home
Shri Datta Swami

 13 Mar 2023

 

Malayalam »   English »  

ഭഗവാൻ ശ്രീ കൃഷ്ണൻ മുന്നറിയിപ്പ് നൽകിയപ്പോഴും ഗോപികമാർ അവിഹിത ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചത് എന്തുകൊണ്ട്?

[Translated by devotees]

1. ഭഗവാൻ ശ്രീ കൃഷ്ണൻ മുന്നറിയിപ്പ് നൽകിയപ്പോഴും ഗോപികമാർ അവിഹിത ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചത് എന്തുകൊണ്ട്?

[ശ്രീ ഗണേഷ് വി ചോദിച്ചു: പാദനമസ്കാരം സ്വാമിജി, ശ്രീകൃഷ്ണൻ മുന്നറിയിപ്പ് നൽകിയപ്പോഴും ഗോപികമാർ അവിഹിത ലൈംഗികബന്ധത്തിൽ (illegitimate sex) ഏർപ്പെടാൻ ആഗ്രഹിച്ചത് എന്തുകൊണ്ട്? കാമവും പ്രണയവും(lust Vs love) സംബന്ധിച്ച് അങ്ങ് അടുത്തിടെ നൽകിയ ഒരു ഉത്തരം അനുസരിച്ച്, ഗോപികമാർ ഭഗവാൻ ശ്രീ കൃഷ്ണനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ലക്ഷ്യമിടുന്നത് അവിടുത്തെ പ്രീതിപ്പെടുത്താനാണ്, അല്ലാതെ അവരുടെ സ്വാർത്ഥ കാമമല്ലെന്ന് അങ്ങ് വ്യക്തമായി സൂചിപ്പിച്ചു. ഭഗവാൻ ശ്രീകൃഷ്ണൻ മുന്നറിയിപ്പ് നൽകിയിട്ടും എന്തിനാണ് ഗോപികമാർ അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചത്? ഭഗവാൻ ശ്രീ കൃഷ്ണൻ അതിനെതിരെ മുന്നറിയിപ്പ് നൽകിയെങ്കിൽ, അവർ അത് നിർത്തേണ്ടതായിരുന്നു. അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു: ശ്രീ കൃഷ്ണൻ ഗോപികമാർക്ക് മുന്നറിയിപ്പ് നൽകി, അത് ഗോപികമാരുടെ ദൈവത്തോടുള്ള തീവ്രമായ സ്നേഹത്തെ (intense love) പരീക്ഷിക്കാൻ വേണ്ടിയായിരുന്നു. ഗോപികമാർ അവരുടെ മുൻ ജന്മങ്ങളെക്കുറിച്ചുള്ള അറിവുള്ള ഋഷിമാരായിരുന്നു. ശ്രീ കൃഷ്ണനായി അവതരിക്കുമ്പോൾ അടുത്ത ജന്മത്തിൽ ലൈംഗികാലിംഗനം(sexual embracement) ചെയ്യുമെന്ന് വാഗ്ദത്തം ചെയ്ത ശ്രീരാമനാണ് ശ്രീ കൃഷ്ണനെന്ന് ഗോപികമാർക്ക് അറിയാമായിരുന്നു. ഗോപികമാർക്ക് നൽകിയ മുൻ വാഗ്ദാനമനുസരിച്ച് ശ്രീ കൃഷ്ണൻ ഗോപികമാരുമായി ലൈംഗികബന്ധത്തിന്(sexual embracement) തയ്യാറായിക്കഴിഞ്ഞിരുന്നു. ഇത് തീർച്ചയായും നിയമവിരുദ്ധമായ ലൈംഗികതയാണ്(illegitimate sex), ശ്രീ കൃഷ്ണൻ നീതിയുടെ സംരക്ഷകനായതിനാൽ ശ്രീ കൃഷ്ണന്റെ വിവാഹിതരായ ഗോപികമാരുമായുള്ള ഈ അസ്വാഭാവിക ലൈംഗികതയെക്കുറിച്ച്(abnormal sex) പരീക്ഷിത്ത് രാജാവ് ശുക മഹർഷിയോട് ചോദ്യം ചോദിക്കുന്നു  (പ്രതിപ മാചരത് ബ്രാഹ്മണൻ, പാരാ ധാരാഭിമർശനം-ഭാഗവതം). വിവാഹിതരായ ഗോപികമാരോട് മുൻ ജന്മത്തിൽ വാഗ്ദാനം ചെയ്ത വെറും ലൈംഗിക ആലിംഗനത്തിന് (sexual embracement) പകരം ശ്രീ കൃഷ്ണൻ അവിഹിത ലൈംഗികത(illegitimate sex) തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നതാണ് കാര്യം. ലൈംഗിക ആലിംഗനത്തിനുപകരം ലൈംഗികബന്ധത്തിനുള്ള(sexual union) ആഗ്രഹം വളർത്തിയെടുത്താൽ, അവിവാഹിതരായ ഗോപികമാരെ (unmarried Gopikas) വിവാഹം കഴിക്കാനും അവരുമായി നിയമാനുസൃതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും കഴിയുമായിരുന്നു, കാരണം ശ്രീ രാമൻ ഋഷിമാർക്ക് ലൈംഗിക ആലിംഗനം (sexual embracement) മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ, യഥാർത്ഥ ലൈംഗികബന്ധമല്ല(actual sexual union)! ഇത് ആരെങ്കിലും ചോദിച്ചാൽ, അത്തരക്കാർ ഏറ്റവും വലിയ അജ്ഞനാണ്!

ഇനി, നമുക്ക് മുഴുവൻ പശ്ചാത്തലവും നന്നായി വിശകലനം ചെയ്യാം. ദൈവവുമായുള്ള ബന്ധത്തെ അപേക്ഷിച്ചു പണവുമായുള്ള ബന്ധനവും (bond with money) കുട്ടികളുമായുള്ള ബന്ധനവും (bond with children) തങ്ങൾ ഇതിനകം പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് ഋഷിമാർ കരുതി. ജീവിത പങ്കാളിയുമായുള്ള ബന്ധനം മാത്രമേ പരാജയപ്പെടാൻ ബാക്കിയുള്ളൂവെന്ന് അവർ കരുതി. അതിനാൽ, എല്ലാ ആത്മാക്കളും ഒരേയൊരു പുരുഷദൈവത്തിന്റെ(only male God) സ്ത്രീകളും (women) ഭാര്യമാരുമാണെന്ന്(wives) തെളിയിച്ച് യഥാർത്ഥ സ്ത്രീകളായി (അവരുടെ അത്ഭുതശക്തി ഉപയോഗിച്ച്) അവിടുത്തെ ആശ്ലേഷിക്കണമെന്ന് പ്രാർത്ഥിച്ച് അവർ ശ്രീ രാമദേവനെ സമീപിച്ചു. ഇതിലൂടെ ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങളിൽ(worldly bonds) നിന്നും (ഈശാനത്രയം/ eshanaa trayam) തങ്ങൾ സ്വയം മോചിതരായി എന്ന് ഋഷിമാർ കരുതി. പക്ഷേ, പണത്തിനും കുട്ടികൾക്കും വേണ്ടിയുള്ള പരീക്ഷണങ്ങൾ അവരിൽ നടത്തിയിട്ടില്ലെന്ന് ദൈവത്തിന് തോന്നി. മാത്രമല്ല, അത്ഭുതകരമായ ശക്തി (miraculous power) ഉപയോഗിച്ച് ലിംഗഭേദം മാറ്റുന്നതിലൂടെ(changing the gender) പൂർണ്ണമായും ലിംഗഭേദം മാറുന്നില്ല. അതിനാൽ, ഈ പരീക്ഷണത്തിന് പോലും, അടുത്ത ജന്മത്തിൽ യഥാർത്ഥ സ്ത്രീകളായി ജനിക്കാൻ ദൈവം അവരോട് ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയുമായുള്ള ബന്ധനത്തിന്റെ ഈ പരീക്ഷണം കൂടാതെ, അവരുടെ കുട്ടികൾക്കായി സൂക്ഷിച്ചിരിക്കുന്ന വെണ്ണ മോഷ്ടിച്ച് മറ്റ് രണ്ട് ബന്ധനങ്ങളെയും പരീക്ഷിക്കാൻ ദൈവം ആഗ്രഹിച്ചു, ഇത് ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണമായിരുന്നു, കാരണം ജ്ഞാനികൾക്ക് പോലും കുട്ടികളുമായുള്ള ബന്ധനം മറികടക്കാൻ കഴിഞ്ഞിട്ടില്ല. ഗോപികമാർ വിവാഹിതരായിരിക്കുമ്പോൾ മാത്രമേ ജീവിതപങ്കാളിയുമായുള്ള ബന്ധനം പരീക്ഷിക്കാൻ കഴിയൂ, കൂടാതെ ശാരീരികബന്ധം (physical union) ദൈവത്തിന് വേണ്ടി ജീവിത പങ്കാളിയെ ത്യാഗം ചെയ്യുന്ന സമ്പൂർണ്ണ പരീക്ഷണമായിരുന്നു. അതിനാൽ, ഗോപികമാർക്ക് സമ്പൂർണ മോക്ഷം നൽകുന്നതിനായി സമഗ്രമായ പരിപാടി ആസൂത്രണം ചെയ്തു. ജീവിതപങ്കാളിയോടും പണത്തോടും മക്കളോടും ദൈവം മത്സരിക്കുന്ന ഈ മൂന്ന് ശക്തമായ ലൗകിക ബന്ധനങ്ങൾ പരീക്ഷിക്കപ്പെടുമ്പോൾ മാത്രമേ സമ്പൂർണ്ണ രക്ഷ സാധ്യമാകൂ. നിയമവിരുദ്ധമായ ലൈംഗികതയെ ഏറ്റവും വലിയ പാപമായി വിമർശിച്ച് തിരികെ പോകാൻ ശ്രീ കൃഷ്ണൻ അവരെ ഉപദേശിച്ചതിന്റെ കാരണങ്ങൾ ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.

2.  ആദ്യം  നടത്തിയ ടെസ്റ്റ്  ഏതായിരുന്നു? ജീവിതപങ്കാളിയോടോ, കുട്ടികളോടോ അതോ സമ്പത്തിനെയും കുറിച്ചോ?

[പാദനമസ്കാരം സ്വാമിജി, ഗോപികമാർക്കായി ആദ്യം നടത്തിയ പരീക്ഷണം ഏതാണ്? ജീവിത പങ്കാളിയെ കുറിച്ചുള്ള പരീക്ഷണം ആദ്യം നടത്തിയതാണോ അതോ കുട്ടികൾക്കും സമ്പത്തിനോടുമുള്ള പരീക്ഷണമാണോ ആദ്യം നടത്തിയത്? ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനപ്രിയ ജീവിതകഥകളിൽ ആദ്യം കുട്ടികൾക്കായുള്ള പരീക്ഷണം നടത്തുകയും പിന്നീട് ജീവിതപങ്കാളികളോടുള്ള പരീക്ഷണം നടത്തുകയും ചെയ്തുവെന്ന് കാണിക്കുന്നു. ഏറ്റവും കഠിനമായ പരീക്ഷ ആദ്യം നടത്തി അവരിൽ പലരും പരാജയപ്പെടുകയും ചെയ്തുവെങ്കിൽ, എല്ലാ ഗോപികമാർക്കും വേണ്ടി രണ്ടാം പരീക്ഷണം നടത്തിയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? ഏറ്റവും കഠിനമായ പരീക്ഷയിൽ വിജയിച്ചവരോട്  മാത്രമേ അവിടുന്ന് രണ്ടാമത്തെ ടെസ്റ്റ് നടത്താനാകൂ. അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു: ഏറ്റവും പ്രയാസമേറിയ പരീക്ഷണം(test) ആദ്യം നടത്തിയത് മുനിമാർ പോലും ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടു എന്ന് കാണിക്കാൻ വേണ്ടിയാൺ, അത് മുനിമാർ ഏറ്റവും എളുപ്പമുള്ള പരീക്ഷണമാണെന്ന് തെറ്റായി കരുതി. ഈ രണ്ട് ബോണ്ടുകളും പരീക്ഷിക്കണമെന്ന് അവർ ഒരിക്കലും ദൈവത്തോട് ആവശ്യപ്പെട്ടിട്ടില്ല, കാരണം അവർ തന്നെയാൺ പാസ് സർട്ടിഫിക്കറ്റ് നൽകിയത്. ഈ ബോണ്ട് വളരെ ദുർബലമായതിനാൽ ഏതാണ്ട് എല്ലാ ഗോപികമാരും എളുപ്പത്തിൽ ഈ ടെസ്റ്റ് പാസ്സായി എന്ന് കാണിക്കാൻ വേണ്ടിയാൺ ജീവിത പങ്കാളിയെ സംബന്ധിച്ചുള്ള ടെസ്റ്റ് നടത്തിയത്. എല്ലാവരും ഈ പരീക്ഷയിൽ വിജയിച്ചപ്പോൾ, ജീവിത പങ്കാളിയുമായുള്ള ബന്ധത്തിന്റെ പരീക്ഷണം സൃഷ്ടിയിലെ ആർക്കും പാസ്സാ കാമെന്നു ഇത് വ്യക്തമായി കാണിക്കുന്നു. ശ്രീ കൃഷ്ണൻ ആദ്യം ഏറ്റവും കഠിനമായ ടെസ്റ്റ് നടത്തിയില്ല, അങ്ങനെ അതിൽ പാസായവരെ മാത്രം ജീവിത പങ്കാളി-പരീക്ഷയ്ക്ക് വിളിച്ചില്ല. പരിശോധനകളുടെ പദ്ധതി രഹസ്യമായി സൂക്ഷിച്ചതാൺ ഇതിനു കാരണം. ഈ മൂന്ന് പരീക്ഷണങ്ങളുടെയും മുഴുവൻ ക്രമവും മുനിമാർക്ക് മുന്നേ അറിയാമെങ്കിൽ, പരീക്ഷകൾ പാസാകാൻ മാത്രം ഒരു തവണയെങ്കിലും അവർ വളരെ ശ്രദ്ധാലുക്കളായിരിക്കും.

പരീക്ഷണ-മുൻകരുതൽ(test-precaution) നൽകാതെ ഏതെങ്കിലും ബോണ്ടിന്റെ പൊതുവായ പ്രവണത അറിയുന്നതിനാണ് ടെസ്റ്റ് നടത്തുന്നത്. അപ്പോൾ മാത്രമേ, അത് അവരുടെ സ്വാഭാവിക പെരുമാറ്റത്തിൻ ഒരു പരീക്ഷണമായിരിക്കുകയുള്ളൂ. ടെസ്റ്റ് അറിയാമെങ്കിൽ, ടെസ്റ്റ് വിജയിക്കുന്നതിന് അടിയന്തിര മുൻകരുതലുകൾ എടുക്കും. ആദ്യ പരീക്ഷണം കുട്ടികളെക്കുറിച്ചായിരുന്നു, കുട്ടികൾ ചെറുതായതിനാൽ, അമ്മമാർക്ക് അവരോടു അമിതമായ ആകർഷണീയതയുണ്ട്. അതുകൊണ്ടു, അവരുടെ കുട്ടികളുടെ ബാല്യം ഉചിതമായ സമയം ആയിരുന്നു. ശ്രീ കൃഷ്ണൻ വിജയിച്ചവരെ മാത്രമേ അനുവദിച്ചിട്ടുള്ളൂവെങ്കിൽ, അത് വീണ്ടും പരീക്ഷയെ സൂചിപ്പിക്കും.

★ ★ ★ ★ ★

 
 whatsnewContactSearch