home
Shri Datta Swami

 09 Aug 2023

 

Malayalam »   English »  

ഒരു വ്യക്തി നമ്മുടെ മതത്തെ അശ്ലീലമായ ഭാഷയിൽ ആക്രമിക്കുന്നത് പോലെ നമ്മൾ അയാളോട് തിരിച്ച് പറയാമോ?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, മറ്റൊരു മതത്തിൽ പെട്ട ഒരാൾ നിങ്ങളുടെ മതത്തെ അസഭ്യമായ ഭാഷയിൽ ആക്രമിക്കുമ്പോൾ നിങ്ങൾ അവന്റെ മതത്തെയും അതേ രീതിയിൽ ആക്രമിക്കണമെന്നു അങ്ങ് പറഞ്ഞു (ശ്രീ. പി.വി. സീതാരാമ ശാസ്ത്രി, യു.എസ്.എ. യോടുള്ള അങ്ങയുടെ മറുപടി പരാമർശിച്ച്). അങ്ങനെയെങ്കിൽ നമ്മുടെ മുതിർന്നവർ പറയുന്നത് പോലെ കുതിരയും കഴുതയും ഒന്നായി മാറുമോ?]

സ്വാമി മറുപടി പറഞ്ഞു:- മോശം സഹജീവിയെ നല്ല പെരുമാറ്റം കൊണ്ട് ശമിപ്പിക്കാൻ പറ്റില്ലെന്ന് പറയപ്പെടുന്നു, കാരണം ഒരു മോശം വ്യക്തിയെ വിപരീതമായ മോശം പെരുമാറ്റത്തിലൂടെ മാത്രമേ ശമിപ്പിക്കാൻ പറ്റൂ (സാമ്യേത് പ്രത്യപകാരേണ, നോപകാരേണ ദുര്ജനഃ- കാളിദാസൻ, Sāmyet pratyapakārea, nopakārea durjana). പ്രാരംഭ ഘട്ടത്തിൽ നിങ്ങൾ എല്ലായ്പ്പോഴും പോരാളിയുമായി യുദ്ധം ചെയ്യണം, അല്ലാത്തപക്ഷം, നിങ്ങൾ യുദ്ധത്തിൽ കാര്യക്ഷമതയില്ലാത്തവരാണെന്ന് പോരാളി കരുതും. പോരാട്ടത്തിൽ പരാജയപ്പെടുത്തിയതിനു ശേഷം, നിങ്ങൾ നല്ല പെരുമാറ്റം കാണിക്കണം, അങ്ങനെ നിങ്ങളുടെ നല്ല വാക്കുകൾ കേൾക്കാൻ നിങ്ങളുടെ ശത്രു തയ്യാറാകും. അതുപോലെ, അസഭ്യമായ പോരാട്ടം അവസാനിപ്പിച്ച ശേഷം, നിങ്ങൾ അവനോട് സാർവത്രിക ആത്മീയതയെ പ്രസംഗിക്കണം, അത് എല്ലാ ലോക-മതങ്ങളുടെയും യഥാർത്ഥ പരസ്പര ബന്ധമാണ്. എതിരാളി നല്ല വാക്കുകൾ ഉപയോഗിച്ച് നല്ല സംവാദത്തോടെയാണ് ആരംഭിക്കുന്നതെങ്കിൽ, സാർവത്രിക ആത്മീയതയുടെ നല്ല യുക്തി ഉപയോഗിച്ച് നിങ്ങൾ അവനെ ബോധ്യപ്പെടുത്തണം. മനുഷ്യ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലുള്ള പ്രതികരണം നിർദ്ദേശിക്കുന്നത്.

★ ★ ★ ★ ★

 
 whatsnewContactSearch