home
Shri Datta Swami

 28 Nov 2022

 

Malayalam »   English »  

പട്ടിക്ക് റൊട്ടി കൊടുക്കുന്നതിന് ദൈവത്തിന് റൊട്ടി നൽകുന്നതിനു തുല്യമാണെന്ന് ഷിർദ്ദി സായിബാബ പറഞ്ഞു. അത് അദ്വൈതമല്ലേ?

[Translated by devotees]

[ശ്രീമതി. കെ.പത്മറാം ചോദിച്ചു:- ഷിർദ്ദി സായിബാബ പറഞ്ഞു, താൻ നായയിലാണെന്നും നായ അവിടുന്നില്ലാണെന്നും. അതിനാൽ, വിശക്കുന്ന നായയ്ക്ക് അപ്പം നൽകുന്നത് അവിടുത്തേക്ക്‌ അപ്പം നൽകുന്നതിന് തുല്യമാണെന്ന് അവിടുന്ന് പറഞ്ഞു. ഇത് അദ്വൈത തത്വശാസ്ത്രത്തെ (Advaita philosophy) പിന്തുണയ്ക്കുന്നതല്ലേ?]

സ്വാമി മറുപടി പറഞ്ഞു:- അത്തരം പ്രസ്താവനകളെ 'അർത്ഥവാദങ്ങൾ'(‘Arthavaadas’) എന്ന് വിളിക്കുന്നു, അതായത് ഒരു നല്ല ഉദ്ദേശ്യം പൂർത്തീകരിക്കുന്നതിൻ വേണ്ടി കള്ളം പറയുക എന്നാൺ അർത്ഥം. സന്ദർഭത്തിന്റെ ആവശ്യമനുസരിച്ച് കള്ളം പറയേണ്ടി വരും. ഭഗവദ് ഗീതയിൽ നിന്ന് ഞാൻ സമാനമായ ഒരു ഉദാഹരണം നൽകാം. താൻ തന്നെ അർജുനനാണെന്ന് ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു (പാണ്ഡവനം ധനഞ്ജയഃ...-ഗീത/Pāṇḍavānāṃ Dhanañjayaḥ…-Gita). അങ്ങനെയെങ്കിൽ, അർജ്ജുനൻ തന്നെ കൃഷ്ണനായിരിക്കെ എന്തിന് ഭഗവാൻ ശ്രീ കൃഷ്ണൻ അര്ജുനനോട് പ്രോഘോഷിക്കണം(preach)? ശ്രീ കൃഷ്ണൻ തന്നോട് തന്നെ പ്രസംഗിക്കുന്നു എന്നല്ലേ ഇതിനു അർത്ഥം? പിന്നെ എന്തിനാണ് ശ്രീ കൃഷ്ണൻ അർജ്ജുനൻ കൃഷ്ണനാണെന്ന് പറഞ്ഞത്? കൃഷ്ണൻ ഇങ്ങനെ പറഞ്ഞ സന്ദർഭം നിങ്ങൾ കാണും എന്നതാണ് ഉത്തരം.

മുത്തച്ഛനോടും (ഭീഷ്മർ) ഗുരുവിനോടും (ദ്രോണൻ) ആകൃഷ്ടനായി മനസ്സിൽ പൊതിഞ്ഞ(covered) ദുഃഖം മൂലം അർജുനന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ ശ്രീ കൃഷ്ണൻ അർജ്ജുനനെ ആത്മവിശ്വാസം വർധിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആ സന്ദർഭത്തിൽ, അർജ്ജുനന്റെ ആത്മവിശ്വാസം ഉയർത്തേണ്ടത് വളരെ അത്യാവശ്യമായിരുന്നു. അർജ്ജുനൻ യഥാർത്ഥത്തിൽ കൃഷ്ണനാണെങ്കിൽ, തന്നെ നിയന്ത്രിക്കുന്നത് അഹംഭാവമാണെന്ന്(യദഹങ്കാരമാശ്രിത്യ/ Yadahaṃkāramāśritya)  ശ്രീ കൃഷ്ണൻ അർജുനനെ ശാസിച്ചതെന്തിൻ? കൃഷ്ണൻ തന്നെത്തന്നെ ശകാരിക്കുകയാണെന്നാണോ ഇതിനർത്ഥം? പല സ്ഥലങ്ങളിലും, ശ്രീ കൃഷ്ണൻ അർജ്ജുനനോട് പലവിധത്തിൽ തന്നെ ആരാധിക്കാൻ പറഞ്ഞു (മന്മനാ ഭവ.../ Manmanā bhava). ശ്രീ കൃഷ്ണൻ തന്നെത്തന്നെ ആരാധിക്കാൻ ഉപദേശിക്കുകയാണെന്നാണോ ഇതിനർത്ഥം? അതിനാൽ, അടിയന്തിരമായ ഒരു അജ്ഞാത സാഹചര്യത്തിൽ(urgent ignorant situation) അടിയന്തിര പരിഹാരം കൈവരിക്കുന്നതിന്, ദൈവം വളച്ചൊടിച്ച ആശയങ്ങൾ ഉപയോഗിക്കുന്നു, അത് കാലക്രമേണ അവിടുന്ന് വിശദീകരിക്കും.

ഓരോ ആത്മാവും ദൈവമാണെന്ന്(every soul is God) നിരീശ്വരവാദിയോട്(atheist) ശ്രീ ശങ്കരാചാര്യപറഞ്ഞു, അവനെ പതുക്കെ ഈശ്വര വിശ്വാസിയും(theist) ഭക്തനുമാക്കാൻ(devotee). ദൈവം ഉണ്ടെന്ന്(God exists) പറയുന്നതിന് വേണ്ടിയാണ് അദ്ദേഹം നിരീശ്വരവാദിയോട് ഈ നുണ പറഞ്ഞത്. അദ്ദേഹം പറഞ്ഞു 1) നിങ്ങൾ ദൈവമാണ്(You are God), 2) നിങ്ങൾ ഉണ്ട്(You exist), 3) അതിനാൽ ദൈവം ഉണ്ട്(God exists). പിന്നീട്, നിരീശ്വരവാദി മനഃശുദ്ധി കൈവരിക്കുന്നതിലൂടെ പ്രായോഗികമായി ദൈവമാകാൻ ദൈവത്തെ ആരാധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഈ വളച്ചൊടിച്ച ആശയം അദ്ദേഹം തിരുത്തി. താൻ മാത്രമാണ് ശിവൻ (ശിവഃ കേവലോ'ഹം/ Śivaḥ kevalo'ham) എന്ന് പറഞ്ഞുകൊണ്ട് തന്റെ തെറ്റായ ആശയം തെറ്റാണെന്ന് തെളിയിക്കാൻ അവിടുന്ന് പ്രായോഗികമായി സ്ഥാപിച്ചു(established).

ഷിർദ്ദി സായി ബാബയുടെ ആശയത്തിലേക്കു വരുമ്പോൾ, വിശക്കുന്ന ഏതൊരു നായയ്ക്കും ജനങ്ങൾ ഭക്ഷണം നൽകണമെന്ന് അവിടുന്ന് ആഗ്രഹിച്ചുവെന്നതാണ് സന്ദർഭം(context). ഈ ലക്ഷ്യ ഫലത്തെ പിന്തുണച്ച്, താൻ വിശക്കുന്ന നായയാണെന്ന് അവിടുന്ന് പറഞ്ഞു. ഇതാണ് അർത്ഥവാദം(Arthavaada). അവിടുന്ന് തന്നെ ദൈവമായതിനാൽ ബാബ എന്തിനാണ് അല്ലാഹു ദൈവമാണെന്ന് (അല്ലാഹു മാലിക്/ Allah Malik) ആവർത്തിച്ച് പറഞ്ഞത്? ബാബ ദൈവമാണെന്ന് പറഞ്ഞാൽ അവനും/അവളും ദൈവമാണെന്ന് എല്ലാവരും പറയും എന്നതാണ് സന്ദർഭം(context). ഈ അപകടത്തിൽ നിന്ന് ഭക്തരെ രക്ഷിക്കാൻ, താൻ ദൈവത്തിന്റെ ദാസനാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരിടത്ത്, അവിടുന്ന് ഈ മുഴുവൻ പ്രകൃതിയുടെയും (സൃഷ്ടിയുടെ/ prakruti) സ്രഷ്ടാവാണെന്ന് പറഞ്ഞു. ഈ രണ്ട് പ്രസ്താവനകളും പരസ്പര വിരുദ്ധമാണോ? ഒരിക്കലുമില്ല! കാരണം സന്ദർഭങ്ങൾ(context) വ്യത്യസ്തമാണ്.

ഓരോ ആത്മാവും ദൈവമല്ല, ദൈവം തിരഞ്ഞെടുത്ത ഒരു പ്രത്യേക മനുഷ്യൻ (കൃഷ്ണൻ, ശങ്കരൻ, ബാബ തുടങ്ങിയവർ) മാത്രമാണ് മനുഷ്യാവതാരമായി ദൈവമാകുന്നത് എന്നതാണ് ശരിയായ ആശയം. ഈ സൃഷ്ടിയിൽ ഒന്നും ദൈവമല്ലെന്ന് വേദം പറയുന്നു (നേതി നേതി ഇത്യാചക്ഷതേ തദ്വിദഃ/ Neti Neti ityācakṣate tadvidaḥ). ഗീതയിലും, എല്ലാ സൃഷ്ടികളും അവിടുന്നിൽ ഉണ്ടെന്ന് ദൈവം പറഞ്ഞു, എന്നാൽ, അവിടുന്ന് സൃഷ്ടിയിൽ ഇല്ല (ന ചാഹഃ തേഷ്വവസ്ഥിതഃ, ന ത്വഹാം തേഷു തേ മയി/ Na cāhaṃ teṣvavasthitaḥ, Na tvahaṃ teṣu te mayi).

ബ്രഹ്മസൂത്രത്തിൽ(Brahmasutras), ആദ്യത്തെ അധ്യായം-ആദ്യ പാദത്തിൽ(Adhyaya-first paada), ആത്മാവ് ദൈവമാണെന്ന് നിരാകരിക്കുന്ന നിരവധി സൂത്രങ്ങളുണ്ട് (നേതാതരോ'നുപപത്തേഃ/ Netataro'nupapatteḥ). ഈ രീതിയിൽ, ഹിന്ദു മതത്തിലെ അധികാരികളായി (authorities) കണക്കാക്കപ്പെടുന്ന യഥാർത്ഥ മൂന്ന് ഗ്രന്ഥങ്ങളുടെ (വേദം, ഗീത, ബ്രഹ്മസൂത്രങ്ങൾ/ The Veda, the Gita and the Brahmasutras) സഹായത്തോടെ നാം യഥാർത്ഥ ആശയങ്ങൾ മനസ്സിലാക്കണം. ഒരു നല്ല ഉദ്ദേശ്യത്തിനായി ദൈവം ഉപയോഗിക്കുന്ന അർത്ഥവാദങ്ങളാൽ നാം തെറ്റിദ്ധരിക്കപ്പെടില്ല. ഭക്ഷണം കഴിച്ചാൽ ചന്ദ്രൻ ഇറങ്ങിവരുമെന്ന് അമ്മ കുട്ടിയോട് പറയുന്നു ഇത് ഒരു നുണയാൺ, പക്ഷേ, കുട്ടി ഭക്ഷണം കഴിക്കാനും നന്നായി വളരാനും ഉപയോഗപ്രദമായതിനാൽ ഇത് അനുവദനീയമാൺ.

 

★ ★ ★ ★ ★

 
 whatsnewContactSearch