home
Shri Datta Swami

 26 Mar 2023

 

Malayalam »   English »  

പ്രവ്രുത്തി, നിവ്രുത്തിയുടെ അടിസ്ഥാനമോ അതോ തിരിച്ചോ?

[Translated by devotees]

മിസ് ത്രൈലൊക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, പ്രവ്രുതിയാണോ(Pravrutti) നിവ്രുതിയുടെ(Nivrutti) അടിസ്ഥാനം അതോ തിരിച്ചോ?

സ്വാമി മറുപടി പറഞ്ഞു: പ്രവ്രുത്തിയും നിവ്രുത്തിയും പരസ്പരം സപ്പോർട്ട് ചെയ്യുന്നു.

1) നിവൃത്തിക്ക് ആധാരമായി പ്രവ്രുത്തി:- ഭക്ഷണത്തിന് സ്വന്തമായി ചിലവുകൾ സമ്പാദിക്കുന്നതിൽ ഭക്തൻ പ്രവ്രുത്തിയിൽ(Pravrutti) സ്ഥിരപ്പെടുകയാണെങ്കിൽ, ഇത്യാദി., ഉപജീവനത്തിന് വേണ്ടിയാൺ ഭക്തൻ ആത്മീയ വിജ്ഞാനം പ്രസംഗിക്കുന്നതെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിൻറെ മനസ്സിൽ ഉണ്ടാകില്ല. ഭക്തൻ മറ്റുള്ളവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ പ്രബോധനം ചെയ്യുമ്പോൾ മറ്റുള്ളവർ വളരെ ശ്രദ്ധയോടെ ആദ്ധ്യാത്മിക ജ്ഞാനം(spiritual knowledge) കേൾക്കും. ജ്ഞാനം കേട്ടശേഷം അവർ അന്നദാനം, ഗുരുദക്ഷിണ മുതലായവ നൽകാം, അതിനായി ഭക്തൻറെ ഭാഗത്തുനിന്ന് ഒരു  ബലം ചെലുത്തേണ്ടതില്ല. ഇത് ആദ്ധ്യാത്മിക ജ്ഞാനം പ്രചരിപ്പിക്കാൻ വളരെ പ്രധാനപ്പെട്ട പോയിൻറ് ആൺ.

 

2) പ്രവൃതിയെ പിന്തുണയ്ക്കുന്ന നിവൃത്തി:- ജീവിത പങ്കാളിയുടെ സന്തോഷത്തിനും (ദാരേഷന/ dareshana) കുട്ടികൾക്കും (പുത്രേശന/ putreshana) വേണ്ടി അവിഹിത ധനം (ധനേശനാ/dhaneshana) സമ്പാദിക്കാൻ ഇന്ന് ഓരോ ആത്മാവും നിരവധി പാപങ്ങൾ ചെയ്യുന്നു. ഇതുമൂലം പ്രവൃതി(Pravrutti) നശിക്കുന്നു. ഭക്തൻ ദൈവത്തോട് ചേർന്നാൽ(നിവൃത്തി), ജീവിതപങ്കാളി, കുട്ടികൾ തുടങ്ങിയ ലൗകിക ബന്ധങ്ങൾ സ്വയമേവ അകലുന്നു. ഈശ്വരനോടുള്ള ആസക്തി നിമിത്തം ലൗകിക ബന്ധനങ്ങളുടെ(worldly bonds) അത്തരം വേർപിരിയൽ അർത്ഥപൂർണ്ണമാണ്. അതിനാൽ, നിവൃത്തി(Nivrutti) മൂലം, ദുർബ്ബലമായ ലൗകിക ബന്ധങ്ങൾ മൂലം പാപകരമായ ധനം സമ്പാദിക്കുന്നത് കുറയുന്നതിനാൽ, പ്രവൃത്തി(Pravrutti) ശുദ്ധീകരിക്കപ്പെടുകയും നന്നായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ന്, പാപകരമായ പണം സമ്പാദിക്കുന്നത് പാപത്തിന്റെ പ്രധാന കാതലാണ്. അതിനാൽ, പ്രവൃതിയും നിവൃത്തിയും പരസ്പരം പിന്തുണയ്ക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch