18 Mar 2024
[Translated by devotees of Swami]
[ശ്രീ അഭിരാമിൻ്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ മാധ്യമം സ്വീകരിക്കാത്ത (അൺ മീഡിയേറ്റഡ്) സങ്കൽപ്പിക്കാനാവാത്ത (അൺ ഇമാജിനബിൾ) ദൈവത്തെ എടുക്കുകയാണെങ്കിൽ, പ്രപഞ്ചത്തെ സൃഷ്ടിക്കാനുള്ള അവൻ്റെ ചിന്താ പ്രക്രിയ അവൻ്റെ സർവശക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ അവനിലുള്ള അവബോധത്തിൻ്റെ (അവർനെസ്സ്) സാന്നിധ്യത്തിലല്ല. കാരണം, സൃഷ്ടിക്ക് മുമ്പ്, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൽ നിർജീവമായ ഊർജ്ജമോ (ഇനെർട്ടു എനർജി) ഭൗതികമായ നാഡീവ്യവസ്ഥയോ (മെറ്റീരിയലൈസ്ഡ് നെർവ്സ് സിസ്റ്റം) ഉണ്ടായിരുന്നില്ല. പരമമായ ദൈവത്തിൽ അവബോധം തന്നെ ഇല്ലാതാകുമ്പോൾ, അവബോധം അല്ലെങ്കിൽ ആത്മാവ് ദൈവത്തിൻ്റെ അവബോധത്തിൻ്റെ ഒരു ചെറിയ ഭാഗമാണെന്ന് നിങ്ങൾക്ക് പറയാനാവില്ല. ചിന്തയുണ്ടായിരുന്നതിനാൽ അതിനെ അവബോധം എന്ന് വിളിക്കാം, എന്നാൽ യഥാർത്ഥത്തിൽ അവബോധം ഇല്ലാത്തതിനാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൻ്റെ അത്തരം ചിന്തയെ സങ്കൽപ്പിക്കാനാവാത്ത അവബോധം എന്ന് വിളിക്കുന്നു, അതായത് ദൈവത്തിൻ്റെ അവബോധത്തിൻ്റെ പശ്ചാത്തലം സങ്കൽപ്പിക്കാൻ കഴിയാത്തതാണ്.
ദത്ത ഭഗവാൻ എന്ന മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്) സങ്കൽപ്പിക്കാനാവാത്ത ദൈവത്തിലേക്ക് വരുമ്പോൾ, ഊർജ്ജസ്വലനായ ജീവിയുടെ (എനെർജിറ്റിക് ബീയിങ്) അവബോധം പരബ്രഹ്മൻ അല്ലെങ്കിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം സൃഷ്ടിച്ചു. അത്തരം അവബോധം ഒരു സാധാരണ മനുഷ്യൻ്റെ സാധാരണ അവബോധമാണ്. പക്ഷേ, സങ്കൽപ്പിക്കാനാവാത്ത ദൈവം ദത്തയുമായി അകത്തും പുറത്തും ലയിച്ചതിനാൽ ദത്ത ഭഗവാന്റെ അത്തരം സാധാരണ അവബോധം സങ്കൽപ്പിക്കാനാവാത്ത അവബോധമായി മാറി. ഇതിലൂടെ ദത്ത ഭഗവാന്റെ സങ്കൽപ്പിക്കാവുന്ന അവബോധവും സങ്കൽപ്പിക്കാനാവാത്ത അവബോധമായി മാറി. ഇവിടെ സങ്കൽപ്പിക്കാനാവാത്ത അവബോധം എന്നാൽ പരബ്രഹ്മത്തിൻ്റെ അസാമാന്യമായ ശക്തി പ്രാപിച്ച അവബോധം എന്നാണ്. ഇനി, മനുഷ്യൻ്റെ ആത്മാവ് അല്ലെങ്കിൽ സാധാരണ അവബോധം ദത്ത ഭഗവാന്റെ സങ്കൽപ്പിക്കാൻ കഴിയാത്ത അവബോധത്തിൻ്റെ ഒരു ചെറിയ ഭാഗമാണെന്ന് നിങ്ങൾ പറഞ്ഞാൽ, അത് അസാധ്യമാണ്, കാരണം അത്തരമൊരു ചെറിയ ഭാഗത്തിന് ദത്ത ഭഗവാന്റെ എന്തെങ്കിലും ചെറിയ അത്ഭുതശക്തി ലഭിക്കണം. ഒരു മനുഷ്യൻ്റെ അവബോധമോ ആത്മാവോ ഉപയോഗിച്ച് അത്ഭുതശക്തിയുടെ ഒരു അടയാളവും കാണാത്തതിനാൽ, ഈ സാധ്യതയും തള്ളിക്കളയുന്നു. ഏതായാലും ആത്മാവ് ദൈവമോ ദൈവത്തിൻ്റെ ഒരു ചെറിയ അംശമോ അല്ല. ദൈവം സങ്കൽപ്പിക്കാനാവാത്ത സ്രഷ്ടാവാണ്, ആത്മാവ് സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു സൃഷ്ടിയാണ്.
★ ★ ★ ★ ★