18 Jun 2024
[Translated by devotees of Swami]
1. ദൈവത്തിന്റെ സ്നേഹം അതിൻ്റെ അളവ്, ഗുണം മുതലായവയുടെ കാര്യത്തിൽ എങ്ങനെയാണ് ഇത്ര സവിശേഷമായിരിക്കുന്നത്?
[മിസ്സ്. ഗീത ലഹരി ചോദിച്ചു:- പാദനമസ്കാരം സ്വാമി. എൻ്റെ ധാരണയനുസരിച്ച്, ഒരു ക്ലൈമാക്സ് ദൈവഭക്തന് യാതൊരു പ്രതിഫലേച്ഛയില്ലാതെ ദൈവത്തോട് യഥാർത്ഥ സ്നേഹമുണ്ട്, അവൻ/അവൾ പണത്തേയും സമയത്തേയും ഊർജ ത്തേയും എല്ലാം ദൈവത്തിന് ത്യാഗം ചെയ്യുന്നു. ആ അവസ്ഥയിൽ ദൈവത്തോടുള്ള ക്ലൈമാക്സ് ഭക്തൻ്റെ സ്നേഹത്തിൽ നിന്ന് നമുക്ക് എങ്ങനെ യഥാർത്ഥത്തിൽ ദൈവത്തിന്റെ സ്നേഹത്തെ വേർതിരിക്കാം? ദൈവത്തിൻ്റെ സ്‌നേഹം അതിൻ്റെ അളവ്, ഗുണം മുതലായവയുടെ കാര്യത്തിൽ എത്രമാത്രം സവിശേഷമാണെന്ന് ദയവായി എന്നെ മനസ്സിലാക്കിത്തരേണമേ?]
സ്വാമി മറുപടി പറഞ്ഞു:- ഒരു ക്ലൈമാക്‌സ് ഭക്തൻ്റെ യഥാർത്ഥ സ്നേഹം ഭക്തനോടുള്ള ദൈവത്തിൻ്റെ സ്‌നേഹത്തെ വിശകലനം ചെയ്യുന്നില്ല, കാരണം ഒരു ക്ലൈമാക്‌സ് ഭക്തൻ്റെ കാര്യത്തിൽ ദൈവത്തിൽ നിന്ന് അവന് ഒന്നിനും ആഗ്രഹമില്ല. ദൈവം ഭക്തനെ സ്‌നേഹിച്ചാലും ഇല്ലെങ്കിലും ക്ലൈമാക്സ് ഭക്തനെ സംബന്ധിച്ചിടത്തോളം അത് അപ്രധാനമാണ്. ഒരു ക്ലൈമാക്‌സ് ഭക്തൻ്റെ ഭക്തി പൂർണ്ണമായും വൺവേ ട്രാഫിക് ആണ്, കാരണം അത് ഭക്തൻ്റെ മനസ്സിലുള്ള ദൈവത്തിൻ്റെ വ്യക്തിത്വ-ആകർഷണത്തെ (പേഴ്സണാലിറ്റി-അട്ട്രാക്ഷൻ) അടിസ്ഥാനമാക്കിയുള്ളതാണ്.
നിങ്ങൾ ആരാധ ഭക്തി (ഫാൻ ഡിവോഷൻ) വിശകലനം ചെയ്യുകയാണെങ്കിൽ, ആരാധകൻ(ഫാൻ) ഒരു സിനിമാ ഹീറോയിലോ ഒരു രാഷ്ട്രീയ നേതാവിനോടോ ആകൃഷ്ടനാകുന്നത് അവരുടെ ആകർഷകമായ വ്യക്തിത്വത്തിന്റെ സ്വഭാവഗുണങ്ങളെ അടിസ്ഥാനമാക്കിയാണ്, മാത്രമല്ല തിരിച്ചുള്ള പ്രതികരണത്തെക്കുറിച്ച് ആകുലപ്പെടുന്നില്ല. ഒരു ക്ലൈമാക്‌സ് ഭക്തൻ്റെ ആംഗിളിൽ, ക്ലൈമാക്‌സ് ഭക്തിയിൽ ദൈവത്തിൻ്റെ സ്‌നേഹവും ഭക്തൻ്റെ ദൈവത്തോടുള്ള സ്‌നേഹവും വേർതിരിക്കുന്ന പ്രശ്‌നമില്ല, കാരണം ദൈവത്തിൽ നിന്നുള്ള തിരിച്ചുള്ള സ്നേഹം ഒരു ക്ലൈമാക്‌സ് ഭക്തൻ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. തീർച്ചയായും, ഇരുവശത്തുമുള്ള സ്നേഹം സത്യമാണ്, അത് ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഒതുങ്ങുന്നു.
കൃഷ്ണ ഭഗവാൻ്റെ മുറിഞ്ഞ-കൈവിരൽ കെട്ടാൻ ഒരു തുണിക്കഷണം ആവശ്യമായിരുന്നു, ദ്രൗപതി അവളുടെ സാരി വലിച്ചുകീറി അത് നൽകി, ഇവിടെയുള്ള സ്നേഹം തികച്ചും ആവശ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതേ ദ്രൗപതിയെ കോടതിയിൽ നഗ്നയാക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് ആയിരക്കണക്കിന് സാരികൾ ആവശ്യമായിരുന്നു. ഭഗവാൻ കൃഷ്ണൻ ആവശ്യമായ എണ്ണം സാരികൾ നൽകി, സ്നേഹത്തിൻ്റെ പ്രതികരണവും ആവശ്യം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാൽ ഇവിടെ ദ്രൗപതി ഭാവിയിൽ താൻ ദൈവത്തിന് ദാനം ചെയ്ത തുണിയുടെ ഒരു അംശം പോലും പ്രതീക്ഷിച്ചില്ല. ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോയിൻ്റ് ഇതാണ്. ആ തുണിയുടെ ഒരു അംശം പോലും അവൾ ആഗ്രഹിച്ചിരുന്നെങ്കിൽ ആ തുണിയുടെ ഒരു നൂൽ പോലും അവൾക്ക് ലഭിക്കുമായിരുന്നില്ല. നിങ്ങൾ ദൈവത്തിൽ നിന്ന് എന്തെങ്കിലും പ്രതിഫലമായി ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അവൻ്റെ ദൈവിക വ്യക്തിത്വത്തെ അപമാനിക്കുകയാണ്! അത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഒരു മനുഷ്യനോട് ചോദിക്കാം, കാരണം മനുഷ്യൻ്റെ സ്വഭാവം നേടുകയും മറക്കുകയും ചെയ്യുക എന്നതാണ്. പക്ഷേ, ദൈവത്തിൻ്റെ സ്വഭാവം അങ്ങനെയല്ല, അത് കൊടുക്കുകയും ക്ഷമിക്കുകയും ചെയ്യുക എന്നതാണ്.
2. എൻ്റെ ഇനിപ്പറയുന്ന ധാരണ ശരിയാണോ?
[ഒരു യഥാർത്ഥ ദൈവഭക്തൻ ദൈവത്തെ സ്നേഹിക്കുന്നത് ദൈവത്തിൻ്റെ ദൈവിക വ്യക്തിത്വത്തോടുള്ള ആകർഷണത്തിൻ്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, ദൈവം ഓരോ ആത്മാവിനെയും സ്നേഹിക്കുന്നു, എന്നാൽ ആത്മാക്കൾക്ക് ഒരു കണിക യോഗ്യതയും ഇല്ല. അതിനാൽ, ദൈവത്തിൻ്റെ സ്നേഹം യുക്തിരഹിതവും അത്യുന്നതവുമാണ്. എൻ്റെ ധാരണ ശരിയാണോ?]
സ്വാമി മറുപടി പറഞ്ഞു:- ഭക്തനായ സമർപ്പിത ആത്മാവിന് യാതൊരു അർഹതയില്ലെങ്കിലും, ഭക്തനായ സമർപ്പിത ആത്മാവ് ദൈവത്തെ സേവിക്കുകയും ദൈവത്തിനു ത്യാഗം ചെയ്യുകയും ചെയ്യുന്നു, അത് പ്രായോഗികമാണ്. ത്യാഗം ചെയ്യാൻ ഒന്നുമില്ലാത്തതിനാൽ ഒരു സന്യാസി സേവനം മാത്രമേ ചെയ്യാവൂ. ഹനുമാൻ സന്യാസിയാണ്, ഹനുമാൻ മന്ത്രിയായിരുന്നിട്ടും സുഗ്രീവനിൽ നിന്ന് ശമ്പളം വാങ്ങിയില്ല. അതിനാൽ, ശാരീരിക ഊർജ്ജം ചെലവഴിക്കുന്ന സേവനം മാത്രമാണ് ഹനുമാൻ ചെയ്തത്. എന്നാൽ, ഗൃഹസ്ഥന്മാർ സേവനവും ത്യാഗവും ചെയ്യണം. ഗോപികമാർ ഭഗവാൻ കൃഷ്ണനോടൊപ്പം നൃത്തം ചെയ്യുമ്പോൾ ഭഗവാനെ സേവിക്കുകയും കഠിനാധ്വാനം ചെയ്ത സമ്പത്ത് (വെണ്ണ) ഭഗവാൻ കൃഷ്ണനു ബലിയർപ്പിക്കുകയും ചെയ്തു. സൈദ്ധാന്തിക (തിയറിറ്റിക്കൽ) പ്രചോദനത്തോടൊപ്പം യഥാർത്ഥവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള സേവനവും ത്യാഗവും ചെയ്യുന്നതിൽ, ഭക്തൻ്റെ സ്നേഹം നന്നായി പ്രകടമാകുന്നു. ഭക്തന് മറ്റ് അർഹതകളൊന്നുമില്ലെങ്കിലും ഒരു ഭക്തൻ്റെ യഥാർത്ഥ സ്നേഹത്തോടുള്ള ദൈവത്തിൻ്റെ പ്രതികരണം നിലനിൽക്കുന്നു.
3. സ്വാമി, അവബോധവുമായി(അവർനെസ്സ്) ബന്ധപ്പെട്ടതും മെക്കാനിക്കൽ നിഷ്ക്രിയ ഊർജ്ജവുമായി (ഇനെർട്ട് എനർജി) ബന്ധപ്പെട്ടതുമായ തലച്ചോറിൻ്റെ ഭാഗങ്ങളുടെ ബയോളോജിക്കൽ പേരുകൾ നൽകാമോ?
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഗൂഗിൾ അല്ലെങ്കിൽ ഹ്യൂമൻ അനാട്ടമിയെക്കുറിച്ചുള്ള ഏതെങ്കിലും പുസ്തകം റഫർ ചെയ്യുക.
★ ★ ★ ★ ★