home
Shri Datta Swami

Posted on: 11 Jan 2024

               

Malayalam »   English »  

ഒരു മികച്ച ഉദാഹരണത്തിൻ്റെ സഹായത്തോടെ അങ്ങേയ്ക്ക് പ്രവൃത്തിയുടെയും നിവൃത്തിയുടെയും വിശദീകരണം നൽകാമോ?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- രാമ ഭഗവാന്റെ ആദ്യതരം ഭക്തി-ആരാധന:- ലൗകികജീവിതത്തെപ്പറ്റി ഭ്രാന്തുള്ളവരും, ഏറ്റവും ബുദ്ധിമുട്ടുള്ള ലൗകിക പ്രശ്നങ്ങൾ ദൈവകൃപയാൽ പരിഹരിക്കപ്പെടും എന്ന വിശ്വാസത്താൽ ദൈവത്തിൽ തൽപ്പരുമായ ധാരാളം ആളുകൾ ഉണ്ട്. അതിനാൽ ഈ ആളുകൾക്ക്, ദൈവം ലക്ഷ്യമല്ല, മറിച്ച്, ചില പ്രത്യേക ലൗകിക നേട്ടങ്ങൾ ലഭിക്കാനുള്ള ഉപകരണമാണ് ദൈവം. ഇത് ദൈവത്തോടുള്ള നിയന്ത്രിത ഭക്തിയാണ്. ഈ ഭക്തർ നീതി കർശനമായി പാലിക്കുകയും വളരെ വലിയ അളവിൽ ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ എല്ലാ പ്രയാസങ്ങളിലും ദൈവം അവരെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഭക്തരുടെ പ്രവൃത്തി ലൈനുമായി ബന്ധപ്പെട്ട ഉദാഹരണം ഇതാണ്:- ഒരു കമ്പനിക്ക് ഒരു എം.ഡി നിലവിലുണ്ട്, അത് അദ്ദേഹം സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകുന്നു (ദൈവം ഈ ലോകത്തെ സൃഷ്ടിച്ച് പ്രവർത്തിപ്പിക്കുന്നു.). ഈ എം.ഡി.ക്ക് അദ്ദേഹത്തിൻ്റെ ഓഫീസ് ഉണ്ട്, അത് പൂർണ്ണമായും നിയമപരമായ സേവന നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് (ദൈവം രാമൻ്റെ രൂപത്തിലാണ്, അവൻ്റെ ഭക്തരുടെ വലയം ശുദ്ധമായ നീതിയുടെ അടിസ്ഥാനത്തിലാണ്.). എല്ലാ സേവന നിയമങ്ങളും പാലിച്ചുകൊണ്ട് M.D. യുടെ ഒരു വ്യക്തിഗത ടൈപ്പിസ്റ്റ് നിലവിലുണ്ടായിരുന്നു, കൂടാതെ M.D. ക്കുവേണ്ടി തൻ്റെ ജീവൻ പോലും നൽകാൻ തയ്യാറായി M.D. യുടെ ഏറ്റവും കാമുകൻ താനാണെന്ന് സ്വയം തെളിയിച്ചു. അങ്ങേയറ്റം സന്തുഷ്ടനായ M.D ആ ടൈപ്പിസ്റ്റിനെ ഭാവി M.D. ആക്കി (ഹനുമാൻ വളരെ നിഷ്കളങ്കനായ രാമഭക്തനായിരുന്നു.രാമനെ ഹൃദയത്തിൽ കാണിക്കാൻ ജീവൻ പണയപ്പെടുത്തി നെഞ്ചു കീറി. ഹനുമാനെ ഭാവി സ്രഷ്ടാവാക്കി.). M.D. (ഭഗവാൻ രാമൻ) നൽകാവുന്ന ഏറ്റവും ഉയർന്ന ഫലമാണിത്.

രണ്ടാമത്തെ തരം ഭക്തി - കൃഷ്ണ ഭഗവാൻ്റെ ആരാധന:- വളരെ ആഴത്തിലുള്ള ബൗദ്ധിക (ഇന്റലൿചുവൾ) വിശകലനത്തിലൂടെ (ജ്ഞാന യോഗ) ഈ ലോകം അന്തർലീനമായി അയഥാർത്ഥമാണെന്ന് കണ്ടെത്തുന്ന കുറച്ച് ഭക്തന്മാരുണ്ട്, അതേസമയം സമ്പൂർണ്ണ യാഥാർത്ഥ്യം മാധ്യമം സ്വീകരിക്കാത്ത -സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണ്. ഉപരിലോകങ്ങൾക്ക് ഊർജസ്വലമായ അവതാരവും ഭൂമിക്ക് മനുഷ്യാവതാരവും രൂപപ്പെടുത്താൻ മാധ്യമം സ്വീകരിക്കാത്ത -സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം മാധ്യമം  സ്വീകരിക്കുന്നുവെന്നും അവർ മനസ്സിലാക്കുന്നു. ഉപരിലോകങ്ങളിൽ ഊർജ്ജസ്വലരായ ഭക്തർ ഊർജ്ജസ്വലമായ അവതാരത്തെ ദൈവമായും ഭൂമിയിൽ മനുഷ്യാവതാരത്തെ ദൈവമായും പിന്തുടരുന്നു.

ഭക്തരുടെ ഈ നിവൃത്തി ലൈനുമാമായി ബന്ധപ്പെട്ട ഉദാഹരണം ഇതാണ്:- ഒരു കമ്പനിക്ക് ഒരു എം.ഡി നിലവിലുണ്ട്, അത് അദ്ദേഹം സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകുന്നു (ദൈവം ഈ ലോകത്തെ സൃഷ്ടിച്ച് പ്രവർത്തിപ്പിക്കുന്നു.). ഈ എം.ഡി.ക്ക് അദ്ദേഹത്തിൻ്റെ ഓഫീസ് ഉണ്ട്, അത് പൂർണ്ണമായും നിയമപരമായ സേവന നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് (ദൈവം കൃഷ്ണൻ്റെ രൂപത്തിലാണ്, അവൻ്റെ ഭക്തരുടെ സർക്കിൾ ശുദ്ധമായ നീതിയുടെ അടിസ്ഥാനത്തിലാണ് ഭരിക്കപ്പെടുന്നത്.). എം.ഡിയുടെ പേഴ്‌സണൽ ടൈപ്പിസ്റ്റായി വിവാഹിതയായ ഒരു സ്ത്രീ ഉണ്ടായിരുന്നു, അവനോടുള്ള ക്ലൈമാക്‌സ് പ്രണയം കാരണം എം.ഡിയോട് ഭ്രാന്തായി, അവൾക്ക് ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കഴിഞ്ഞില്ല (അയനഘോഷയെ വിവാഹം കഴിച്ചിട്ടും കൃഷ്ണനോടുള്ള സ്നേഹത്തിൽ ലൗകികമായി കടമ ഒന്നും ചെയ്യാൻ കഴിയാതെ വന്നിട്ടും രാധ കൃഷ്ണനെ ഭ്രാന്തമായി സ്നേഹിച്ചു.). അവനോടുള്ള അവളുടെ ഭ്രാന്തമായ സ്നേഹം കണ്ട് എം.ഡി അവളെ വിവാഹം കഴിക്കുകയും കമ്പനിയിൽ 'സൂപ്പർ എം.ഡി' എന്ന പുതിയ തസ്തിക സൃഷ്ടിക്കുകയും അവളെ തനിക്കുമുകളിൽ നിയമിക്കുകയും ചെയ്തു (ഭഗവാൻ കൃഷ്ണൻ രാധയെ വിവാഹം കഴിച്ച് അവളെ തൻ്റെ ദിവ്യ വാസസ്ഥലത്തിന് മുകളിൽ സൃഷ്ടിച്ച ഗോലോക രാജ്ഞിയാക്കി.). ഇവിടെ, ഭക്തൻ കൃഷ്ണനോടുള്ള പൂർണ്ണ ഭ്രാന്ത് കാരണം മറ്റൊന്നിനെക്കുറിച്ചും മറ്റാരെക്കുറിച്ചും ബോധവാനല്ലാത്തതിനാലും ദൈവവും ഭക്തനും പ്രവൃത്തി-നീതി പോലും ലംഘിക്കപ്പെടുന്നു.

കുറിപ്പ്:-

1.     കൃഷ്ണനും രാധയും തമ്മിലുള്ള വിവാഹത്തിന് വേദപുസ്തക അധികാരമുണ്ട്, അതിന് ബ്രഹ്മദേവൻ പുരോഹിതനായിരുന്നു.

2. നിവൃത്തിയിൽ, കൃഷ്ണദേവൻ്റെ സ്ഥാനത്ത് മനുഷ്യൻ ഉണ്ടെങ്കിൽ, അത് ദുഷ്പ്രവൃത്തിയായി മാറും, അതിനു പ്രവൃത്തിയേക്കാൾ താഴ്ന്നതും നരകത്തിൽ കഠിനമായ ശിക്ഷയുമാണ് ഫലം.

3. പ്രവൃത്തി ഭ്രാന്തരായ ആളുകൾ നിരീശ്വരവാദികളോ ദൈവവിശ്വാസികളോ ആകാം. ഭൂരിഭാഗം ദൈവവിശ്വാസികളും തങ്ങളുടെ ലൗകിക കാര്യങ്ങളിൽ വിജയിക്കുന്നതിനും തങ്ങളുടെ ലൗകിക ബന്ധനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഉയർന്ന ഭക്തിയോടെ ദൈവത്തെ ആരാധിക്കുന്നു.

4. പ്രവൃത്തിയുടെയും നിവൃത്തിയുടെയും ഇടയിൽ മധ്യ അവസ്ഥയിലുള്ള ചിലർ പ്രവൃത്തിയുടെയും നിവൃത്തിയുടെയും ഗുണങ്ങൾ ആഗ്രഹിക്കുന്നു. അത്തരം ഭക്തർക്ക് നിവൃത്തിയുടെ പൂർണ ഫലം ലഭിക്കില്ല. നിവൃത്തിയിൽ ഭ്രാന്ത് പിടിച്ച ആളുകൾക്ക് മാത്രമേ നിവൃത്തിയുടെ പൂർണ ഫലം ലഭിക്കൂ. നിവൃത്തിയുടെ ഫലം പ്രവൃത്തിയെക്കാൾ വളരെ വലുതാണെന്ന് വേദം പറയുന്നു (പ്രവൃത്തിരേശാ ഭൂതാനം, നിവൃത്തിസ്തു മഹാഫലാ).

5. ഭ്രാന്തമായ അവസ്ഥയിൽ, അതായത് ഭക്തിയുടെ അവസാനത്തെ ഒരു അവസ്ഥയ്ക്ക് മുമ്പ് (ഉൻമാദോ മാരണം തതഃ), പ്രവൃത്തി-നീതിയെക്കുറിച്ച് യുക്തിസഹമായ വിശകലനം നടത്താൻ കഴിയില്ല. പ്രവൃത്തിയുടെ സാധാരണ സംഭവങ്ങളിൽ പോലും നീതിയെ മറികടക്കാൻ അത്തരമൊരു അവസ്ഥ പാപമായി സ്ഥാപിക്കാനാവില്ല. അങ്ങനെയെങ്കിൽ, സർവ്വശക്തനായ ദൈവവുമായി ബന്ധപ്പെട്ട നിവൃത്തിയിൽ നീതിയുടെ അതേ കടമ്പ എങ്ങനെ പാപമായി സ്ഥാപിക്കാനാകും?

6. ലക്‌ഷ്യം ദൈവമാകുമ്പോൾ ഏത് ന്യൂനതയും ഗുണമായി മാറുന്നു. തീയിൽ ഇട്ട ഒരു മുള്ളുള്ള വടി പോലും നെറ്റിയിൽ പുരട്ടാൻ ഏറ്റവും പവിത്രമായ ഭസ്മം നൽകുന്നു. ഗോപികമാർ ദൈവത്തിൻ്റെ വാസസ്ഥലത്തിന് മുകളിലുള്ള ഗോലോകത്തിലെത്തിയത് നിയമവിരുദ്ധമായ പാതയിലൂടെയാണ്, അത് ദൈവത്തിൻ്റെ ഏറ്റവും വിശുദ്ധമായ പാതയായി മാറി. ലക്ഷ്യം ലോകമാകുമ്പോൾ ഏതൊരു യോഗ്യതയും ഒരു ന്യൂനതയായി മാറുന്നു. ഡ്രെയിനേജ് വെള്ളത്തിൽ ഒഴിച്ച മധുരമുള്ള പഞ്ചസാര നാവുകൊണ്ട് ആസ്വദിക്കാൻ കഴിയില്ല. പുരോഹിതന്മാർക്ക് സമ്പത്ത് ദാനം ചെയ്യുന്ന ഒരു മഹായാഗം നടത്തി ധർമ്മരാജന് സ്വർഗ്ഗത്തിൽ മാത്രമേ എത്തിച്ചേരാനായൊള്ളു.

 
 whatsnewContactSearch