28 Jan 2025
[Translated by devotees of Swami]
ഹേ, പ്രബുദ്ധരും സമർപ്പിതരുമായ ദൈവദാസരേ
(ഹൈദരാബാദിൽ നിരവധി ലോക്കൽ ഭക്തർ ശ്രീ ശ്രീ ശ്രീ പരമ പൂജ്യ ദത്ത സ്വാമിയോടൊപ്പമുള്ള ഈ സത്സംഗത്തിൽ പങ്കെടുത്തു.)
1. സ്വാമി, നമ്മുടെ പ്രവൃത്തിയെ (ലോകജീവിതം) ഗൗരവമായാണോ കളിയായാണോ എടുക്കേണ്ടത്?
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ ലൗകിക ജോലിയിൽ നിങ്ങൾ ക്ലേശം (സ്ട്രെസ്) അനുഭവിക്കുമ്പോൾ, ഈ ലോകം ദൈവത്തിൻ്റെ കളി (വിനോദം) മാത്രമാണെന്നും എല്ലാം താൽക്കാലികമാണെന്നും ചിന്തിക്കുക. നിങ്ങൾ സമ്മർദ്ദത്തിലല്ലെങ്കിൽ (സ്ട്രെസ്), പ്രവൃത്തിയെ ഗൗരവമായി എടുക്കുക, കാരണം അത് നിങ്ങളുടെ നിവൃത്തി അല്ലെങ്കിൽ ആത്മീയ ജീവിതത്തിൻ്റെ അടിസ്ഥാനമാണ്, അത് മനുഷ്യ ജന്മത്തിൻ്റെ ലക്ഷ്യമാണ്. ഗൗരവമായി പ്രവർത്തിക്കുക എന്നതിനർത്ഥം ഒരു തെറ്റും സംഭവിക്കാതിരിക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക എന്നാണ്. ഗൗരവമായി പ്രവർത്തിക്കുക എന്നതിനർത്ഥം അറ്റാച്ച്‌മെൻ്റോടെ ജോലി ചെയ്യുക എന്നല്ല. നിങ്ങൾ ഡിറ്റാച്ച്‌മെൻ്റോടെ പ്രവർത്തിക്കുമ്പോൾ, സ്ട്രെസ് ഉണ്ടാകില്ല. ലൗകികമായ ജോലിയാണെങ്കിൽ, ഡിറ്റാച്ച്‌മെന്റിനൊപ്പം നാം അത് ഗൗരവമായി ചെയ്യണം. അത് ദൈവത്തിൻ്റെ പ്രവൃത്തിയാണെങ്കിൽ, നാം അത് അറ്റാച്ച്‌മെൻ്റോടെ ഗൗരവമായി ചെയ്യണം.
2. ഒരു പുതിയ ജോലി കണ്ടെത്താൻ എനിക്ക് ഇപ്പോഴത്തെ ജോലി ഉപേക്ഷിക്കാൻ കഴിയുമോ?
[എല്ലാവരുടെയും മുന്നിൽ വച്ച് എൻ്റെ ബോസ് എന്നെ ശകാരിക്കുന്നു, ഈ ഐടി ജോലി എനിക്ക് താൽപ്പര്യമുള്ളതായി തോന്നുന്നില്ല. എനിക്ക് ഇത് ഉപേക്ഷിച്ച് എൻ്റെ താൽപ്പര്യമുള്ള ഒരു പുതിയ ജോലി കണ്ടെത്താൻ കഴിയുമോ?]
സ്വാമി മറുപടി പറഞ്ഞു:- ആദ്യം, സ്വയം മെച്ചപ്പെടുത്തുവാൻ ശ്രമിക്കുക, നിങ്ങളുടെ ജോലി നിങ്ങൾ ചെയ്യുമ്പോൾ പരമാവധി ഏറ്റവും നല്ല ശ്രമം നടത്താൻ പരിശ്രമിക്കുക. നിങ്ങളുടെ റോളിന്റെ പ്രതീക്ഷകൾ നിങ്ങൾ നിറവേറ്റുകയാണെങ്കിൽ ഒരു മാനേജറും പരാതിപ്പെടില്ല. നിങ്ങളുടെ കരിയർ താൽപ്പര്യം പാട്ട് പാടുന്നതിലോ നൃത്തം ചെയ്യുന്നതിലോ കവിത എഴുതുന്നതിലോ ആയിരിക്കാം. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിങ്ങളുടെ പ്ലേറ്റിലേക്ക് ഭക്ഷണം കൊണ്ടുവരില്ല. നിങ്ങൾക്ക് മാസ ശമ്പളം ലഭിക്കുന്ന ഒരു സ്റ്റാൻഡേർഡ് ജോലി നിങ്ങൾക്ക് ആവശ്യമാണ്. ഇന്നത്തെ കാലത്ത്, ജീവിതച്ചെലവ് വളരെയധികം വർദ്ധിച്ചതിനാൽ, കുടുംബം നയിക്കാൻ ഭാര്യയും ഭർത്താവും ജോലി ചെയ്യണം. നിങ്ങളുടെ നിലവിലെ ജോലിസ്ഥലം നല്ലതല്ലെങ്കിൽ, ഈ ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റൊരു കമ്പനിയിൽ ജോലി നേടുക. ശമ്പളമുള്ള ജോലി ലഭിക്കാൻ എത്ര പേർ പാടുപെടുന്നുവെന്ന് നിങ്ങൾക്കറിയാമോ? ദൈവം നിങ്ങൾക്ക് നൽകിയതിന് നിങ്ങൾ നന്ദി പറയാൻ പഠിക്കുക. നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ നോക്കുക, ഒരു നല്ല ജോലി ലഭിക്കാൻ ആവശ്യമായ കഴിവുകൾ (സ്‌കിൽസ്) ഏതൊക്കെയാണെന്ന് കാണുക. ആ സ്‌കിൽസ് പഠിക്കാനുള്ള നിങ്ങളുടെ താൽപ്പര്യം മെച്ചപ്പെടുത്തുക, കാരണം ശക്തമായ ഒരു ആത്മീയ ജീവിതം വികസിപ്പിക്കുന്നതിന് ശക്തമായ ലൗകിക ജീവിതം ആവശ്യമാണ്.
3. സ്വാമി, എനിക്ക് ഈ ജോലിയും മറ്റ് ഐടി ജോലിയും ചെയ്യാൻ ഇഷ്ടമല്ല.
സ്വാമി മറുപടി പറഞ്ഞു:- അസുരന്മാർ മാത്രമേ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എല്ലാം നടക്കണമെന്ന് ചിന്തിക്കുകയൊള്ളൂ. നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിങ്ങളുടെ ഈഗോയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ മനസ്സിൻ്റെ മണ്ടൻ ആശയങ്ങളെ നിങ്ങൾ പിന്തുണയ്ക്കരുത്. മോശമായ ആശയങ്ങൾ നിരസിക്കാനും നിങ്ങളുടെ സ്വന്തം ക്ഷേമത്തിനായി നല്ല ആശയങ്ങൾ പിന്തുടരാനും നിങ്ങളുടെ ബുദ്ധി ഉപയോഗിക്കുക. ഒരു സ്റ്റാൻഡേർഡ് ശമ്പള ജോലി ചെയ്ത ശേഷം, ഒഴിവുസമയങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാൻ കഴിയും. നിങ്ങൾ ഒന്നുകിൽ വളരെ സമ്പന്നനോ അല്ലെങ്കിൽ ദരിദ്രനായ യാചകനോ ആയിരുന്നെങ്കിൽ, ഒരു ശമ്പള ജോലി ചെയ്യാൻ ഞാൻ നിങ്ങളെ ശുപാർശ ചെയ്യില്ലായിരുന്നു. നിങ്ങൾ ഇതിനകം വളരെ സമ്പന്നനായിരുന്നുവെങ്കിൽ, നിങ്ങൾക്ക് സമ്പാദിക്കാതെ ജീവിക്കാം. നിങ്ങൾ ഒരു ദരിദ്രനായ യാചകനായിരുന്നുവെങ്കിൽ, നിങ്ങൾക്ക് ഉപജീവനത്തിനായി യാചിക്കുന്നത് തുടരാം. പക്ഷേ, നിങ്ങൾ ഒരു മധ്യവർഗക്കാരനാണ്, സമൂഹത്തിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, നിങ്ങൾ ഒരു ശമ്പള ജോലി ചെയ്യണം.
4. സ്വാമി, ഞാൻ ഇൻ്റർവ്യൂവിന് പഠിക്കാൻ ശ്രമിച്ചു, പക്ഷേ എനിക്ക് ഒന്നും ഓർമ്മയില്ല. എന്തുചെയ്യണമെന്ന് എനിക്കറിയില്ല.
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ നിഷേധാത്മക (നെഗറ്റീവ്) ചിന്തയാണ് പ്രശ്നം, അതല്ലാതെ മറ്റൊന്നുമല്ല. നിങ്ങൾക്ക് ഓർമ്മിക്കാൻ പറ്റുന്നില്ല എന്ന് എന്തിനാ നിങ്ങൾ ചിന്തിക്കുന്നത്? ഓർമ്മിക്കാനുള്ള കഴിവ് ദൈവം എല്ലാവർക്കും നൽകിയിട്ടുണ്ട്. നല്ല ഭക്ഷണത്തോടൊപ്പം വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുകയും വെളിച്ചെണ്ണ പതിവായി മുടിയിൽ പുരട്ടുകയും ചെയ്യുക. നിങ്ങളുടെ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഠനങ്ങളിൽ നിരന്തരമായ പരിശ്രമം നടത്തുകയും ചെയ്യുക. ഓർമ്മിക്കുന്നതിൽ പരാജയപ്പെടുന്നത് ഒരു പ്രശ്നമല്ല, പക്ഷേ, ശ്രമങ്ങൾ ഉപേക്ഷിക്കുന്നതാണ് പ്രശ്നം. നിരന്തരം ശ്രമിക്കുന്നത് ലക്ഷ്യം നേടുന്നതിൽ തീർച്ചയായും വിജയം കൈവരിക്കും (അഭ്യസേന തു കൗന്തേയ... ഗീത).
5. എൻ്റെ പ്രശ്‌നത്തിൽ ദയവായി എന്നെ നയിക്കൂ.
[സ്വാമി, എൻ്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തി എന്നെ ഉപേക്ഷിച്ചു പോയി. ആ സ്ത്രീ അവനെ ചതിച്ചു, അവൻ വീണ്ടും എൻ്റെ അടുത്തേക്ക് വന്നു. പക്ഷേ, എനിക്കിപ്പോൾ അദ്ദേഹത്തെ വിവാഹമോചനം ചെയ്യണം [ഭക്ത കരയാൻ തുടങ്ങി].
സ്വാമി മറുപടി പറഞ്ഞു:- ഇത് സത്യയുഗമല്ല, കലിയുഗമാണ്. ഭഗവാൻ രാമനെപ്പോലെ ആരെങ്കിലും പെരുമാറുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇങ്ങനെ കരയുന്നതിനുപകരം നിങ്ങൾ ആരോടെങ്കിലും ഒരു ചെറിയ അഫയർ നടത്തു! [അവൾ കണ്ണുനീർ തുടച്ചുമാറ്റി നിശ്ശബ്ദമായി ചിരിച്ചു]. നോക്കൂ, നിങ്ങളുടെ ഭർത്താവിന് നിയമവിരുദ്ധമായ ബന്ധമുണ്ടെങ്കിൽ ആരും നിങ്ങളെ നരകത്തിൽ ശിക്ഷിക്കില്ല. നിങ്ങളുടെ ഭർത്താവ് മാത്രമേ നരകത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ. നിയമവിരുദ്ധ പങ്കാളിയുടെ ചുവന്ന-ചുട്ടുപഴുത്ത ചൂടുള്ള ചെമ്പ് പ്രതിമയെ കെട്ടിപ്പിടിക്കാൻ പാപി നിർബന്ധിതനാകും എന്നതാണ് നരകത്തിലെ ശിക്ഷ. ദൈവത്തിൻറെ ഭരണത്തിൽ ഒരു അനീതിയും സംഭവിക്കാത്തതിനാൽ തൻറെ പ്രവൃത്തികൾക്ക് അവൻ (ഭർത്താവ്) കഷ്ടപ്പെടും. നിങ്ങൾ നീതിയിൽ ഉറച്ചുനിൽക്കുകയും നിങ്ങളുടെ കർത്തവ്യങ്ങൾ ശരിയായി നിർവഹിക്കുകയും ചെയ്യുക. ദൈവം എപ്പോഴും നീതിയെ പിന്തുണയ്ക്കുന്നതിനാൽ ദൈവം നിങ്ങളോടൊപ്പമുണ്ട്. നീതി പരാജയപ്പെടുകയാണെങ്കിൽ, അത് അവൻ്റെ ഭരണത്തിൽ ഒരു കറുത്ത പാടാണ്, കൂടാതെ നിരവധി ഋഷിമാർ അവനെ തുടർച്ചയായി നിരീക്ഷിക്കുന്നു. സൂര്യനിലും സൂര്യപ്രകാശത്തിലും ഇരുട്ടുണ്ടാകുക സാധ്യമല്ല. അതുപോലെ, അനീതി (ഇരുട്ട്) ദൈവത്തിന് സഹിക്കാനാവില്ല (സൂര്യനെപ്പോലെ), ദൈവത്തിൻ്റെ ഭരണത്തിൽ (സൂര്യപ്രകാശം പോലെ) അതിനു നിലനിൽക്കാൻ കഴിയില്ല. ദൈവത്തിൽ വിശ്വസിക്കുക.
6. സ്വാമി, "സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. പകരം, എനിക്ക് നിന്നെ കിട്ടി" എന്ന് എൻ്റെ ഭർത്താവ് പറയുമ്പോൾ എനിക്ക് പീഡനം തോന്നുന്നു.
സ്വാമി മറുപടി പറഞ്ഞു:- അവനോട് നിങ്ങൾ ഇങ്ങനെ മറുപടി പറയണം "എനിക്കും കരുതലും വിശ്വസ്തനുമായ ഒരു ഭർത്താവിനെയാണ് വേണ്ടിയിരുന്നത്. പക്ഷേ, എന്ത് ചെയ്യാം? പകരം നിങ്ങളെയാണ് എന്നിക്കു കിട്ടിയത്. ജീവിതത്തിൽ എല്ലാം സംഭവിക്കുന്നത് നമ്മുടെ മുൻകാല കർമ്മങ്ങളാൽ മാത്രമാണ്. ഇത് എൻ്റെ വിധിയാണ് (ഭൂതകാലത്തിൻ്റെ പ്രവൃത്തികളുടെ ഫലം.) എനിക്ക് നിങ്ങളെ കിട്ടി, നിങ്ങള്ക്ക് എന്നെ കിട്ടിയത് നിങ്ങളുടെ വിധിയാണ്, ഈ ശിക്ഷ നമ്മൾ ഈ ജീവിതത്തിൽ പൂർത്തിയാക്കുകയാണെങ്കിൽ, കുറഞ്ഞത് അടുത്ത ജീവിതത്തിലെങ്കിലും, എനിക്ക് ഒരു നല്ല ഭർത്താവിനെ കിട്ടിയേക്കാം, നിങ്ങൾക്ക് നിങ്ങളുടെ സ്വപ്ന ഭാര്യയെ കിട്ടിയേക്കാം”. ഈ മറുപടി അവൻ്റെ മുഖത്ത് ഒരു നല്ല അടി പോലെയായിരിക്കും. രണ്ടുപേരെ ജയിലിൽ അടയ്ക്കുമ്പോൾ, ശിക്ഷ പൂർത്തിയാക്കുന്നതാണ് നല്ലത്, അങ്ങനെ അവർ കാലക്രമേണ സ്വതന്ത്രരാകും. ജയിലിൽ നിന്ന് രക്ഷപ്പെട്ടാൽ കൂടുതൽ ശിക്ഷ ലഭിക്കും. അതുപോലെ, ദുഷ്കർമ്മങ്ങൾ ഈ ജന്മത്തിൽ തന്നെ തീർക്കുന്നതാണ് നല്ലത്.
7. അവനെ വിവാഹമോചനം ചെയ്ത് വീണ്ടും വിവാഹം കഴിക്കാൻ എൻ്റെ കുടുംബാംഗങ്ങൾ എന്നോട് പറയുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പോലും ആയിട്ടില്ല.
സ്വാമി മറുപടി പറഞ്ഞു:- പുതിയ ഭർത്താവ് നിങ്ങളെ ചതിക്കില്ല എന്നതിന് എന്താണ് ഉറപ്പ്? അറിയപ്പെടുന്ന ഒരു പ്രേതമാണ് അജ്ഞാത പ്രേതത്തേക്കാൾ എപ്പോഴും നല്ലത്. മുമ്പത്തെ ബന്ധം കാരണം അറിയപ്പെടുന്ന ഒരു പ്രേതത്തിന് ഇടയ്ക്കിടെ നിങ്ങൾക്ക് നന്മ ചെയ്യാൻ കഴിയും. പക്ഷേ, ഒരു അജ്ഞാത പ്രേതം എപ്പോഴും അപകടകാരിയാണ്. വിവാഹം ദൈവത്തിന്മേൽ ചെയ്ത വാഗ്ദാനമാണെന്നും ദൈവം അവൻ്റെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ഭർത്താവിന് എഴുതുക. ദൈവഭയത്തേക്കാൾ ശക്തിയുള്ള മറ്റൊന്നില്ല. ദൈവം മാത്രമാണ് സർവ്വശക്തനും സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ ഏതൊരു ആത്മാവിനെയും ശിക്ഷിക്കാൻ കഴിവുള്ളവനും. നിങ്ങൾ പോലീസിനെയോ കോടതിയെയോ കുറിച്ച് പറഞ്ഞാലും, അത് വലിയ ഭയം സൃഷ്ടിക്കില്ല, കാരണം പോലീസിനും അഭിഭാഷകർക്കും പണം കൈക്കൂലി നൽകാം. എപ്പോഴും നീതിയെ പിന്തുണയ്ക്കുന്ന ദൈവത്തിന് കൈക്കൂലി കൊടുക്കാൻ ആർക്കും കഴിയില്ല. ദൈവത്തോടുള്ള ഭയത്തിന് മാത്രമേ ആരെയും പാപം ചെയ്യുന്നതിലുള്ള അവരുടെ ആകർഷണത്തെ മറികടക്കാൻ പ്രാപ്തരാക്കുകയും ലോകത്തിൽ നീതി പിന്തുടരാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യുകയുള്ളൂ. നിങ്ങളുടെ ഭർത്താവുമായി വാക്കാൽ സംസാരിക്കാതെ രേഖാമൂലം (എഴുത്തിലൂടെ) സംഭാഷണം നടത്തുക. അനാവശ്യ വികാരങ്ങൾ കാരണം ചില കാര്യങ്ങൾ പറയാൻ നിങ്ങൾ മറന്നേക്കാം. അതിനാൽ, സംഭാഷണം രേഖാമൂലം മാത്രം ചെയ്യുക. നീതിയുടെ പാതയെ ഓർമ്മിപ്പിക്കാനുള്ള നിങ്ങളുടെ നിരന്തര പരിശ്രമത്തിലൂടെ ഒരു ദിവസം അവനിൽ തീർച്ചയായും മാറ്റം വരും.
8. ഇനിപ്പറയുന്ന സംഭവത്തിൽ നിന്നുള്ള ദൈവത്തിൻ്റെ സന്ദേശം എന്താണ്?
[ഭാഗവതം അനുസരിച്ച്, ഭഗവാൻ കൃഷ്ണൻ്റെ അന്ത്യകർമങ്ങൾ ശരിയായി നടന്നില്ല. മരിച്ച് 3 ദിവസങ്ങൾക്ക് ശേഷം കൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തി, പരമ്പരാഗത ആചാരങ്ങളില്ലാതെ വനത്തിൽ ഉണങ്ങിയ ഇലകളും വടികളും ഉപയോഗിച്ച് കത്തിച്ചു. ഈ സംഭവത്തിലൂടെ ദൈവം നൽകുന്ന സന്ദേശം എന്താണ്?]
സ്വാമി മറുപടി പറഞ്ഞു:- കൃഷ്ണൻ മനുഷ്യരൂപത്തിലുള്ള ദൈവമാണ്, അവൻ ജീവിച്ചിരിക്കുന്നിടത്തോളം അവൻ്റെ ശരീരം ദൈവത്താൽ ആവേശിക്കപെട്ടിരുന്നു. മരണശേഷം, ദൈവ-ഘടകവും (ഗോഡ് കംപോണന്റ്) പ്രാണ-ഘടകവും (സോൾ കംപോണന്റ്) കൃഷ്ണൻ്റെ ശരീരം വിട്ടുപോയി. ശരിക്കും പറഞ്ഞാൽ, ദൈവം അതിൽ വസിച്ചതിനാൽ ശ്രീകൃഷ്ണന്റെ ശരീരമായിരുന്നു യഥാർത്ഥ ക്ഷേത്രം. പക്ഷേ, മരണശേഷം അത് നിഷ്ക്രിയമായി. അവബോധമില്ലാതെ (അവയർനെസ്സ്) മൃതശരീരം നിർജ്ജീവമാണെന്നും അതിനാൽ കല്ല്, മണ്ണ് മുതലായ മറ്റേതൊരു നിർജ്ജീവമായ ലൗകിക വസ്തുക്കളെയും പോലെ അത് നിസ്സാരമായിത്തീരുന്നുവെന്ന സന്ദേശമാണ് ദൈവം നമുക്ക് നൽകുന്നത്.
ശരീരം ഉപേക്ഷിച്ച ശേഷം, കൃഷ്ണൻ തൻ്റെ വാസസ്ഥലത്തിലേയ്ക്ക് (വൈകുണ്ഠം) പോയി, ശാശ്വതമായ ഊർജ്ജസ്വലമായ അവതാരമായ ഭഗവാൻ വിഷ്ണുവുമായി ലയിച്ചു. ജനനവും മരണവും ഉള്ള മനുഷ്യശരീരം താൽക്കാലികമാണ്, അതിനാൽ, നമ്മുടെ ശരീരത്തിനോ ശരീരത്തെ അടിസ്ഥാനമാക്കിയുള്ള ലൌകിക ബന്ധനങ്ങൾക്കോ നാം വലിയ പ്രാധാന്യം നൽകരുത്. നമ്മുടെ ജീവശാസ്ത്രപരമായ (ബയോളോജിക്കൽ) മാതാപിതാക്കളുമായി നമ്മൾ ബന്ധപ്പെട്ടിരിക്കുന്നു, കാരണം അവർ നമ്മുടെ ശരീരത്തിന് ജന്മം നൽകുന്നു. നമ്മൾ ഭാര്യയുമായും കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം അവ നമ്മുടെ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, എല്ലാ ലൗകിക ബന്ധങ്ങളും ശരീരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യൻ അവൻ/അവൾ തൻ്റെ ശരീരമല്ലെന്നും വെറും ആത്മാവാണെന്നും (ഗുണങ്ങളുടെ കൂട്ടത്തോടുകൂടിയ അവബോധം) തിരിച്ചറിയുന്നുവെങ്കിൽ, ആത്മാവിന് ഒരേയൊരു ബന്ധമേയുള്ളൂവെന്നും അത് യജമാനനും ഉടമയുമായ ദൈവവുമായുള്ളതാണെന്നും മനസ്സിലാക്കുന്നു. നാം മനുഷ്യശരീരത്തിൽ ജീവിക്കുമ്പോൾ, നമ്മുടെ യഥാർത്ഥ രക്ഷകർത്താവും യഥാർത്ഥ രക്ഷാധികാരിയും യഥാർത്ഥ സുഹൃത്തും യഥാർത്ഥ അഭ്യുദയകാംക്ഷിയുമായ ദൈവത്തെ സ്നേഹിക്കുകയും അവന് ത്യാഗം ചെയ്യുകയും വേണം. എന്നാൽ, നേരെമറിച്ച്, ഈ ജന്മം വരെ താൽക്കാലികവും സ്വന്തം സന്തോഷത്തിനായി നമ്മെ സ്വാർത്ഥമായി സ്നേഹിക്കുന്നതുമായ ലൌകിക ബന്ധനങ്ങളെ സ്നേഹിക്കുന്നതിനും സേവിക്കുന്നതിനുമായി നാം മുഴുവൻ സമയവും പാഴാക്കുന്നു.
നമ്മുടെ ശരീരത്തോടുള്ള അഭിനിവേശവും ശരീരവുമായി ബന്ധപ്പെട്ട താൽക്കാലികമായ ലൗകിക ബന്ധനങ്ങളും ഉപേക്ഷിക്കണമെന്നും അങ്ങനെ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദൈവത്തോട് പ്രായോഗിക സ്നേഹം കാണിക്കാനും കഴിയുമെന്ന് തൻ്റെ മരണ സംഭവത്തിലൂടെ ഭഗവാൻ കൃഷ്ണൻ നമ്മെ പഠിപ്പിക്കുന്നു. ഭഗവാൻ കൃഷ്ണൻ ആഗ്രഹിച്ചിരുന്നെങ്കിൽ, തൻ്റെ മൃതദേഹത്തിന് വലിയ ശവസംസ്കാര ചടങ്ങുകൾ നടത്തുമായിരുന്നു. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ മാത്രമേ ദൈവത്തിൻ്റെ ശരീരത്തിനു പോലും വിലയുണ്ടാകൂ എന്ന സത്യം നമ്മോട് പറയാൻ ദൈവം മനഃപൂർവം ഇങ്ങനെ ചെയ്തു. ദൈവം ശരീരം വിട്ടുകഴിഞ്ഞാൽ, ദൈവത്തിൻ്റെ മനുഷ്യാവതാരത്തിൻ്റെ ശരീരം പോലും നിർജ്ജീവവും നിസ്സാരവുമാണ്. അവതാരം ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന വസ്തുക്കളോട് മൂല്യം ചാർത്തുന്നതും ബന്ധിപ്പിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തം മാത്രമാണ്.
9. സമകാലീന മനുഷ്യാവതാരത്തിൽ മാത്രം ദൈവമുണ്ടെന്ന് അങ്ങ് പറയുന്നത് എന്തുകൊണ്ട്?
[ഭഗവദ് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞു, ഈ സൃഷ്ടിയുടെ ഓരോ കണികയിലും താൻ ഉണ്ടെന്ന്. സമകാലിക മനുഷ്യാവതാരത്തിൽ മാത്രം ദൈവമുണ്ടെന്ന് അങ്ങ് പറയുന്നത് എന്തുകൊണ്ട്?]
സ്വാമി മറുപടി പറഞ്ഞു:- മുഴുവൻ സൃഷ്ടിയും തന്നിൽ അധിഷ്ഠിതമാണെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞു (മയി സർവ്വം ഇദം പ്രോതം... ). അതിനർത്ഥം അവനാണ് ഈ സൃഷ്ടിയുടെ ഉറവിടം എന്നാണ്. മുഴുവൻ സൃഷ്ടിയും തന്നിൽ ആണെന്നും എന്നാൽ അവൻ സൃഷ്ടിക്കു അതീതനാണെന്നും ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞു (ന ത്വഹം തേഷു തേ മയി). ഇതിനർത്ഥം, മാധ്യമം സ്വീകരിക്കാത്ത - സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം നമ്മുടെ ചിന്തകൾക്കും മനസ്സിനും ബുദ്ധിക്കും അതീതനാണ്, കാരണം അവൻ മുഴുവൻ സൃഷ്ടിയും പ്രകടമാകുന്ന ത്രിമാന സ്പേസിന് (ത്രീ-ഡിമെൻഷണൽ സ്പേസ്) അപ്പുറമാണ്. എല്ലാ ജീവജാലങ്ങളും തന്നിൽ വസിക്കുന്നുവെന്നും എന്നാൽ അവൻ അവയിൽ വസിക്കുന്നില്ലെന്നും ഭഗവാൻ കൃഷ്ണൻ ഗീതയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് (മത്സ്ഥാനി സര്വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ). ഇതുപോലെ, സൃഷ്ടിയുടെ ഒരു അംശത്തിൽ പോലും താൻ ഇല്ലെന്ന് ശ്രീകൃഷ്ണൻ ഗീതയിൽ പലതവണ പറഞ്ഞിട്ടുണ്ട്.
അതേ ഗീതയിൽ, ദൈവം മനുഷ്യരൂപത്തിൽ വരുന്നത് നമ്മുടെ നേരിട്ടുള്ള ആരാധന സ്വീകരിക്കാൻ മാത്രമാണെന്നും (മാനുഷീം തനു മാശ്രിതം... ) ദൈവം മനുഷ്യശരീരമായി രൂപാന്തരപ്പെട്ടിട്ടില്ലെന്നും (അവ്യക്തം വ്യക്തിം ആപന്നം... ) പറയുന്നു. അതിനാൽ, ദൈവം എല്ലാ ജീവജാലങ്ങളിലും ഇല്ല, മറിച്ച്, ദൈവത്തിൻ്റെ മനുഷ്യാവതാരം എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക മനുഷ്യരൂപത്തിലൂടെയാണ് മാധ്യമം സ്വീകരിച്ചിരിക്കുന്നത്.
എല്ലാ യുഗത്തിലും നീതിയെ ഉയർത്താൻ ഭൂമിയിലേക്ക് വരുമെന്ന് ദൈവം ഗീതയിൽ പറഞ്ഞിട്ടുണ്ട് (ധർമ്മ സംസ്ഥാപനാർത്തായ സംഭവാമി യുഗേ യുഗേ... ). 'യുഗം' എന്ന വാക്കിന് ഒരു വർഷം അല്ലെങ്കിൽ ഒരു മനുഷ്യ തലമുറയെപ്പോലും അർത്ഥമാക്കാം. കർത്താവ് ഒരു മനുഷ്യ തലമുറയിൽ മാത്രം വന്നാൽ, അവൻ പക്ഷപാതമുള്ളവനായി മാറും. ദയാലുവായ ദൈവത്തിന് ഒരു തലമുറയോട് പക്ഷപാതം കാണിക്കാൻ കഴിയില്ല, കാരണം എല്ലാ തലമുറയിലും നല്ലവരും ചീത്തയുമായ ആളുകളുണ്ട്. യഥാർത്ഥ ആത്മീയ ജ്നാനത്തിലൂടെ ആത്മാക്കളെ നയിക്കാൻ ദൈവം ഓരോ തലമുറയിലും വരുന്നു. അതിനാൽ, ആത്മാക്കൾക്ക് അവരുടെ സമകാലിക മനുഷ്യാവതാരമായി ദൈവം എപ്പോഴും ലഭ്യമാണ്.
10. ലൗകിക വ്യാപാര പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ നമുക്ക് ദൈവനാമം ഉപയോഗിക്കാമോ?
സ്വാമി മറുപടി പറഞ്ഞു:- മറ്റുള്ളവരെ വഞ്ചിക്കാൻ ദൈവനാമം ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് വലിയ പാപമുണ്ടാകും. എന്നാൽ, മറ്റുള്ളവരുടെ വഞ്ചനയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ നിങ്ങൾക്ക് ദൈവനാമം ഉപയോഗിക്കാം. മറ്റൊരാൾ നിങ്ങളെ ചതിക്കാൻ ഭയപ്പെടുന്നതിന് നിങ്ങൾ ദൈവത്തിൻ്റെ ജോലി ചെയ്യുന്നു എന്ന് നിങ്ങൾക്ക് പറയാം. ദൈവം സർവ്വശക്തനായതിനാൽ പാപത്തെ നിയന്ത്രിക്കാൻ കഴിയുന്ന സമൂഹത്തിലെ ഏറ്റവും ശക്തമായ ഭയ ഘടകമാണ് ദൈവത്തിൻ്റെ നാമം. മറ്റുള്ളവരാൽ വഞ്ചിക്കപ്പെടാതിരിക്കാൻ നിങ്ങൾക്ക് ദൈവത്തിൻ്റെ നാമം ചൂഷണം ചെയ്യാം, എന്നാൽ മറ്റുള്ളവരെ വഞ്ചിക്കാൻ നിങ്ങൾ ദൈവത്തിൻ്റെ നാമം ചൂഷണം ചെയ്യരുത്.
★ ★ ★ ★ ★