home
Shri Datta Swami

 18 Jun 2023

 

Malayalam »   English »  

മിസ്സ്‌. ത്രൈലോക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ഗീതയുടെ അർത്ഥമെന്താണ്?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, ഞാൻ 'ത്രൈത സിദ്ധാന്തഗീത'യിൽ നിന്ന് ചില പോയിന്റുകൾ എടുത്ത് അങ്ങയുടെ നല്ല പ്രതികരണങ്ങൾക്കായി അങ്ങയുടെ മുമ്പിൽ വയ്ക്കുന്നു. ഗീതയുടെ അർത്ഥം 'പംക്തി' എന്നാണോ?]

സ്വാമി മറുപടി പറഞ്ഞു:- സംസ്‌കൃതത്തിൽ ഗീത എന്നാൽ പാടുന്നത് എന്നാണ്. തെലുങ്കിൽ ഗീത എന്നാൽ 'പംക്തി' (line) എന്നാണ് അർത്ഥം. ചില പ്രാദേശിക ഭാഷകളെ അടിസ്ഥാനപ്പെടുത്താതെ സംസ്കൃതത്തെ അടിസ്ഥാനമാക്കി ഇത്തരം വ്യാഖ്യാനങ്ങൾ നൽകുന്നതാണ് നല്ലത്.

2. ഭഗവദ്ഗീത അർജ്ജുനനെ മാത്രം പഠിപ്പിക്കാൻ കൃഷ്ണൻ ആഗ്രഹിച്ചപ്പോൾ, സഞ്ജയൻ എങ്ങനെ അത് കേൾക്കും?

സ്വാമി മറുപടി പറഞ്ഞു:- അർജ്ജുനനെ മാത്രം ഗീത പഠിപ്പിക്കണമെന്ന് കൃഷ്ണൻ ഒരിടത്തും പറഞ്ഞിട്ടില്ല. വാസ്തവത്തിൽ, അർജുനനെ മാതൃകയാക്കി ഗീതയിലൂടെ ലോകത്തെ മുഴുവൻ പഠിപ്പിക്കാൻ കൃഷ്ണൻ ആഗ്രഹിച്ചു.

3. അർജുനനൊപ്പം സഞ്ജയൻ വിശ്വരൂപം കണ്ടോ?

[അർജ്ജുനനൊപ്പം സഞ്ജയനും വിശ്വരൂപം കണ്ടോ? സഞ്ജയന് വിശ്വരൂപം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെങ്കിൽ, ഈ ദർശനം ആർക്കും കാണാൻ കഴിയില്ലെന്ന് കൃഷ്ണൻ ഗീതയിൽ പറഞ്ഞതിന് വിരുദ്ധമാകുമോ?]

സ്വാമി മറുപടി പറഞ്ഞു:- സഞ്ജയൻ യുദ്ധത്തിൽ എല്ലാം കാണുമെന്നും ധൃതരാഷ്ട്രരോട് അതിനെക്കുറിച്ച് പറയുമെന്നും വ്യാസ മുനി വരം നൽകി. കൃഷ്ണനെപ്പോലെ വിഷ്ണുവിന്റെ അവതാരമാണ് വ്യാസ മുനി. അതിനാൽ, പ്രപഞ്ച ദർശനം (Vishwaroopam) ഉൾപ്പെടെ യുദ്ധത്തിൽ എല്ലാം കാണാൻ സഞ്ജയനെ അനുവദിച്ചു.

4. തന്നെ പിടികൂടാൻ ശ്രമിച്ച ദുര്യോധനന് കൃഷ്ണൻ വിശ്വരൂപം കാണിച്ചുകൊടുത്തു. അർജ്ജുനൻ മാത്രം വിശ്വരൂപം കണ്ടു എന്ന് കൃഷ്ണൻ പറഞ്ഞത് എന്തുകൊണ്ട്?

[ദുര്യോധനൻ, ദ്രുതരാഷ്ടൻ മുതലായവർ തന്നെ പിടികൂടാൻ ശ്രമിച്ചപ്പോൾ കൃഷ്ണൻ വിശ്വരൂപം കാണിച്ചുതന്നെങ്കിൽ, എന്തിനാണ് കൃഷ്ണൻ ഗീതയിൽ അർജുനൻ മാത്രം വിശ്വരൂപം കണ്ടിട്ടുള്ളതെന്ന് പറഞ്ഞത് (ഗീത ശ്ലോകങ്ങൾ 11.47, 11.53)]

സ്വാമി മറുപടി പറഞ്ഞു:- തുടക്കത്തിൽ തന്നെ വിശ്വദർശനം കണ്ട് കൗരവർ ബോധരഹിതരായി. അർജ്ജുനന് അത് കാണാനും പ്രശംസിക്കാനും കഴിഞ്ഞു. ഈ രണ്ട് തലങ്ങളും തമ്മിൽ വ്യത്യാസമുണ്ട്.

5. ഭഗവദ്ഗീത സഞ്ജയൻ കേൾക്കുകയും ദ്രുതരാഷ്ട്രനോട് പറയുകയും ചെയ്‌തെങ്കിൽ, അത് അറിയാനും എഴുതാനും വ്യാസന് എങ്ങനെ കഴിഞ്ഞു?

സ്വാമി മറുപടി പറഞ്ഞു:- വ്യാസ മുനി സഞ്ജയന് യുദ്ധത്തിൽ എല്ലാം കാണാനും കേൾക്കാനും വരം നൽകി. വരദാതാവായ വ്യാസ മുനിക്ക് കാണാനും കേൾക്കാനും കഴിയില്ലേ?

6. ഗീതയിലെ ആദ്യ അദ്ധ്യായം അതിന്റെ ഭാഗമായി കണക്കാക്കേണ്ടതില്ലെന്ന് ഒരു പ്രഭാഷകൻ പറഞ്ഞു. ദയവായി അഭിപ്രായപ്പെടുക.

[ഭഗവദ് ഗീത മനുഷ്യരാശിക്ക് ദൈവം നൽകിയ ഉപദേശമാണെങ്കിൽ, ഗീതയുടെ ആദ്യ അദ്ധ്യായം (അർജുന വിഷാദ യോഗ, Arjuna Vishaada Yoga) അർജ്ജുനൻ പറഞ്ഞു. ഒന്നാം അദ്ധ്യായം ഭഗവദ്ഗീതയുടെ ഭാഗമായി കണക്കാക്കേണ്ടതില്ലെന്ന് ഒരു പ്രഭാഷകൻ പറഞ്ഞു. ദയവായി അഭിപ്രായപ്പെടുക.]

സ്വാമി മറുപടി പറഞ്ഞു:- കൃഷ്ണന്റെ പ്രബോധനം രണ്ടാം അദ്ധ്യായം മുതൽ ആരംഭിക്കുന്നു, രണ്ടാം അദ്ധ്യായം മുതൽ വ്യാഖ്യാനങ്ങളും നൽകപ്പെട്ടു.

7. അർജ്ജുനന്റെ ദുഃഖം നീക്കാനും യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കാനും ഭഗവദ്ഗീത കൃഷ്ണൻ പറയുന്നു. എന്തിന് മറ്റാരെങ്കിലും അത് വായിക്കണം?

സ്വാമി മറുപടി പറഞ്ഞു:- ലോകത്തുള്ള എല്ലാവരും ജീവിതത്തിലുടനീളം ദുഃഖം അനുഭവിക്കുന്നവരാണ്. യുദ്ധത്തിൽ മാത്രം ദുഃഖം അനുഭവിച്ച അർജുനൻ വളരെ മികച്ചവനാണ്.

★ ★ ★ ★ ★

 
 whatsnewContactSearch