home
Shri Datta Swami

 17 Apr 2023

 

Malayalam »   English »  

എന്റെ ഇനിപ്പറയുന്ന സ്വപ്നത്തിന്റെ പ്രാധാന്യമെന്താണ്?

[Translated by devotees]

(മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാധ ചാറ്റർജി, എന്നിവരും പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, മിസ്. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമിക്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേശ്, പ്രൊഫ. അന്നപൂർണ എന്നിവരുംഈ സത്സംഗത്തിൽ പങ്കെടുത്തു. ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെ മിന്നലുകൾ (flashes of spiritual knowledge radiated from Shri Datta Swami) ഘനീഭവിച്ച രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.)

[മിസ്. നോയ്ഷാദ ചോദിച്ചു:- സ്വപ്നങ്ങളുടെ പ്രാധാന്യം എന്താണ്? ഭഗവാൻ വിഷ്ണു കിടക്കുന്ന ഒരു വലിയ സർപ്പത്തെ ഞാൻ ഒരു സ്വപ്നം കണ്ടു. ഞാൻ ഒരു സുഹൃത്തിനെപ്പോലെ ഭഗവാൻ വിഷ്ണുവിനൊപ്പം കളിക്കുകയായിരുന്നു. അവൻ എനിക്ക് ഒരു വലിയ ബ്ലാക്ക്  ബെറി (black berry) തന്നു. ഈ സ്വപ്നത്തിന്റെ പ്രാധാന്യം എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- സ്വപ്‌നങ്ങൾ രണ്ട് തരത്തിലാണ്:- i) ലൗകിക ചിന്തകൾ (worldly thoughts) മനസ്സിൽ പ്രവേശിക്കുകയും ചില യാഥാർത്ഥ്യമായ സ്വപ്നങ്ങളായി പ്രതിഫലിക്കുകയും ചെയ്യുന്നു. ii) ദൈവം സ്വപ്നത്തിൽ പ്രവേശിച്ച് നിങ്ങൾക്ക് ഒരു സന്ദേശം നൽകുകയും അവിടുത്തെ സന്ദേശം നിങ്ങൾക്ക് നൽകുന്നതിന് സ്വപ്നത്തെ അവിടുത്തെ മാധ്യമമായി ഉപയോഗിക്കുകയും ചെയ്യുന്നു. മുൻ ജന്മത്തിൽ നിങ്ങൾ ശ്രീ കൃഷ്ണ ഭഗവാന്റെ ഭക്തയായിരുന്നു. അവിടുന്നുമായുള്ള നിങ്ങളുടെ ഭക്തി സൗഹൃദത്തിന്റെ രൂപത്തിലായിരുന്നു (in the form of friendship). 'സഖ്യാത്മനിവേദനം' (‘sakhyamātmanivedanam’) പറഞ്ഞതുപോലെ സൗഹൃദം, അവസാനത്തിനു മുമ്പ് ഒരു പടിയായി കണക്കാക്കപ്പെടുന്നു. സൗഹൃദം കഴിഞ്ഞാൽ അടുത്ത ഘട്ടം ദൈവത്തിന് സമ്പൂർണ്ണ കീഴടങ്ങലാണ്. മുൻ ജന്മത്തിൽ നിന്നുള്ള നിങ്ങളുടെ ഭക്തിയുടെ തുടർച്ച ആയതിനാൽ ഈ രണ്ട് ഉയര്‍ന്ന ഘട്ടങ്ങളെക്കുറിച്ച് (advanced step) ദൈവം നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അർജുനൻ (Arjuna) എന്ന് പറയപ്പെടുന്നു. സൗഹൃദത്തിൽ, നിങ്ങൾക്ക് ഭക്തിയുടെ വളരെ ഉയർന്ന ഘട്ടമുണ്ട്. സൗഹൃദത്തിൽ, നിങ്ങൾക്ക് ദൈവത്തെ ഭയമില്ല. നിങ്ങൾക്ക് ദൈവത്തോട് സ്വതന്ത്രമായി സംസാരിക്കാം. കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ എത്തിച്ചേർന്ന ഘട്ടത്തെക്കുറിച്ചാണ് ദൈവം പരാമർശിക്കുന്നത്, ഇത് ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണമായ അടുത്ത ഘട്ടത്തെ സൂചിപ്പിക്കുന്നു. ദൈവത്തോടുള്ള നിങ്ങളുടെ സമ്പൂർണ്ണ സമർപ്പണത്തെ (complete surrender to God) അടിസ്ഥാനമാക്കിയാണ് നിങ്ങൾ നിങ്ങളുടെ ജീവിത പ്രവർത്തനങ്ങൾ ചെയ്യുന്നത്. അപ്പോൾ, നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൈവത്താൽ ചെയ്യപ്പെടുന്നു, ഒരു പ്രയത്നത്തിന്റെയും വിജയത്തിനായി നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടിന്റെയും ആവശ്യമില്ല.

★ ★ ★ ★ ★

 
 whatsnewContactSearch