home
Shri Datta Swami

 21 Jul 2023

 

Malayalam »   English »  

ദത്തമത വിംഷതി: ശ്ലോകം 9

ദത്തമത വിംഷതി: ശ്ലോകം 9
(ദത്ത ഭഗവാന്റെ തത്ത്വചിന്ത ഇരുപത് ശ്ലോകങ്ങളിൽ)

[Translated by devotees of Swami]

विपर्यय उदेति शिष्यनिचये पुरो ब्रह्मधीः
तदन्ववयवात्मधी स्तदनु सेवको दत्त! ते ।
त्रयोsपि गुरव स्तवाकृतय एव मेकायनाः
नर स्सदयनं गतः कलह एष मन्दमत्युद्भवः ।। 9

വിപര്യയ ഉദേതി ശിഷ്യനിചയേ പുരോ ബ്രഹ്മധീഃ
തദന്വവയവാത്മധീ സ്തദനു സേവകോ ദത്ത! തേ ।
ത്രയോ‘പി ഗുരവ സ്തവാകൃതയ ഏവ മേകായനാഃ
നര സ്സദയനം ഗതഃ കലഹ ഏഷ മന്ദമത്യുദ്ഭവഃ ।। 9

മുകളിലെ വാക്യത്തിൽ, തന്നെക്കുറിച്ച് ശിഷ്യന്മാർക്ക് പരിചയപ്പെടുത്തുന്ന അവതാരം ചെയ്ത പ്രബോധകന്റെ ക്രമം ഇതാണ്:- i) ശിഷ്യന് 100% അഹംഭാവമുണ്ടെങ്കിൽ, പ്രബോധകൻ താൻ ദൈവത്തിന്റെ ദാസനോ ദൂതനോ ആണെന്ന് പറയുന്നു, ii) ശിഷ്യന് 50% അഹംഭാവം ഉണ്ടെങ്കിൽ, പ്രബോധകൻ താൻ ദൈവത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പറയുന്നു, iii) ശിഷ്യന് 0% അഹംഭാവമുണ്ടെങ്കിൽ, പ്രബോധകൻ താൻ ദൈവമാണെന്ന് പറയുന്നു. ശിഷ്യന്റെ പുരോഗതിയുടെ അവസ്ഥ മുകളിൽ പറഞ്ഞ ക്രമത്തിന് വിപരീതമാണ്, അതായത്:– i) ശിഷ്യന് 100% അഹംഭാവമുണ്ടെങ്കിൽ, അവൻ ദൈവമാണെന്ന് പറയും, ii) ശിഷ്യന് 50% അഹംഭാവമുണ്ടെങ്കിൽ, അവൻ ദൈവത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവൻ പറയും, iii) ശിഷ്യന് 0% അഹംഭാവമുണ്ടെങ്കിൽ, അവൻ ദൈവദാസനാണെന്ന് പറയും. ഇതിൽ നിന്നും അങ്ങയുടെ അവതാരങ്ങളായ എല്ലാ മൂന്ന് ദൈവിക പ്രബോധകരും ഒരേ രീതിയിലുള്ള തത്ത്വചിന്ത മാത്രമാണെന്ന് ഇതിലൂടെ നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. അവർക്കിടയിൽ വൈരുദ്ധ്യത്തിന്റെ ഒരു അംശം പോലും ഇല്ല. ശിഷ്യൻ പുരോഗമിക്കുമ്പോൾ അതിനനുസരിച്ചു, മൂന്ന് തത്ത്വചിന്തകൾ ക്രമേണ ഒരു ക്രമത്തിൽ പ്രയോഗിക്കുന്നു. ഈ മൂന്ന് ദൈവിക പ്രബോധകരാൽ അല്ലെങ്കിൽ അങ്ങ് മുഖേന മനുഷ്യൻ ശരിയായ പാതയിൽ എത്തിയിരിക്കുന്നു. ഇങ്ങനെയായിരിക്കുമ്പോൾ, ഈ മൂന്ന് ദൈവിക പ്രബോധകരുടെ അനുയായികൾ അവരുടെ ബുദ്ധിശൂന്യവും വിഡ്ഢിത്തവും കാരണം പരസ്പരം കലഹിക്കുന്നു. മൂന്ന് ദൈവിക പ്രബോധകരും അവരുടെ കാലഘട്ടത്തിലെ ശിഷ്യന്മാരുടെ മനഃശാസ്ത്രത്തിന് അനുയോജ്യമായ തത്ത്വചിന്തകളിലൂടെ സ്വയം പരിചയപ്പെടുത്തി.

★ ★ ★ ★ ★

 
 whatsnewContactSearch