home
Shri Datta Swami

Posted on: 16 Mar 2024

               

Malayalam »   English »  

മിസ്സ്‌. സ്വാതികയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ഒരു ആത്മാവ് ദൈവത്തിലേക്ക് തിരിയുന്നത് ദൈവത്തിൻ്റെ കൃപ കൊണ്ടാണോ അതോ മുൻകാല സംസ്‌കാരങ്ങൾ കൊണ്ടാണോ?

[മിസ്സ്‌. സ്വാതിക ചോദിച്ചു:- പാദനമസ്കാരം, സ്വാമി. സ്വാമി, എനിക്ക് ആത്മവിശ്വാസം നൽകിയതിനും ചോദ്യങ്ങൾ ചോദിക്കാനുള്ള തടസ്സം തകർത്തതിനും നന്ദി. ചോദ്യങ്ങളിലെ തെറ്റുകൾ ക്ഷമിക്കണം സ്വാമി. സ്വാമി, ദയവായി ഈ അജ്ഞാനാത്മാവിനെ താഴെപ്പറയുന്ന കാര്യങ്ങളിൽ ബോധവൽക്കരിക്കുക:- ദൈവത്തെക്കുറിച്ച് അറിയാനുള്ള പ്രാഥമിക താൽപ്പര്യം കാണിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ഒരു ആത്മാവ് ദൈവത്തിലേക്ക് തിരിയുന്നു. അത് ദൈവകൃപ കൊണ്ടാണോ അതോ മുൻകാല സംസ്‌കാരങ്ങൾ കൊണ്ടാണോ അതോ ചുറ്റുമുള്ള പരിസ്ഥിതിയുടെ സ്വാധീനം കൊണ്ടാണോ അതോ ഒന്നിലധികം ഘടകങ്ങൾ കൊണ്ടാണോ?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ പറഞ്ഞ എല്ലാ ഘടകങ്ങളും ഉത്തരവാദികളാകുന്നു. ഈ മൂന്ന് ഘടകങ്ങളിൽ, അവസാന ഘടകം ദൈവകൃപയാണ്, അത് മൂന്ന് ഘടകങ്ങൾക്ക് (പ്രാരംഭ താൽപ്പര്യം, മുൻ സംസ്ക്കാരങ്ങൾ, നിലവിലെ പരിസ്ഥിതി) ശേഷം വരുന്നു.

2. ഏതൊരു സദ്ഗുരുവിൻ്റെയും പാദങ്ങൾക്ക് വേണ്ടി ഇത്രയധികം ആകർഷണം ഉള്ളത് എന്തുകൊണ്ട്?

[എന്തുകൊണ്ടാണ് സദ്ഗുരുവിൻ്റെയോ മനുഷ്യാവതാരത്തിൻ്റെയോ പാദങ്ങൾക്ക് ഇത്രയധികം ആകർഷണം? ജീവിതസാഗരം കടക്കാനുള്ള ബോട്ടായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇതിൻ്റെ ആന്തരിക അർത്ഥം ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- സദ്ഗുരു ദൈവത്തിൻ്റെ മനുഷ്യാവതാരമാണ്. സൃഷ്ടിയിലെ ഏതൊരു ഇനവുമായും താരതമ്യം ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമാണ് ദൈവം. ഒരു ദൈവിക വ്യക്തിത്വത്തിൻ്റെ പാദങ്ങൾ പിടിക്കുന്നത് ഒരു പുരാതന പാരമ്പര്യമാണ്, അത് അത്യധികം ആദരവിനെ കാണിക്കുന്നു.

3. വെബ്സൈറ്റിൽ നിന്നുള്ള ജ്ഞാനം വായിക്കുമ്പോൾ തത്സമയ അനുഭവം എങ്ങനെ ലഭിക്കും?

[അങ്ങയുമായുള്ള ലൈവ് ലൈവ് സത്സംഗം എനിക്ക് തോന്നുന്നു, എല്ലാ വിഷ്വൽ, സൗണ്ട് എഫക്റ്റുകളും ഉള്ള ഒരു സിനിമ തിയേറ്ററിൽ കാണുന്നത് പോലെയാണ്. അതിശയകരമായ മോഡുലേഷനുകൾ, ഭാവങ്ങൾ, വികാരങ്ങൾ എന്നിവ ഉപയോഗിച്ച് അങ്ങ് ആശയം വിശദീകരിക്കുന്നു. അങ്ങയുടെ വെബ്‌സൈറ്റിൽ നിന്ന് വായിക്കുമ്പോൾ എനിക്ക് ഇവ നഷ്ടമായി. വെബ്സൈറ്റിൽ നിന്ന് വായിക്കുമ്പോൾ ആ അനുഭവം എങ്ങനെ ലഭിക്കും സ്വാമി?]

സ്വാമി മറുപടി പറഞ്ഞു:- ജ്ഞാനംഅറിയുക എന്നതാണ് അന്തിമ സാരം അത് വെബ്‌സൈറ്റിൽ ഉണ്ട്.

4. അജ്ഞതയെ സൃഷ്ടിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഒരേ പരിശ്രമം ആവശ്യമാണോ?

[ഈയിടെ നടന്ന ശിവരാത്രി സത്സംഗത്തിൽ, പോയിൻ്റ് A-യിൽ നിന്ന് B- ലേക്ക് പോകുന്നതിനും B പോയിൻ്റിൽ നിന്ന് A-യിലേക്ക് മടങ്ങുന്നതിനും ഒരേ അളവിലുള്ള സ്വയം പരിശ്രമം ആവശ്യമാണെന്ന് അങ്ങ് സൂചിപ്പിച്ചു. ശങ്കരൻ അജ്ഞത സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് അങ്ങ് ഇത് പറഞ്ഞത്. എല്ലാ ആത്മാക്കളും ദൈവമാണെന്നും എല്ലാ ആത്മാക്കളും ദൈവമല്ലെന്ന അജ്ഞത ആത്മാവിൽ ഇല്ലാതാക്കുന്നു. സ്വാമിയേ, അജ്ഞതയെ സൃഷ്ടിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഒരേ പ്രയത്നം ആവശ്യമാണോ? അജ്ഞത നീക്കാൻ കൂടുതൽ പരിശ്രമം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ദയവായി എന്നെ ബോധവൽക്കരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ജ്ഞാനത്തിന്റെ വിപരീതമാണ് അജ്ഞത. ജ്ഞാനത്തിനും അജ്ഞതയ്ക്കും ഇടയിലുള്ള യാത്ര ഒരു റിവേഴ്‌സിബിൾ സന്തുലിതാവസ്ഥയാണ് (ഇക്‌ലിബ്രിയം), അതിൽ മുന്നോട്ടുള്ള പ്രതിപ്രവർത്തനത്തിൻ്റെ നിരക്ക് പിന്നോക്ക പ്രതിപ്രവർത്തനത്തിൻ്റെ നിരക്കിന് തുല്യമാണ്. യാത്ര ഏത് ബിന്ദുവിൽ നിന്നും മറ്റൊരു ബിന്ദുവിലേക്കും മറ്റേ ബിന്ദുവിൽ നിന്ന് തുടക്ക ബിന്ദുവിലേക്കും തിരിച്ച് പോകാവുന്നതാണ്. രണ്ട് ദിശകളിലുമുള്ള പരിശ്രമം തുല്യമാണ്. ഒരു പണ്ഡിതനെ അജ്ഞനാക്കാനും തിരിച്ചും ചെയ്യാനും പരിശ്രമത്തിൻ്റെ ഒരേ തീവ്രത ആവശ്യമാണ് .

5. മധുരവും എരിവുമുള്ള വിഭവങ്ങൾ കഴിക്കുന്നത് പോലെ സന്തോഷകരവും അസന്തുഷ്ടവുമായ സംഭവങ്ങൾ എങ്ങനെ ആസ്വദിക്കാം?

[സ്വാമി, മധുരവും എരിവുമുള്ള വിഭവങ്ങൾ കഴിക്കുന്നത് പോലെ സന്തോഷകരവും അസന്തുഷ്ടവുമായ സംഭവങ്ങൾ എങ്ങനെ ആസ്വദിക്കാം? മിക്ക സമയത്തും, ഞാൻ തിരഞ്ഞെടുക്കാതെ രുചിയില്ലാത്ത എരിവുള്ള വിഭവം കഴിക്കുന്നത് പോലെയുള്ള അസന്തുഷ്ടമായ സംഭവങ്ങൾ അനുഭവിക്കുന്നു. നിർദേശിക്കൂ.]

സ്വാമി മറുപടി പറഞ്ഞു:- ഇതെല്ലാം നിങ്ങളുടെ മാനസിക മനോഭാവത്തിൻ്റെ വികാസത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാം നിങ്ങളുടെ വീക്ഷണകോണിൽ മാത്രം കിടക്കുന്നു, ഒന്നും ബാഹ്യ കാര്യങ്ങളിൽ നിലവിലില്ല.

6. എങ്ങനെയാണ് അങ്ങയുടെ ജ്ഞാനം കൃത്യമായും വേഗത്തിലും ദഹിപ്പിക്കാനും സ്വാംശീകരിക്കാനും കഴിയുക?

[സ്വാമി, അങ്ങയുടെ ആത്മീയ ജ്ഞാനം എല്ലാവർക്കും ദഹിപ്പിക്കാൻ കഴിയില്ല, കാരണം അത് വിപ്ലവകരവും കഠിനമായ സത്യവുമാണ്. അങ്ങയുടെ ജ്ഞാനം എങ്ങനെ ശരിയായും വേഗത്തിലും ദഹിപ്പിക്കാനും സ്വാംശീകരിക്കാനും കഴിയും?]

സ്വാമി മറുപടി പറഞ്ഞു:- എൻ്റെ ജ്ഞാനം തീർച്ചയായും വിപ്ലവകരമാണ്, പക്ഷേ ദഹിക്കാൻ പ്രയാസമില്ല. സത്യം എപ്പോഴും വളരെ സ്പഷ്ടവും ലളിതവുമാണ്, ജ്ഞാനത്തിൽ എല്ലായിടത്തും ഞാൻ സത്യം മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. പക്ഷേ, ഇത് പരിശീലിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, ഈ ബുദ്ധിമുട്ട് ജ്ഞാനം മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടായി പ്രകടിപ്പിക്കുന്നു. പ്രായോഗികമായി ബുദ്ധിമുട്ടുകൾ നേരിടാതെ നിങ്ങൾക്ക് ഏറ്റവും ഉയർന്ന ഫലം ലഭിക്കില്ല. അഭ്യാസം (പ്രാക്ടീസ്) എളുപ്പമാണെങ്കിൽ, ഫലം എല്ലായ്പ്പോഴും വ്യാജമാണ്.

7. ജ്ഞാനത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ അത് പരോക്ഷമായി ഭക്തിക്കുവേണ്ടി പ്രാർത്ഥിക്കുകയല്ലേ?

[സ്വാമി, ഭക്തി പൂർണ്ണമായും ഭക്തൻ്റെ ഭാഗത്തുനിന്നുള്ളതാണെന്നും ദൈവത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും അങ്ങ് പറഞ്ഞു. ഈശ്വരഭക്തിക്കായി പ്രാർത്ഥിക്കരുതെന്നും അങ്ങ് പറഞ്ഞു. ജ്ഞാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം, സ്വാമി? ജ്ഞാനത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ അത് പരോക്ഷമായി ഭക്തിക്കുവേണ്ടിയല്ലേ പ്രാർത്ഥിക്കുന്നത്?]

സ്വാമി മറുപടി പറഞ്ഞു:- ആത്മീയ ജ്ഞാനം പൂർത്തിയാക്കിയിട്ടും ഭക്തി ലഭിക്കാത്ത നിരവധി പണ്ഡിതന്മാരുണ്ട്. ഹൃദയം ശുദ്ധമല്ലെങ്കിൽ, ആത്മീയ ജ്ഞാനത്തിന് സൈദ്ധാന്തികമായ ഭക്തി സൃഷ്ടിക്കാൻ കഴിയില്ല. ആത്മീയ പാതയിൽ ശങ്കരൻ മനസ്സിൻ്റെ ശുദ്ധി (ചിത്ത ശുദ്ധി) വേണമെന്ന് നിർബന്ധിച്ചതിൻ്റെ കാരണം ഇതാണ്.

8. അങ്ങ് എന്നെ അനുഗ്രഹിച്ച ബ്രെയിൻ ആത്മീയ പുരോഗതിക്കായി പൂർണ്ണമായി എങ്ങനെ പ്രയോജനപ്പെടുത്താം?

[എൻ്റെ ബ്രെയിൻ വളരെ മൂകമാണ്, വിശകലന വൈദഗ്ദ്ധ്യം വളരെ കുറവാണ്. അങ്ങ് എന്നെ അനുഗ്രഹിച്ച ബ്രെയിൻ ആത്മീയ പുരോഗതിക്കായി എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം?]

സ്വാമി മറുപടി പറഞ്ഞു:- ഞാൻ നിങ്ങളോട് പറഞ്ഞതുപോലെ, എൻ്റെ ജ്ഞാനം വളരെ സ്പഷ്ടവും ലളിതവും വ്യക്തവുമാണ്. അത്ര ആഴത്തിലുള്ള യുക്തിയില്ല. സാമാന്യബോധം മാത്രമാണ് എല്ലായിടത്തും നിലനിൽക്കുന്നത്. ഞാൻ പറഞ്ഞതുപോലെ, പ്രായോഗികതയിലെ ബുദ്ധിമുട്ടാണ് നിങ്ങളെ ഇങ്ങനെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്. ജ്ഞാനം മനസ്സിലാക്കുന്നതിലല്ല ബുദ്ധിമുട്ട്, ജ്ഞാനം പരിശീലിക്കുന്നതിലാണ് ബുദ്ധിമുട്ട്. ധാരാളം വിശകലന യുക്തികൾ ഉൾപ്പെടുന്നതിനാൽ ജ്ഞാനം മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ആളുകൾ അവരുടെ കഴിവില്ലായ്മയെ മറയ്ക്കുന്നു. വാസ്തവത്തിൽ, ഇത് തികച്ചും നുണയാണ്. ആളുകൾ പ്രായോഗിക ബുദ്ധിമുട്ടിനെ സൈദ്ധാന്തിക ബുദ്ധിമുട്ടായി ചിത്രീകരിക്കുന്നു. ഇത് മനുഷ്യൻ്റെ സ്വാഭാവിക പ്രവണതയാണ്. ലളിതമായ സിദ്ധാന്തത്തിൽ കുറ്റം ചുമത്തി പ്രയോഗത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സമർത്ഥമായ മാർഗമാണിത്.

9. ദത്ത ദൈവമായി അങ്ങ് നേരിട്ട് ഉള്ളപ്പോൾ, ഹനുമാനെയും സുബ്രഹ്മണ്യനെയും പോലെയുള്ള മറ്റ് രൂപങ്ങളോട് ഞങ്ങൾ എന്തിന് പ്രാർത്ഥിക്കണം?

[സ്വാമി, അങ്ങ് നേരിട്ട് ദത്ത ദൈവമായിരിക്കെ, ഹനുമാൻ, സുബ്രഹ്മണ്യൻ തുടങ്ങിയ അങ്ങയുടെ മറ്റ് രൂപങ്ങളെ ഞങ്ങൾ എന്തിന് പ്രാർത്ഥിക്കണം? നമ്മുടെ പ്രവൃത്തിക്കായി, ഞങ്ങൾ ഹനുമാനോടും ആത്മീയ ജ്ഞാനത്തിനായി ദത്ത ദൈവത്തോടും പ്രാർത്ഥിക്കുന്നു. അതു ശരിയാണോ?]

സ്വാമി മറുപടി പറഞ്ഞു:- വാസ്തവത്തിൽ, എല്ലാ ദൈവിക രൂപങ്ങളും ദത്തദേവൻ്റെ ബാഹ്യ വസ്ത്രങ്ങൾ മാത്രമാണ്. നിങ്ങൾ ഏതെങ്കിലും ദിവ്യരൂപത്തെ ആരാധിക്കുമ്പോഴെല്ലാം നിങ്ങൾ ദത്തദേവനെ മാത്രമേ ആരാധിക്കുന്നൊള്ളൂ. ആരെങ്കിലും വസ്ത്രം ധരിക്കുകയും നിങ്ങൾ ആ വസ്ത്രത്തിൽ സുഗന്ധമുള്ള വെള്ളം തളിക്കുകയും ചെയ്യുമ്പോൾ, ആ വസ്ത്രം ധരിക്കുന്നയാൾ സുഗന്ധം ആസ്വദിക്കും. അതുപോലെ, ഏതെങ്കിലും ദിവ്യരൂപത്തോട് ചെയ്യുന്ന എല്ലാ ആരാധനകളും അവസാന ഘട്ടത്തിൽ ദത്തദേവനിൽ മാത്രമേ എത്തിച്ചേരുകയുള്ളൂ. എല്ലാ ദൈവിക രൂപത്തിലും ഭഗവാൻ ദത്ത എന്ന ഒരേയൊരു വ്യക്തിത്വം മാത്രമുള്ളതിനാൽ, പ്രവൃത്തിയും നിവൃത്തിയും ഒരേ ഭഗവാൻ ദത്ത മാത്രമാണ് നൽകുന്നത്. ഒരു ദൈവത്തിന് പ്രവൃത്തിയും മറ്റൊരു ദൈവത്തിന് നിവൃത്തിയും നൽകാൻ നിങ്ങൾക്ക് രണ്ടാമത്തെ ദൈവമില്ല.

10. അച്ചടക്കത്തിൻ്റെയും അനുസരണത്തിൻ്റെയും ഗുണം എങ്ങനെ വളർത്തിയെടുക്കാം?

[എന്തുകൊണ്ടാണ് മനസ്സ് എപ്പോഴും മാറ്റത്തിനെതിരെ പ്രതിഷേധിക്കുന്നത്? അങ്ങ് എല്ലാം ഞങ്ങളുടെ നന്മയ്ക്കുവേണ്ടി മാത്രമാണെങ്കിലും, മിക്കപ്പോഴും, എൻ്റെ മനസ്സിനെ മനസ്സിലാക്കാനും ബോധ്യപ്പെടുത്താനും ഞാൻ പരാജയപ്പെടുന്നു. അച്ചടക്കത്തിൻ്റെയും അനുസരണത്തിൻ്റെയും ഗുണം എങ്ങനെ വളർത്തിയെടുക്കാം സ്വാമി? ആത്മീയ പുരോഗതിയിൽ ഈ ഗുണങ്ങൾ എത്ര പ്രധാനമാണ്?]

സ്വാമി മറുപടി പറഞ്ഞു:- പ്രവൃത്തിയിലും നിവൃത്തിയിലും ഈ ഗുണങ്ങൾ വളരെ പ്രധാനമാണ്. ആത്മാവിനെ തെറ്റായ പാതയിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന അവൻ്റെ/അവളുടെ അന്തർലീനമായ ജഡത്വത്തിനെതിരെ ഭക്തൻ നടത്തുന്ന പരിശ്രമമാണിത്. ഒരു ശ്രമവുമില്ലാതെ, ആത്മാവ് ശരിയായ ദിശയിൽ നിന്ന് തെറ്റായ പാതയിലേക്ക് ആകർഷിക്കപ്പെടുന്നു. വളരെയധികം പരിശ്രമിച്ചാൽ മാത്രമേ ഒരാൾക്ക് തെറ്റായ വഴികളിൽ നിന്ന് ശരിയായ പാതയിലേക്ക് തിരിയാൻ കഴിയൂ. തെറ്റായ പ്രസംഗകർ ആത്മാവിനെ ശരിയായ പാതയിൽ നിന്ന് തെറ്റായ വഴികളിലേക്ക് നയിക്കുന്നു, കാരണം ഈ സാഹചര്യത്തിൽ ആകർഷണം വളരെ കൂടുതലാണ്, അതിലൂടെ അവർക്ക് വളരെ ജനപ്രിയരാകാൻ സാധിക്കും. ജ്ഞാനം സ്വീകരിക്കുന്നയാളുടെ പ്രയോജനം ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കണം, അല്ലാതെ ബലഹീനതയെ ചൂഷണം ചെയ്യുന്നതിലൂടെ വ്യാജമായ സ്വാർത്ഥ മോഹങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള ആകർഷണമല്ല.

11. അങ്ങയുടെ ഭക്തൻ എന്ന അഹംഭാവം എങ്ങനെ നീക്കം ചെയ്യാം?

[അങ്ങയുടെ ഭക്തനാണെന്ന അഹംഭാവം എങ്ങനെ ഇല്ലാതാക്കാം? ചില സമയങ്ങളിൽ, അങ്ങയുടെ ഭക്തൻ എന്ന് വിളിക്കപ്പെടാൻ പോലും ഞാൻ അർഹനല്ലെന്ന് എനിക്ക് വളരെ താഴ്ന്നതായി തോന്നുന്നു, ചിലപ്പോൾ, അങ്ങയുടെ ഭക്തൻ എന്ന ഈ അഹംഭാവം എനിക്ക് ലഭിക്കും. ബാലൻസ് ചെയ്യാൻ എന്നെ സഹായിക്കൂ, സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- അടിസ്ഥാന-അഹം അപകടകരമല്ല. അഹന്തയുടെ അമിതമായ വളർച്ചയാണ് അഹങ്കാരം. അടിസ്ഥാന-അഹങ്കാരത്തെ ആത്മവിശ്വാസം എന്ന് വിളിക്കുന്നു, ഇത് സാധാരണ ശരീര താപനില പോലെയാണ്. അഹങ്കാരം കടുത്ത പനി പോലെയാണ്. ശരീരത്തിൻ്റെ താഴ്ന്ന ഊഷ്മാവ് പോലെ ആത്മവിശ്വാസക്കുറവും അപകടകരമാണ്. നിങ്ങളുടെ ആത്മവിശ്വാസം അഭിമാനമായി നിങ്ങൾ തെറ്റിദ്ധരിക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നു.

12. സ്വാമി, അങ്ങയുടെ യഥാർത്ഥ മൂല്യം ഞാൻ എപ്പോഴാണ് തിരിച്ചറിയുക?

[ഈ മനുഷ്യ ജന്മം ലഭിക്കുന്നത് വളരെ വിരളമാണ്, അതിനുമപ്പുറം, സമകാലിക മനുഷ്യാവതാരത്തെ തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും വളരെ വിരളമാണ്. എനിക്ക് ഒട്ടും അർഹതയില്ലാത്ത അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട് എന്നെ അനുഗ്രഹിച്ച ഈ ജന്മത്തെ എങ്ങനെ പൂർണമായി വിനിയോഗിക്കും സ്വാമി? സ്വാമിയേ, അങ്ങയുടെ യഥാർത്ഥ മൂല്യം ഞാൻ എപ്പോഴാണ് തിരിച്ചറിയുക? ഈ മഹത്തായ അവസരം എങ്ങനെ നിസ്സാരമായി കാണാതിരിക്കും, സ്വാമി? എല്ലാ ഘട്ടങ്ങളിലും എപ്പോഴും എന്നെ നയിച്ചതിന് നന്ദി.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് മനുഷ്യ ജന്മം ലഭിക്കുന്നതിനെകുറിച്ച് വിഷമിക്കേണ്ടതില്ല, കാരണം നിങ്ങൾക്ക് ഇതിനകം മനുഷ്യ ജന്മം ലഭിച്ചിരിക്കുന്നു. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരേയൊരു കാര്യം സദ്ഗുരുവിൻ്റെ അല്ലെങ്കിൽ സമകാലിക മനുഷ്യാവതാരത്തിന്റെ യഥാർത്ഥ ആത്മീയ ജ്ഞാനത്തെകുറിച്ചാണ്. സഹ-മനുഷ്യരൂപങ്ങളോടുള്ള നിങ്ങളുടെ അഹം-അധിഷ്ഠിത അസൂയ നിമിത്തം നിങ്ങൾക്ക് സദ്ഗുരുവിനെ നഷ്ടമാകുന്നു. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇത് കുറച്ചാൽ, നിങ്ങൾക്ക് സദ്ഗുരുവിനെ തിരിച്ചറിയാൻ കഴിയും. നിങ്ങൾ സദ്‌ഗുരുവിനെ തിരിച്ചറിയുകയും അദ്ദേഹം പ്രസംഗിച്ച യഥാർത്ഥ ആത്മീയ ജ്ഞാനം വളരെ എളുപ്പത്തിൽ മനസ്സിലാക്കുകയും ചെയ്താലും, നിങ്ങളുടെ പോരായ്മ ആ യഥാർത്ഥ ആത്മീയ ജ്ഞാനം പരിശീലിക്കുന്നതിലാണ് എന്ന് നിങ്ങൾ അംഗീകരിക്കണം. ജ്ഞാനം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടിൻ്റെ മറവിൽ നിങ്ങളുടെ പോരായ്മ മറയ്ക്കുന്നത് അവസാനിപ്പിക്കണം.

 
 whatsnewContactSearch