home
Shri Datta Swami

 19 Aug 2024

 

Malayalam »   English »  

ദുഷ്പ്രവൃത്തി, പ്രവൃത്തി, നിവൃത്തി, മഹാ നിവൃത്തി എന്നിവയെക്കുറിച്ച് കൂടുതൽ വിശദീകരിക്കുക.

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- ഇന്നലത്തെ സത്സംഗത്തിൽ ദുഷ്പ്രവൃത്തി, പ്രവൃത്തി, നിവൃത്തി, മഹാ നിവൃത്തി എന്നിവ ചർച്ച ചെയ്യപ്പെട്ടു. അങ്ങ് കൂടുതൽ എന്തോ വിശദീകരിച്ചു. ദയവായി അത് വിശദീകരിക്കുക.]

Swami

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യർക്ക് നാല് അവസ്ഥകളുണ്ട്:-

1) ദുഷ്പ്രവൃത്തി:- പ്രവൃത്തിയിൽ ഈശ്വരഭക്തി എപ്പോഴും അശുദ്ധമായതിനാൽ ഇത് അധഃപതിച്ച പ്രവൃത്തിയാണ്, കാരണം അത്തരം ഭക്തി സ്വാർത്ഥ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ തെരഞ്ഞെടുപ്പിൽ നീതിയും അനീതിയും പരസ്പരം മത്സരിക്കുന്നു. നിങ്ങളുടെ സ്വാർത്ഥ ആഗ്രഹങ്ങൾ നിറവേറ്റാൻ അത് പ്രയോജനകരമാണെങ്കിൽ മാത്രമേ നിങ്ങൾ അനീതിക്ക് വോട്ടുചെയ്യൂ. ഈ അവസ്ഥയിൽ, മനുഷ്യരാശിയുടെ ഭൂരിഭാഗവും (90%) നിലനിൽക്കുന്നു, കാരണം ഓരോ മനുഷ്യനും സ്വാർത്ഥമായ ആഗ്രഹങ്ങളിൽ അന്തർലീനമായി ആകർഷിക്കപ്പെടുന്നു. ദുഷ്പ്രവൃത്തിയുടെ തീവ്രതയുടെ ശതമാനം ആത്മാവിൽ 90% ത്തിൽ കൂടുതലാണെങ്കിൽ, അത്തരം ആത്മാക്കളെ അസുരന്മാർ എന്ന് വിളിക്കുന്നു. ഈ വിഭാഗത്തിൽ, ആത്മാക്കൾ ദൈവത്തിൽ വിശ്വസിക്കാം (ദൈവവിശ്വാസികൾ) അല്ലെങ്കിൽ ദൈവത്തിൽ വിശ്വസിക്കാതിരിക്കാം (നിരീശ്വരവാദികൾ). ഈ അവസ്ഥയിൽ, ആത്മാവിൻ്റെ ആത്യന്തിക ലക്ഷ്യം സ്വാർത്ഥ ആഗ്രഹങ്ങളുടെ പൂർത്തീകരണം ആസ്വദിക്കുക എന്നതാണ്, അതിൽ സ്വാർത്ഥ മോഹങ്ങളുടെ ഫലങ്ങൾ നേടുന്നതിനുള്ള ഉപകരണമായി ദൈവത്തിൻ്റെ സഹായം സ്വീകരിക്കുന്നു (ദൈവവിശ്വാസികൾ). ഈ അവസ്ഥയിൽ, സ്വാർത്ഥമോഹങ്ങളുടെ ഫലം നേടാൻ ദൈവം പ്രയോജനപ്പെടുന്നില്ലെങ്കിൽ ദൈവത്തെ ആവശ്യമില്ല. സ്വാർത്ഥ മോഹങ്ങളുടെ ഫലത്തിനായുള്ള ആഗ്രഹം വളരെ അധികമാണെങ്കിൽ, ഈ ആത്മാക്കൾ നിരീശ്വരവാദികളായി മാറും. അസുരന്മാരും നിരീശ്വരവാദികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല, ഒരു കാര്യമൊഴിച്ചാൽ നിരീശ്വരവാദികൾ ദൈവസങ്കൽപ്പത്തെ നിരാകരിക്കുമ്പോൾ അസുരന്മാർ തങ്ങളുടെ സ്വാർത്ഥ സന്തോഷം നേടുന്നതിന് ദൈവത്തെ ഉപയോഗിക്കുന്നു. ഉപസംഹരിക്കുകയാണെങ്കിൽ, ഈ അവസ്ഥയിൽ ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിൻ്റെ ഒരു അടയാളവുമില്ല.

2) പ്രവൃത്തി:- ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിൻ്റെ ഒരു അംശം (0.1%) ഉണ്ട്, ബാക്കി 99.9% സ്നേഹത്തിൽ, ഈ ആത്മാക്കൾ ദുഷ്പ്രവൃത്തിയുടെ മുകളിൽ പറഞ്ഞ ആത്മാക്കളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഈ അവസ്ഥയിൽ, തെരഞ്ഞെടുപ്പിൽ നീതിയും അനീതിയും പരസ്പരം മത്സരിക്കുമ്പോൾ, ഈ ആത്മാക്കൾ തങ്ങളുടെ സ്വാർത്ഥ മോഹങ്ങളെ നിയന്ത്രിച്ച് നീതിക്ക് വോട്ടുചെയ്യുന്നത് ഈ ആത്മാക്കൾക്ക് ഇവിടെയും നരകത്തിലും ദൈവം നൽകുന്ന പാപങ്ങളുടെ ശിക്ഷയെക്കുറിച്ച് നന്നായി അറിയാവുന്നതു കൊണ്ടാണ്. അവർ ഭയം നിമിത്തം (99.9%) നീതിക്ക് വേണ്ടി വോട്ടുചെയ്യുന്നു, കാരണം ദൈവത്തോടുള്ള അവരുടെ യഥാർത്ഥ സ്നേഹം (0.1%) വളരെ നിസ്സാരമാണ്. ദൈവം നീതിയെ ഇഷ്ടപ്പെടുന്നുവെന്നും അനീതിക്കെതിരെ ക്രുദ്ധനാണെന്നും പറഞ്ഞിട്ടും, ഈ ആത്മാക്കൾ അനീതിയെ എതിർക്കുകയും നീതി പിന്തുടരുകയും ചെയ്യുന്നത് ദൈവഭയം കൊണ്ടാണ്, അല്ലാതെ ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം കൊണ്ടല്ല. ഇവിടെ, ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം, കയറിൽ സർപ്പം പോലെയുള്ള മിഥ്യയായി ഭയത്തിൻ്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു. നരകം ഇല്ലായിരുന്നുവെങ്കിൽ, ഈ ആത്മാക്കൾ തീർച്ചയായും ദുഷ്പ്രവൃത്തിയുടെ മുകളിൽ പറഞ്ഞ ആത്മാക്കളായി മാറും.

3) നിവൃത്തി:- ഈ വാക്കിൻ്റെ അർത്ഥം താൻ (സെല്ഫ്) ഉൾപ്പെടെയുള്ള എല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും വേർപെടൽ (ഡിറ്റാച്മെന്റ്) എന്നാണ്. ദൈവത്തോടുള്ള പൂർണ്ണമായ അറ്റാച്ച്മെൻറ് അല്ലെങ്കിൽ ദൈവ പ്രവൃത്തി (പ്രവൃത്തി എന്നത് അടിസ്ഥാനപരമായി അറ്റാച്ച്മെൻ്റ് എന്നാണ് അർത്ഥമാക്കുന്നത്) മൂലം ഇത് പ്രാപ്യമാകുന്നു. ഈ ആത്മാക്കളുടെ കാര്യത്തിൽ ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം മിക്കവാറും 100% ആണ്.

ഈ അവസ്ഥയുടെ സവിശേഷത:-

i) സദ്ഗുരുവിൽ നിന്നോ ഗുരുവിൽ നിന്നോ സത്യവും പൂർണ്ണവുമായ ആത്മീയ ജ്ഞാനം പഠിക്കുക, സദ്ഗുരുവിനെ കർശനമായി പിന്തുടരുക (ജ്ഞാന യോഗം),

ii) ആത്മീയ ജ്ഞാനത്തിൽ നിന്നും ദൈവത്തോടുള്ള സൈദ്ധാന്തിക പ്രചോദനം അല്ലെങ്കിൽ സ്നേഹം (ഭക്തി യോഗം)

iii) ഭക്തി യോഗയിൽ നിന്ന് ഉത്ഭവിച്ച പ്രായോഗിക ഭക്തി (കർമയോഗം). ഈ മൂന്നാം ഘട്ടത്തിൽ രണ്ട് ഉപഭാഗങ്ങൾ അടങ്ങിയിരിക്കുന്നു:-

a) കർമ്മ സംന്യാസം അല്ലെങ്കിൽ ജോലിയുടെ ത്യാഗം അല്ലെങ്കിൽ ശാരീരിക ഊർജ്ജം (സേവനം) കൂടാതെ

b) കർമ്മ ഫല ത്യാഗം അല്ലെങ്കിൽ ജോലിയുടെ ഫലമോ സമ്പത്തോ അല്ലെങ്കിൽ വസ്തുവോ സദ്ഗുരുവിനോ ദൈവത്തിനോ (സമകാലിക മനുഷ്യാവതാരം) ത്യാഗം.

ഈ അവസ്ഥയിൽ, ചിലപ്പോൾ, ചില ഭക്തർ (പൊതുവായ മനുഷ്യ മാധ്യമങ്ങൾക്കിടയിലുള്ള വികർഷണം മൂലം സദ്ഗുരുവിനോടുള്ള അവരുടെ മറഞ്ഞിരിക്കുന്ന അസൂയ കാരണം) ദൈവത്തെ അവഗണിച്ചുകൊണ്ട് ഈ മനുഷ്യരാശിയെ സഹായിക്കുന്ന ദൈവത്തിൻ്റെ ദൗത്യത്തിൽ (മിഷനിൽ) ശ്രദ്ധ കേന്ദ്രീകരിക്കാം. മേൽപ്പറഞ്ഞ ഈഗോ അധിഷ്ഠിത അസൂയ കാരണം 100% ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം 99% ആയി കുറയുന്നതിനാൽ ചില ചെറിയ വൈകല്യങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ ഈ അവസ്ഥയെ ഒരു അധ്യയന വർഷത്തിലെ പഠന കാലഘട്ടമായി കണക്കാക്കാം. ദൈവത്തോടുള്ള 99% ദൈവസ്നേഹത്തിൻ്റെ ഈ അവസ്ഥയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ധർമ്മരാജൻ, കാരണം യുദ്ധത്തിൽ ദൈവത്തെക്കാൾ നീതിക്ക് പ്രാധാന്യം നൽകി കൃഷ്ണ ഭഗവാൻ്റെ ഉപദേശം (കള്ളം പറയാനുള്ള) നിരസിച്ചു. ഈ അവസ്ഥയിൽ, നീതി, ദൈവത്തിൻ്റെ ദൗത്യം (മിഷൻ) തുടങ്ങിയ വളരെ സെൻസിറ്റീവ് വിഷയങ്ങളിലൊഴികെ എല്ലാ ലൗകിക ബന്ധനങ്ങളിലും (പ്രത്യേകിച്ച് ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങൾ, ഈശാനത്രയം, അല്ലെങ്കിൽ സമ്പത്ത്, കുട്ടികൾ, ജീവിതപങ്കാളിയുമായുള്ള ബന്ധനം) ദത്ത ദൈവം നടത്തുന്ന പരീക്ഷയിൽ ഭക്തർ വിജയിക്കുന്നു. ഈ അവസ്ഥയിൽ, ഭക്തർ നീതിയും ദൈവത്തിൻ്റെ ദൗത്യവും ഒഴികെയുള്ള എല്ലാ ലൗകിക ബന്ധനങ്ങൾക്കും എതിരായി ദൈവത്തിന് വോട്ട് ചെയ്യുന്നു. ഇതിനർത്ഥം ഈ രണ്ട് ടെസ്റ്റുകൾ ഒഴികെയുള്ള എല്ലാ പരീക്ഷകളിലും ഭക്തർ വിജയിക്കുന്നു, അവ:-

  1. ദൈവം നീതിയോട് മത്സരിക്കുന്നു, ii) ദൈവം തൻ്റെ ദൈവിക ദൗത്യവുമായി മത്സരിക്കുന്നു.

4) മഹാ നിവൃത്തി:- ഈ അവസ്ഥയിൽ, ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം എല്ലായ്പ്പോഴും പൂർണ്ണവും സ്ഥിരവുമാണ്. ഇതാണ് ദൈവത്തോടുള്ള ഏകാഗ്രമായ ഭക്തി (ഏകഭക്തിർ വിശിഷ്യതേ – ഗീത). ദത്ത ഭഗവാൻ ഭക്തരുടെ നിവൃത്തിയുടെ അവസ്ഥ പരീക്ഷിക്കുമ്പോൾ, ആ പരീക്ഷയിൽ വിജയിക്കുമ്പോഴാണ് ഭക്തർ മഹാ നിവൃത്തിയിൽ പ്രവേശിക്കുന്ന ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ അവസ്ഥയിൽ, നീതി, ദൈവത്തിൻ്റെ ദൗത്യം തുടങ്ങിയ വളരെ സെൻസിറ്റീവ് വിഷയങ്ങളിലാണ് പരീക്ഷ. ഹനുമാൻ, ഗോപികമാർ, സക്തുപ്രസ്ഥൻ, സുദാമ, പ്രഹ്ലാദൻ തുടങ്ങിയവർ ഈ അവസ്ഥയിൽ വിജയിച്ചവരാണ്. ഈ പരീക്ഷകളിൽ, ദൈവത്തിൻ്റെ മിഥ്യാശക്തിയാൽ അനീതി നീതിയായി പ്രത്യക്ഷപ്പെടുന്നു, നമ്മുടെ ഭക്തി ഏകാഗ്രമാണോ അല്ലയോ എന്ന് നമ്മെ പരീക്ഷിക്കാൻ ദൈവം നീതിക്കെതിരെ നിൽക്കുന്നതുപോലെ പ്രത്യക്ഷപ്പെടുന്നു. ഈ പരീക്ഷയ്ക്ക് ശേഷം, ദൈവം മിഥ്യ വെളിപ്പെടുത്തുകയും പ്രത്യക്ഷമായ അനീതി യഥാർത്ഥത്തിൽ യഥാർത്ഥ നീതിയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു, അങ്ങനെ താൻ ഒരിക്കലും നീതിക്ക് എതിരല്ലെന്ന് അവൻ സ്ഥിരീകരിക്കുന്നു. നീതിയും തൻ്റെ ദൗത്യവും (മന്മനാ ഭവ മദ്ഭക്തോ... - ഗീത) ഉപേക്ഷിച്ച് എല്ലാ കോണുകളിലും അവനൊഴികെ എല്ലാറ്റിനെയും എല്ലാവരെയും ഉപേക്ഷിച്ച് (അനന്യാഃ... - ഗീത) ഭക്തൻ അവനെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞുകൊണ്ട് നിവൃത്തിയുടെ ഭക്തരെ ദൈവം പഠിപ്പിക്കുന്നു. ദൈവം യഥാർത്ഥത്തിൽ നീതിക്കും അവൻ്റെ സ്വന്തം ദൗത്യത്തിനും എതിരാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. മഹാ നിവൃത്തിയിലേക്ക് നയിക്കാൻ നിവൃത്തി ഭക്തനെ പരീക്ഷിക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ ദൈവത്തിൻ്റെ നീതിക്കും അവൻ്റെ ദൗത്യത്തിനും മുൻഗണന നൽകൂ. അല്ലാത്തപക്ഷം, പൊതുവെ, എല്ലായിടത്തും, എല്ലാ സമയത്തും, ദൈവം നീതിയെ മാത്രം അനുകൂലിക്കുകയും തൻ്റെ ദൈവിക ദൗത്യം വളരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch