home
Shri Datta Swami

Posted on: 29 Mar 2023

               

Malayalam »   English »  

വിഷ്ണുവിന്റെ ഗർഭപാത്രത്തിൽ നിന്ന് അവതാരമെടുത്തതാണ് ബ്രഹ്മാവ്, അങ്ങനെയിരിക്കെ എന്തുകൊണ്ടാണ് സ്രഷ്ടാവായ ദൈവത്തിന് ബ്രഹ്മാവ് എന്ന പദം ഉപയോഗിക്കുന്നത്?

[Translated by devotees]

[ശ്രീമതി. സുധാ റാണി ചോദിച്ചു: പാദനമസ്കാരം സ്വാമി. നീ രുണം ദീർച്ച ജലനയ്യ ഋഷിരാജ(Nee Runam deercha jalanayya Rishi Raja!)!

നീ ദയനു പോകടാ ജലനയ്യ(Nee dayanu pogada jalanayya) ശ്രീ ദത്ത സ്വാമി!

എല്ലാ വിവാദ ദിവസങ്ങളിലും എനിക്ക് സമാധാനം നൽകിയതിന് സ്വാമി അങ്ങേയ്ക്കു നിരവധി നന്ദി.

സ്വാമി; ഊർജ്ജസ്വലനായ ബ്രഹ്മദേവൻ പരബ്രഹ്മനിൽ(parabrahman) നിന്ന് വ്യത്യസ്തനാണ്. വിഷ്ണുവിന്റെ ഗർഭപാത്രത്തിൽ നിന്ന് അവതാരമെടുമെടുത്തതാണ് ബ്രഹ്മാവ് അങ്ങനെയിരിക്കെ; സ്രഷ്ടാവായ ദൈവത്തിന് ബ്രഹ്മാവ് (Brahma) എന്ന പദം ഉപയോഗിക്കുന്നത് എന്തുകൊണ്ട്? ബ്രഹ്മാവ് ത്രിമൂർത്തികളിൽ ഏറ്റവും മികച്ചവനാണോ? അങ്ങനെയെങ്കിൽ, എങ്ങനെ? .

സ്രഷ്ടാവായ ദൈവമായതിനാൽ ആദ്യം അവതാരമാകേണ്ടത് ബ്രഹ്മാവാണ്. എന്നാൽ ശൈവരുടെ(Shaivas) അഭിപ്രായത്തിൽ ശിവനാണ് ആദ്യം അവതരിച്ചത്. വൈഷ്ണവരുടെ(Vaishnavas) അഭിപ്രായത്തിൽ മഹാവിഷ്ണു ആദ്യം അവതാരമെടുത്തു. എന്നാൽ രണ്ടിടത്തും മൂന്നാമത്തെ അവതാരം ബ്രഹ്മാവാണ്, അവൻ ഒന്നാമനാകണം. സങ്കൽപ്പിക്കാനാവാത്ത പരബ്രഹ്മനെപ്പോലെ(Prabrahman) ബ്രഹ്മദേവനും വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല(not clearly understood). ഈ രണ്ട് കാര്യങ്ങളും താരതമ്യേന പ്രബുദ്ധമാക്കുക.]

സ്വാമി മറുപടി പറഞ്ഞു:- വിഷ്ണുവിന്റെ ആരാധകർ പറയുന്നത് വിഷ്ണു ബ്രഹ്മാവിനെ സൃഷ്ടിച്ചുവെന്നും ബ്രഹ്മാവ് ശിവനെ സൃഷ്ടിച്ചുവെന്നുമാണ്. സൃഷ്ടികൾക്കായി(creation) ബ്രഹ്മാവിനെ സൃഷ്ടിച്ചത് ശിവനും തുടർന്നുള്ള ഭരണത്തിന് (ruling) വിഷ്ണുവിനെയും സൃഷ്ടിച്ചുവെന്നാണ് ശിവന്റെ ആരാധകർ പറയുന്നത്. ബ്രഹ്മാവ് തന്റെ സൃഷ്ടിയെ ഭരിക്കാൻ വിഷ്ണുവിനെ സൃഷ്ടിച്ചുവെന്നും തന്റെ സൃഷ്ടിയെ നശിപ്പിക്കാൻ ശിവനെ സൃഷ്ടിച്ചുവെന്നുമാണ് ബ്രഹ്മാവിന്റെ ആരാധകർ പറയുന്നത്. മൂന്ന് വേഷങ്ങളിൽ അഭിനയിക്കുന്ന ദത്ത ദൈവത്തെ (Gpd Datta) തിരിച്ചറിയാൻ കഴിഞ്ഞാൽ ഈ വഴക്കുകളെല്ലാം അവസാനിക്കും. ആദിയിൽ സൃഷ്ടിക്കായി ദത്ത ഭഗവാനിൽ നിന്നും പുറപ്പെട്ട ആദ്യരൂപമാണ് ബ്രഹ്മാവ് എന്ന് സമ്മതിക്കണം. പരബ്രഹ്മനും ദത്ത ഭഗവാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാത്തതിനാൽ ദത്ത ഭഗവാനെ പരബ്രഹ്മൻ എന്ന് വിളിക്കുന്നു, ദത്ത ഭഗവാന്റെ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരമായ(first energetic incarnation)  ബ്രഹ്മദേവനായി. പരബ്രഹ്മനെ ആരാധിക്കാൻ കഴിയില്ല, കാരണം അവിടുന്ന് ബഹിരാകാശത്തിനപ്പുറമാണ്(beyond space), കൂടാതെ ബ്രഹ്മദേവനെ ആരാധിക്കുന്നില്ല, അതിന്റെ യഥാർത്ഥ കാരണം മുകളിൽ പറഞ്ഞ കാരണം തന്നെയാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിനും(unimaginable God)  ബ്രഹ്മദേവനും ഒരേ പേര് ബ്രഹ്മൻ(Brahman) എന്നാണ്. വേദങ്ങളുടെ രചയിതാവായതിനാൽ, വചനങ്ങളുടെ ദേവത അവിടുത്തെ നാവിൽ വസിക്കുന്നതിനാൽ, ദത്ത ഭഗവാൻ ജ്ഞാനം പ്രസംഗിക്കുന്നതിൽ പ്രസിദ്ധനാണ്, ബ്രഹ്മാവ് ജ്ഞാനം പ്രസംഗിക്കുന്നതിൽ പ്രസിദ്ധനാണ്. ബ്രഹ്മാവിന് ആരാധനയില്ല എന്ന അഭിപ്രായവും ശരിയല്ല, കാരണം ബ്രഹ്മദേവനെ ദത്ത ഭഗവാനായി(God Datta) ആരാധിക്കുന്നു.

ചോദ്യം. സൃഷ്ടാവ് ആയതിനാൽ ബ്രഹ്മാവ് ആദ്യത്തെ അവതാരമാകേണ്ടതാണ്. എന്നാൽ ശൈവരോ വൈഷ്ണവരോ പറയുന്നത് അങ്ങനെയല്ല. ദയവായി പ്രബുദ്ധരാക്കൂ.

[സ്രഷ്ടാവായ ദൈവമായതിനാൽ ആദ്യം അവതാരമാകേണ്ടത് ബ്രഹ്മാവാണ്. എന്നാൽ ശൈവരുടെ അഭിപ്രായത്തിൽ ആദ്യം അവതരിച്ചത് ശിവനാണ്. വൈഷ്ണവരുടെ അഭിപ്രായത്തിൽ വിഷ്ണുവാണ് ആദ്യം അവതരിച്ചത്. എന്നാൽ രണ്ടു കേസിലും മൂന്നാമത്തേത് ബ്രഹ്മാവാണ്, അവിടുന്ന് ഒന്നാമനാകണം. സങ്കൽപ്പിക്കാനാവാത്ത പരബ്രഹ്മത്തെപ്പോലെ ബ്രഹ്മദേവനും വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. ഈ രണ്ട് കാര്യങ്ങളെയും പറ്റി താരതമ്യേന പ്രബുദ്ധമാക്കുക.]

സ്വാമി മറുപടി പറഞ്ഞു:- മുകളിൽ കൊടുത്തിരിക്കുന്ന ഉത്തരം ഇത് വ്യക്തമാക്കുന്നു.

 
 whatsnewContactSearch