പ്രധാന പരിപാടിയായി വരുമ്പോഴെല്ലാം, ദൈവം തന്നെ ഇറങ്ങിവരുമെന്ന് ഗീത പറയുന്നു (ജ്ഞാനി ത്വാത്മൈവ മേ മതം/ Jñānī tvātmaiva me matam). യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാനം പ്രചരിപ്പിക്കാനും ഏതെങ്കിലും ആത്മാവ് ഉന്നയിക്കുന്ന സംശയങ്ങൾക്ക് വ്യക്തത നൽകാനും ഒഴികെ ഏത് തരത്തിലുള്ള ജോലിയും ചെയ്യാൻ ഭൂമിയിലേക്ക് ഇറങ്ങുന്ന ആത്മാവാണ് ദാസൻ(A servant). ഭൂമിയിൽ മനുഷ്യാവതാര രൂപത്തിലുള്ള ദൈവത്തിന്(God in the form of Human Incarnation) മാത്രമേ ഈ അസാധാരണ പ്രവൃത്തി ചെയ്യാൻ കഴിയൂ.

ദൈവസന്ദേശം ഇങ്ങനെ താഴേക്ക് കൊണ്ടുവരുന്ന ആത്മാവിലേക്ക് 'ദൂതൻ' (messenger) എന്ന വാക്ക് ഒതുക്കുകയാണെങ്കിൽ, ദൈവദൂതൻ(messenger) എന്ന വാക്ക് ദൈവത്തിന്റെ അടുത്ത ആത്മാവിന്(close soul of God) പോലും ബാധകമാകും. പക്ഷേ, സന്ദേശം അതേപടി കൈമാറാൻ മാത്രം ജോലി കർശനമായി പരിമിതപ്പെടുത്തിയിട്ടില്ല. ജ്ഞാനം സ്വീകരിക്കുന്നവർ സംശയങ്ങൾ തൊടുത്തുവിടുമ്പോൾ എല്ലാ കോണുകളിലേക്കും ജോലി കൂടുതൽ വിപുലീകരിക്കപ്പെടുന്നു. ദൈവദൂതൻ തെറ്റായ ഉത്തരം നൽകിയാൽ, പിന്നീട് അത് തിരുത്താൻ കഴിയില്ല, കാരണം അത് ദൈവത്തിന്റെ സർവ്വജ്ഞാനത്തിന് കളങ്കമാണ്(omniscience of God is tarnished). അതിനാൽ, ദൈവത്തിന്റെ സർവജ്ഞാനം എപ്പോൾ വേണമെങ്കിലും തടസ്സപ്പെടാതിരിക്കാൻ, ഉത്തരം എല്ലായ്പ്പോഴും ആദ്യ സന്ദർഭത്തിൽ തന്നെ പൂർണതയുള്ളതായിരിക്കണം. അതിനാൽ, ഭക്തർ ചോദിക്കുന്ന വിവിധ സംശയങ്ങൾക്ക് പൂർണ്ണമായ വ്യക്തതകളോടൊപ്പം ആദ്ധ്യാത്മിക ജ്ഞാനം ലോകത്തിലേക്ക് കൊണ്ടുപോകുക എന്ന അർത്ഥത്തിൽ നിങ്ങൾ ‘മെസഞ്ചർ’ എന്ന പദം ഉപയോഗിക്കുമ്പോഴെല്ലാം, ദൈവമല്ലാതെ മറ്റൊരു രണ്ടാമത്തെ വ്യക്തിയില്ല, ഇതുപോലെ, ദൈവം മാത്രമാണ് ദൂതനും, ദൂതൻ മാത്രമാണ്  ദൈവവും.

 ഒരു രാക്ഷസനെ കൊല്ലുക തുടങ്ങിയ ചില ലളിതമായ പ്രവൃത്തികൾ, അത്തരം അപകടം നിലനിൽക്കാത്ത കാര്യങ്ങൾ, മറ്റൊരു ദൈവഭക്തനായ ആത്മാവിൻ ചെയ്യാൻ കഴിയും. ഓരോ ദൂതനും ദൈവമാണെന്ന് ഇതിനർത്ഥമില്ല, കാരണം ചില മനുഷ്യാത്മാക്കൾ പോലും ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ സന്ദേശവാഹകരാകാൻ ശ്രമിക്കുന്നു. യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ദൂതനായി ദൈവം മാത്രമേ മാറുന്നുള്ളൂ എന്ന് മാത്രം. ആദ്ധ്യാത്മിക ജ്ഞാനത്തിലെ എല്ലാ സംശയങ്ങളുടെയും വ്യക്തതയ്‌ക്കൊപ്പം യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ പ്രചാരണവും അവതാരത്തിന്റെ പ്രധാന പരിപാടിയായതിനാൽ, ഓരോ അവതാരവും ഒരു സന്ദേശവാഹകനാണ്. അതിനാൽ, മുകളിൽ വിവരിച്ച ത്രിത്വമല്ലാതെ(trinity) ‘ദൂതൻ’ എന്ന് വിളിക്കപ്പെടുന്ന നാലാമത്തെ വിഭാഗമില്ല, അതിൽ മൂന്ന് അവസ്ഥകളിലും ദൈവം ഉണ്ട്.

ശ്രീ കൃഷ്ണൻ, ബുദ്ധൻ, യേശു, മുഹമ്മദ്, മഹാവീർ, ജെയിൻ, ഗുരുനാനാക്ക് തുടങ്ങിയവർ ദൈവത്തിന്റെ അവതാരങ്ങളെ അർത്ഥമാക്കുന്ന സന്ദേശവാഹകരാണ്. ദൈവം, പരിശുദ്ധാത്മാവ്, ദൈവപുത്രൻ(God, Holy Spirit and Son of God) എന്നിവ തമ്മിൽ വ്യത്യാസമില്ല, കാരണം ഊർജ്ജസ്വലമായ മാധ്യമത്തിൽ മാധ്യമം സ്വീകരിച്ച അതേ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം പരിശുദ്ധാത്മാവാണ്, ഭൗതികവൽക്കരിച്ച(materialized medium) മാധ്യമത്തിൽ മാധ്യമം (mediated) സ്വീകരിച്ച അതേ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ദൈവപുത്രനാണ്. പരിശുദ്ധാത്മാവും ദൈവപുത്രനും തമ്മിൽ വ്യത്യാസമില്ല.

 ഇത്രയും വ്യക്തമായ പശ്ചാത്തലത്തിൽ, എന്തിനാണ് മെസഞ്ചർ മുഹമ്മദ് (മുഹമ്മദ് ദൈവത്തിന്റെ മനുഷ്യാവതാരം, 'ദൈവപുത്രൻ' എന്ന് വിളിക്കപ്പെടുന്നു, ഓരോ ദൂതനും(messenger) ദൈവത്തിന്റെ ‘പുത്രൻ’ അല്ലെങ്കിൽ ദൈവം തന്നെ മാധ്യമം എടുത്ത അവസ്ഥയാണ്. ‘പുത്രൻ’ എന്നാൽ മാധ്യമം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാണെന്നർത്ഥം, മാധ്യമത്തിന്റെ പോയിന്റിൽ നിന്ന്, ദൂതനെ ‘മനുഷ്യപുത്രൻ’ എന്നും ദൈവത്തിന്റെ പോയിന്റിൽ നിന്ന്, ദൂതനെ ‘ദൈവപുത്രൻ’ എന്നും വിളിക്കുന്നു) മനുഷ്യാവതാര സങ്കൽപ്പത്തെ നിരസിച്ചത്? ആ പ്രത്യേക പ്രദേശത്തെ പൊതുജനങ്ങളാൽ ഭയങ്കരമായി ക്രൂശിക്കപ്പെട്ട യേശുവായിരുന്നു അദ്ദേഹത്തിന്റെ മുൻകാല സന്ദേശവാഹകൻ.

ഈ ഏറ്റവും വലിയ പാപത്തിൽ നിന്ന് മനുഷ്യരാശിയെ തടയാൻ മുഹമ്മദ് ആഗ്രഹിച്ചു, അതിനാൽ, താൻ തന്നെ മനുഷ്യാവതാരമാണെങ്കിലും, മനുഷ്യാവതാരമായ ദൈവം എന്ന സങ്കൽപ്പം(ആശയം) നിരസിച്ചു. അത്തരം ഏറ്റവും വലിയ പാപത്തിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള സ്വന്തം പ്രശസ്തിയുടെ(own fame) ഈ മഹത്തായ ത്യാഗത്തിൽ അവിടുത്തെ ഉദാരമായ ഹൃദയം തിരിച്ചറിയപ്പെടേണ്ടതാണ്(His generous heart shall be realized). ഈ യഥാർത്ഥ പശ്ചാത്തലം മനസ്സിലാക്കിയാൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒന്നിക്കാം, ഹിന്ദുമതത്തിലും ഇരുവർക്കും ഐക്യപ്പെടാം. യൂണിയൻ(ഐക്യത്തിലൂടെ) വഴി, വ്യക്തിത്വം നഷ്ടപ്പെടേണ്ടതില്ല. ഇന്ത്യയിൽ യുപി, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളുണ്ട്.

 

ഓരോ മനുഷ്യനും അതിന്റെ വ്യക്തിഗത സംസ്ഥാനത്തിന്റേതാണ്, അതേ സമയം ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന മുഴുവൻ രാജ്യത്തിന്റേതുമാണ്. അതുപോലെ, ഓരോ മതവും സ്വന്തം മതപരമായ വ്യക്തിത്വം നിലനിർത്തുകയും ഒരേസമയം സാർവത്രിക മതത്തിലോ ആത്മീയതയിലോ(Universal Religion or Spirituality) അംഗമാവുകയും ചെയ്യുന്നു. സാർവത്രിക ആത്മീയതയുടെ(Universal Spirituality) പ്രധാന ആശയം ഒരാൾ സ്വന്തം മതം പിന്തുടരുകയും മറ്റ് മതങ്ങളെ വിമർശിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. ബുദ്ധമതവും സാർവത്രിക മതത്തിന്(Universal Religion) കീഴിലാണ് വരുന്നത്, കാരണം ബുദ്ധൻ ദൈവത്തെക്കുറിച്ചുള്ള നിശബ്ദത അർത്ഥമാക്കുന്നത്(silence of Buddha about God) അവിടുന്ന് ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയാത്തവനായി(unimaginable) പ്രകടിപ്പിക്കുന്നു എന്നാണ്, നിശബ്ദതയാൽ ഏറ്റവും നന്നായി പ്രതിനിധീകരിക്കാൻ കഴിയും.

ദൈവത്തെക്കുറിച്ചുള്ള ബുദ്ധന്റെ മൗനം(silence) ദൈവത്തിന്റെ നിഷേധമായി(negation of God) അദ്ദേഹത്തിന്റെ അനുയായികൾ തെറ്റിദ്ധരിക്കപ്പെടുന്നു. മതങ്ങൾക്കിടയിൽ ഭിന്നതകൾ ഉണ്ടായത് മതങ്ങളെ പിന്തുടരുന്നവർക്കിടയിലെ അല്പജ്ഞാനംകൊണ്ടാണ്. എല്ലാ മതങ്ങളുടെയും സ്ഥാപകർ എല്ലാ മതങ്ങളുടെയും അടിസ്ഥാന ഐക്യത്തെ പ്രതിനിധീകരിക്കുന്ന ഏകദൈവത്തിന്റെ വിവിധ രൂപങ്ങളാണ്. എല്ലാ മതങ്ങളുടെയും അടിസ്ഥാനം ദൈവം, സ്വർഗ്ഗം, നരകം(God, heaven and hell) എന്നിവയാണ്, കാരണം ഇവ മൂന്നും എല്ലാ മതങ്ങളിലും ഉണ്ട്. സ്വർഗ്ഗവും നരകവും നീതിയുടെ യോഗ്യതയും ലൗകിക ജീവിതത്തിൽ (പ്രവൃത്തി/ Pravrutti) അനീതിയുടെ അല്ലെങ്കിൽ പാപത്തിന്റെ വൈകല്യവും(defect of sin) സ്ഥാപിക്കുന്നു. സ്വർഗ്ഗം നീതിയുടെ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും നരകം അനീതിയുടെ പാപങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പ്രവൃത്തിയുടെയും നിവൃത്തിയുടെയും(Pravrutti and Nivrutti) (ആത്മീയ ജീവിതം) സ്ഥാപകൻ ദൈവമാണ്.

എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ സാരാംശം ഒന്നുതന്നെയാണ്, വ്യത്യാസം ബാഹ്യസംസ്കാരത്തിലും വിശുദ്ധഗ്രന്ഥ ഭാഷയിലും മാത്രമാണ്. എല്ലാ മതങ്ങളുടെയും സ്ഥാപകർ (വ്യത്യസ്‌ത രൂപത്തിലുള്ള ഏകദൈവം) ഗുണങ്ങളും ചില അജ്ഞരായ അനുയായികൾ എല്ലാ മതങ്ങളിലും വൈകല്യങ്ങൾ കൊണ്ടുവന്നു. എല്ലാ മതങ്ങളിലും ഗുണങ്ങളും കുറവുകളും ഉള്ളതിനാൽ മതം മാറ്റം(Change of religion) അർത്ഥശൂന്യമാണ്. നിങ്ങൾ മറ്റൊരു മതത്തിലെ ദൈവത്തിന്റെ രൂപത്തെ വിമർശിക്കുകയാണെങ്കിൽ, നിങ്ങളുടെ സ്വന്തം മതത്തിലെ ദൈവത്തിന്റെ രൂപത്തെ നിങ്ങൾ വിമർശിക്കുന്നു, കാരണം രണ്ട് രൂപ-വേഷങ്ങളിലും ദൈവം പൊതുവായ നടനാണ്.

ഓരോ വിശുദ്ധ ഗ്രന്ഥവും ഒരേ ദൈവത്താൽ ഒരു പ്രത്യേക പ്രദേശത്തെ ഒരു കൂട്ടം ആളുകളുടെ സംസ്കാരത്തിന് യോജിച്ച രീതിയിൽ രചിക്കപ്പെട്ടു, അത് ഉപരിപ്ലവമായ വ്യത്യാസം(superficial difference) കൊണ്ടുവരുന്നു, കാരണം എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളുടെ അടിസ്ഥാനം ഒന്നുതന്നെയാണ്. നിങ്ങൾ ഏതെങ്കിലും മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തെ വിമർശിക്കുകയാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ സ്വന്തം വിശുദ്ധ ഗ്രന്ഥത്തെ വിമർശിക്കുന്നു, കാരണം ഒരേ ദൈവം തന്നെ രണ്ട് വിശുദ്ധ ഗ്രന്ഥങ്ങളും എഴുതിയതുകൊണ്ടാണത്.

മിക്കവാറും എല്ലാ മനുഷ്യരുടെയും പ്രധാന പോരായ്മ സഹമനുഷ്യരോടുള്ള അഹങ്കാരത്തെ അടിസ്ഥാനമാക്കിയുള്ള അസൂയയാണ്. ദൈവം ഒരു സഹ-മനുഷ്യ രൂപത്തിൽ ഇറങ്ങുമ്പോൾ, സ്വാഭാവികമായും, മനുഷ്യരുടെ അഹങ്കാരം-അധിഷ്ഠിത അസൂയ വളരെ ശക്തമായിത്തീരുന്നു, തൽഫലമായി, ദൈവത്തിന്റെ മനുഷ്യാവതാരത്തെ പൊതു മനുഷ്യരാശി എപ്പോഴും വികർഷരാക്കപ്പെടുന്നു(repelled). നിങ്ങളുടെ വീട്ടിൽ കറന്റ് പോയാൽ, നിങ്ങളുടെ അയൽവാസിയുടെ വീട്ടിലും കറന്റ് ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു് അതിനെക്കുറിച്ചു് വിഷമമുണ്ടാകില്ല. ഇതിനർത്ഥം നിങ്ങളുടെ സഹമനുഷ്യന്റെ മഹത്വം നിങ്ങൾക്ക് സഹിക്കാൻ കഴിയില്ല എന്നാണ്. അങ്ങനെയെങ്കിൽ അഹങ്കാരത്തിൽ അധിഷ്‌ഠിതമായ അസൂയ പുറത്തുവരാതിരിക്കാൻ എന്തുകൊണ്ട്‌ ദൈവം അതിമാനുഷ രൂപത്തിൽ(super-human form) ഇറങ്ങിയില്ല എന്ന്‌ നിങ്ങൾ ചോദ്യം ചെയ്‌തേക്കാം? അതിനുള്ള ഉത്തരം ദൈവം ആഗ്രഹിക്കുന്നത് എല്ലാ മനുഷ്യരെയും സ്വതന്ത്രമായി കൂട്ടിയിണക്കിക്കൊണ്ട് സംശയങ്ങൾ സ്വതന്ത്രമായി ചോദിക്കാൻ കഴിയുന്ന വിധത്തിൽ അതിൻറെ മാനസിക സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ഒരു ഉദ്വേഗവും ഒരു മനുഷ്യനിലും ഉണ്ടാവാതിരിക്കാനാണ്.

 

ഈ ആവശ്യത്തിനായി, ദൈവം അവതാരത്തിന്റെ ആത്മാവിൽ മാത്രം ഒതുങ്ങുന്നു, അതിനാൽ ശരീരം ദൈവികമാകാതിരിക്കാൻ മനുഷ്യ പ്രകൃതിയുടെ സ്വാഭാവിക ഗുണങ്ങൾ(natural properties of human nature) പ്രകടിപ്പിക്കുന്നു, സഹമനുഷ്യരെ അവതാരവുമായി സ്വതന്ത്രമായി ഇടകലരാൻ പ്രോത്സാഹിപ്പിക്കുന്നു. മഹത്വം(greatness) പ്രദർശിപ്പിച്ചില്ലെങ്കിൽ മനുഷ്യരുമായി സ്വതന്ത്രമായി ഇടകലരുന്നത് ഗുണവും(merit) സഹജീവികളിൽ നിന്നുള്ള അശ്രദ്ധയുമാൺ ദോഷം(defect). മഹത്വം പ്രദർശിപ്പിച്ചാൽ അഹങ്കാരത്തിൽ അധിഷ്‌ഠിതമായ അസൂയ മൂലമുണ്ടാകുന്ന വികർഷണം(repulsion) ദോഷവും അവിടുത്തെ ദൈവിക വ്യക്തിത്വത്തോടുള്ള ആകർഷണം യോഗ്യതയുമാണ്. സഹ-മനുഷ്യ ഭക്തരോടുള്ള പെരുമാറ്റത്തിൽ മനുഷ്യാവതാരം വളരെ നിർണായകമായ സന്തുലിതാവസ്ഥ(very critical balance) നിലനിർത്തേണ്ടതുണ്ട്.

അവതാരം ഒരു യഥാർത്ഥ ഭക്തനെപ്പോലെ പെരുമാറുന്നു, അതിനാൽ അത്തരം പെരുമാറ്റം മറ്റ് ഭക്തർക്ക് പിന്തുടരേണ്ട പ്രായോഗിക മാതൃകയായി മാറുന്നു. ഇതിലൂടെ, സഹഭക്തർ അവതാരത്തെ ദൈവമായിട്ടല്ല, ഒരു ഭക്തനായി(devotee) കണക്കാക്കുന്നു. മറ്റൊരു സങ്കീർണ്ണമായ കാര്യം, ഒരേ അവതാരം തന്നെ ഭക്തരുടെ നിലവാരത്തിനനുസരിച്ച് വിവിധ തലങ്ങളിൽ പെരുമാറുന്നു എന്നതാണ്. അവതാരം ഒരു മനുഷ്യൻ മാത്രമാണെന്ന് ഭക്തർക്ക് തോന്നുന്നുവെങ്കിൽ, അവതാരം ദൈവം അയച്ച ഒരു ദൂതനെപ്പോലെയാണ്(messenger sent by God) പെരുമാറുന്നത്, അങ്ങനെ സഹഭക്തരുടെ അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള അസൂയ ശമിക്കും (ഭക്തിയുടെ ഏറ്റവും താഴ്ന്ന നില/ lowest level of devotion).

അവതാരം(Incarnation) തങ്ങളേക്കാൾ വലിയവനാണെന്നും എന്നാൽ ഏറ്റവും വലിയ ദൈവമല്ലെന്നും(greatest God) ഭക്തർക്ക് തോന്നുന്നുവെങ്കിൽ, ദൈവം ഭക്തരേക്കാൾ വലിയ ദൈവപുത്രനെപ്പോലെയാണ്(Son of God) പെരുമാറുന്നത്, എന്നാൽ പിതാവ്-ദൈവത്തേക്കാൾ (ഭക്തിയുടെ മധ്യനിര) കുറഞ്ഞവനാണ്(lesser than the Father-God). അഹങ്കാരത്തിൽ അധിഷ്ഠിതമായ അസൂയയെ കീഴടക്കി, യഥാർത്ഥ ആത്മീയ അറിവ് പ്രബോധിപ്പിക്കാൻ ഇറങ്ങിയ അവതാരത്തെ ദൈവമായി അംഗീകരിക്കുന്ന ഭക്തരോട്, അവതാരം ദൈവത്തെപ്പോലെയാണ് (ഭക്തിയുടെ ഉയർന്ന തലം) പെരുമാറുന്നത്.

ഈ മൂന്ന് ഘട്ടങ്ങൾ യഥാക്രമം മെസഞ്ചർ, ദൈവപുത്രൻ, ദൈവം എന്നിവയുടേതാണ്. ഞാൻ വെളിച്ചത്തിലാണ്(I am in the light) (ദൈവവുമായുള്ള ശുദ്ധമായ ദ്വൈതവാദം), വെളിച്ചം എന്നിലാണ്(the light is in Me) (ഇന്റർമീഡിയറ്റ് അവസ്ഥ), ഞാൻ വെളിച്ചമാണ്(I am the light) (ദൈവവുമായുള്ള ശുദ്ധമായ ഏകത്വം) എന്നീ മൂന്ന് ഘട്ടങ്ങളിലാൺ ജ്ഞാനത്തിന്റെ ചുറ്റുമുള്ള സ്വീകർത്താക്കളുടെ നിലയെ അടിസ്ഥാനമാക്കി അവതാരം സഞ്ചരിക്കുന്നത്.  ഈ മൂന്ന് ഘട്ടങ്ങളും യേശു വെളിപ്പെടുത്തിയതാണ്, രണ്ടാമത്തെയും മൂന്നാമത്തെയും അവസ്ഥകൾ ചുറ്റുമുള്ള ഭക്തർക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഇത് യേശുവിന്റെ ക്രൂരമായ ക്രൂശീകരണത്തിന് കാരണമായി. പ്രവാചകൻ മുഹമ്മദ് നബി (ദൂതൻ/ Messenger) സ്വയം അവതരിച്ചത് (revealed) ഒന്നാമത്തെ അവസ്ഥയിൽ (ദൂതൻ) മാത്രമാൺ,  കുരിശുമരണ പോലുള്ള അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള അസൂയയുടെ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ നടപടിയാണിത്, ഈ ലോകത്ത് യഥാർത്ഥ ആത്മീയ അറിവ് പ്രസംഗിക്കാൻ വരുന്ന ഏതൊരു മനുഷ്യാവതാരത്തിന്റെയും സുരക്ഷയ്ക്കായി മാത്രമാണ് അദ്ദേഹം ഈ ഘട്ടം പ്രചരിപ്പിച്ചത്.  ഇത് മുഹമ്മദിന്റെ രൂപത്തിലുള്ള ദൈവത്തിന്റെ പ്രായോഗിക ബുദ്ധിയും കാര്യക്ഷമമായ ഭരണവും(practical intelligence and efficient administration of God) കാണിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch