home
Shri Datta Swami

Posted on: 15 Jul 2023

               

Malayalam »   English »  

ദത്തമത വിംഷതി: ശ്ലോകം 6

ദത്തമത വിംഷതി: ശ്ലോകം 6
(ദത്ത ഭഗവാന്റെ തത്ത്വചിന്ത ഇരുപത് ശ്ലോകങ്ങളിൽ)

[Translated by devotees of Swami]

स शङ्कर इहागत स्त्वमसि दत्त! नान्यायनो
निवर्तयसि नास्तिकां स्त्रिपथया गिरा गङ्गया ।
सदस्यपि यदस्यतो ऽस्ति तदिति त्रिवाक्कर्षितान्
गुरुत्व मिद मेकसद्वचन पण्डितो ऽवत्सलः ।। 6

സ ശങ്കര ഇഹാഗത സ്ത്വമസി ദത്ത! നാന്യായനോ
നിവര്തയസി നാസ്തികാം സ്ത്രിപഥയാ ഗിരാ ഗങ്ഗയാ ।
സദസ്യപി യദസ്യതോ ‘സ്തി തദിതി ത്രിവാക്കര്ഷിതാന്
ഗുരുത്വ മിദ മേകസദ്വചന പണ്ഡിതോ ‘വത്സലഃ ।। 6

 [ഹേ ദത്ത ഭഗവാൻ! എല്ലാവരും നിരീശ്വരവാദികളായിരുന്നപ്പോൾ (ബുദ്ധമതക്കാരും പൂർവമീമാംസകരും) അങ്ങ് ഇവിടെ ശങ്കരനായി വന്നു. അങ്ങയുടെ സംസാരത്തിൽ മൂന്ന് ഘട്ടങ്ങളുള്ള ഫോർമുല സ്വീകരിക്കുകയല്ലാതെ നിരീശ്വരവാദികളെ (atheist) ഈശ്വരവാദികളാക്കി (theist) മാറ്റാൻ അങ്ങേയ്ക്കു മറ്റ് മാർഗങ്ങളില്ല, അത് മൂന്ന് വഴികളിലൂടെ സഞ്ചരിക്കുന്ന ഗംഗാ നദി പോലെയാണ് (ഗംഗ മൂന്ന് പാതകളുള്ള നദിയാണെന്ന് പറയപ്പെടുന്നു, അതായത്, സ്വർഗ്ഗവും ഭൂമിയും, ഏറ്റവും താഴ്ന്ന പാതാള (Pātāla) ലോകം ആയ ത്രിപാത (tripathā)). അങ്ങയുടെ മൂന്ന്-ഘട്ട സൂത്രവാക്യം നിരീശ്വരവാദികളെ ആകർഷിക്കുകയും ദൈവവിശ്വാസികളാക്കി മാറ്റുകയും ചെയ്തു. ഫോർമുല ഇതാണ്:- i) നിങ്ങൾ ദൈവമാണ്, ii) നിങ്ങൾ ഉണ്ട്, iii) അതിനാൽ, ദൈവം ഉണ്ട് (i) You are God, ii) You exist and iii) Therefore, God exists). ഒരു ഗുരു അല്ലെങ്കിൽ പ്രബോധകൻ തന്റെ ശിഷ്യന്മാരോട് വാത്സല്യമുള്ളവനാണ്, അവരുടെ ക്ഷേമം മാത്രം ലക്ഷ്യമിടുന്നു, ആവശ്യമെങ്കിൽ, ഈ ആവശ്യത്തിനായി സിദ്ധാന്തം പോലും വളച്ചൊടിക്കുന്നു. പണ്ഡിതന് (scholar) അത്തരം വാത്സല്യമില്ല, സത്യം മാത്രം പറയുന്നതിൽ കർക്കശനാണ്. അതിനാൽ, ശങ്കരൻ ഒരു പ്രബോധകനെന്ന നിലയിൽ, നിരീശ്വരവാദികളെ ഈശ്വരവാദികളാക്കി മാറ്റുന്നത് കണക്കിലെടുത്ത്, സത്യത്തെക്കുറിച്ച് കൂടുതൽ മെനക്കെടാതെ, നിരീശ്വരവാദികൾ ഈശ്വരവാദികളായി മാറിയാൽ പിന്നീട് പ്രബോധനം നടത്താം എന്നതിനാൽ തന്റെ  പ്രബോധനം വളച്ചൊടിച്ചു. അതുകൊണ്ട് ശങ്കരൻ പറഞ്ഞത് കാണരുത്, ശങ്കരനെ ഈ പ്രതേക രീതിയിൽ സംസാരിക്കാൻ പ്രേരിപ്പിക്കുന്ന പശ്ചാത്തലം കാണണം (ദൈവം വേറിട്ട് ഉണ്ടെന്ന് പറഞ്ഞാൽ ഒരു നിരീശ്വരവാദിയും സമ്മതിക്കില്ല. നിരീശ്വരവാദിയെ വഴിയിൽ കൊണ്ടുവരണമെങ്കിൽ, നിങ്ങൾക്ക് നിരീശ്വരവാദി തന്നെ ദൈവമാണെന്ന് പറയേണ്ടി വരും.]

 
 whatsnewContactSearch