home
Shri Datta Swami

 12 Jan 2024

 

Malayalam »   English »  

പുരോഹിതൻമാരുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ, കുരിശുമരണത്തിൽ നിന്നുള്ള മോചനം അവർ യേശുവിന് വാഗ്ദാനം ചെയ്തു. എന്നാൽ അവൻ അത് നിരസിച്ചു. എന്തുകൊണ്ട്?

[Translated by devotees of Swami]

[ശ്രീ അനിൽ ആൻ്റണിയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ഈ ഭൂമിയിലെ ദൈവത്തിൻ്റെ അവതാരമാണ് യേശു. അതുകൊണ്ട് മരണത്തെ ഭയപ്പെടുന്നില്ല. അവൻ ഭൂമിയിൽ വന്നത് യഥാർത്ഥ ആത്മീയ ജ്ഞാനം പ്രസംഗിക്കാനാണ്, പുരോഹിതരുടെ തെറ്റായ ആത്മീയ ജ്ഞാനം അവൻ അംഗീകരിക്കില്ല. മരണത്തിൽ നിന്ന് രക്ഷപ്പെടാൻ, പുരോഹിതന്മാരുടെ സമ്മർദത്തിന് അവൻ വഴങ്ങുകയില്ല, അവരുടെ തെറ്റായ ആത്മീയ ജ്ഞാനം അവനാൽ സ്വീകരിക്കപ്പെടാൻ അവർ നിർദ്ദേശിച്ചു. ദൈവിക അവതാരമെന്ന അവൻ്റെ ഉദ്ദേശ്യം തന്നെ പരാജയപ്പെടുന്നു. ഓരോ മതവും ആത്മാവിനെ ഒരേ കേന്ദ്ര ദൈവത്തിലേക്ക് നയിക്കുന്നതിനാൽ, യഥാർത്ഥത്തിൽ അത്തരമൊരു ആവശ്യം ഇല്ലെങ്കിലും, ഒരു ദൈവിക മതത്തിൽ നിന്ന് മറ്റൊരു ദൈവിക മതത്തിലേക്ക് മാറിയാൽ ഒരു ദോഷവുമില്ല. പക്ഷേ, ഒരാൾ യഥാർത്ഥ ആത്മീയ ജ്ഞാനത്തിൽ നിന്ന് തെറ്റായ ആത്മീയ ജ്ഞാനത്തിലേക്ക് മാറരുത്. യേശുവിൻ്റെ സ്ഥാനത്ത് ഏതെങ്കിലും ആത്മാവ് ഉണ്ടായിരുന്നെങ്കിൽ, ആ ആത്മാവ് തൻ്റെ ജീവൻ രക്ഷിക്കാൻ പുരോഹിതന്മാരുടെ നിർദ്ദേശം എളുപ്പത്തിൽ സ്വീകരിക്കുമായിരുന്നു. എന്നാൽ¸ മനുഷ്യരാശിക്ക് യഥാർത്ഥ ആത്മീയ ജ്ഞാനം പ്രബോധിപ്പിക്കുന്നതിനായി ദൈവം അല്ലെങ്കിൽ സ്വർഗ്ഗപിതാവ് പൂർണ്ണമായും ലയിച്ച് മനുഷ്യാവതാരമായി മാറിയ മനുഷ്യനാണ് യേശു. അവൻ ക്രൂശീകരണത്തെ ധൈര്യത്തോടെ നേരിട്ടു, പക്ഷേ, യഥാർത്ഥ ആത്മീയ ജ്ഞാനം മാത്രം പ്രസംഗിച്ചു. ദൈവത്തിൻ്റെ മനുഷ്യാവതാരമായ സ്വാമി ദയാനന്ദ സരസ്വതി പോലും ഹിന്ദുമതത്തിൻ്റെ അന്ധമായ വിശ്വാസികൾ നൽകിയ ക്രൂരമായ മരണത്തെ അഭിമുഖീകരിച്ചു. ഈ രണ്ട് അജ്ഞതയും വിഡ്ഢിത്തവുമായ ക്രൂരമായ സംഭവങ്ങൾ അതിന്റെ മുഖം താഴോട്ട് കുനിക്കാൻ മുഴുവൻ ലോകത്തോടും ആവശ്യപ്പെടുന്നു. ഓരോ മനുഷ്യാവതാരവും ഒരു നിശ്ചിത കാലയളവിൽ വിശുദ്ധ ഗ്രന്ഥത്തിൻ്റെ അന്ധമായ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

തൻ്റെ മക്കളെ അജ്ഞതയുടെ നരകത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം മനുഷ്യരൂപത്തിൽ ഈ ലോകത്തിലേക്ക് നേരിട്ട് വരുമ്പോൾ, നമ്മോടുള്ള അവൻ്റെ സ്നേഹത്തിന് പ്രതിഫലം നൽകി നാം അവനെ കൊല്ലുന്നു. അത്തരം പെരുമാറ്റത്തിൽ നാം ലജ്ജിക്കണം. അദ്ദേഹത്തിൻ്റെ പോയിൻ്റുകളെക്കുറിച്ച് നമ്മൾ അദ്ദേഹവുമായി ചർച്ച ചെയ്യുകയും അവനിൽ നിന്ന് വിശദീകരണം നേടുകയും ചെയ്യണം. അത് മനുഷ്യ സ്വഭാവമാണ്. അഹങ്കാരത്തിലും അസൂയയിലും അധിഷ്ഠിതമായ മനുഷ്യാവതാരത്തോടുള്ള വെറുപ്പ് പൈശാചിക സ്വഭാവത്തിൻ്റെ ഏറ്റവും മോശമായ പാപമാണ്. തെറ്റായ ജ്ഞാനം പ്രസംഗിക്കുന്ന മനുഷ്യൻ പോലും ഇതുപോലെ ആക്രമിക്കപ്പെടരുത്. പകരം, നിങ്ങൾ ഒരു നീണ്ട സംവാദം നടത്തുകയും അവൻ്റെ ജ്ഞാനം തെറ്റാണെന്ന് തെളിയിക്കുകയും ചെയ്യണം. അത് അവനെ കൊല്ലുന്നതിനേക്കാൾ ശക്തമാണ്. നിങ്ങൾ അവൻ്റെ തെറ്റായ ജ്ഞാനത്തെ കൊല്ലണം, അവനെയല്ല. "പാപത്തെ വെറുക്കുക എന്നാൽ പാപിയെ വെറുക്കരുത്" എന്ന് പറഞ്ഞുകൊണ്ട് യേശു ഈ കാര്യവും പ്രസംഗിച്ചു.

★ ★ ★ ★ ★

 
 whatsnewContactSearch