home
Shri Datta Swami

 09 Jan 2022

 

Malayalam »   English »  

സ്വാമി, 'മുക്തി നേടിയ ആത്മാക്കളും ലൗകിക പ്രയാസങ്ങളിൽ അകപ്പെടാൻ കാരണം എന്താണ്?

[Translated by devotee]

[ശ്രീ പി വി എൻ എം ശർമ്മയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- മുക്തി പ്രാപിച്ച ആത്മാവ്(Liberated soul) എന്നാൽ അർത്ഥമാക്കുന്നത്, ആ ആത്മാവ് ലോകത്തിൽ സുഖവും ദുരിതവും കൊണ്ട് ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും ലോകത്തിലെ സുഖമോ ദുരിതമോ സ്പർശിക്കാത്ത ആത്മാവാണ് എന്നാണ്. ലോകത്തിന്റെ സുഖ-ദുഃഖങ്ങളിൽനിന്നും അകന്നിരിക്കുന്ന ആത്മാവ് വിമോചിതമായ ആത്മാവാണ് എന്നല്ല ഇതിനർത്ഥം. വിമോചിതാത്മാവ് എന്നാൽ അഗ്നിയിൽ ഉള്ളതും(in the fire) എന്നാൽ അഗ്നി ബാധിക്കാത്തതുമായ ആത്മാവ് എന്നാണ് അർത്ഥമാക്കുന്നത്. ഒരു ആത്മാവ് അഗ്നിയിൽ നിന്ന് അകന്നിരിക്കുകയും അഗ്നി ബാധിച്ചിട്ടില്ലെന്ന് പറയുകയും ചെയ്യുന്നുവെങ്കിൽ, അതിൽ എന്താണ് മഹത്വം? താമരപ്പൂവ് വെള്ളത്തിൽ വസിക്കുന്നുവെന്നും എന്നിട്ടും അത് ജലത്താൽ സ്പർശിക്കപ്പെടുന്നില്ലെന്നും മുക്തി നേടിയ ആത്മാവ് അത്തരം താമരപ്പൂവിനെപ്പോലെയാണെന്നും ഗീത പറയുന്നു (പത്മപത്ര മിവാംഭാസ— ഗീത, Padmapatra mivāmbhasā— Gītā).

ആത്മാവ് ദൈവവേലയിൽ മുഴുകിയിരിക്കുന്നതിനാൽ മനസ്സ് പൂർണ്ണമായും ദൈവത്തിൽ ലയിക്കുമ്പോൾ, ഐഹിക ദുരിതം(worldly misery) അത്തരമൊരു ആത്മാവിനെ സ്പർശിക്കുകയില്ല. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം, നിങ്ങൾ തിയേറ്ററിൽ ഇരുന്നു സിനിമ കാണുമ്പോൾ, ഇരിപ്പിടങ്ങളിൽ കൊതുകുകളും മൂട്ടകളും നിങ്ങളെ കടിക്കുകയും രക്തം കുടിക്കുകയും ചെയ്തേക്കാം, നിങ്ങൾ സിനിമയുടെ കഥയിൽ മുഴുകിയിരിക്കുന്നതിനാൽ അവയെക്കുറിച്ചൊന്നും നിങ്ങൾക്കറിയില്ല.! നിങ്ങൾ ലൌകിക ദുരിതം അനുഭവിക്കുന്നുവെങ്കിൽ, സിനിമയുടെ ആ പ്രേക്ഷകന്റെ സ്വാംശീകരണ നിലവാരം പോലും നിങ്ങൾ നേടിയിട്ടില്ല.

ആദ്യം, തീവ്രമായ ആഗിരണം(intensive absorption) എന്ന ആശയം പഠിക്കാൻ നിങ്ങൾ അവനെ(സിനിമ കാണുന്ന മുകളിൽ പറഞ്ഞ ആളെ) നിങ്ങളുടെ പ്രോബോധകനാക്കണം. നിങ്ങൾ ദൈവത്തിൽ മാത്രം ലയിച്ചിരിക്കുന്നു. അഡ്‌സോർപ്‌ഷൻ(Adsorption) ഉപരിതല പ്രതിഭാസമാണ്, അതേസമയം ആഗിരണം(absorption) ബൾക്ക് പ്രതിഭാസമാണ്(bulk phenomenon). മോക്ഷം അല്ലെങ്കിൽ വിമോചനം(Salvation or liberation) എന്നാൽ ലോകത്തിൽ നിന്നുള്ള മാനസിക വേർപിരിയലാണ്(mental detachment) അർത്ഥമാക്കുന്നത്, ലോകത്തിൽ നിന്നുള്ള ശാരീരിക അകൽച്ചയല്ല(physical detachment). മരണം ലോകത്തിൽ നിന്ന് ശാരീരിക വേർപിരിയൽ കൊണ്ടുവരുന്നു, എന്നാൽ നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ മോക്ഷം ലോകത്തിൽ നിന്ന് വേർപിരിയൽ കൊണ്ടുവരുന്നു, അതിനാൽ, മാനസിക വേർപിരിയൽ എന്ന അർത്ഥത്തിൽ മോക്ഷം(salvation) തികഞ്ഞതാണ്. മാനസികമായി വേർപിരിഞ്ഞ ഒരു ആത്മാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ ലൗകിക ബന്ധനങ്ങളിൽ നിന്ന് മോചിതനായിരിക്കുന്നു (ജീവൻ മുക്തി, Jiivan mukti) അത്തരം വേർപിരിയൽ മരണശേഷവും തുടരുന്നു (വിദേഹ മുക്തി, Videha mukti).

ഒരു ആത്മാവ് ജീവിച്ചിരിക്കുമ്പോൾ വേർപെടുന്നില്ലെങ്കിൽ(detached), മരണശേഷവും അത് ലോകത്തിൽ നിന്ന് വേർപെടുന്നില്ല. ആത്മാവ് ലോകത്തെ വിട്ടുപോയാലും, അതിന്റെ ലൗകിക ബന്ധനങ്ങളുടെ വികാരങ്ങൾ(feelings of worldly bonds) ആത്മാവിൽ തുടരുന്നു. ജീവിച്ചിരിക്കുമ്പോൾ മോചിതനായ ഒരു ആത്മാവ് ലൗകിക ബന്ധനങ്ങളിൽ കുടുങ്ങിപ്പോയേക്കാം, അത്തരം ആത്മാവ് ലൗകിക ബന്ധനങ്ങളിൽ നിന്ന് മാനസികമായി വേർപിരിഞ്ഞിരിക്കുന്നു. മനസ്സ് ലോകത്തിൽ നിന്ന്  മോചിപ്പിക്കപ്പെടും, ഭൗതിക ശരീരമല്ല. മുക്തി പ്രാപിച്ച ആത്മാവാണെങ്കിലും ദുരിതങ്ങൾ എന്തിനാണ് അതിനെ ആക്രമിക്കുന്നതെന്ന് ഒരു ആത്മാവ് പറഞ്ഞാൽ, അത്തരമൊരു ആത്മാവ് യഥാർത്ഥത്തിൽ മുക്തി നേടിയ ആത്മാവല്ല എന്നാണ്, തന്നെക്കുറിച്ചുള്ള വെറും മിഥ്യാ ബോധം മാത്രം ആണത്. ആത്മാവിന്റെ വിമോചനം സത്യമാണോ മിഥ്യയാണോ എന്ന് തീരുമാനിക്കുന്നത് ദൈവത്തിലോ ദൈവത്തിന്റെ പ്രവൃത്തിയിലോ ഉള്ള താൽപ്പര്യമാണ്. ഈശ്വരനോടുള്ള താൽപര്യം യഥാർത്ഥമാണെങ്കിൽ, ഐഹിക ബന്ധനങ്ങളിൽ നിന്നുള്ള ആത്മാവിന്റെ രക്ഷയും യഥാർത്ഥമാണ്. എല്ലാവർക്കും രക്ഷയുടെ അർത്ഥം അറിയില്ല, അതിനാൽ എല്ലാവരും മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.

വ്യത്യസ്തമായ പൂക്കളുടെ സുഗന്ധം ആസ്വദിച്ച് മനോഹരമായ ഒരു പൂന്തോട്ടത്തിൽ നടക്കുന്ന  മോചിതനായ ആത്മാവിന്റെ ഒരു ദൃശ്യം അവർ സിനിമാശാലകളിൽ കാണിക്കുന്നു! അത്തരം തെറ്റിദ്ധാരണ എല്ലാവരെയും മോക്ഷത്തിലേക്ക്  ആകർഷിക്കുന്നു. മോക്ഷത്തിന്റെ യഥാർത്ഥ അർത്ഥം ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം എന്ന് അറിയപ്പെട്ടാൽ, എല്ലാവരും മോക്ഷത്തിൽ നിന്ന് ഓടിപ്പോകും! തന്നിൽ എത്തിച്ചേരുന്ന ആത്മാവ് തിരികെ വരില്ലെന്ന് ദൈവം പറഞ്ഞു, അതേസമയം വിവിധ ലോകങ്ങളിൽ എത്തിച്ചേരുന്ന മറ്റ് ആത്മാക്കൾ മടങ്ങിവരും (ബ്രഹ്മ ഭുവനത്... ഗീത, Ā Brahma bhuvanāt… Gītā). ഇത് ഭൌതിക ചലനത്തിന്റെ(physical motion) അർത്ഥത്തിൽ അർത്ഥമാക്കുന്നില്ല.

ഇതിനർത്ഥം, ദൈവം അല്ലാതെ മറ്റൊന്നിലും മുഴുകിയിരിക്കുന്ന ആരും തീർച്ചയായും തിരികെ വരും, കാരണം എവിടെയും ആകർഷണം പൂർണ്ണമല്ല. ദൈവത്തിന്റെ കാര്യത്തിൽ, ആകർഷണം പൂർണ്ണമാണ്, അതിനാൽ, ദൈവത്തിൽ ലയിച്ച ആത്മാവ് ലൗകിക ബന്ധനങ്ങളിലേക്ക് തിരികെ വരില്ല. ഇത് മാനസിക ആകർഷണത്തെക്കുറിച്ചാണ്, എന്നാൽ ശരീരത്തിന്റെ ഭൌതിക ചലനത്തെ സംബന്ധിച്ചല്ല. ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള അകൽച്ച ദൈവത്തോടുള്ള അടുപ്പം അല്ലെങ്കിൽ ആകർഷണം മൂലമാണ് ഉണ്ടാകുന്നത്, അങ്ങനെയെങ്കിൽ മാത്രമേ ലോകത്തിൽ നിന്നുള്ള അകൽച്ച യഥാർത്ഥമാകൂ. മോക്ഷം നേടാനുള്ള പ്രയത്നത്തിന്റെ ഒരു അംശം പോലും ഉണ്ടാകരുത്, കാരണം അത് ദൈവത്തോടുള്ള ആകർഷണത്തെ തുടർന്നുള്ള യാദൃച്ഛികമായ അനന്തരഫലമാകണം.  

★ ★ ★ ★ ★

 
 whatsnewContactSearch